‘മാതൃഭൂമി’യുടെ കാവിവത്കരണം പൂർണമാകുന്നു

മാതൃഭൂമിയുടെ ഓഹരി വാങ്ങിക്കൂട്ടാൻ കേന്ദ്ര മന്ത്രിയും ഏഷ്യാനെറ്റ്‌ ഉടമയുമായ രാജീവ്‌ ചന്ദ്രശേഖർ ശ്രമിക്കുന്നതിനിടയിലാണ്‌ ഈ പത്രാധിപ നിയമനം.

ഏഷ്യാനെറ്റ് ന്യൂസിന്റെ മാനേജിങ് എഡിറ്റർ സ്ഥാനത്തു നിന്ന് രജിവെച്ചുകൊണ്ട് മനോജ് കെ ദാസ് വീണ്ടും മാതൃഭൂമിയുടെ പത്രാധിപർ പദവിയിലേക്ക് എത്തുകയാണ് . നേതൃത്വം സംഘപരിവാർ നേരിട്ടിടപെട്ടാണ് നിയമനം എന്നാണ് അണിയറ വർത്തമാനം . ഏകദേശത്തെ ഒന്നരവർഷം മുമ്പ്‌ മാതൃഭൂമി പത്രാധിപസ്ഥാനം രാജിവെച്ചാണ്‌ മനോജ് കെ ദാസ് ഏഷ്യാനെറ്റിലേക്ക്‌ പോയത്‌.

ശക്തമായ സംഘപരിവാർ അനുകൂലിയായ മനോജ്‌ കെ ദാസിൻ്റെ ഇപ്പോഴത്തെ വരവോടെ മാതൃഭുമിയുടെ കാവിവത്കരണം പൂർണമാകും. മാതൃഭൂമിയുടെ ഓഹരി വാങ്ങിക്കൂട്ടാൻ കേന്ദ്ര മന്ത്രിയും ഏഷ്യാനെറ്റ്‌ ഉടമയുമായ രാജീവ്‌ ചന്ദ്രശേഖർ ശ്രമിക്കുന്നതിനിടയിലാണ്‌ ഈ പത്രാധിപ നിയമനം.

മാതൃഭൂമിയുടെ ഡയറക്ടർ ബോർഡ്‌ യോഗം നിയമനത്തിന് അംഗീകാരം നൽകി കഴിഞ്ഞു. മനോജ് കെ ദാസ് ഉടൻ ചുമതലയേൽക്കുമെന്നാണ്‌ വിവരം. നേരത്തെ പത്രാധിപ സ്ഥാനത്തിരിക്കുമ്പോൾ മാതൃഭൂമിയെ കാവിവത്കരിക്കാൻ ഇദ്ദേഹം നടത്തിയ നീക്കങ്ങൾ വിവാദമായിരുന്നു. സംഘപരിവാർ ഭീഷണിക്ക്‌ വഴങ്ങി എസ്‌ ഹരീഷിൻ്റെ നോവൽ ‘മീശ’ മാതൃഭൂമി ആഴ്‌ചപ്പതിപ്പ്‌ പാതിവഴി പ്രസിദ്ധീകരണം നിർത്തിയതും ഇതേ ഘട്ടത്തിലായിരുന്നു.

ഈ സമയം ഇദ്ദേഹത്തിന്റെ ഏഷ്യാനെറ്റിലേക്കുള്ള കൂടുമാറ്റം ബിജെപിയുടെയും രാജീവ്‌ ചന്ദ്രശേഖറിൻ്റെയും താൽപര്യപ്രകാരമായിരുന്നു. ഏഷ്യാനെറ്റ്‌ ന്യൂസിനെ ബിജെപി ബഹിഷ്‌കരിച്ച സമയത്താണ് ഇദ്ദേഹം ചാനൽ തലപ്പത്തെത്തിയത്‌. പിന്നാലെ ബിജെപിയുമായുള്ള പിണക്കം പരിഹരിച്ചു. അതേസമയം, മാതൃഭൂമിയിലാവട്ടെ മാനേജിംഗ്‌ ഡയരക്ടർ അടക്കമുള്ളവരുടെ അടുത്ത ബന്ധുക്കളെ ഉയർന്ന തസ്‌തികകളിൽ നിയമിക്കുന്നതിനെ ചൊല്ലി അസ്വാരസ്യം പുകയുന്നതിനിടയിലാണ് പത്രാധിപ നിയമനം.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

സ്‌ഫോടക വസ്‌തുക്കളുടെ ഉറവിടം തേടി എൻഐഎ; കാസര്‍കോടും കോഴിക്കോടും മലപ്പുറത്തും പരിശോധന നടത്തി

വടക്കന്‍ കേരളത്തിലെ മൂന്ന് ജില്ലകളില്‍ എന്‍ഐഎ പരിശോധന. മലപ്പുറം, കോഴിക്കോട്, കാസര്‍കോട് ജില്ലകളിലാണ് പരിശോധന നടത്തുന്നത്. മലപ്പുറത്ത് തിരൂരങ്ങാടിയില്‍ ലോറിയിൽ സ്‌ഫോടക വസ്‌തുക്കള്‍ എത്തിയതിലാണ് അന്വേഷണം....

Keep exploring...

ലക്‌ഷ്യം പിണറായിയല്ല; കർത്തയുടെ ഡയറിയിലെ ആ പേരുകൾ; കുഴൽനാടൻ പണി തുടങ്ങുമ്പോൾ നെഞ്ചിടിക്കുന്നത് ആർക്കൊക്കെ?

| വേദനായകി കേരള രാഷ്ട്രീയത്തിൽ അണിയറയിൽ ഒരുങ്ങുന്നത് വമ്പൻ തിരക്കഥയാണ്. മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വസതികളിലേക്ക് ഇഡി ഇരച്ചുകയറിയപ്പോൾ പലരും കരുതിയത് ലക്ഷ്യം പിണറായി മാത്രമാണെന്നാണ്. എന്നാൽ, രാഷ്ട്രീയ സമവാക്യങ്ങൾ മാറ്റിമറിക്കാൻ പോന്ന...

