7 May 2024

സംഘപരിവാർ പേടിക്കുന്ന 29 കാരൻ – ധ്രുവ് റാഠി

രാജ്യം ഭരിക്കുന്ന ആർ എസ് എസ് - ബിജെപി രാഷ്ട്രീയത്തെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഇത്രയും ശക്തമായി പ്രതിപക്ഷ പാർട്ടികൾ പോലും വിമര്ശിക്കുന്നില്ല എന്നതാണ് സത്യം.

അടുത്തകാലത്ത് സോഷ്യൽ മീഡിയ ആകെ തരംഗം ഉണ്ടാക്കിയ ഒരു പേരാണ് ധ്രുവ് റാഠി എന്ന യൂട്യൂബർ ന്റേത്. 29 വയസ്സുകാരൻ ആയ ധ്രുവ് ആണ് ഇന്ന് രാജ്യം ഒട്ടാകെ ചർച്ച. സംഘപരിവാർ രാഷ്ട്രീയക്കാർ വിറളിപിടിച്ച് തിരക്കുന്ന, ഭയക്കുന്ന ധ്രുവ് ഇന്ന് രാജ്യത്ത് ഏറ്റവും ശക്തമായ ഒറ്റയാൾ പോരാളിയാണ്.

ഹരിയാന സ്വദേശി ആയ 29 കാരൻ ധ്രുവ് ഒരു കൻഡന്റ് ക്രീയറ്റർ ആണ്. 18.4 മില്യൺ ഫോള്ളോവേർസ് ഉള്ള ധ്രുവ് വെറും ഒരു കണ്ടന്റ് ക്രിയേറ്റർ എന്ന് മാത്രം പറഞ്ഞു ചെറുതാക്കാൻ സാധിക്കില്ല. രാജ്യം ഭരിക്കുന്ന ആർ എസ് എസ് – ബിജെപി രാഷ്ട്രീയത്തെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഇത്രയും ശക്തമായി പ്രതിപക്ഷ പാർട്ടികൾ പോലും വിമര്ശിക്കുന്നില്ല എന്നതാണ് സത്യം.

കേരള സ്റ്റോറി, കർഷക പ്രക്ഷോഭം, നോട്ട് നിരോധനം, അയോദ്ധ്യ രാമക്ഷേത്രം, മോദിയുടെ നിലപാടുകൾ, സ്വെച്ഛാധിപത്യം, ഇളക്ടറൽ ബോണ്ട്‌, തൊഴിലില്ലായ്മ എന്നിങ്ങനെ ധ്രുവ് പങ്കുവെക്കുന്ന ഓരോ കാര്യങ്ങളും ഒരു സർക്കാർ എന്ത് ജനങ്ങളിലേക്ക് എത്തരുത് എന്ന് കരുതി മൂടി വെക്കുന്ന സത്യങ്ങൾ ആണ്. മണിപ്പൂർ വിഷയം, പുൽവാമ, കശ്മീർ പ്രശ്നം, സുപ്രീം കോടതി ജഡ്ജി നിയമനം ഉൾപ്പെടെ ധ്രുവ് പറഞ്ഞ നിലപാടുകൾ അതി തീവ്രമാണ്.

കാഴ്ചക്കാരോട് ആത്മവിശ്വാസത്തോടെ സത്യങ്ങൾ തുറന്ന് പറയുന്ന, ഉറച്ച നിലപാടുകൾ പറയുന്ന ധ്രുവ് 2014 ൽ തുടങ്ങിയ യൂട്യൂബ് ചാനൽ ഇന്ന് 18 മില്ലിയൻ അധികം സബ്സ്ക്രൈബ്ർസ് ആണ് ഉള്ളത്. ഫാസിസ്റ്റു ഭരണകൂടം ധ്രുവ് ന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പൂട്ടാൻ കഠിന പരിശ്രമം നടത്തിയിരുന്നു ഒരു സമയത്ത്. അത്തരത്തിൽ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ നിരോധിച്ചെങ്കിലും മണിക്കൂറുകൾക്ക് ഉള്ളിൽ ആ നിരോധനം പിൻവലിച്ച് സാക്ഷാൽ മെറ്റ ടീം വരെ മാപ്പ് പറഞ്ഞു ഈ പോരാളിക്ക് മുന്നിൽ.

കേരള സ്റ്റോറിയെ നോർത്ത് ഇന്ത്യൻ ജനങ്ങൾ ഇരു കയ്യും നീട്ടി സ്വീകരിച്ചു എന്ന് പരക്കെ പടർന്ന വാർത്ത നിലനിൽക്കേ ആണ് ധ്രുവ് തന്റെ നിലപാടുകൾ തുറന്ന് പറഞ്ഞു കേരളത്തിൽ താരമായത്. കേന്ദ്ര സർക്കാർ മികച്ച ഇൻഫ്ലുവൻസെർസ് ന് അവാർഡ് നൽകിയപ്പോൾ ധ്രുവ് ന്റെ പേര് എന്തെ ഇല്ല എന്ന് ആളുകൾ നിരന്തരം ചോദിച്ചു. അതിന്റെ ഉത്തരം വളരെ എളുപ്പമായിരുന്നു. ആർ എസ് എസ് – ബിജെപി നിലപാടുകൾക്ക് എതിരെ സംസാരിക്കുന്ന ഒരാളെ എങ്ങനെ പരിഗണിക്കാനാണ്.

ഇന്ന് ഹിന്ദിയിൽ മാത്രം അല്ല, തമിഴ് ഉൾപ്പെടെ വിവിധ ഭാഷകളിലേക്ക് തന്റെ ചാനൽ വ്യാപിപ്പിച്ചു കഴിഞ്ഞു. ഭാഷയുടെ വരമ്പുകൾ കടന്ന് ധ്രുവ് ഇന്ന് ഇന്ത്യയുടെ നിലപാടുള്ള മനുഷ്യരുടെ ഉറച്ച ശബ്ദം ആയി മാറിയിരിക്കുകയാണ്.

പ്രതിപക്ഷ പാർട്ടികൾ പോലും ഭയക്കുന്ന ഇടങ്ങളിൽ ശബ്ദം ഉയർത്തുന്ന ധ്രുവിനു എതിരെ ഉള്ള ഭീഷണികൾ ചിന്തിക്കുന്നതിലും അപ്പുറത്താണ്. എങ്കിലും ഈ യുവാവ് വീണ്ടും വീണ്ടും സത്യങ്ങൾ ആവർത്തിക്കുന്നു എന്നത് അഭിനന്ദനങ്ങൾ അർഹിക്കുന്ന കാര്യമാണ്.

Share

Share your thoughts on this news with us. We value and appreciate your feedback.

Featured

More News