മെറ്റാ സിഇഒ മാർക്ക് സക്കർബർഗ് ലോകത്തിലെ നാലാമത്തെ വലിയ സമ്പന്നനായി ഉയർന്നു. ബ്ലൂംബെർഗിൻ്റെ ശതകോടീശ്വരൻ സൂചിക പ്രകാരം, സക്കർബർഗിൻ്റെ ആസ്‌തി ഇപ്പോൾ 201 ബില്യൺ ഡോളറാണ്. ഈ നേട്ടത്തോടെ സക്കർബർഗ് സമ്പന്നരുടെ എലൈറ്റ് ക്ലബിൽ പ്രവേശിച്ചിരിക്കുകയാണ്.
ആമസോൺ സ്ഥാപകൻ ജെഫ് ബെസോസ് (211 ബില്യൺ ഡോളർ), എൽവിഎംഎച്ച് ചെയർമാൻ ബെർണാഡ് അർനോൾട്ട് (207 ബില്യൺ ഡോളർ), ടെസ്ല സിഇഒ എലോൺ മസ്‌ക് (272 ബില്യൺ ഡോളർ) എന്നിവരാണ് സക്കർബർഗിന് മുമ്പിലുള്ള മറ്റു സമ്പന്നർ.
സക്കർബർഗിൻ്റെ ആസ്തിയുടെ ഭൂരിഭാഗവും മെറ്റയിലെ 13% ഓഹരികളിൽ നിന്നാണ്. ഏകദേശം 345.5 ദശലക്ഷം ഓഹരികൾ അദ്ദേഹത്തിനുണ്ട്. 2024 ജനുവരിയിൽ നിന്നുള്ള ഓഹരികളുടെ 60% വർധനവ് മാത്രം അദ്ദേഹത്തിന് 73.4 ബില്യൺ ഡോളർ സമ്പത്ത് കൂട്ടി. ഈ വര്‍ഷം മെറ്റയുടെ ഓഹരികള്‍ 560 ഡോളറിലധികം എന്ന റെക്കോര്‍ഡ് ഉയരത്തിലെത്തി.
2022ൽ മെറ്റാവേർസിലെ നിക്ഷേപങ്ങളുടെ പശ്ചാത്തലത്തിൽ സക്കർബർഗിന് 100 ബില്യൺ ഡോളറിലധികം നഷ്‌ടം നേരിട്ടിരുന്നുവെങ്കിലും, 2024ലെ ഈ തിരിച്ചുവരവ് വലിയ ശ്രദ്ധയേടാക്കി.























