8 March 2026

യോഗിയുടെ കണ്ണീരും തുണച്ചില്ല; പരാജയങ്ങളുടെ ലിസ്റ്റിലേക്ക് കങ്കണയുടെ മറ്റൊരു ചിത്രം കൂടി

തന്‍റെ ചിത്രം കണ്ട് യോഗി ആദിത്യ നാഥ് അവസാനം കണ്ണീര്‍ അണിഞ്ഞെന്ന് കങ്കണ ട്വീറ്റ് ചെയ്തതും വാര്‍ത്തയായിരുന്നു.

നടത്തിയ പ്രമോഷൻ ഒന്നും ഫലം കാണാതെ പരാജയത്തിന്റെ കുഴിയിലേക്ക് വീഴാനൊരുങ്ങി മറ്റൊരു കങ്കണ ചിത്രം കൂടി. ബോളിവുഡ് താരം കങ്കണ പ്രധാന വേഷത്തില്‍ എത്തിയ ‘തേജസ്’ ചിത്രമാണ് മറ്റൊരു ബോക്സ്‌ ഓഫീസ് ദുരന്തമാകാൻ പോകുന്നത്. ആറ് ദിവസം കൊണ്ട് കങ്കണയുടെ ചിത്രം 5.15 കോടിയാണ് നേടിയത് എന്നാണ് ഇന്ത്യൻ ഫിലിം ട്രേഡ് പോർട്ടൽ സാക്‌നിൽക് റിപ്പോർട്ട് ചെയ്യുന്നത്. 60 കോടിയിലേറെ മുടക്കിയാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് അടക്കം സ്പെഷ്യല്‍ ഷോ ഒരുക്കി വലിയ പ്രമോഷനാണ് ചിത്രത്തിനായി നടത്തിയത്. തന്‍റെ ചിത്രം കണ്ട് യോഗി ആദിത്യ നാഥ് അവസാനം കണ്ണീര്‍ അണിഞ്ഞെന്ന് കങ്കണ തന്നെ ട്വീറ്റ് ചെയ്തതും വാര്‍ത്തയായിരുന്നു. രാജ്യമൊട്ടാകെ ചിത്രത്തിന്‍റെ 50 ശതമാനത്തോളം ഷോകള്‍ പ്രേക്ഷകരുടെ കുറവ് മൂലം റദ്ദാക്കപ്പെട്ടിട്ടുണ്ട്. നേരത്തെ മുതലേ മോശം റിവ്യൂകളാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരുന്നത്.

അവധി ദിവസങ്ങളിൽ പോലും 50 ശതമാത്തിൽ താഴെയാണ് ആളുകൾ തിയേറ്ററിൽ എത്തിയത് എന്നാണ് കണക്ക്. തേജസിനൊപ്പം ഇറങ്ങിയ ട്വൽത് ഫെയില്‍ എന്ന ചിത്രം തേജസിനെക്കാള്‍ കളക്ഷന്‍ നേടിയെന്നാണ് റിപ്പോർട്ടുകൾ. ഇതുവരെയുള്ള തേജസിന്‍റെ ബോക്സ് ഓഫീസ് പ്രകടനം കൂടി പരിശോധിക്കുമ്പോള്‍ ചിത്രത്തിന്‍റെ ലൈഫ് ടൈം കളക്ഷന്‍ 10 കോടിക്ക് താഴെ അവസാനിക്കുമെന്നാണ് വിലയിരുത്തല്‍. ഈ നില തുടരുകയാണെങ്കിൽ ഈ ആഴ്ച തന്നെ സിനിമ തിയേറ്റർ വിട്ടേക്കുമെന്നും സൂചനകളുണ്ട്.

ഉറി പോലുള്ള സിനിമയാണ് കങ്കണ ഉദ്ദേശിച്ചതെങ്കിലും അതിന്‍റെ 10 ശതമാനം പോലും എത്തിയില്ലെന്നാണ് ബോളിവുഡ് സിനിമ നിരൂപകരുടെ അഭിപ്രായം. 2019 മുതലുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ നിർമാതാവിന് നഷ്ടമില്ലാത്ത ഒരേയൊരു കങ്കണ ചിത്രം തമിഴിൽ റിലീസ് ചെയ്ത ചന്ദ്രമുഖി 2 ആണ്.

