19 September 2024

എ. എം. എം. എ പിളർപ്പിലേക്ക്? ട്രേഡ് യൂണിയൻ രൂപീകരിക്കാൻ നീക്കം; താരങ്ങൾ ഫെഫ്കയെ സമീപിച്ചു

ഫെഫ്കയെ സമീപിച്ച താരങ്ങളുടെ പേര് വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല. സംഘടന രൂപീകരിച്ച ശേഷമായിരിക്കും ഭാരവാഹികളുടയെടക്കം പുറത്തുവരുന്നത്. യൂണിയനായി രൂപീകരിച്ച് വരാനാണ് ഫെഫ്ക നിർദേശം നൽകിയിരിക്കുന്നത്.

താര സംഘടനയായ എ. എം. എം. എ പിളർപ്പിലേക്ക്. താരങ്ങൾ ഫെഫ്കയെ സമീപിച്ചു. 20ഓളം താരങ്ങൾ ട്രേഡ് യൂണിയൻ രൂപീകരിക്കാൻ ഫെഫ്കയെ സമീപിച്ചു. ഫെഫ്കയുമായി ബന്ധപ്പെട്ട് 21 ട്രേഡ് യൂണിയനുകൾ പ്രവർത്തിക്കുന്നുണ്ട്. സമാനമായി ട്രേഡ് യൂണിയൻ രൂപീകരിക്കാനായി എ. എം. എം. എ യിലെ താരങ്ങൾ ഫെഫ്കയെ സമീപിച്ചെന്ന് ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ സ്ഥിരീകരിച്ചു.

ട്രേഡ് രൂപീകരിച്ച് ഫെഫ്കയോടൊപ്പം നിൽക്കാനാണ് നീക്കം. ഫെഫ്കയുടെ ജനറൽ കൗൺസിലിന്റെ അംഗീകാരം ലഭിച്ചാൽ എ. എം. എം. എ പൂർണമായി പിളർപ്പിലേക്ക് പോകും. പുതിയ സംഘടന നിലവിൽ വരും. ഒരു സംഘടന രൂപീകരിച്ച് ജനറൽ കൗൺസിലിന് മുന്നിൽ സമർപ്പിച്ച് അംഗീകാരം ലവഭിക്കേണ്ടതുണ്ട്. ഇതിന് ശേഷമായിരിക്കും അഭിനേതാക്കളുടെ പുതിയ യൂണിയനെ അംഗീകരിക്കുക. അതിന് ഫെഫ്ക തയാറാണെന്ന സൂചനയാണ് പുറത്ത് വരുന്നത്.

ഫെഫ്കയെ സമീപിച്ച താരങ്ങളുടെ പേര് വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല. സംഘടന രൂപീകരിച്ച ശേഷമായിരിക്കും ഭാരവാഹികളുടയെടക്കം പുറത്തുവരുന്നത്. യൂണിയനായി രൂപീകരിച്ച് വരാനാണ് ഫെഫ്ക നിർദേശം നൽകിയിരിക്കുന്നത്. സംഘടന രൂപീകരിച്ച് പുതിയ പേര് നൽകി മാനദണ്ഡങ്ങൾ പാലിച്ച് വേണം യൂണിയൻ നിർമ്മിക്കാൻ എന്ന് നിർദേശിച്ചിരിക്കുന്നത്.

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ താരങ്ങൾക്കെതിരെ ഉയർന്ന ‍പരാതിയും ആരോപണങ്ങളും തുടരുന്നതിനിടെ അമ്മ ഭരണ സമിതി പിരിച്ചുവിട്ടിരുന്നു. മോഹൻലാൽ ഉൾപ്പെടെ എക്‌സിക്യൂട്ടിവ് കമ്മിറ്റിയിലെ 17 അംഗങ്ങളും രാജിവെക്കുകയായിരുന്നു. ഹേമ കമ്മിറ്റി റിപ്പോട്ടിന് പിന്നാലെ പരാതിയുമായി കൂടുതൽപ്പേർ രംഗത്ത് എത്തിയതിന് പിന്നാലെ താര സംഘടനയായ അമ്മയിൽ കടുത്ത ഭിന്നതയുണ്ടായിരുന്നു.

Share

More Stories

കേരളം ഉള്‍പ്പെടെ അഞ്ച് തെക്കന്‍ സംസ്ഥാനങ്ങള്‍ രാജ്യത്തിന്റെ ജിഡിപിയുടെ 30% പങ്കുവഹിക്കുന്നു

0
ഇന്ത്യൻ സംസ്ഥാനങ്ങളുടെ സാമ്പത്തിക വളര്‍ച്ചയില്‍ പ്രകടമായ മുന്നേറ്റവും സ്ഥിരതയും കൈവരിച്ച് തെക്ക് - പടിഞ്ഞാറന്‍ സംസ്ഥാനങ്ങള്‍. കേന്ദ്ര സര്‍ക്കാരിന് സാമ്പത്തികവും അനുബന്ധവുമായ വിഷയങ്ങളില്‍ ഉപദേശം നല്‍കുന്നതിന് രൂപീകരിച്ച ഒരു സ്വതന്ത്ര സ്ഥാപനമായ പ്രധാനമന്ത്രിയുടെ...

