9 October 2024

ലോകമെമ്പാടുമുള്ള നദികളുടെ ഒഴുക്ക് താഴുന്നു; ഗംഗയും ഗുരുതര ആശങ്ക ഉയർത്തുന്നു, റിപ്പോർട്ട്‌ ഇതാണ്

"സ്റ്റേറ്റ് ഓഫ് ഗ്ലോബൽ വാട്ടർ റിസോഴ്‌സസ്" റിപ്പോർട്ടിൽ പ്രധാന നദീതടങ്ങളിൽ ദീർഘകാലമായി നിലനിൽക്കുന്ന വരൾച്ചയുടെ ഗൗരവം വ്യക്തമാക്കപ്പെടുന്നു

ഐക്യരാഷ്ട്രസഭയുടെ വേൾഡ് മെറ്റീരിയോളജിക്കൽ ഓർഗനൈസേഷൻ (ഡബ്ല്യുഎംഒ) പുറത്തുവിട്ട റിപ്പോർട്ട് ആഗോള ജലസ്രോതസ്സുകളുടെ ഇപ്പോഴത്തെ അവസ്ഥക്ക് ഗുരുതരമായ ആശങ്ക ഉയർത്തുന്നു. 2023ൽ ലോകമെമ്പാടുമുള്ള നദികളുടെ ഒഴുക്ക് അഭൂതപൂർവമായതു പോലെ താഴ്ന്ന നിലയിലെത്തിയതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

33 വർഷത്തെ ഡാറ്റയുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ “സ്റ്റേറ്റ് ഓഫ് ഗ്ലോബൽ വാട്ടർ റിസോഴ്‌സസ്” റിപ്പോർട്ടിൽ പ്രധാന നദീതടങ്ങളിൽ ദീർഘകാലമായി നിലനിൽക്കുന്ന വരൾച്ചയുടെ ഗൗരവം വ്യക്തമാക്കപ്പെടുന്നു. ആമസോൺ, മിസിസിപ്പി എന്നീ ലോകത്തെ വലിയ നദികളിൽ 2023ൽ റെക്കോർഡ് രീതിയിൽ ജലനിരപ്പ് താഴ്ന്നതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

ഇതോടൊപ്പം ഗംഗയും മെകോംഗും ഉൾപ്പെടെ മറ്റ് വലിയ നദീതടങ്ങളിലും ജലനിരപ്പ് ഗണ്യമായി കുറഞ്ഞിട്ടുണ്ട്. ലോകത്തിലെ പകുതി പ്രദേശങ്ങളിലും അസാധാരണമായ മഴക്കുറവ് അനുഭവപ്പെട്ടതോടെ ഭൂരിഭാഗം നദികളിലും ജലലഭ്യത കുറയുകയായിരുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു. ഈ സാഹചര്യം കൃഷിക്കും വ്യവസായ മേഖലയ്ക്കും ജലലഭ്യതയെ കാര്യമായും ബാധിച്ചിരിക്കുകയാണെന്ന് സൂചനയുണ്ട്.

കാലാവസ്ഥാ ദുരിതത്തിൻ്റെ ഒരു പ്രധാന സൂചകമായി ഇത് മാറുകയാണെന്ന് ഡബ്ല്യുഎംഒ സെക്രട്ടറി ജനറൽ സെലസ്‌റ്റെ സൗലോ അഭിപ്രായപ്പെട്ടു. കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് നിയന്ത്രണാതീതമായി മാറുന്ന ജലചക്രങ്ങളെ മനസ്സിലാക്കി, അവയ്ക്ക് പരിഹാര മാർഗങ്ങൾ ആവിഷ്ക്കരിക്കുന്നതിനായി ജലസംഭരണികൾ സംരക്ഷിക്കുന്നതിനും ജലവൈദ്യുത നിരീക്ഷണം ശക്തമാക്കുന്നതിനും അടിയന്തര നടപടികൾ വേണമെന്ന് അവർ പറഞ്ഞു.

കൂടാതെ, കഴിഞ്ഞ 50 വർഷത്തിനിടെ ഏറ്റവും വലിയ ഹിമാനികൾക്ക് പ്രത്യക്ഷമായ ഗണ്യമായ ഭാരം നഷ്‌ടമുണ്ടായതായും റിപ്പോർട്ടിൽ പറയുന്നു. വർഷംതോറും 600 ജിഗാ ടൺ ജലമാണ് ഹിമാനികളിൽ നിന്ന് നഷ്‌ടമാകുന്നത്. യൂറോപ്പും സ്‌കാൻഡിനേവിയയും പോലുള്ള പ്രദേശങ്ങളിൽ ഹിമാനികൾ ഉരുകുന്നതോടെ താൽക്കാലികമായി നദികളിൽ ജലത്തിൻ്റെ ഒഴുക്ക് കൂടുതലാണെങ്കിലും, ഹിമാനികളുടെ വലുപ്പം തുടർച്ചയായി കുറയുന്നതോടെ വരും വർഷങ്ങളിൽ ഈ ഒഴുക്ക് ഗണ്യമായി കുറയുമെന്നാണ് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്.

2024ൽ ആമസോൺ നദീതടത്തിൽ വരൾച്ച നിലനിന്നതായും ഈ വർഷം ഉയർന്ന താപനിലയുള്ള പ്രദേശങ്ങളിൽ കൂടുതൽ ജലക്ഷാമം ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നും ഡബ്ല്യുഎംഒ ഹൈഡ്രോളജി ഡയറക്ടർ സ്റ്റെഫാൻ ഉഹ്ലെൻബ്രൂക്ക് അറിയിച്ചു.

