8 November 2024

അന്താരാഷ്ട്ര ശില്‍പശാല തിരുവനന്തപുരത്ത്; പ്രശസ്‌തരുടെ കീഴിൽ ഫിലിം റിസ്റ്ററേഷന്‍ പഠിക്കാം

ഓസ്‌ട്രേലിയ, ദക്ഷിണ കൊറിയ, യുകെ, റുമാനിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കൊപ്പം ശ്രീലങ്കയില്‍ നിന്നുള്ള 12 അംഗ സംഘവുമുണ്ട്.

തിരുവനന്തപുരം: ഒമ്പതാമത് ഫിലിം പ്രിസര്‍വേഷന്‍ ആന്റ് റിസ്റ്റോറേഷന്‍ വർക്ക്ഷോപ്പ് ഇന്ത്യ 2024 (FPRWI 2024) നവംബര്‍ ഏഴ് മുതല്‍ 14 വരെ തിരുവനന്തപുരത്ത് നടക്കും. ലോകപ്രസിദ്ധ ഫിലിം ആര്‍ക്കൈവിസ്റ്റും റിസ്‌റ്റോററും സംവിധായകനുമായ ശിവേന്ദ്ര സിംഗ് ദുംഗാര്‍പൂരിൻ്റെ നേതൃത്വത്തില്‍ ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷന്‍ (എഫ്എച്ച്എഫ്) ഇൻ്റെര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് ഫിലിം ആര്‍ക്കൈവ്‌സുമായി (എഫ്‌ഐഎഎഫ്) സഹകരിച്ചാണ് ശില്‍പ്പശാല സംഘടിപ്പിക്കുന്നത്. നവംബർ ഏഴിന് വൈകീട്ട് അഞ്ചിന് ട്രിവാന്‍ഡ്രം ഗോള്‍ഫ് ക്ലബ്ബില്‍ നടക്കുന്ന ഉദ്ഘാടനച്ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, സാംസ്‌കാരിക വകുപ്പുമന്ത്രി സജി ചെറിയാന്‍, സിനിമാതാരങ്ങളായ ഷീല, ജലജ, ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍, കെ.എസ്.എഫ്.ഡി.സി ചെയര്‍മാന്‍ ഷാജി.എന്‍ കരുണ്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

സിനിമാചരിത്രകാരന്‍ എസ്.തിയോടര്‍ ഭാസ്‌കരനെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം നല്‍കി ആദരിക്കും. നവംബര്‍ 14 വരെ കേരള സര്‍ക്കാരിൻ്റെ സാംസ്‌കാരിക വകുപ്പിൻ്റെ കീഴിലുള്ള വൈലോപ്പിള്ളി സംസ്‌കൃതിഭവന്‍ മള്‍ട്ടി പര്‍പ്പസ് കള്‍ച്ചറല്‍ കോംപ്ലക്‌സിലാണ് ശില്‍പശാല നടക്കുക.

സിനിമ, വീഡിയോ, ഓഡിയോ, ഡിജിറ്റല്‍ പ്രിസര്‍വേഷന്‍, ഫിലിം കണ്‍സര്‍വേഷന്‍ ആന്‍ഡ് റിസ്റ്റോറേഷന്‍, ഡിജിറ്റൈസേഷന്‍, ഡിസാസ്റ്റര്‍ റിക്കവറി, കാറ്റലോഗിംഗ്, പേപ്പര്‍, ഫോട്ടോഗ്രാഫ് കണ്‍സര്‍വേഷന്‍, പ്രോഗ്രാമിംഗ് തുടങ്ങിയ വിഷയങ്ങളില്‍ പ്രഭാഷണങ്ങളും പരിശീലന സെഷനുകളും ഉള്‍പ്പെടുന്നതാണ് ശിൽപശാല. ക്ലാസുകള്‍ക്ക് ശേഷം റീസ്റ്റോര്‍ ചെയ്‌ത ലോകസിനിമകളുടെ പ്രദര്‍ശനമുണ്ടായിരിക്കും.

