മരുതനായകം: സംഭവിച്ചിരുന്നു എങ്കിൽ ഇന്ത്യൻ സിനിമക്ക് ലോകം മുഴുവൻ ഉയർത്തി കാണിക്കാൻ സാധിക്കുമായിരുന്ന വിസ്മയം

പിന്നണിയിൽ പ്രവർത്തിച്ചത് മഹാ പ്രതിഭകൾ. ഇളയ രാജയുടെ സംഗീതം രവി കെ ചന്ദ്രന്റെ ഛായഗ്രഹണം സാബു സിറിലിന്റെ കല സംവിധാനം. അമരക്കാരൻ ആയി കമൽ ഹാസനും.

- Advertisement -
- Advertisement -

| രാഗീത് ആർ ബാലൻ

കമൽ ഹാസൻ എന്ന legend നെ അറിയാത്ത.. പുച്ഛിക്കുന്ന കുറേ പിള്ളേർ ഉണ്ട്. അദ്ദേഹത്തിന്റെ സിനിമകൾ ഒന്നും കാണാതെ വിമർശിക്കുന്ന ഒരു വിഭാഗം. യൂട്യൂബിൽ മരുതനായകം എന്ന് സെർച്ച്‌ ചെയ്താൽ മൂന്ന് മിനിറ്റ് രണ്ട് സെക്കന്റിന്റെ ഇളയരാജ സംഗീതം നല്കിയ ഒരു ഗാനം കാണാൻ സാധിക്കും മരുത നായകത്തിലെ. ഒരുപാട് രംഗങ്ങൾ ആ മൂന്ന് മിനിറ്റിൽ മാറി മറഞ്ഞു പോകുന്നുണ്ട്..എന്നെ ഏറ്റവും അധികം അത്ഭുതപെടുത്തിയ ഒരുപാട് വിഷ്വൽസ് ആ മൂന്ന് മിനിറ്റിൽ ഉണ്ട്.. ഇന്നും ഞാൻ അത് ഒരു മുഴു നീള സിനിമ ആയി കാണാൻ വളരെ ഏറെ ആഗ്രഹിക്കുന്നുണ്ട്.

ഇരുപത്തി അഞ്ച് വർഷങ്ങൾക്കു മുൻപ് 1997 ഒക്ടോബറിൽ ചെന്നൈയിലെ എം ജി ആർ ഫിലിം സിറ്റിയിൽ വെച്ച് ബ്രിട്ടീഷ് രാജ്ഞി ക്യുൻ എലിസബത്തും അന്നത്തെ മുഖ്യ മന്ത്രി കരുണാനിധിയും ചേർന്നാണ് 80കോടി ബഡ്‌ജറ്റിൽ ഒരുങ്ങുന്ന മരുതനായകം ലോഞ്ച് ചെയ്തത്.

വലിയൊരു താര നിരയാൽ സമ്പന്നമായ സിനിമ.. പിന്നണിയിൽ പ്രവർത്തിച്ചത് മഹാ പ്രതിഭകൾ. ഇളയ രാജയുടെ സംഗീതം രവി കെ ചന്ദ്രന്റെ ഛായഗ്രഹണം സാബു സിറിലിന്റെ കല സംവിധാനം. അമരക്കാരൻ ആയി കമൽ ഹാസനും.80കോടി എന്നത് അന്ന് വലിയൊരു വെല്ലു വിളി തന്നെ ആയിരുന്നു സിനിമക്ക്. അത് കൊണ്ട് തന്നെ രാജ് കമൽ സഹ നിർമാതാക്കളെ അന്വേഷിച്ചിരുന്നു. നിർമാണത്തിൽ താല്പര്യം പ്രകടിപ്പിച്ചു ഒരു ബ്രിട്ടീഷ് കമ്പനി വന്നിരുന്നു.എന്നാൽ ആ സമയത്ത് ആണ് ഇന്ത്യ പോക്രനിൽ അണു ബോംബ് പരീക്ഷണം നടത്തുന്നത്.

