7 November 2024

കനത്ത ആക്രമണം തുടർന്ന് ഇസ്രയേൽ; ലെബനനിൽ 40 പേർകൂടി കൊല്ലപ്പെട്ടു

ബെയ്റൂട്ട് അന്താരാഷ്ട്ര വിമാന താവളത്തിനടുത്തും ഇസ്രയേല്‍ ആക്രമണം അഴിച്ചുവിട്ടതായി വിവരങ്ങളുണ്ട്

ബെയ്‌റൂട്ട്: ലെബനനിലെ വിവിധ പ്രദേശങ്ങളിൽ കനത്ത ആക്രമണം തുടർന്ന് ഇസ്രയേൽ. ബാല്‍ബെക്ക് നഗരത്തില്‍ ഇസ്രയേല്‍ നടത്തിയ ബോംബാക്രമണത്തില്‍ 40 പേർ മരിച്ചെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. അമ്പതിലധികം പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്‌തു.

ബെയ്റൂട്ട് അന്താരാഷ്ട്ര വിമാന താവളത്തിനടുത്തും ഇസ്രയേല്‍ ആക്രമണം അഴിച്ചുവിട്ടതായി വിവരങ്ങളുണ്ട്. വ്യാഴാഴ്‌ച പുലര്‍ച്ചെ നാല് തവണ ആക്രമണമുണ്ടായതായാണ് റിപ്പോര്‍ട്ട്. ഇക്കാര്യം ലെബനൻ ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്. ഹിസ്ബുള്ളയെ ലക്ഷ്യമിട്ടാണ് അക്രമണമെന്നാണ് വിവരം. ആക്രമണം നടത്തിയ പ്രദേശത്തുള്ളവരോട് ഒഴിഞ്ഞുപോകാൻ ഇസ്രയേൽ ആവശ്യപ്പെട്ടിരുന്നു.

അതേസമയം, ഇറാനുമായും ഹമാസുമായുമുള്ള യുദ്ധം രൂക്ഷമായിരിക്കെ ഇസ്രയേൽ പ്രതിരോധ മന്ത്രി യോവ് ഗല്ലാന്റിനെ ബെഞ്ചമിൻ നെതന്യാഹു പുറത്താക്കി. അഭിപ്രായ വ്യത്യാസങ്ങളുടെ പേരിലാണ് ഗല്ലാന്റിനെ നെതന്യാഹു പുറത്താക്കിയത്. പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമായിരിക്കെയാണ് നെതന്യാഹുവിൻ്റെ ഈ തീരുമാനം.

നേരത്തെ ഹമാസിന് നേരെയുണ്ടായ ഒരു ആക്രമണത്തിൻ്റെ പേരിൽ ഇരുവർക്കുമിടയിൽ അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തിരുന്നു. ‘കഴിഞ്ഞ കുറച്ച് മാസങ്ങളായി, ഗല്ലാന്റിനോടുള്ള എൻ്റെ വിശ്വാസം നഷ്‌ടപ്പെട്ടിരിക്കുകയാണ്. അതുകൊണ്ട് അദ്ദേഹത്തെ പ്രതിരോധ മന്ത്രി സ്ഥാനത്തുനിന്ന് മാറ്റാൻ തീരുമാനമെടുക്കുന്നു’വെന്നാണ് നെതന്യാഹുവിൻ്റെ ഓഫീസ് ഇറക്കിയ വാർത്താ കുറിപ്പിൽ വ്യക്തമാക്കിയിരിക്കുന്നത്.

ഇസ്രയേൽ വിദേശകാര്യ മന്ത്രിയായ ‘ഇസ്രയേൽ കാഡ്‌സ്’ ആണ് ഗല്ലാന്റിന് പകരക്കാരനായി എത്തുക. പുറത്താക്കിയ ശേഷവും രാജ്യത്തിൻ്റെ സുരക്ഷ തന്നെയാകും തൻ്റെ ലക്ഷ്യമെന്ന് ഗല്ലാന്റ് വ്യക്തമാക്കിയിരുന്നു.

Share

More Stories

‘പ്രണവിന്റെ കലവറ’ നവംബർ 16ന് പ്രദർശിപ്പിക്കും

0
ഡിസയർ എന്റർടൈൻമെന്റ്സും സഹനിർമ്മാതാവ് അഡ്വക്കേറ്റ് സുഭാഷ് മാനുവലും ചേർന്നാണ് ഏറ്റവും പുതിയ ഹ്രസ്വചിത്രം 'പ്രണവിന്റെ കലവറ' റിലീസ് ചെയ്യുന്നത്. 2024 നവംബർ 16 ന് രാമമംഗലം വ്യാപാര ഭവനിൽ ആദ്യ പ്രദർശനം നടക്കും. ശ്രീ...

