5 December 2024

മൂത്രാശയ രോഗങ്ങള്‍ സ്ത്രീകളില്‍ കൂടുതലാകുന്നതിന് കാരണം ഇതാണ്

സജീവമായ ലൈംഗിക ജീവിതം നയിക്കുന്ന സ്ത്രീകളില്‍ മൂത്രാശയ അണുബാധയുണ്ടാകാന്‍ സാധ്യത കൂടുതലാണെന്ന് ഡോ. പ്രീതി ബന്‍സാല്‍

പുരുഷന്‍മാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് മൂത്രാശയ രോഗങ്ങള്‍ കൂടുതലായി കണ്ടുവരുന്നത്. സ്ത്രീകളുടെ മൂത്രാശയത്തിൻ്റെ സങ്കീര്‍ണഘടനയാണ് ഇതിൻ്റെ പ്രധാനകാരണമെന്നാണ് വിദഗ്ധര്‍ പറയുന്നത്. മൂത്രം ശേഖരിക്കുകയും പുറന്തള്ളുന്നതുവരെ നിയന്ത്രിച്ച് നിര്‍ത്തുക എന്നാണ് മൂത്രാശയത്തിൻ്റെ പ്രധാന ധര്‍മ്മം. സ്ത്രീകളില്‍ ഇടുപ്പ് (pelvic area) ഭാഗത്തായാണ് മൂത്രാശയം സ്ഥിതിചെയ്യുന്നത്.

വളരെ ചെറിയ മൂത്രനാളമാണ് സ്ത്രീകളില്‍ കാണപ്പെടുന്നത്. നാല് മുതല്‍ അഞ്ച് സെന്റീമീറ്റര്‍ വരെ വലിപ്പമുള്ളവയാണിവ. ഇതുതന്നെയാണ് സ്ത്രീകളില്‍ മൂത്രാശയ രോഗങ്ങള്‍ കൂടുതലാകാനുള്ള പ്രധാനകാരണവും. ഈ വിഷയത്തെപ്പറ്റി വിശദമായി സംസാരിക്കുകയാണ് നെഫ്രോളജിസ്റ്റായ ഡോ. പ്രീതി ബന്‍സാല്‍

മൂത്രാശയ രോഗങ്ങള്‍ക്ക് കാരണം?

പുരുഷന്‍മാരെ അപേക്ഷിച്ച് സ്ത്രീകളുടെ ഇടുപ്പ് അഥവാ പെല്‍വിക് ഭാഗത്ത് ഗര്‍ഭപാത്രം, അണ്ഡാശയം, ഫാലോപിയന്‍ ട്യൂബ് തുടങ്ങിയ സങ്കീര്‍ണ്ണ ഘടനകള്‍ സ്ഥിതി ചെയ്യുന്നുണ്ട്. സ്ത്രീകളുടെ മൂത്രനാളം വളരെ ചെറുതാണ്. മൂത്രാശയത്തിന് തൊട്ടുതാഴെയാണ് മലദ്വാരവും സ്ഥിതി ചെയ്യുന്നത്. അതായത് സ്ത്രീകളില്‍ ഗര്‍ഭാശയവും മലദ്വാരവും മൂത്രനാളിയും ഏറെക്കുറെ അടുത്തടുത്താണ് സ്ഥിതി ചെയ്യുന്നത്. ഇതെല്ലാം തന്നെ അണുബാധ ഏല്‍ക്കാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നുവെന്ന് ഡോ. പ്രീതി ബന്‍സാല്‍ പറയുന്നു.

കൂടാതെ ആര്‍ത്തവ സമയത്തുണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിയാനം പെല്‍വിക് പ്രദേശത്തെ പിഎച്ച് നിലയിലും കാര്യമായ ഏറ്റക്കുറച്ചിലുണ്ടാക്കും. ഇതെല്ലാം മൂത്രാശയത്തില്‍ അണുബാധ ഉണ്ടാകാനുള്ള സാധ്യത വര്‍ധിപ്പിക്കും. പ്രസവം കഴിഞ്ഞ സ്ത്രീകളില്‍ മൂത്രാശയത്തിലെ മസിലുകള്‍ കൂടുതല്‍ ദുര്‍ബലമാകും. പ്രായമാകുമ്പോഴും ഈ പ്രശ്‌നം രൂക്ഷമാകും.