Share

More Stories

300 മില്യൺ ഡോളർ വിലമതിക്കുന്ന യുഎസ് THAAD റഡാർ സിസ്റ്റം ഇറാൻ തകർത്തു

0
ഗൾഫിലെ യുഎസ് മിസൈൽ പ്രതിരോധ സംവിധാനങ്ങളെ നിയന്ത്രിക്കുന്നതിൽ നിർണായകമായ 300 മില്യൺ ഡോളർ വിലമതിക്കുന്ന ഒരു പ്രധാന റഡാർ സംവിധാനം ഇറാൻ നശിപ്പിച്ചതായി യുഎസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഭാവിയിലെ ആക്രമണങ്ങളെ ചെറുക്കാനുള്ള മേഖലയുടെ...

ബ്രിട്ടനിൽ വിചിത്ര കാലാവസ്ഥ: അതിശക്തമായ ചൂടിന് പിന്നാലെ മഞ്ഞുവീഴ്ചയും ‘രക്തമഴയും’ !

0
ബ്രിട്ടനിൽ കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ തികച്ചും വിചിത്രമായ കാലാവസ്ഥാ വ്യതിയാനങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈ വർഷത്തെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയതിന് തൊട്ടുപിന്നാലെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഞ്ഞുവീഴ്ചയും, സഹാറൻ മരുഭൂമിയിൽ നിന്നുള്ള...

ഇറാൻ്റെ ബാലിസ്റ്റിക് മിസൈലുകൾ ആയിരത്തിൽ താഴെയാകാം, ഡ്രോൺ ആക്രമണങ്ങൾ കുറഞ്ഞു: ഇയാൻ ബ്രെമ്മർ

0
ന്യൂഡൽഹി: ഇറാനിലെ യുദ്ധത്തെ കുറിച്ചുള്ള നിർണായക കാര്യം- അത് എത്രകാലം തുടരും, ആരും പ്രതിജ്ഞാബദ്ധരാകാൻ ആഗ്രഹിക്കുന്ന ഒന്നല്ല. എന്നാൽ ഏഴ് ദിവസത്തിനുള്ളിൽ ഇറാൻ ആയുധ ശേഖരത്തിൻ്റെ കാര്യത്തിൽ ശക്തി നഷ്‌ടപ്പെടുന്നത് ഉറപ്പാണെന്ന് യുറേഷ്യ...

യുഎസിൻ്റെ 750 സൈനിക താവളങ്ങൾ തന്ത്രപരമായ പ്രാധാന്യം

0
വാഷിംഗ്ടണും ആഗോള പ്രതിരോധ വിദഗ്‌ദരും പറയുന്നതനുസരിച്ച്, ലോകത്തിലെ മറ്റേതൊരു രാജ്യത്തേക്കാളും വിപുലമായ സൈനിക ശൃംഖല അമേരിക്കക്കുണ്ട്. നിലവിൽ 80-ലധികം രാജ്യങ്ങളിലും പ്രദേശങ്ങളിലുമായി ഏകദേശം 750 മുതൽ 800 വരെ സൈനിക താവളങ്ങൾ അമേരിക്കക്കുണ്ട്....

അത്യാധുനിക അമേരിക്കൻ ബോംബർ വിമാനങ്ങൾ ബ്രിട്ടനിലെത്തി; സ്റ്റാർമർ അനുമതി നൽകി

0
ഇറാനിലെ മിസൈൽ കേന്ദ്രങ്ങൾക്ക് നേരെ പ്രതിരോധപരമായ ആക്രമണങ്ങൾ നടത്താൻ ബ്രിട്ടീഷ് താവളങ്ങൾ ഉപയോഗിക്കാൻ പ്രധാനമന്ത്രി കീർ സ്റ്റാർമർ അനുമതി നൽകിയതോടെ, അത്യാധുനിക അമേരിക്കൻ ബി-1 ലാൻസർ ബോംബർ വിമാനങ്ങൾ യുകെയിലെത്തി. തുടക്കത്തിൽ അനുമതി...

‘ഇന്ത്യക്കാർ നല്ല അഭിനേതാക്കളാണ്’; റഷ്യയുടെ എണ്ണ ഇളവിനെ കുറിച്ച് ട്രംപ് സഹായി

0
പശ്ചിമേഷ്യൻ സംഘർഷത്തിന് ഇടയിൽ ലോകമെമ്പാടുമുള്ള വിതരണം ലഘൂകരിക്കുന്നതിനായി, ജലപാതകളിൽ പൊങ്ങിക്കിടക്കുന്ന കപ്പലുകളിൽ നിന്ന് റഷ്യൻ എണ്ണ വാങ്ങാൻ ഇന്ത്യക്ക് 'അനുമതി' നൽകിയതായി അമേരിക്ക അറിയിച്ചു. "ലോകത്ത് എണ്ണ വളരെ നന്നായി ലഭ്യമാണ്. ഇന്ത്യയിലെ നമ്മുടെ...

Featured

More News