ന്യൂയോര്‍ക്കിലെ മെട്രോപൊളിറ്റന്‍ മ്യൂസിയം ഓഫ് ആര്‍ട്ട്, ബ്രിട്ടീഷ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട്, L’Immagine Ritrovata, Bologna, Institute National de l’Audiovisuel, Fondation Jérôme Seydoux – Pathé and Cineteca Portuguesa തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളില്‍ നിന്നുള്ള വിദഗ്‌ധർ ക്ലാസുകള്‍ നയിക്കും. 2015 മുതല്‍ രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ ശില്‍പശാലകളില്‍ 400ലധികം പേര്‍ക്ക് പരിശീലനം ലഭിച്ചിട്ടുണ്ട്.

തുടക്കക്കാരായ ഫിലിം ആര്‍ക്കൈവ് ജീവനക്കാര്‍, ആര്‍ക്കൈവിംഗിനെ കുറിച്ച് പഠിക്കാന്‍ ആഗ്രഹിക്കുന്ന ഓഡിയോ- വിഷ്വല്‍ പ്രൊഫഷണലുകള്‍, മീഡിയയും അനുബന്ധ വിഷയങ്ങളും പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍, ഓഡിയോ- വിഷ്വല്‍ ആര്‍ക്കൈവിംഗില്‍ താല്‍പ്പര്യമുള്ള വ്യക്തികള്‍ തുടങ്ങിയ 67 പേരാണ് ശില്‍പശാലയില്‍ പങ്കെടുക്കാന്‍ എത്തുന്നത്. ഇവരില്‍ 30 പേര്‍ കേരളത്തില്‍ നിന്നും ബാക്കിയുള്ളവര്‍ കേരളത്തിനും ഇന്ത്യയ്ക്കും പുറത്ത് നിന്നുള്ളവരുമാണ്. ഓസ്‌ട്രേലിയ, ദക്ഷിണ കൊറിയ, യുകെ, റുമാനിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കൊപ്പം ശ്രീലങ്കയില്‍ നിന്നുള്ള 12 അംഗ സംഘവുമുണ്ട്.

ആര്‍ക്കൈവിസ്റ്റുകളുടെ ഒരു സൈന്യം ആവശ്യം: കമല്‍ ഹാസന്‍

അതുല്യവും അനിവാര്യവുമാണ് ഈ പരിശീലന സംരംഭമെന്ന് നടനും എഫ്എച്ച്എഫിൻ്റെ ഉപദേശകനുമായ കമല്‍ഹാസന്‍ പറഞ്ഞു. “ലോകത്തിന് നമ്മുടെ ചലച്ചിത്ര പൈതൃകത്തിൻ്റെ വലിയൊരു ശേഖരം നഷ്‌ടപ്പെട്ടുപോയി. നമ്മുടെ സിനിമാ പാരമ്പര്യം കാത്തുസൂക്ഷിക്കുന്നതിനും ഇന്നത്തെയും നാളത്തേയും സിനിമകളെ സംരക്ഷിക്കാനും നമുക്ക് ആര്‍ക്കൈവിസ്റ്റുകളുടെ ഒരു സൈന്യം ആവശ്യമാണ്,‘‘ -അദ്ദേഹം ഒരു വീഡിയോ സന്ദേശത്തില്‍ പറഞ്ഞു.

ചലച്ചിത്ര സംരക്ഷണം ഭാവിക്കായി: അമിതാഭ് ബച്ചന്‍

ഫിലിം പ്രിസര്‍വേഷന്‍ ആന്‍ഡ് റിസ്റ്റോറേഷന്‍ ശില്‍പശാല തിരുവനന്തപുരത്ത് നടക്കുന്നത് ഒരു ചലച്ചിത്ര സംരക്ഷണ പ്രസ്ഥാനത്തിന് വിത്ത് പാകലാകുമെന്ന് ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷൻ്റെ അംബാസഡറും ബോളിവുഡ് ഇതിഹാസവുമായ അമിതാഭ് ബച്ചന്‍ പറഞ്ഞു. “അവിശ്വസനീയമാം വിധം സമ്പന്നവും കലാപരവുമായ സിനിമാ പാരമ്പര്യം ഉണ്ടായിരുന്നിട്ടും കേരളത്തിന് അവരുടെ അമൂല്യമായ ചലച്ചിത്ര പാരമ്പര്യം സംരക്ഷിക്കാന്‍ ഒരു ആര്‍ക്കൈവ് ഇല്ല. മലയാള സിനിമ ലോകമെമ്പാടും തരംഗം സൃഷ്‌ടിച്ചു കൊണ്ടിരിക്കുന്ന സമയത്ത് ഫിലിം പ്രിസര്‍വേഷന്‍ എന്നത് ഭവിക്കായുള്ള പ്രവര്‍ത്തനമാണെന്ന് ചലച്ചിത്ര പ്രവര്‍ത്തകരും സര്‍ക്കാരും ഓര്‍ക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.”