അണുബാധ ഏല്‍ക്കാന്‍ സാധ്യതയുള്ളവര്‍

സജീവമായ ലൈംഗിക ജീവിതം നയിക്കുന്ന സ്ത്രീകളില്‍ മൂത്രാശയ അണുബാധയുണ്ടാകാന്‍ സാധ്യത കൂടുതലാണെന്ന് ഡോ. പ്രീതി ബന്‍സാല്‍ പറഞ്ഞു. ലൈംഗിക ബന്ധത്തിലേര്‍പ്പെടുമ്പോള്‍ മൂത്രാശയത്തിന് സമീപത്തെ അസിഡിറ്റി കുറയും. ഇത് സൂക്ഷ്‌മ ജീവികളുടെ വളര്‍ച്ചയ്ക്ക് കാരണമാകും. ബാക്ടീരിയ പെരുകുമ്പോള്‍ മൂത്രനാളിയിലെ വാല്‍വ് നീരുവെച്ച് വീര്‍ക്കും.

ഈ അവസ്ഥയെ സിസ്റ്റിറ്റിസ് (cystitis)എന്നാണ് പറയുന്നത്. ഈ അണുബാധ മൂത്രം പിടിച്ചുവെയ്ക്കാനുള്ള മൂത്രാശയത്തിൻ്റെ കഴിവ് ഇല്ലാതാക്കും. കൂടാതെ കടുത്ത വേദനയും അനുഭവപ്പെടും. ചില അവസരങ്ങളില്‍ മൂത്രം പുറത്തേക്ക് പോകുന്നത് നിയന്ത്രിക്കാന്‍ കഴിയാതെയും വരും. കൂടാതെ മൂത്രമൊഴിക്കാതെ തടഞ്ഞു വെയ്ക്കുന്നതും മൂത്രാശയ രോഗങ്ങള്‍ വരാന്‍ കാരണമാകും.

പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ എന്തെല്ലാം?

മൂത്രാശയ ശുചിത്വത്തിന് സ്ത്രീകള്‍ പ്രാധാന്യം നല്‍കണമെന്ന് ഡോ. പ്രീതി ബന്‍സാല്‍ പറഞ്ഞു. 20- 25 വയസ് കഴിഞ്ഞ സ്ത്രീകളിലാണ് കൂടുതലായും മൂത്രാശയ രോഗങ്ങള്‍ കണ്ടുവരുന്നത്. അതിനാല്‍ ഈ വിഭാഗത്തിലുള്ളവര്‍ പ്രത്യേകം ശ്രദ്ധിക്കണം. മൂത്രമൊഴിച്ച ശേഷം ജനനേന്ദ്രിയം വൃത്തിയായി കഴുകാന്‍ ശ്രദ്ധിക്കണം.

മൂത്രമൊഴിക്കാതെ തടഞ്ഞു വെയ്ക്കുന്നത് സ്ഥിതി കൂടുതല്‍ ഗുരുതരമാക്കുമെന്ന് ഓര്‍ക്കണം. മലമൂത്ര വിസര്‍ജനത്തിന് ശേഷം ജനനേന്ദ്രിയ ഭാഗങ്ങള്‍ ശുചിയാക്കുന്നതിലൂടെ മാത്രമെ ഇത്തരം രോഗങ്ങളെയും അണുബാധകളെയും നിയന്ത്രിക്കാന്‍ സാധിക്കൂവെന്ന് ഡോ. പ്രീതി ബന്‍സാല്‍ പറയുന്നു.

നാലാമിടം.ഇൻ വാർത്തകൾ വാട്‌സ്ആപ്പിൽ ലഭ്യമാണ്: https://chat.whatsapp.com/JmHsAerjLkJCTZzScJzvcc

A platform https://nalamidam.net/ for people who are looking for news and insights that are not influenced by political or corporate agendas. Its commitment to ethical and humane journalism has helped it become a trusted source of news and insights for its readers.

Share

More Stories

മുസ്ലിം പള്ളികള്‍ക്ക് മേല്‍ അവകാശം ഉന്നയിക്കുന്നതില്‍ ആർഎസ്എസില്‍ ആശങ്കയെന്ന് റിപ്പോർട്ടുകൾ

0
ഗ്യാൻവാപി മസ്‌ജിദിന് മുകളിൽ ഹിന്ദുക്കൾ അവകാശം ഉന്നയിച്ച് കോടതിയിൽ കേസ് നടക്കുന്ന സമയം. 2022 ജൂൺ മാസം ആർഎസ്എസ് തലവൻ മോഹൻ ഭഗവത് സംസാരിച്ചത് വാരണാസിയിൽ ആയിരുന്നു. ആർഎസ്എസ് തലവൻ പറഞ്ഞത് ഹിന്ദുക്കൾ...

