5 January 2025

ഹൃദയം; സിനിമയുടെ നട്ടെല്ല് പ്രണവിന്റെ പ്രകടനം തന്നെയാണ്

കൗമാരത്തിൽ നിന്ന് യൗവനത്തിലേക്ക് കടക്കുന്ന ഒരു യുവാവിന് വർഷാവർഷമുണ്ടാകുന്ന മെച്യൂരിറ്റി ലെവൽ ചേഞ്ച് പ്രണവിന്റെ അഭിനയത്തിലും കൃത്യമായി വേറിട്ട് തന്നെ അറിയാൻ സാധിക്കുന്നുണ്ട്

| ഗോകുൽ വേണുഗോപാൽ

സിനിമയിൽ ഒരു ഡയലോഗ് ഉണ്ട് . നീയെന്തിനാ ഇങ്ങനെ ചിരിച്ചോണ്ടിരിക്കുന്നെ എന്ന് . പടം കാണുന്ന സമയമത്രയും മാസ്‌കിനുള്ളിലെ ചുണ്ടുകൾ പുഞ്ചിരിച്ചുകൊണ്ടിരിക്കും . പടം കണ്ടുകഴിഞ്ഞാൽ ഏറെനേരത്തേക്ക് ദർശന പാട്ട് മനസ്സിൽ റിപ്പീറ്റ് മോഡിൽ പ്ലേ ആയിക്കൊണ്ടിരിക്കും . അത്രമേൽ ഹൃദ്യം .. ഹൃദയം .

സിനിമകാണുമ്പോൾ മറ്റൊരു ലോകത്താകുമെന്നതിനാൽ ഡീറ്റൈലിങ്ങുകൾ പലരും ശ്രദ്ധിക്കാനിടയില്ല അതിനാൽ തന്നെ ഇന്നുണ്ടായില്ലെങ്കിലും വരും ദിവസങ്ങളിൽ ഒരുപാട് നരേഷൻസ് സിനിമക്ക് വരും .കാരണം ഹൃദയം എന്ന സിനിമ ഒരു മഹാകാവ്യമാണ് … ഹൃദയം കൊണ്ടെഴുതിയ മഹാകാവ്യം.

പോസിറ്റീവ്സ്:

പടം കണ്ടുകഴിഞ്ഞപ്പോൾ ആദ്യം ആലോചിച്ചത് പ്രണവിന് പകരം നിലവിൽ മറ്റാർക്ക് ഈ റോൾ ഇതുപോലെ ചെയ്യാനാകും എന്നാണ് . ആരും ഇല്ല എന്ന് നിസംശയം പറയാം . സിനിമയുടെ നട്ടെല്ല് പ്രണവിന്റെ പ്രകടനം തന്നെയാണ് . അയാളെ കണ്ടുകൊണ്ടിരിക്കാൻ തന്നെ രസമാണ് എന്നതിലുപരി അയാൾ ഒരു അസാമാന്യ പ്രതിഭയാണ് . കൗമാരത്തിൽ നിന്ന് യൗവനത്തിലേക്ക് കടക്കുന്ന ഒരു യുവാവിന് വർഷാവർഷമുണ്ടാകുന്ന മെച്യൂരിറ്റി ലെവൽ ചേഞ്ച് പ്രണവിന്റെ അഭിനയത്തിലും കൃത്യമായി വേറിട്ട് തന്നെ അറിയാൻ സാധിക്കുന്നുണ്ട് .

തിരക്കഥയും സംവിധാനവും പിന്നെ വിനീതിന്റെ കയ്യിലായതുകൊണ്ട് അതേക്കുറിച്ച് എടുത്തുപറയേണ്ട കാര്യമില്ലല്ലോ . കുതിരവട്ടം പപ്പുവിന്റെ കഥാപാത്രം പറയുന്നപോലെ ഒന്നങ്ങോട്ടോ ഒന്നിങ്ങോട്ടോ മാറിയാൽ ബോറടിയിലേക്കോ പൈങ്കിളി ലെവലിലേക്കോ പോകേണ്ട വിഭവത്തെ കൃത്യമായി തയ്യാറാക്കിയിട്ടുണ്ട് . പൊളിറ്റിക്കൽ കറക്റ്റനസ് എന്നും പറഞ്ഞു മതത്തെയോ സംസ്കാരത്തെയോ ഒക്കെ പ്രതിക്കൂട്ടിൽ നിർത്തി മാറ്റം വരേണ്ടവയെ അടിച്ചേൽപ്പിക്കുന്നതിന് പകരം അതിന്റെയൊന്നും ആവശ്യമില്ലാതെ തന്നെ പലയിടത്തും ചെറിയ ഡയലോഗുകളിലൂടെത്തന്നെ സ്ട്രൈക്ക് ചെയ്യിപ്പിച്ചതിനു സംവിധായകൻ കയ്യടികൾ അർഹിക്കുന്നുണ്ട് .