ഡിജിറ്റല്‍ ഫിലിമിൻ്റെ ആയുസ് കാലം തീരുമാനിക്കട്ടെ: അടൂര്‍

‘‘ഒപ്റ്റിക്കല്‍ ഫിലിം ഒരു നൂറ്റാണ്ടിലേറെയും അതിനപ്പുറവും നിയന്ത്രിത ഈര്‍പ്പത്തിലും ചൂടിലും അതിജീവിച്ചതായി തെളിയിക്കപ്പെട്ടിട്ടുണ്ട്. ഡിജിറ്റല്‍ ഫിലിമിൻ്റെ ദീര്‍ഘായുസ് ദീര്‍ഘകാലത്തെ അനുഭവത്തിലൂടെ പരിശോധിച്ചുറപ്പിച്ചിട്ടില്ല. തങ്ങളുടെ സിനിമകള്‍ക്ക് കൂടുതല്‍ ആയുസ് ലഭിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ആധുനിക സംരക്ഷണ മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ച് അവയെ ശാസ്ത്രീയമായി സെല്ലുലോയിഡിലേക്ക് മാറ്റണം. ഈ ശില്പശാല അത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് പങ്കെടുക്കുന്നവരെ സജ്ജരാക്കും.” -ചലച്ചിത്രകാരന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു:

കേരള സര്‍ക്കാര്‍, കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി, കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍, ഇന്ത്യ, ശ്രീലങ്ക, മാലിദ്വീപ് എന്നിവിടങ്ങളിലെ ഫ്രഞ്ച് അംബാസഡര്‍മാര്‍, ഇന്‍സ്റ്റിറ്റ്യൂട്ട് ഫ്രാന്‍സെയ് ഇന്ത്യ, അഡോബി, ദി ഫിലിം ഫൗണ്ടേഷന്‍സ് വേള്‍ഡ് സിനിമ പ്രൊജക്റ്റ്, പ്രസാദ് കോര്‍പറേഷന്‍, രസ ജയ്‌പൂർ, കൊഡാക്ക്എ ന്നിവയുടെ പിന്തുണയോടെയാണ് ശില്പശാല സംഘടിപ്പിക്കുന്നത്.

ഫോട്ടോ: ശില്‍പ്പശാലയുടെ തീമില്‍ പ്രൊജക്റ്ററുമായി നില്‍ക്കുന്ന എലിപ്പത്തായത്തിലെ ജലജയുടെ കഥാപാത്രം. എലിപ്പത്തായത്തില്‍ എലിപ്പത്തായം പിടിച്ചു നില്‍ക്കുന്ന ജലജയുടെ കഥാപാത്രത്തിൻ്റെ ദൃശ്യം ഏറെ പ്രശസ്‌തമാണ്.

Share

More Stories

കേരളത്തിൽ ഗുണനിലവാരം ഇല്ലാത്ത മരുന്നുകൾക്ക് നിരോധനം; പാരസെറ്റാമോൾ മുതല്‍ വിറ്റാമിൻ ഗുളികകൾ വരെ

0
കേരളത്തിൽ ഗുണനിലവാരമില്ലാത്ത മരുന്നുകള്‍ നിരോധിച്ചു. ഗുണനിലവാരം ഇല്ലാത്തതായി കണ്ടെത്തിയ മരുന്നുകളുടെ വില്‍പനയ്ക്കും വിതരണത്തിനുമാണ് നിരോധനം. സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പിലെ ലബോറട്ടറികളിലെ പരിശോധനയിലാണ് ഗുണനിലവാരമില്ലാത്ത മരുന്നുകള്‍ കണ്ടെത്തിയത്. ഈ മരുന്നുകളുടെ സ്റ്റോക്ക് കൈവശമുള്ള വ്യാപാരികളും...