Share

More Stories

ഇന്ത്യയിൽ ആർഎസ്എസിനെ പൊളിക്കാൻ അത്പോലെ പ്രവർത്തിക്കുന്ന മറ്റ് രാഷ്ട്രീയ സംഘങ്ങൾക്ക് മാത്രമേ കഴിയൂ

0
| സയിദ് അബി ആർഎസ് എസ് എന്നും ആശയപരമായി ദൃഢതയും ലക്ഷ്യവുമുള്ള സംഘടനയാണ്. പ്രത്യക്ഷമായി അധികാരത്തിലേക്കോ ഭരണത്തിലേക്കോ അതിന്റെ നേതൃനിര പ്രവേശിക്കുന്നില്ല.അതിൽ പ്രവർത്തിച്ചവരെയും പ്രാദേശിക നേതൃത്വം വഹിച്ചവരെയും ജനാധിപത്യഭരണഇടങ്ങളിൽ കാണാം. എന്നാൽ ആശയപരമായി ഒരു...

ജിദ്ദ ടവർ 2028ൽ പൂർത്തിയാക്കും; ഒരു കിലോമീറ്ററിലധികം ഉയരമുള്ള അംബരചുംബി

0
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ടവറായ ജിദ്ദ ടവറിന്‍റെ നിർമാണം, ഏഴ് വർഷത്തെ ഇടവേളയ്ക്ക് ശേഷം ജിദ്ദയിൽ പുനരാരംഭിച്ചു. കിങ്‌ഡം ഹോൾഡിങ് കമ്പനിയുടെ അനുബന്ധ സ്ഥാപനമായ ജിദ്ദ ഇക്കണോമിക് കമ്പനി ആണ് നിർമാണ...

എഐയുടെ ദ്രുതഗതിയിലുള്ള വളര്‍ച്ച ഭയപ്പെടണം; മുന്നറിയിപ്പുമായി നൊബേല്‍ ജേതാവ്

0
ന്യൂയോര്‍ക്ക്: ആര്‍ട്ടിഫിഷ്യല്‍ ഇൻ്റെലിജന്‍സിൻ്റെ അപകട സാധ്യതകളെ കുറിച്ച് മുന്നറിയിപ്പുമായി ഗവേഷകന്‍ ജോഫ്രി ഇ ഹിൻ്റെൺ. എഐയുടെ പ്രത്യാഘാതങ്ങളെക്കുറിച്ച് ഭയപ്പെടേണ്ടതുണ്ടെന്ന് ജോഫ്രി ഇ ഹിൻ്റെൺ പറഞ്ഞു. എഐ സാങ്കേതിക വിദ്യയുടെ ദ്രുതഗതിയിലുള്ള പുരോഗതിയില്‍ ഹിൻ്റെണ്‍...

നിരവധി മലയാളികള്‍, ഇസ്രയേല്‍ അതിര്‍ത്തി മേഖലയിൽ; സുരക്ഷിതരെന്ന് റിപ്പോർട്ടുകൾ

0
ടെൽ അവീവ്: സംഘർഷം ശക്തമാകുന്നതിനിടെ ആശങ്കയിൽ മലയാളികൾ. ഇസ്രയേൽ- ഹിസ്ബുള്ള സംഘർഷം ശക്തമായ അതിർത്തി മേഖലകളിൽ നൂറിലധികം മലയാളികളാണുള്ളത്. ഖിര്യാത് ഷെമോനയിലടക്കം നിരവധി മലയാളികൾ കെയർ ​ഗിവർമാരായി പ്രവർത്തിക്കുന്നുണ്ട്. സംഘർഷം നിലനിൽക്കുന്നെങ്കിലും തങ്ങൾ...

ഫിലിപ് നോയെല്‍ ബേക്കർ; ഒളിമ്പിക് മെഡലും നോബേല്‍ പുരസ്‌കാരവും ലഭിച്ച ഒരേയൊരാള്‍

0
ലോകത്തില്‍ ഏറ്റവും അധികം വിലമതിക്കപ്പെടുന്ന പുരസ്‌കാരങ്ങളിൽ ഒന്നാണ് നോബേല്‍ പുരസ്‌കാരം. ശാസ്ത്രം, സമാധാനം ഉൾപ്പെടെയുള്ള ഓരോ മേഖലയിലും തനതായ സംഭാവനകള്‍ നല്‍കിയവര്‍ക്ക് നല്‍കുന്ന പുരസ്‌കാരമാണിത്. ഒളിമ്പിക് മെഡല്‍ എന്നാല്‍ കായികരംഗത്തെ ഏറ്റവും വിശേഷപ്പെട്ട...

അമേരിക്കൻ സർക്കാർ നടത്തുന്ന മാധ്യമത്തിന് വിലക്കേർപ്പെടുത്തി ആഫ്രിക്കൻ രാജ്യം

0
രാജ്യത്തിൻ്റെ സായുധ സേനയുടെയും അയൽരാജ്യമായ മാലിയിലെ അമേരിക്കയുടെ എതിരാളികളുടെയും മനോവീര്യം തകർക്കുന്ന ഒരു പ്രോഗ്രാം സംപ്രേക്ഷണം ചെയ്‌തുവെന്നാരോപിച്ച് വോയ്‌സ് ഓഫ് അമേരിക്കയ്ക്ക് (VOA) ആഫ്രിക്കൻ രാജ്യമായ ബുർക്കിന ഫാസോയുടെ ഹയർ കൗൺസിൽ ഫോർ...

Featured

More News