22 January 2025

ടൈഗർ ഷെറോഫിന്‍റെ ആക്ഷൻ പാക്ക്ഡ് വീണ്ടും; ബാഗി ഫ്രാഞ്ചൈസിയുടെ നാലാം ഭാഗം പ്രഖ്യാപിച്ചു

2016ൽ സബിർ ഖാൻ സംവിധാനം ചെയ്ത ചിത്രത്തിലൂടെയാണ് ബാഗി ഫ്രാഞ്ചൈസി ആരംഭിച്ചത്. ഒരു ഹൈ-ഒക്ടെയ്ൻ ആക്ഷൻ ത്രില്ലറായ ബാഗി 2004 ലെ തെലുങ്ക് ചിത്രമായ വർഷം, 2011 ലെ ഇന്തോനേഷ്യൻ ചിത്രം ദി റെയ്ഡ്: റിഡംപ്ഷൻ എന്നിവയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ് നിര്‍മ്മിച്ചത്.

ടൈഗർ ഷെറോഫിന്‍റെ ജനപ്രിയമായ ബാഗി ഫ്രാഞ്ചൈസിയുടെ നാലാം ഭാഗം പ്രഖ്യാപിച്ചു. എ. ഹർഷ സംവിധാനം ചെയ്യുന്ന ആക്ഷൻ പാക്ക്ഡ് ചിത്രം 2025 സെപ്റ്റംബർ 5-ന് തിയറ്ററുകളിൽ എത്തും എന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

ചിത്രത്തിന്‍റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ ടൈഗര്‍ ഷെറോഫ് ട്വിറ്ററില്‍ പങ്കിട്ടു. കൈയിൽ കത്തിയും മദ്യക്കുപ്പിയുമായി ടോയ്‌ലറ്റ് സീറ്റിൽ ഇരിക്കുന്ന ടൈഗറിനെയാണ് പോസ്റ്ററിൽ കാണുന്നത്. താരത്തിന്‍റെ മുഖവും ചുമരുകളും തറയിലും രക്തം ചിതറിക്കിടക്കുന്നുണ്ട്. നിരവധി മൃതദേഹങ്ങൾ ചുറ്റും കിടക്കുന്നതും കാണാം.

“ഒരു ഇരുണ്ട ആത്മാവ്, രക്തരൂക്ഷിതമായ ദൗത്യം. ഇത്തവണ പതിവ് പോലെയല്ല എന്നാണ് ബാഗി 4 പോസ്റ്റിന് അടിക്കുറിപ്പ് നൽകിയിരിക്കുന്നത്. എ. ഹർഷ ബിരുഗാലി, ചിങ്കരി, ഭജരംഗി, അഞ്ജനി പുത്ര, വേദ തുടങ്ങിയ ചിത്രങ്ങളിലൂടെ കന്നഡ സിനിമയിലെ മുന്‍നിര സംവിധായകനാണ്.

2016ൽ സബിർ ഖാൻ സംവിധാനം ചെയ്ത ചിത്രത്തിലൂടെയാണ് ബാഗി ഫ്രാഞ്ചൈസി ആരംഭിച്ചത്. ഒരു ഹൈ-ഒക്ടെയ്ൻ ആക്ഷൻ ത്രില്ലറായ ബാഗി 2004 ലെ തെലുങ്ക് ചിത്രമായ വർഷം, 2011 ലെ ഇന്തോനേഷ്യൻ ചിത്രം ദി റെയ്ഡ്: റിഡംപ്ഷൻ എന്നിവയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ് നിര്‍മ്മിച്ചത്. ചിത്രത്തിൽ ടൈഗർ ഷ്രോഫ്, ശ്രദ്ധ കപൂർ, സുധീർ ബാബു എന്നിവർ അഭിനയിച്ചു.

അഹമ്മദ് ഖാൻ സംവിധാനം ചെയ്ത ക്ഷണം എന്ന തെലുങ്ക് ചിത്രത്തിന്‍റെ റീമേക്ക് ആയിരുന്നു 2018ൽ പുറത്തിറങ്ങിയ ബാഗി 2. ദിഷ പഠാനി, മനോജ് ബാജ്‌പേയ്, രൺദീപ് ഹൂഡ, മറ്റ് പ്രധാന അഭിനേതാക്കള്‍ക്കൊപ്പമാണ് ടൈഗർ ഈ ചിത്രത്തില്‍ അഭിനയിച്ചത്.

മൂന്നാം ഭാഗമായ ബാഗി 3 (2020) വീണ്ടും അഹമ്മദ് ഖാൻ സംവിധാനം ചെയ്തു. ഇത് ഭാഗികമായി തമിഴ് ചിത്രമായ വേട്ടൈയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് എടുത്തത്. ടൈഗർ, റിതേഷ് ദേശ്മുഖ്, ശ്രദ്ധ കപൂർ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

അതേ സമയം പുതിയ ബാഗിയുടെ പോസ്റ്റര്‍ രണ്‍ബീര്‍ കപൂറിന്‍റെ അനിമല്‍ പോലെയുണ്ടെന്ന വിമര്‍ശനവും സോഷ്യല്‍ മീഡിയയില്‍ ഉയരുന്നുണ്ട്. മറ്റു ഭാഷകളിലെ ഹിറ്റ് ചിത്രങ്ങള്‍ റീമേക്ക് ചെയ്യുന്ന ബാഗി സീരിസില്‍ ബോളിവുഡിലെ അനിമലാണോ പുതുതായി റീമേക്ക് ചെയ്യുന്നത് എന്നതടക്കവും ചില കമന്‍റുകളില്‍ ഉയരുന്നുണ്ട്.