പൊലീസ് ഉദ്യോഗസ്ഥൻ്റെ ബൈക്ക് കത്തിച്ചതിൽ രണ്ട് യുവതികൾ അറസ്റ്റിൽ

കൊല്ലം അഞ്ചലിൽ പൊലീസ് ഉദ്യോഗസ്ഥൻ്റെ ബൈക്ക് കത്തിച്ച സംഭവത്തിൽ ട്വിസ്റ്റ്. ബൈക്ക് കത്തിച്ച കേസിൽ രണ്ട് യുവതികളെ പൊലീസ് അറസ്റ്റ് ചെയ്‌തു. ശൂരനാട് ഇടപ്പന പാറക്കടവ് നെരിയാംപള്ളിൽ ആരതി രാജ് (26), സുഹൃത്ത്...

Related Articles

സ്‌ഫോടക വസ്‌തുക്കളുടെ ഉറവിടം തേടി എൻഐഎ; കാസര്‍കോടും കോഴിക്കോടും മലപ്പുറത്തും പരിശോധന നടത്തി

വടക്കന്‍ കേരളത്തിലെ മൂന്ന് ജില്ലകളില്‍ എന്‍ഐഎ പരിശോധന. മലപ്പുറം, കോഴിക്കോട്, കാസര്‍കോട് ജില്ലകളിലാണ് പരിശോധന നടത്തുന്നത്. മലപ്പുറത്ത് തിരൂരങ്ങാടിയില്‍...

ഇന്ത്യൻ ചരിത്രത്തിലെ വലിയ ഐപിഒ മുകേഷ് അംബാനി ജൂണിൽ ആരംഭിക്കുമെന്ന് സൂചന

റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി ഇന്ത്യൻ ഓഹരി വിപണിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഐപിഒ ആരംഭിക്കാൻ ഒരുങ്ങുകയാണ്....

ഇന്ത്യൻ മഹാസമുദ്രത്തിൽ ഇന്ത്യ അധികാര സന്തുലിതാവസ്ഥ നിലനിർത്തുന്നു: യുഎസ്

ഇന്ത്യ 'ശക്ത'മാണെന്നും 'ഉയർന്ന നിലവാരമുള്ള സൈനിക പ്രവർത്തനങ്ങൾ' നിലനിർത്തുന്നതിന് കനത്ത വ്യാവസായിക, ലോജിസ്റ്റിക് ശേഷിയുള്ള സൈന്യത്തെ 'ആധുനിക വൽക്കരിക്കുക...

മയക്കുമരുന്ന് വിരുദ്ധ നീക്കത്തിൻ്റെ ഭാഗമായി ജെകെ പോലീസ് രണ്ട് കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടി

ജമ്മു കശ്‍മീരിലെ മയക്കുമരുന്ന് ശൃംഖലകൾക്ക് എതിരായ നടപടികൾ ശക്തമാക്കിയതിൻ്റെ ഭാഗമായി, അനധികൃത മയക്കുമരുന്ന് കടത്തിൽ നിന്ന് സമ്പാദിച്ചതായി ആരോപിക്കപ്പെടുന്ന...

ഇന്ത്യ സെമി കണ്ടക്ടറുകളുടെ ആഗോള രാജാവാകും; 2035 വരെ മാസ്റ്റർപ്ലാൻ തയ്യാറാക്കി നീതി ആയോഗ്

സെമികണ്ടക്ടർ വ്യവസായത്തിലെ പുതിയ ആഗോള രാജാവായി ഇന്ത്യ അതിവേഗം മുന്നേറുകയാണ്. 2035 ഓടെ രാജ്യത്തെ ഒരു ആഗോള ചിപ്പ്...

മുഖ്യമന്ത്രിയെ വിമർശിച്ച സ്‌കൂൾ പ്രിൻസിപ്പലിനെ സസ്പെന്റ് ചെയ്‌ത സംഭവം; കെ.എസ്.ടി.എ പ്രതിഷേധം

വിരമിക്കാൻ ഒരു ദിവസം ബാക്കിനിൽക്കെ സ്‌കൂൾ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്‌തതിൽ പ്രതിഷേധം ശക്തമാകുന്നു. ആറ്റിങ്ങൽ ബോയ്‌സ് ഹയർ സെക്കൻഡറി...

‘ലൈഫ് ഓഫ് എ കോക്കറോച്ച്’ എന്ന പേരിൽ സിജെപി ഗ്രൗണ്ട് ക്യാമ്പയിൻ

ഗ്രൗണ്ട് ക്യാമ്പയിൻ ആരംഭിച്ച് സമൂഹ മാധ്യമങ്ങളിൽ തരംഗമായ കോക്രോച്ച് ജനതാ പാർട്ടി. ലൈഫ് ഓഫ് എ കോക്കറോച്ച് എന്ന...

സിഎംആര്‍എല്‍ ഹര്‍ജിയെ ശക്തമായി എതിര്‍ക്കും; അനധികൃത ഇടപാടുകളില്‍ നിര്‍ണായക തെളിവുകളുണ്ടെന്ന് ഇഡി

എക്‌സാലോജിക്കുമായുള്ള സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് സിഎംആര്‍എല്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയെ ശക്തമായി എതിര്‍ക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. സിഎംആര്‍എല്ലിൻ്റെ അനധികൃത...