മറ്റ് പല രാജ്യങ്ങളും എതിർപ്പ് പ്രകടിപ്പിച്ചിരുന്നു.. അണു ബോംബ് പരീക്ഷണത്തെ തുടർന്ന് ബ്രിട്ടീഷ് കമ്പനി നിർമാണത്തിൽ നിന്നും പിന്മാറി.അതിനെ കുറിച്ച് കമൽ ഹസൻ NDTV ക്ക് നല്കിയ അഭിമുഖത്തിൽ പറയുക ഉണ്ടായി- “Thanks to a neuclear bomb.. Exactly stopped because of that.. They have got a fax from america i would say sorry we pull out of the project we were almost pen was poised over the document.Every thing was falling in place every thing was accepted six to four million dollars was the discussion and the pokhran blast and they pulled out”

ഈ സിനിമ സംഭവിച്ചിരുന്നു എങ്കിൽ ഇന്ത്യൻ സിനിമക്ക് ലോകം മുഴുവൻ ഉയർത്തി കാണിക്കാൻ സാധിക്കുന്ന ഇന്ത്യൻ വിസ്മയം എന്ന് പറയാൻ പറ്റുമായിരുന്ന ബ്രഹ്മാണ്ഡ സിനിമ ആയി മാറിയേനെ. മൂന്ന് മിനിറ്റ് മാത്രമുള്ള യൂട്യൂബിലെ ആ രംഗങ്ങൾ ഇന്നും എന്നെ അത്ഭുതപെടുത്തുന്നു. അതുപോലെ തന്നെ കാത്തിരിക്കുന്നു തീയേറ്ററിൽ കാണുവാൻ ആയി. കമൽഹസൻ തിരക്കഥകള്‍ എല്ലാം തന്നെ ലക്ഷണമൊത്തവയും ഒന്നാന്തരം ക്രാഫ്റ്റുകളും ആണ്. എന്നെ എന്നും വിസ്മയിപ്പിക്കുന്ന ഒരു ഇതിഹാസം.. അതാണ് കമൽ ഹസനും അദേഹത്തിന്റെ സിനിമകളും.

( കടപ്പാട്- m3db )

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

വെള്ളാപ്പള്ളിയുടെ വിഷനാക്ക് കൊണ്ട് വരുന്ന ഭൂരിപക്ഷ വോട്ടുകൾ ഭരണത്തുടർച്ച ഉറപ്പ് വരുത്തുമെന്ന് പിണറായി കണക്കുകൂട്ടി

| ബഷീർ വള്ളിക്കുന്ന് ഇടതുപക്ഷം ഒരുകാലത്തും കളിക്കാൻ പാടില്ലാത്ത വർഗ്ഗീയ കാർഡാണ് വെള്ളാപ്പള്ളിയോടൊപ്പം കൂടി പിണറായി കളിച്ചത്. പത്ത് വർഷത്തെ സ്വന്തം ഭരണത്തിന്റെ നേട്ടങ്ങളെക്കാൾ അദ്ദേഹത്തിന് വിശ്വാസം വെള്ളാപ്പള്ളി ഒഴുക്കിയ കൊടും വിഷത്തിലായിരുന്നു. അതിനെ ആശ്രയിച്ചു കൊണ്ടുള്ള തെരഞ്ഞെടുപ്പ് പ്രചാരണമാണ് തുടക്കം മുതൽ ആസൂത്രണം ചെയ്തത്. എക്സിറ്റ് പോൾ ഫലം വരുന്നതിന് മുമ്പ് എഴുതിയ കുറിപ്പിലെ വരികൾ...

Keep exploring...

‘ഇറാൻ യുദ്ധത്തിൻ്റെ 70-ാം ദിനം’; ഹോർമുസിൽ അമേരിക്കയും ഇറാനും വെടിവെയ്‌പ്‌ നടത്തി

തന്ത്രപ്രധാനമായ ജലപാതക്ക്‌ ചുറ്റും സംഘർഷങ്ങൾ രൂക്ഷമായി കൊണ്ടിരിക്കുന്നതിനിടെ, ഹോർമുസ് കടലിടുക്കിന് സമീപം രണ്ട് കപ്പലുകളെ ലക്ഷ്യമാക്കിയും രാജ്യത്തിൻ്റെ തെക്കൻ...

ക്രിയേറ്റീവ് പ്രൊഫഷണലുകൾക്ക് 4 എഐ കരിയർ

കൃത്രിമബുദ്ധി ഇനി ശാസ്ത്രം, എഞ്ചിനീയറിംഗ്, സാങ്കേതിക മേഖലകളിൽ മാത്രം ഒതുങ്ങി നിൽക്കുന്നില്ല. ജോലി ചെയ്യുന്ന രീതി മാത്രമല്ല, പ്രസക്തി...