യുഎസിലെ മെഡിക്കൽ ലാബിൽ നിന്ന് 40 കുരങ്ങുകൾ രക്ഷപെട്ടു; പ്രദേശവാസികൾക്ക് മുന്നറിയിപ്പ് നൽകി

0
അമേരിക്കയിലെ സൗത്ത് കരോലിനയിലെ ഒരു പട്ടണത്തിലെ താമസക്കാർക്ക് സമീപത്തെ ഗവേഷണ കേന്ദ്രത്തിൽ നിന്ന് 40 മൃഗങ്ങൾ രക്ഷപ്പെട്ടതിനെത്തുടർന്ന് ഇവയുമായി അകലം പാലിക്കാൻ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി . ബുധനാഴ്ച ചാൾസ്റ്റണിൽ നിന്ന് 60...

മിംഗ് രാജവംശത്തിൻ്റെ അപൂർവ ജോഡിയായ മത്സ്യ ജാറുകൾ; 12.5 മില്യൺ ഡോളറിന് വിറ്റു

0
16-ആം നൂറ്റാണ്ടിലെ മിംഗ് രാജവംശത്തിലെ ഒരു ദശലക്ഷം പൗണ്ട് ($ 1.3 ദശലക്ഷം) മതിപ്പ് വിലയുള്ള ഒരു ജോടി അപൂർവ മത്സ്യ ജാറുകൾ ലേലത്തിൽ £ 9.6 ദശലക്ഷത്തിന് ($ 12.5 ദശലക്ഷം)...

ഉറക്കക്കുറവ് മസ്തിഷ്ക വാർദ്ധക്യം വേഗത്തിലാക്കുന്നു: പുതിയ പഠനം

0
പ്രായം കൂടുന്നതിനനുസരിച്ച് മുഖത്ത് ചുളിവുകൾ വരുന്നത് പോലെ തലച്ചോറിൻ്റെ പ്രായവും വർദ്ധിക്കുന്നുവെന്നാണ് പുതിയ പഠനങ്ങൾ സൂചിപ്പിക്കുന്നത്. പലരും മുഖത്തെ സംരക്ഷിക്കാൻ വിപുലമായ സൗന്ദര്യവർദ്ധക ഉൽപ്പന്നങ്ങൾ ഉപയോഗിക്കുമ്പോൾ, മസ്തിഷ്ക സംരക്ഷണം ഉൾക്കൊള്ളുന്നതിൽ നിരാകുലരാണ്. ഉറക്കക്കുറവാണ്...

ചൊവ്വയിൽ ഒരിക്കൽ ജീവൻ ഉണ്ടായിരുന്നോ?; ശാസ്ത്രലോകത്തിന് മുന്നിലെ പുതിയ കണ്ടെത്തൽ

0
ഭൂമിയോട് ഏറെ സാമ്യമുള്ള ചൊവ്വയിൽ ഒരിക്കൽ ജീവൻ ഉണ്ടായിരുന്നു എന്ന കണ്ടെത്തലിലാണ് ശാസ്ത്രലോകം ഇപ്പോഴുള്ളത്. ചുവന്ന ഗ്രഹത്തിൽ ജീവന്റെ നിഗൂഢതകൾ ഇന്ന് പോലും മറഞ്ഞുകിടക്കുന്നുവെന്നാണ് ശാസ്ത്രജ്ഞരുടെ വിശ്വാസം. മിക്ക ശാസ്ത്രജ്ഞരും പണ്ടൊരിക്കൽ ചൊവ്വ വാസയോഗ്യമായിരുന്നു...

പ്ലാസ്റ്റിക് മാലിന്യങ്ങള്‍ തിരിച്ചറിയാന്‍ ബഹിരാകാശ സാറ്റ്‌ലൈറ്റ്; പുതിയ സാങ്കേതികവിദ്യ

0
കടല്‍ത്തീരങ്ങളിലും ബീച്ചുകളിലും അടിഞ്ഞുകൂടുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കണ്ടെത്താന്‍ ഇനി ബഹിരാകാശ സാറ്റ്‌ലൈറ്റുകള്‍ തന്നെ ഉപയോഗിക്കാനാകും. ഓസ്ട്രേലിയയിലെ റോയല്‍ മെല്‍ബണ്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ആര്‍എംഐടി)യിലെ ഗവേഷകര്‍ വികസിപ്പിച്ച പുതിയ സാറ്റ്‌ലൈറ്റ് ഇമേജിംഗ് സാങ്കേതികവിദ്യ...

Featured

More News