1 February 2025

മസിനഗുഡി വഴി ഊട്ടിയിലേക്ക് യാത്ര എളുപ്പമല്ല; ഇ-പാസ് സംവിധാനം സെപ്റ്റംബർ 30 വരെ മദ്രാസ് ഹൈക്കോടതി നീട്ടി

ഓഫ് സീസണില്‍ എത്ര സഞ്ചാരികള്‍ എത്തുന്നു എന്ന കണക്ക് ലഭിക്കാനാണ് ഇത്

ഊട്ടിയും കൊടൈക്കനാലും വിനോദ സഞ്ചാരികളുടെ പ്രിയ കേന്ദ്രമാണ്. വിനോദ സഞ്ചാരികളുടെ കുത്തൊഴുക്ക് കാരണം ഇവിടങ്ങളിലേക്ക് പ്രവേശിക്കാന്‍ ഇ-പാസ് സംവിധാനം ഏര്‍പ്പെടുത്തിയിരുന്നു. മെയ് ഏഴിനാണ് ഇ-പാസ് ഏര്‍പ്പെടുത്തിയത്. ഇത് വീണ്ടും നീട്ടിയെന്ന വിവരമാണ് പുറത്തുവരുന്നത്.

സെപ്റ്റംബർ 30 വരെ നീട്ടി മദ്രാസ് ഹൈക്കോടതിയാണ് ഉത്തരവിറക്കിയത്. ജൂണ്‍ 30ന് ഇതിൻ്റെ കാലാവധി അവസാനിക്കാനിരിക്കെ ആണ് ഇ-പാസ് സംവിധാനം വീണ്ടും നീട്ടിയത്.

എത്ര വാഹനങ്ങള്‍ വരെ ഒരു ദിവസം കടത്തിവിടാം എന്നതിനെ കുറിച്ച് പഠിക്കാന്‍ ബെംഗളൂരു ഐഐഎം, ചെന്നൈ ഐഐടി എന്നിവയെ ഏല്‍പ്പിച്ചിട്ടുണ്ടെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ഇതോടെയാണ് ഇ-പാസ് നീട്ടാന്‍ കോടതി ഉത്തരവിറക്കിയത്.

ഓഫ് സീസണില്‍ എത്ര സഞ്ചാരികള്‍ എത്തുന്നു എന്ന കണക്ക് ലഭിക്കാനാണ് ഇത്. ഈ വിവരങ്ങള്‍ ഒരു ദിവസം പരമാവധി എത്ര വാഹനങ്ങളെ ഉള്‍ക്കൊള്ളാന്‍ ഈ മലയോര മേഖലയ്ക്ക് കഴിയുമെന്ന് കണ്ടെത്താന്‍ സഹായകരമാകുമെന്നും കോടതി നിരീക്ഷിച്ചു.

അപേക്ഷിക്കുന്ന എല്ലാവര്‍ക്കും ഇ-പാസുകള്‍ നല്‍കുന്നുണ്ട്. കൊടൈക്കനാലിലും ഊട്ടിയിലും വിനോദ സഞ്ചാരികള്‍ക്ക് ഒരു നിയന്ത്രണവുമില്ല. എന്നാല്‍ വാഹനങ്ങള്‍ കൊണ്ടുവരുന്നവര്‍ക്ക് ഇ-പാസ് നിര്‍ബന്ധമാണ്. പ്രദേശവാസികള്‍ക്കും ബസ് യാത്രികര്‍ക്കും ഇ-പാസുകള്‍ ആവശ്യമില്ല.

Share

More Stories

ആകാശത്ത് ഭയപ്പെടുത്തുന്ന അഗ്നിഗോളങ്ങൾ പകർത്തിയപ്പോൾ അതൊരു ജെറ്റ് വിമാനം ആയിരുന്നു

0
ജനുവരി 31 വെള്ളിയാഴ്‌ച രാത്രി ഫിലാഡൽഫിയ പരിസരത്ത് ആറുപേരുമായി പോയ ഒരു ചെറിയ മെഡെവാക് ജെറ്റ് തകർന്ന നിമിഷം ഭയാനകമായ ഡാഷ്‌ക്യാമും ഡോർബെൽ ഫൂട്ടേജും പകർത്തിയിട്ടുണ്ട്. ഒരു ശിശുരോഗ രോഗിയും അവളുടെ അമ്മയും...

