നമുക്കെല്ലാവര്‍ക്കും ഏറെ ഇഷ്ടം തണുത്ത നാരങ്ങാവെളളം കുടിക്കാനാണല്ലോ. എന്നാല്‍ തണുത്ത നാരങ്ങാവെളളത്തേക്കാള്‍ ശരീരത്തിന് ഏറ്റവും ഗുണം ചെയ്യുന്നത് ചെറുചൂട് നാരങ്ങാവെളളമാണ്. അസുഖങ്ങള്‍ ഇല്ലാതാക്കാനുളള പ്രകൃതി ദത്തമായ ഒരു വഴിയാണ് ഇത്.
ചായക്കും കാപ്പിക്കും പകരം ഇളം ചൂടുള്ള നാരങ്ങാവെള്ളം കുടിച്ച് ദിവസം തുടങ്ങുന്നത് ശരീരത്തിന് ഒട്ടനവധി ഗുണങ്ങള്‍ നല്‍കുന്നു. നമ്മുടെ വയറ്റിലെ എല്ലാ പ്രശ്‌നങ്ങളും മാറ്റി ദഹനപ്രക്രീയ മെച്ചപ്പെടുത്തുന്നു.ഒരു ദിവസം വേണ്ടിവരുന്ന ഊര്‍ജ്ജം മുഴുവന്‍ പ്രദാനം ചെയ്യുന്ന എനര്‍ജി ഡ്രിങ്ക് കൂടിയാണ് ഇത്.മാറിയ ഭക്ഷണക്രമവും വ്യായാമമില്ലായ്മയും തെറ്റായ ജീവിതരീതിയുമൊക്കെയാണ് പ്രമേഹം, രക്തസമ്മര്‍ദ്ദം, കൊളസ്‌ട്രോള്‍ തുടങ്ങി ക്യാന്‍സര്‍ വരെയുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ വരുത്തിവയ്ക്കുന്നത്. എന്നാല്‍ ഇവയില്‍ നിന്ന് ഒരു പരിധി വരെ രക്ഷനേടാന്‍ ഇളം ചൂടുള്ള നാരങ്ങ വെള്ളം സഹായിക്കും.
വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയിട്ടുള്ള ഒന്നാണ് നാരങ്ങ. കാത്സ്യം, ഫോസ്ഫറസ്, മഗ്‌നീഷ്യം, പ്രോട്ടീനുകള്‍, കാര്‍ബോഹൈഡ്രേറ്റുകള്‍ എന്നിവയും അടങ്ങിയിട്ടുണ്ട്.ശരീരത്തിലെ പി എച്ച് ബാലന്‍സ് നിലനിര്‍ത്തുവാന്‍ ഇതില്‍ അടങ്ങിയിരിക്കുന്ന സിട്രിക് ആസിഡ് വഴി സാധ്യമാകുന്നു. സൗന്ദര്യം പ്രദാനം ചെയ്യുന്ന കാര്യത്തിലും ഈ എനര്‍ജി ഡ്രിങ്ക് അത്യുത്തമമാണ്.
ഇതിന്റെ ഉപയോഗം ചര്‍മം തിളങ്ങുവാനും, മുടിയഴക് വര്‍ദ്ധിപ്പിക്കുവാനും കാരണമാകുന്നു. ഇതിന്റെ ഉപയോഗം ബാക്ടീരിയകളെ പൂര്‍ണമായും നീക്കം ചെയ്യുന്നു. ദന്ത സംബന്ധമായ രോഗങ്ങളെ അകറ്റുവാനും ഇത് ഉപകരിക്കും. ഇതില്‍ ധാരാളം ആയി പെക്റ്റിന്‍ എന്ന ഘടകം ഉള്ളതിനാല്‍ വിശപ്പു കുറയുവാനും തടി കുറയുവാനും ഈ വെള്ളം കുടിക്കുന്നത് വഴി സാധിക്കുന്നു.
സിട്രിസ് പഴമായ ചെറുനാരങ്ങ ശരീരത്തില്‍ സിട്രിക്ക് ആസിഡ് നല്‍കുന്നു. ഇത് വയര്‍ മുഴുവനായും ശുദ്ധിവരുത്തുന്നു. നാരങ്ങയില്‍ അടങ്ങിയിരിക്കുന്ന പെക്റ്റിന്‍, ഫൈബര്‍ എന്നിവ വയര്‍ നിറഞ്ഞതായി തോന്നിപ്പിക്കും അതുകൊണ്ട് ഭക്ഷണത്തിന്റെ അളവ് കുറയ്ക്കാന്‍ സഹായിക്കും. ഇത് വയറുകുറക്കാന്‍ ഡയറ്റിന് നല്ലതാണ്. നെഞ്ചെരിച്ചില്‍ വായി നാറ്റം, ചര്‍മ്മത്തിലെ ചുളിവ് തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് ചെറുചൂട് നാരങ്ങാവെളളം കുടിക്കുന്നത് നല്ലതാണ്.
ശരീരത്തെ വിഷവിമുക്തമാക്കാന്‍ ഈ ഒരു പാനീയം മാത്രം മതി.ശരീരത്തിലെ ഇന്‍ഫെക്ഷനും ഇല്ലാതാക്കും. കഫം പനി ജലദോഷം തുടങ്ങിയവയ്ക്ക് മികച്ച ഒരു മരുന്നാണ്. മലേറിയ, ന്യുമോണിയ തുടങ്ങിയ രോഗങ്ങളും ഇല്ലാതാക്കും. എല്ലുകള്‍ക്കും സന്ധികള്‍ക്കും ഒരുപോലെ ഗുണം പകരുന്ന ധാരാളം ഘടകങ്ങള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്.
നിര്‍ജലീകരണത്തില്‍ നിന്ന് സംരക്ഷണ കവചം ഒരുക്കുവാനും ഒരു ഗ്ലാസ് നാരങ്ങ വെള്ളം കുടിക്കാം. പൊട്ടാസ്യം അടങ്ങിയിരിക്കുന്നതിനാല്‍ രക്തസമ്മര്‍ദ്ദം കുറയ്ക്കുവാനും മാനസികാരോഗ്യം ലഭിക്കുവാനും ഈ വെള്ളം കൊണ്ട് സാധ്യമാകുന്നു. ലസിക ഗ്രന്ഥി,തൈറോയ്ഡ് ഗ്രന്ഥി, വൃക്ക ഗ്രന്ഥികള്‍ തുടങ്ങിയവയുടെ പ്രവര്‍ത്തനം മികവുറ്റതാക്കാനും നാരങ്ങാവെള്ളം ചെറു ചൂടോടെ കഴിക്കുന്നതു വഴി സാധ്യമാകുന്നു.