ടെക് ലോകത്ത് പുതിയ നാഴികക്കല്ലുമായി ടെസ്‌ലയുടെ ഒപ്റ്റിമസ് ഹ്യൂമനോയിഡ് റോബോട്ട്. പുൽത്തകിടി വെട്ടുക, വളർത്തു മൃഗങ്ങളെ പരിചരിക്കുക, കടകളിൽ പോയി സാധനങ്ങൾ വാങ്ങുക തുടങ്ങി ദൈനംദിന ജോലികൾ ഇനി ടെസ്‌ലയുടെ ഈ വിപ്ലവകരമായ റോബോട്ടിന് കൈകാര്യം ചെയ്യാൻ കഴിയും.
ടെസ്‌ല ഒപ്റ്റിമസ് എക്‌സ് എന്ന പ്ലാറ്റ്ഫോം വഴി പുറത്തിറക്കിയ പുതിയ വീഡിയോ ഇപ്പോൾ സൈബർ ലോകത്ത് വൈറലായി. കുത്തനെയുള്ള ചരിവിലൂടെ ഇറങ്ങുകയും കയറുകയും, കൂടാതെ ചവറുകൾ നിറഞ്ഞ കുന്നുകളിൽ താനെത്തന്നെ ബാലൻസ് ചെയ്യുകയും ചെയ്യുന്ന കാഴ്‌ചകൾ വീഡിയോയിൽ ദൃശ്യമാണ്. മറിഞ്ഞ് വീഴാൻ പോകുന്ന അവസ്ഥയിൽ നിന്നും താനെ ബാലൻസ് വീണ്ടെടുക്കുന്ന റോബോട്ടിൻ്റെ കഴിവ് ഏറെ ശ്രദ്ധ നേടുന്നു.
വിപുലമായ ന്യൂറൽ നെറ്റ്‌വർക്കുകൾ ഉപയോഗിച്ചാണ് ഈ ചലനങ്ങൾ സുഗമമാക്കുന്നത്. ക്യാമറകളുടെ സഹായമില്ലാതെ റോബോട്ടിൻ്റെ എംബെഡഡ് കംപ്യൂട്ടറിൽ സെൻസറുകൾ നിന്നുള്ള ഡാറ്റ വെറും രണ്ടോ മൂന്നോ മില്ലി സെക്കൻഡിനുള്ളിൽ പ്രോസസ് ചെയ്യുകയാണ്. ഈ സാങ്കേതിക വിദ്യ റോബോട്ടിന് അതി പ്രയാസകരമായ ഭൂമിശാസ്ത്രത്തിൽ പോലും എളുപ്പത്തിൽ സഞ്ചരിക്കാൻ കഴിയുന്ന തരത്തിൽ രൂപപ്പെടുത്തിയതെന്ന് ഒപ്റ്റിമസ് പദ്ധതിയുടെ തലവനായ മിലാൻ കോവാക് വ്യക്തമാക്കി.
റോബോട്ടിക്‌സ് രംഗത്ത് വിപ്ലവകരമായ മാറ്റം സൃഷ്‌ടിക്കാനാണ് ടെസ്‌ല ലക്ഷ്യമിടുന്നതെന്ന് എലോൺ മസ്‌ക് പറഞ്ഞു. 2025 അവസാനത്തോടെ ടെസ്‌ലയുടെ ഫാക്‌ടറികളിൽ പ്രീ- പ്രൊഡക്ഷൻ മോഡലുകൾ സജ്ജമാക്കും. 2026-ഓടെ നിർമ്മാണ യൂണിറ്റുകൾ ആരംഭിക്കുകയും അടുത്ത വർഷം 1,000 റോബോട്ടുകൾ പുറത്തിറക്കാനും ആണ് കമ്പനിയുടെ പദ്ധതി.
ടെസ്‌ലയുടെ വ്യാവസായിക ഉൽപ്പാദന പദ്ധതികൾ പൂർത്തിയായാൽ കമ്പനിയുടെ ആസ്‌തി 25 ട്രില്യൺ ഡോളർ വരെ ഉയരുമെന്നാണ് മസ്‌കിൻ്റെ പ്രതീക്ഷ. “ഒപ്റ്റിമസ് റോബോട്ടുകൾ ഭാവിയിൽ വിപ്ലവകരമായ മാറ്റം സൃഷ്‌ടിക്കുമെന്ന് ഉറപ്പാണ്,” -മസ്‌ക് കൂട്ടിച്ചേർത്തു.
നാലാമിടം.ഇൻ വാർത്തകൾ വാട്‌സ്ആപ്പിൽ ലഭ്യമാണ്: https://chat.whatsapp.com/JmHsAerjLkJCTZzScJzvcc
A platform https://nalamidam.net/ for people who are looking for news and insights that are not influenced by political or corporate agendas. Its commitment to ethical and humane journalism has helped it become a trusted source of news and insights for its readers.