പാട്ടുകൾ പ്രേക്ഷകരെ സിനിമയോട് ചേർത്ത് നിർത്തുന്നതിൽ നിർണായക പങ്ക് വഹിക്കുന്നുണ്ട് . പതിനഞ്ചോളം പാട്ടുകൾ ഉണ്ടെന്നു കേൾക്കുന്നു . എന്നാൽ ഈ പാട്ടുകളൊക്കെ ഏതാണ് എപ്പോഴാണ് ഉപയോഗിച്ചതെന്ന് റീകളക്റ്റ്‌ ചെയ്യാൻ സാധിക്കില്ല. ഓരോ ചെറിയ റോളിൽ പോലും അഭിനയിച്ചവരെല്ലാം അതിഗംഭീര പ്രകടനം ആയിരുന്നു . കോളേജ് ജീവിതത്തിനു ശേഷം വർഷങ്ങൾ കഴിഞ്ഞു കല്യാണത്തിന് സുഹൃത്തുക്കൾ ഒത്തുചേരുമ്പോ അവർക്കുണ്ടാകുന്ന ഗെറ്റപ്പ് ചേഞ്ച് അതിശയകരം ആണ്. രണ്ടാം പകുതിയിലെ പശ്ചാത്തലങ്ങൾ എല്ലാം അതിമനോഹരം ആയിരുന്നു.

2005 നും 2012 നും ഇടയ്ക്കുള്ള കാലഘട്ടങ്ങളിൽ കോളേജിൽ പഠിച്ചവർക്ക് സിനിമ നന്നായി കണക്ട് ആവും. നെഗറ്റീവ്സ്:- ആദ്യപകുതിയിലെ മധ്യഭാഗങ്ങളിൽ അല്പം ലാഗ്‌ തോന്നി . എല്ലാവർക്കും തോന്നണം എന്നില്ല
സിനിമയിൽ കോളേജിൽ പഠിച്ചിരുന്നതായി കാണിച്ചിരിക്കുന്ന കാലഘട്ടത്തിൽ കലാലയങ്ങളിലെ ഡ്രസിങ് ട്രെൻഡ് ചെറിയ ഷർട്ടും ബെൽബോട്ടം പാന്റ്സും ആയിരുന്നു. പടത്തിൽ അങ്ങനല്ല കാണിക്കുന്നത് . ഇനി ചെന്നൈയിൽ എങ്ങനെ ആയിരുന്നു എന്ന് അറിയില്ല. റേറ്റിങ്: : 4.5/5

Share

More Stories

എച്ച്എംപിവി രോഗം പൊട്ടിത്തെറി ശീതകാല സംഭവങ്ങളെന്ന് ചൈന; പരിഭ്രാന്തർ ആകരുതെന്ന് ഇന്ത്യ

0
ഹ്യൂമൻ മെറ്റാ പ്‌ന്യൂമോ വൈറസിൻ്റെ (HMPV) വ്യാപനം COVID-19ന് സമാനമായ ഫ്ലൂ പോലുള്ള ലക്ഷണങ്ങളുള്ള ശ്വാസകോശ സംബന്ധമായ അസുഖം ചൈനയിൽ ആഗോള തലത്തിൽ ആരോഗ്യ ആശങ്കകൾ ഉയർത്തിയിട്ടുണ്ട്. രാജ്യങ്ങൾ സ്ഥിതിഗതികൾ സൂക്ഷ്‌മമായി നിരീക്ഷിക്കുന്നു. HMPV...