ബജറ്റ് 1000 കോടി; ഇന്ത്യയിലെ ഏറ്റവും ചെലവേറിയ സിനിമ ഒരുങ്ങുന്നു

0
ഇന്ത്യന്‍ സിനിമയില്‍ ഇന്ന് ഏറ്റവും താരമൂല്യമുള്ള സംവിധായകന്‍ ആരെന്ന ചോദ്യത്തിന് ഭൂരിഭാഗം പ്രേക്ഷകരും പറയുന്ന ഉത്തരം എസ് എസ് രാജമൌലി എന്നായിരിക്കും. അത് ശരിയാണ് താനും. ബാഹുബലി എന്ന ഒറ്റ ചിത്രം കൊണ്ട്...

നായയുടെ അക്രമണത്തിൽ ഗർഭം അലസി; യുവതിക്ക് നഷ്ടപരിഹാരം നൽകണമെന്ന് കോടതി

0
വളർത്തു നായയുടെ അക്രമണത്തിൽ ഗർഭം അലസി പോയ യുവതിക്ക് നഷ്ടപരിഹാരം നൽകാൻ ഉടമയോട് നിർദ്ദേശിച്ച് കോടതി. നഷ്ടപരിഹാരമായി 90,000 യുവാൻ (10,62,243 രൂപ) നൽകാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. ഷാങ്ഹായിലെ ഒരു നായ ഉടമയ്ക്കാണ്...

ഇന്ത്യയിൽ നിന്നുള്ള പീരങ്കി ഷെല്ലുകൾ യൂറോപ്യൻ ഉപഭോക്താക്കൾ ഉക്രെയ്നിലേക്ക് തിരിച്ചുവിട്ടു; റിപ്പോർട്ട്

0
ഇന്ത്യൻ ആയുധ നിർമ്മാതാക്കൾ വിറ്റ പീരങ്കി ഷെല്ലുകൾ യൂറോപ്യൻ ഉപഭോക്താക്കൾ ഉക്രെയ്നിലേക്ക് തിരിച്ചുവിട്ടു, റഷ്യയിൽ നിന്നുള്ള പ്രതിഷേധങ്ങൾക്കിടയിലും വ്യാപാരം നിർത്താൻ ഇന്ത്യ ഇടപെട്ടിട്ടില്ലെന്ന് ലഭ്യമായ കസ്റ്റംസ് ഡാറ്റ പ്രകാരം പതിനൊന്ന് ഇന്ത്യൻ, യൂറോപ്യൻ...

പട്ടിണി മാറ്റാൻ ആനകളെ കൊല്ലും; ഭക്ഷ്യക്ഷാമത്തിന് പരിഹാരവുമായി സിംബാബ്‌വെ

0
ജനങ്ങളുടെ പട്ടിണി മാറ്റാൻ 200 ആനകളെ കൊന്ന് ഭക്ഷ്യക്ഷാമത്തിന് പരിഹാരം കാണാൻ സിംബാബ്‌വെ. നാല് ദശാബ്ദത്തിനിടയിലുണ്ടായ ഏറ്റവും രൂക്ഷമായ വരൾച്ചയെ തുടർന്ന് രൂക്ഷമായ ഭക്ഷ്യക്ഷാമം നേരിടുന്ന സിംബാബ്‌വെയിലാണ് പട്ടിണിക്ക് പരിഹാരമായി ആനകളെ കൊല്ലാനൊരുങ്ങുന്നത്. ആഫ്രിക്കയുടെ...

‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് ‘; നടപ്പാക്കാൻ ഭരണഘടനയിൽ വേണ്ടിവരുന്നത് 18 ഭേദഗതികൾ

0
“ ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്സ്ഥാപിക്കുന്നതിന് കേന്ദ്ര സർക്കാർ നിയമപരമായി സാധുതയുള്ള സംവിധാനം വികസിപ്പിക്കണം,” എന്ന രാഷ്ട്രപതി രാംനാഥ് കോവിന്ദിൻ്റെ ജില്ലാ ഉന്നതതല സമിതിയുടെ റിപ്പോർട്ട് - ബുധനാഴ്ച മന്ത്രിസഭ അംഗീകരിച്ചിരുന്നു ....

Featured

More News