അംബാനി- അദാനി അവരുടെ അവസാന ബജറ്റിൽ കോടിക്കണക്കിന് നഷ്‌ടം, ഒരു വർഷത്തിനുള്ളിൽ ഇത്രയും നഷ്‌ടം സംഭവിച്ചു

0
2024 ഫെബ്രുവരി ഒന്നിന് സർക്കാർ ഇടക്കാല ബജറ്റ് അവതരിപ്പിച്ചപ്പോൾ ഏഷ്യയുടെയും ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ രണ്ട് വ്യവസായികളുടെയും സമ്പത്ത് ഒരു പുതിയ റെക്കോർഡ് സ്ഥാപിച്ചു. ഇതിനകം 100 ബില്യൺ ഡോളർ ക്ലബ്ബിലുണ്ടായിരുന്ന മുകേഷ്...

ഇസ്രായേൽ – ഹമാസ് വെടി നിർത്തൽ കരാർ തകർച്ചയിലേക്ക് നീങ്ങുന്നു എന്ന് ഭയക്കേണ്ടിയിരിക്കുന്നു

0
| അനീഷ് മാത്യു ഹമാസും ഇസ്രയേലും തമ്മിലുള്ള വെടി നിർത്തലും ഇസ്രായേലിൽ ഉള്ള പലസ്തീൻ ജയിൽ വാസികളുടെ വിമോചനവും ഹമാസ് ബന്ദികളുടെ വിമോചനവും കഴിഞ്ഞ മൂന്നാഴ്ച ആയി വലിയ പ്രശ്നങ്ങൾ ഇല്ലാതെ നടക്കുന്നു. എന്നാൽ...

വിദ്യാർത്ഥിയുടെ മരണത്തിൽ സഹപാഠികളുടെ മൊഴിയെടുത്തു; ‘ജസ്റ്റിസ് ഫോർ മിഹിർ’ പേജിന് പിന്നിലാര്?

0
കൊച്ചി: ഒമ്പതാം ക്ലാസ് വിദ്യാർത്ഥി ഫ്ലാറ്റിൽനിന്ന്‌ ചാടി ജീവനൊടുക്കിയ സംഭവത്തിൽ വിദ്യാർഥികളുടെ ഇൻസ്റ്റ​ഗ്രാം ​ഗ്രൂപ്പിലെ ചാറ്റുകൾ പൊലീസ് ശേഖരിക്കും. സ്കൂൾ അധികൃതരുടെയും സഹപാഠികളുടെയും മൊഴി പൊലീസ് രേഖപ്പെടുത്തി. മിഹിര്‍ അഹമ്മദിൻ്റെ മരണത്തിന് പിന്നാലെ...

‘ചന്തുവിനെ തോൽപ്പിക്കാൻ നിങ്ങൾക്ക് ആവില്ല’; ഒരു വടക്കൻ വീരഗാഥ റീ-റിലീസിന്

0
മമ്മൂട്ടി ചിത്രം ഒരു വടക്കൻ വീരഗാഥ റിലീസ് ചെയ്‌ത്‌ 36 വർഷങ്ങൾക്ക് ശേഷം വീണ്ടും തിയറ്ററുകളിൽ ഏപ്രിൽ എഴിന് എത്തുകയാണ്. എംടിയുടെ തൂലികയിൽ ഹരിഹരൻ സംവിധാനം ചെയ്‌ത ക്ലാസിക്ക് ഈ ചിത്രം 4K...

ഏഷ്യൻ വിൻ്റർ ഗെയിംസിന് ഇന്ത്യ 88 അംഗ സംഘത്തെ അയച്ചു; സാമ്പത്തിക സഹായമില്ലാതെ ഐസ് ഹോക്കി ടീമിന് അനുമതി

0
ഈ മാസം ചൈനയിലെ ഹാർബിനിൽ നടക്കാനിരിക്കുന്ന ഏഷ്യൻ വിൻ്റർ ഗെയിംസിനുള്ള 88 അംഗ സംഘത്തിന് വെള്ളിയാഴ്ച യുവജനകാര്യ, കായിക മന്ത്രാലയം അംഗീകാരം നൽകി. 59 അത്‌ലറ്റുകളും 29 ടീം ഒഫീഷ്യലുകളും ഉൾപ്പെടുന്ന 88...

Featured

More News