മാധ്യമങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്താനാകില്ല; അഭിപ്രായ സ്വാതന്ത്ര്യം മൗലികാവകാശമെന്ന് ഹൈക്കോടതി

0
കൊച്ചി: മാധ്യമങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്താനാകില്ലെന്ന് ഹൈക്കോടതി. മാധ്യമങ്ങളുടേത് ഭരണഘടനാ അവകാശമാണെന്നും കോടതി ഉത്തരവുകളിലൂടെ നിയന്ത്രിക്കാനാവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. നിയമ നിർമാണ സഭകൾക്ക് മാധ്യമങ്ങളെ നിയന്ത്രിക്കുന്നതിന് നിയമം കൊണ്ടുവരാനാകില്ല. മാധ്യമങ്ങളെ നിയമ നിർമാണത്തിലുടെ നിയന്ത്രിക്കുന്നത് അറിയാനുള്ള...

സപ്തതി നിറവില്‍ ഉലകനായകന്‍

0
ഉലകനായകന്‍ ഇന്ന് സപ്തതി നിറവില്‍ (70) .ഇന്ത്യന്‍, സിമിമയിലെ എക്കാലത്തേയും മികച്ച നടന്മാരില്‍ ഒരാളാണ് കമലഹാസ്സന്‍. ബഹുമുഖ പ്രതിഭയായ അദ്ദേഹം അഭിനേതാവായി മാത്രമല്ല, സംവിധായകനായും എഴുത്തുകാരനായും നിര്‍മാതാവായും,തന്റെ കഴിവ് തെളിയിച്ച വ്യക്തിയാണ്. സകലകലാവല്ലഭനില്‍...

ഛാത്ത് പൂജ; ബീഹാറിലെ ഏറ്റവും പ്രധാനപ്പെട്ട ഉത്സവം, പിന്നിലെ വിശ്വാസങ്ങൾ ഇതാണ്

0
ഈ വർഷം നവംബർ 7ന് ഛത്ത് ഉത്സവത്തിൻ്റെ മൂന്നാം ദിവസമായിരുന്നു. സഞ്ജക അരഗ് അല്ലെങ്കിൽ സായാഹ്ന വഴിപാടിൻ്റെ ദിവസം. ബിഹാർ, കിഴക്കൻ ഉത്തർപ്രദേശ്, നേപ്പാൾ എന്നിവിടങ്ങളിൽ നൂറ്റാണ്ടുകളായി ഛത്ത് ആഘോഷിക്കപ്പെടുന്നു. എല്ലാ വർഷവും...

‘പ്രണവിന്റെ കലവറ’ നവംബർ 16ന് പ്രദർശിപ്പിക്കും

0
ഡിസയർ എന്റർടൈൻമെന്റ്സും സഹനിർമ്മാതാവ് അഡ്വക്കേറ്റ് സുഭാഷ് മാനുവലും ചേർന്നാണ് ഏറ്റവും പുതിയ ഹ്രസ്വചിത്രം 'പ്രണവിന്റെ കലവറ' റിലീസ് ചെയ്യുന്നത്. 2024 നവംബർ 16 ന് രാമമംഗലം വ്യാപാര ഭവനിൽ ആദ്യ പ്രദർശനം നടക്കും. ശ്രീ...

യുഎസിലെ മെഡിക്കൽ ലാബിൽ നിന്ന് 40 കുരങ്ങുകൾ രക്ഷപെട്ടു; പ്രദേശവാസികൾക്ക് മുന്നറിയിപ്പ് നൽകി

0
അമേരിക്കയിലെ സൗത്ത് കരോലിനയിലെ ഒരു പട്ടണത്തിലെ താമസക്കാർക്ക് സമീപത്തെ ഗവേഷണ കേന്ദ്രത്തിൽ നിന്ന് 40 മൃഗങ്ങൾ രക്ഷപ്പെട്ടതിനെത്തുടർന്ന് ഇവയുമായി അകലം പാലിക്കാൻ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി . ബുധനാഴ്ച ചാൾസ്റ്റണിൽ നിന്ന് 60...

Featured

More News