Share

More Stories

ക്ഷമാപണത്തിന് ശേഷം മർഡോക്ക് രേഖകളുമായി ഹാരി രാജകുമാരൻ കേസ് തീർപ്പാക്കി

0
റൂപർട്ട് മർഡോക്കിൻ്റെ ബ്രിട്ടീഷ് ന്യൂസ്‌പേപ്പർ ഗ്രൂപ്പുമായി പ്രസാധകനിൽ തെറ്റ് ചെയ്‌തുവെന്ന വാദം തീർപ്പാക്കുന്നതിനായി അവസാന നിമിഷം ഹാരി രാജകുമാരനും അദ്ദേഹത്തിൻ്റെ നിയമ സംഘവും ബുധനാഴ്‌ച കരാർ ഉണ്ടാക്കി. രാജകുമാരന് "പൂർണ്ണമായ ക്ഷമാപണം" ലഭിച്ചു....

പ്രവാസികൾക്ക് സന്തോഷ പ്രഖ്യാപനവുമായി എയർലൈൻ; 30 കിലോ സൗജന്യ ബാഗേജ് അലവൻസ്

0
ഇന്ത്യയില്‍ നിന്നും ഗള്‍ഫ്- സിംഗപ്പൂര്‍ മേഖലകളിലേക്കുള്ള അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് 30 കിലോ വരെ സൗജന്യ ബാഗേജ് അലവന്‍സ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ്. ഏഴ് കിലോ സൗജന്യ ഹാന്‍ഡ് ബാഗിന് പുറമേ ആണിത്....

ജെ.എസ്.ഡബ്ള്യു എനർജി അതിൻ്റെ ബാറ്ററി സ്റ്റോറേജ് പ്ലാൻ്റ് താരിഫ് പവർ റെഗുലേറ്റർ നിരസിച്ചു

0
കരാറുകളുടെ പവിത്രതയും പൊതുഖജനാവിലെ ചെലവും സന്തുലിതമാക്കുന്ന കേസിൽ സെൻട്രൽ ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മിഷൻ്റെ (സിഇആർസി) സമീപകാല ഉത്തരവിനെതിരെ ജെഎസ്.ഡബ്ള്യു ബ്ല്യു എനർജിയുടെ ഒരു യൂണിറ്റ് വൈദ്യുതി (ആപ്‌ടെൽ) അപ്പീൽ ട്രിബ്യൂണലിനെ സമീപിച്ചു. വിപണിയേക്കാൾ ഉയർന്ന...

‘ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ശിവലിംഗം’; മഹേശ്വരം ശ്രീ ശിവപാർവ്വതി ക്ഷേത്രത്തിൽ അതിരുദ്ര മഹായജ്ഞം

0
നെയ്യാറ്റിൻകര മഹേശ്വരം ശ്രീ ശിവ പാർവ്വതി ക്ഷേത്രത്തിൽ ശിവരാത്രി മഹോൽസവത്തോട് അനുബന്ധിച്ച് നടത്തുന്ന ആറാമത് അതിരുദ്ര മഹായജ്ഞത്തിൻ്റെ കാൽ നാട്ടു കർമ്മം ഭക്തി സാന്ദ്രമായ ചടങ്ങോടെ നടന്നു. ലോക റെക്കോർഡുകളിൽ ഇടം നേടിയ...

സെയ്‌ഫ് അലി ഖാൻ്റെ 800 കോടി വിലയുള്ള പട്ടൗഡി കൊട്ടാരം; 150 മുറികൾ, രാജകീയ മുഗൾ വാസ്‌തുവിദ്യ

0
ബോളിവുഡിലെ രാജകീയ ദമ്പതികളായ സെയ്‌ഫ് അലി ഖാനും കരീന കപൂറും സമാനതകളില്ലാത്ത മഹത്വത്തിൻ്റെയും പൈതൃകത്തിൻ്റെയും ലോകത്താണ് ജീവിക്കുന്നത്. ഹരിയാനയിലെ ഗുഡ്‌ഗാവ് ജില്ലയിലെ പട്ടൗഡി പട്ടണത്തിൽ സ്ഥിതി ചെയ്യുന്ന ഒരു യഥാർത്ഥ വസ്‌തുവിദ്യാ വിസ്‌മയയമാണ്...

‘മൊണാലിസ’യെ ശല്യം ചെയ്‌തു; മഹാകുംഭത്തിലെ വൈറൽ പ്രശസ്‌തിയെ തുടർന്ന് പുരുഷന്മാർ ഓടിച്ചു, വീഡിയോ

0
2025-ലെ മഹാകുംഭ് സമയത്ത് വളരെയധികം ശ്രദ്ധ നേടിയ ഇൻഡോറിൽ നിന്നുള്ള മാല വിൽപ്പനക്കാരിയായ മൊണാലിസ ബോൺസ്ലെ വീണ്ടും തലക്കെട്ടുകളിൽ ഇടം നേടിയിട്ടുണ്ട്. ഒറ്റരാത്രികൊണ്ട് അവൾ ഒരു സെൻസേഷനായി മാറിയതിന് ശേഷം അവളെ പുരുഷന്മാർ...

Featured

More News