എഴുന്നൂറ് സ്ത്രീകളെ യുഎസ് മോഡല്‍ ചമഞ്ഞ് 23കാരന്‍ കബളിപ്പിച്ചു; ഡേറ്റിംഗ് ആപ്പ് വഴി സ്വകാര്യ ചിത്രങ്ങള്‍ കൈക്കലാക്കി

0
ഡേറ്റിംഗ് ആപ്പ്, സോഷ്യൽ മീഡിയ എന്നിവ വഴി 23കാരനായ ബിബിഎ ബിരുദധാരി യുഎസ് മോഡല്‍ ചമഞ്ഞ് കബളിപ്പിച്ചത് 700 യുവതികളെയെന്ന് റിപ്പോർട്ട്. ഇരകളിലൊരാൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കിഴക്കൻ ഡൽഹി സ്വദേശിയായ തുഷാര്‍...

കാന്‍സറിന് മദ്യം കാരണമാകുന്നു; മുന്നറിയിപ്പ് നല്‍കണമെന്ന് യുഎസ് ജനറല്‍ സര്‍ജന്‍

0
മദ്യ കുപ്പികളിലെ ലേബലുകളില്‍ കാന്‍സര്‍ മുന്നറിയിപ്പ് നല്‍കണമെന്ന് യുഎസ് ജനറല്‍ സര്‍ജന്‍ വിവേക് മൂര്‍ത്തി. മദ്യപാനം കരള്‍, സ്‌തനം, തൊണ്ട ഉള്‍പ്പെടെ ഏഴ് തരം കാന്‍സര്‍ ഉണ്ടാകാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. എക്‌സിലൂടെയാണ്...

ഇൻസ്റ്റഗ്രാമിൽ ട്രേഡിംഗ് പരസ്യം നൽകി രണ്ടുകോടി രൂപ തട്ടി അറസ്റ്റിലായ മലയാളി യുവാവ് റിമാൻഡിൽ

0
രണ്ടുകോടി രൂപ ഇൻസ്റ്റഗ്രാമിൽ ട്രേഡിംഗ് പരസ്യം നൽകി തട്ടിയെടുത്ത കേസിലെ പ്രധാന പ്രതിയെ പൊലീസ് തിരുച്ചറപ്പള്ളി എയർപോർട്ടിൽ നിന്നും അറസ്റ്റ് ചെയ്‌തു. മലപ്പുറം തിരൂരങ്ങാടി മുന്നിയൂർ വെളിമുക്ക് സക്കത്ത് പാപ്പന്നൂർ പാലാഴി വീട്ടിൽ...

ഫഡ്‌നാവിസിന് പ്രശംസ; ഉദ്ധവിൻ്റെ പാർട്ടിയും ബിജെപിയും തമ്മിൽ വീണ്ടും സൗഹൃദം ഉണ്ടാകുമോ?

0
ശിവസേന (യുബിടി) മുഖപത്രമായ സാമ്‌ന മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനെ പുകഴ്ത്തി. ഇത് രാഷ്ട്രീയ വൃത്തങ്ങളിൽ കോളിളക്കം സൃഷ്‌ടിച്ചു. സാമ്‌നയിലെ ഫഡ്‌നാവിസിൻ്റെ പ്രവർത്തനങ്ങൾ പ്രശംസിക്കപ്പെട്ടു. ഗഡ്‌ചിരോളിയിൽ ചെയ്‌ത പ്രവർത്തനത്തിന് അദ്ദേഹത്തെ 'ഗഡ്‌ചിരോളിയിലെ മിശിഹാ'...

സ്വർണ്ണം 2025ൽ 90,000 രൂപയിലെത്തുമോ? സാമ്പത്തിക കണക്കുകൂട്ടൽ ഇങ്ങനെ

0
സ്വർണ്ണ വിലയിലെ വർദ്ധന പ്രവണത 2025-ലും തുടരാൻ സാധ്യതയുണ്ട്. ആഭ്യന്തര വിപണിയിൽ 10 ഗ്രാമിന് 85,000 മുതൽ 90,000 രൂപ വരെ സ്വർണത്തിന് എത്തുമെന്നാണ് വിദഗ്‌ധരുടെ വിലയിരുത്തൽ. ഇതിന് പിന്നിൽ ആഗോളവും പ്രാദേശികവുമായ...

Featured

More News