അടുത്ത 10 വർഷത്തിനുള്ളിൽ അയൽരാജ്യമായ ഇന്ത്യയിലേക്കുള്ള വൈദ്യുതി കയറ്റുമതി 450 മെഗാവാട്ടിൽ നിന്ന് 10,000 മെഗാവാട്ടായി വർധിപ്പിക്കാൻ തന്റെ സർക്കാർ പദ്ധതിയിടുന്നതായും ഇരുരാജ്യങ്ങളും ഇതിനുള്ള പ്രാഥമിക ഉഭയകക്ഷി കരാറിൽ ഒപ്പുവെച്ചതായും നേപ്പാൾ പ്രധാനമന്ത്രി പുഷ്പ കമാൽ ദഹൽ “പ്രചണ്ഡ” പറഞ്ഞു.
അടുത്തിടെ ഇന്ത്യ സന്ദർശിച്ചപ്പോൾ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ശുദ്ധമായ ഊർജത്തെക്കുറിച്ച് ചർച്ച നടത്തിയതായും പ്രചണ്ഡ പരാമർശിച്ചു.