58-ാം ദിനം ഒടിടിയില്‍ ‘ബോഗയ്ന്‍വില്ല’

0
മറ്റൊരു മലയാള ചിത്രം കൂടി ഒടിടിയിലേക്ക്. ജ്യോതിര്‍മയി, കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ബോ​ഗയ്ന്‍വില്ല എന്ന ചിത്രമാണ് ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. ഒക്ടോബര്‍ 17 ന് തിയറ്ററുകളില്‍...

അതിദാരിദ്ര്യ നിർമാർജനം മാലിന്യമുക്ത നവകേരളം പാലിയേറ്റീവ് പദ്ധതികൾ; കേരളത്തിൽ സംയോജിത പ്രവർത്തനം

0
തിരുവനന്തപുരം: പാലിയേറ്റീവ് പ്രവർത്തനങ്ങളുടെ ഏകോപനത്തിനും മാലിന്യമുക്ത നവകേരളം സാധ്യമാക്കാനും അതിദാരിദ്ര്യ നിർമ്മാജന പ്രവർത്തനം ഊർജിതപ്പെടുത്താനും സംസ്ഥാനതലത്തിൽ സംയോജിത പ്രവർത്തനം ആവിഷ്‌കരിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഭരണ...

പട്ടാള നിയമത്തിൻ്റെ പേരിൽ ദക്ഷിണ കൊറിയൻ പ്രസിഡൻ്റ് ഇംപീച്ച്‌മെൻ്റ് നേരിടുന്നു; ഭരണത്തിൽ എന്തും സംഭവിക്കാം

0
ദക്ഷിണ കൊറിയയിലെ പ്രതിപക്ഷ പാർട്ടികൾ ബുധനാഴ്‌ച പ്രസിഡൻ്റ് യൂൻ സുക് യോളിനെ ഇംപീച്ച് ചെയ്യാനുള്ള പ്രമേയം സമർപ്പിച്ചു. ഇത് ഞെട്ടിപ്പിക്കുന്നതും ഹ്രസ്വകാലവുമായ സൈനിക നിയമത്തിനെതിരെ ശക്തമായ ആയുധധാരികളായ സൈനികർ പാർലമെൻ്റ് വളയാൻ കാരണമായി....

‘കാനഡ പോസ്റ്റൽ സമരം’ ആരോഗ്യ സ്ക്രീനിംഗുകളും ഡോക്യുമെൻ്റ് പുതുക്കലും തടസ്സപ്പെടുന്നു

0
കാനഡ പോസ്റ്റിൻ്റെ കണക്കനുസരിച്ച് ആളുകൾക്ക് ലഭിക്കുന്ന ശരാശരി കത്തുകളുടെ എണ്ണം വർഷങ്ങളായി ഗണ്യമായി കുറഞ്ഞു. 2006ലെ ആഴ്‌ചയിൽ ഏഴ് എന്നതിനെ അപേക്ഷിച്ച് ആഴ്‌ചയിൽ വെറും രണ്ടെണ്ണമായി കുറഞ്ഞു. എന്നിരുന്നാലും, വിചിത്രമായ എൻവലപ്പ് ലഭിക്കുമ്പോൾ...

ബീഫ് നിരോധനം; അസമിൽ ഇനി ഹോട്ടലുകളിലും പൊതുസ്ഥലത്തും ബീഫ് വിളമ്പാനാകില്ല

0
സമ്പൂര്‍ണ ബീഫ് നിരോധന ഉത്തരവുമായി അസം സര്‍ക്കാര്‍. ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും പൊതുസ്ഥലങ്ങളിലും പൊതുപരിപാടികളിലും ബീഫ് വിളമ്പുന്നതും കഴിക്കുന്നതും നിരോധിക്കാന്‍ അസം സര്‍ക്കാര്‍ തീരുമാനം എടുത്തതായി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ മാധ്യമങ്ങളെ അറിയിച്ചു. മാട്ടിറച്ചി...

Featured

More News