More News

‘മിച്ചൽ മാർഷിൻ്റെ ചരിത്ര പ്രകടനം’; എൽ.എസ്.ജിക്ക് വേണ്ടി ഏറ്റവും വേഗതയേറിയ സെഞ്ച്വറി

2026 -ലെ ഐപിഎൽ 50-ാം മത്സരത്തിൽ, ലഖ്‌നൗ സൂപ്പർ ജയന്റ്‌സിൻ്റെ ഓപ്പണർ മിച്ചൽ മാർഷ് കൊടുങ്കാറ്റുള്ള ഇന്നിംഗ്‌സ് കളിച്ചുകൊണ്ട്...

‘ഇറാൻ യുദ്ധത്തിൻ്റെ 70-ാം ദിനം’; ഹോർമുസിൽ അമേരിക്കയും ഇറാനും വെടിവെയ്‌പ്‌ നടത്തി

തന്ത്രപ്രധാനമായ ജലപാതക്ക്‌ ചുറ്റും സംഘർഷങ്ങൾ രൂക്ഷമായി കൊണ്ടിരിക്കുന്നതിനിടെ, ഹോർമുസ് കടലിടുക്കിന് സമീപം രണ്ട് കപ്പലുകളെ ലക്ഷ്യമാക്കിയും രാജ്യത്തിൻ്റെ തെക്കൻ...

ക്രിയേറ്റീവ് പ്രൊഫഷണലുകൾക്ക് 4 എഐ കരിയർ

കൃത്രിമബുദ്ധി ഇനി ശാസ്ത്രം, എഞ്ചിനീയറിംഗ്, സാങ്കേതിക മേഖലകളിൽ മാത്രം ഒതുങ്ങി നിൽക്കുന്നില്ല. ജോലി ചെയ്യുന്ന രീതി മാത്രമല്ല, പ്രസക്തി...

ക്ഷേത്രത്തിലും സൈനിക ക്യാമ്പിലും ആക്രമണം നടത്താൻ ഐഎസ്‌ഐ ബന്ധമുള്ള ഘടകത്തിന് പദ്ധതി, അന്വേഷണം തുടങ്ങി

ഷഹ്‌സാദ് ഭട്ടി മൊഡ്യൂളുമായി ബന്ധമുള്ള പ്രവർത്തകർ വഴി ഡൽഹിയിലെ ഒരു ചരിത്ര പ്രസിദ്ധ ക്ഷേത്രം, ഡൽഹി- സോണിപത് ഹൈവേയിലെ...

ബേപ്പൂരിൽ അൻവർ- ആർ.എസ്.എസ് ഡീൽ?; ബിജെപി വോട്ടുകൾ യുഡിഎഫിന് മറിച്ചു, വിവരങ്ങൾ പുറത്ത്

ബേപ്പൂർ മണ്ഡലത്തിൽ പിവി അൻവറും ആർഎസ്എസും തമ്മിൽ വോട്ട് കച്ചവടം നടന്നെന്ന വിശദാംശങ്ങൾ പുറത്തുവന്നു. ബിജെപിയുടെ വോട്ടുകൾ വ്യാപകമായി...

തമിഴ്‌നാട്ടിൽ DMKയും AIADMKയും കൈകോർത്തേക്കും എന്ന് അഭ്യൂഹം

ദ്രാവിഡ പാര്‍ട്ടികളായ ഡിഎംകെയോ എഐഎഡിഎംകെയോ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉയര്‍ത്തിയാല്‍ തമിഴക വെട്രി കഴകത്തിൻ്റെ 108 എംഎല്‍എമാരും രാജിവെക്കുമെന്ന്...

‘കേരളത്തിലെ മുഖ്യമന്ത്രി ചര്‍ച്ച”; എഐസിസി നിരീക്ഷകരുടെ പട്ടിക പുറത്ത്

കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ച തുടരുന്നതിനിടെ എംഎല്‍എമാരുടെ പിന്തുണ രേഖപ്പെടുത്തിയ എഐസിസി നിരീക്ഷകരുടെ പട്ടിക പുറത്ത്. ‘ദി ന്യൂ ഇന്ത്യന്‍...

ഇറാനെ സഹായിച്ചതിന് ഇറാഖിൻ്റെ ഡെപ്യൂട്ടി മന്ത്രിക്കെതിരെ യുഎസ് ഉപരോധം ഏർപ്പെടുത്തിയത് എന്തുകൊണ്ടാണ്?

യുഎസ് ഉപരോധങ്ങൾ ലംഘിച്ച് ഇറാന് എണ്ണ വിൽക്കാൻ സഹായിച്ചുവെന്ന് ആരോപിച്ച് ഇറാഖിലെ ഡെപ്യൂട്ടി ഓയിൽ മന്ത്രി അലി മാരിജ്...