22 December 2024

പണി ഗൂഗിളിനോ?; ഓപ്പൺ എഐയുടെ ചാറ്റ്ജിപിടി സെർച്ച് എല്ലാ ഉപയോക്താക്കൾക്കും ലഭ്യമാകും

ചാറ്റ്ജിപിടിയെ ഡിഫോൾട്ട് സെർച്ച് എഞ്ചിനായി സെറ്റ് ചെയ്യാനുള്ള സൗകര്യവും നൽകി

ഓപ്പൺ എഐയുടെ ചാറ്റ്ജിപിടി സെർച്ച് ഇനി മുതൽ എല്ലാ ഉപയോക്താക്കൾക്കും സബ്‌സ്‌ക്രിപ്‌ഷൻ സ്റ്റാറ്റസ് പരിഗണിക്കാതെ ലഭ്യമാക്കുന്നതായി കമ്പനി അറിയിച്ചു. മുമ്പ് ഈ ഫീച്ചർ പണമടച്ചുള്ള വരിക്കാർക്ക് മാത്രമായിരുന്നു ലഭ്യമായിരുന്നത്. നിലവിൽ ചാറ്റ്ജിപിടി അക്കൗണ്ടിൽ ലോഗിൻ ചെയ്യുന്ന ഉപയോക്താക്കൾക്ക് സെർച്ച് എഞ്ചിൻ സൗജന്യമായി ഉപയോഗിക്കാം. കൂടാതെ ചാറ്റ്ജിപിടിയെ ഡിഫോൾട്ട് സെർച്ച് എഞ്ചിനായി സെറ്റ് ചെയ്യാനുള്ള സൗകര്യവും നൽകിയിട്ടുണ്ട്.

ഓപ്പൺ എഐ ആദ്യമായി 2024 നവംബറിലാണ് ചാറ്റ്ജിപിടി സെർച്ച് എഞ്ചിൻ അവതരിപ്പിച്ചത്. സെർച്ച് എഞ്ചിൻ തുടർന്നും വികസിപ്പിക്കുകയും വിപുലമായ വോയ്‌സ് മോഡിലേക്കും മാറ്റുകയും ചെയ്യുമെന്ന് ലോഞ്ച് സമയത്ത് കമ്പനി അറിയിച്ചിരുന്നു. ആ വാഗ്ദാനങ്ങൾ പാലിച്ചാണ് ഇപ്പോൾ സെർച്ച് എക്കാലത്തുമുള്ള എല്ലാ ഉപയോക്താക്കൾക്കും ലഭ്യമാക്കിയത്.

ഗൂഗിള്‍ പോലുള്ള പരമ്പരാഗത സെർച്ച് എഞ്ചിനുകൾക്ക് എഐ അധിഷ്ഠിത ബദൽ നൽകുന്ന ശ്രമമായാണ് ഓപ്പൺ എഐയുടെ ഈ നീക്കം വിലയിരുത്തുന്നത്. ചാറ്റ്ജിപിടി ഇപ്പോൾ ലൈവ് വീഡിയോ, സ്‌ക്രീൻ ഷെയറിങ് സെറ്റിംഗുകൾ ഉൾപ്പെടുന്ന വിപുലമായ വോയ്‌സ് മോഡും അവതരിപ്പിച്ചിട്ടുണ്ട്. ചാറ്റ് വിൻഡോയുടെ ഇടതുവശത്ത് കാണുന്ന വീഡിയോ ഐക്കൺ ക്ലിക്ക് ചെയ്യുമ്പോൾ ഉപയോക്താക്കൾക്ക് വീഡിയോ ആരംഭിക്കാനാകും. സ്‌ക്രീൻ ഷെയറിംഗിനായി ത്രീ- ഡോട്ട് മെനുവിൽ “സ്‌ക്രീൻ ഷെയർ ചെയ്യുക” ഓപ്ഷനും നൽകുന്നുണ്ട്.

ഐഒഎസ്, ആൻഡ്രോയ്‌ഡ്‌ ആപ്പുകളിലെ പുതിയ ഫീച്ചർ ഇപ്പോൾ ആക്‌സസ് ചെയ്യാവുന്നതാണ്. ജനുവരി മുതൽ ചാറ്റ്ജിപിടി എന്റർപ്രൈസ്, എഡ്യൂ വരിക്കാർക്കും ഇത് ലഭ്യമാക്കും. എന്നാൽ പല യൂറോപ്യൻ രാജ്യങ്ങളിൽ ചാറ്റ്ജിപിടിയുടെ വിപുലമായ വോയ്‌സ് മോഡ് ഇപ്പോൾ ലഭ്യമല്ല.

Share

More Stories

കൊലപാതകമോ ആത്മഹത്യയോ?; ജീവിതം അവസാനിപ്പിക്കാൻ സഹായിക്കുന്ന ഉപകരണം വിവാദത്തിൽ

0
മാരകരോഗങ്ങളാൽ ബുദ്ധിമുട്ടുന്നവരുടെ ജീവിതം അവസാനിപ്പിക്കാൻ സഹായിക്കുന്ന ഉപകരണം വിവാദത്തിനിടയാക്കുന്നു. എക്‌സിറ്റ് ഇന്റർനാഷണലിന്റെ സ്ഥാപകനായ ഡോ. ഫിലിപ്പ് നിറ്റ്ഷ്‌കെ രൂപകൽപ്പന ചെയ്ത 'സാർകോ പോഡ്' എന്ന ഉപകരണം വ്യാപകമായ ചർച്ചകൾക്കും വിമർശനങ്ങൾക്കുമിടയാക്കുകയാണ്. മരിക്കാൻ ആഗ്രഹിക്കുന്ന ആളെ...

പ്രായമായവരിൽ പാരസെറ്റമോൾ ഉപയോഗം ആശങ്കയുണ്ടാക്കുന്നു: പഠന റിപ്പോർട്ട്

0
പ്രായമായവരിൽ പാരസെറ്റമോളിന്റെ തുടർച്ചയായ ഉപയോഗം ആരോഗ്യപ്രശ്നങ്ങൾക്ക് വഴിയൊരുക്കുന്നതായി പഠനങ്ങൾ. നോട്ടിംഗ്ഹാം സർവകലാശാലയിലെ വിദഗ്ധർ നടത്തിയ പുതിയ പഠനം അനുസരിച്ച്, 65 വയസിന് മുകളിൽ പ്രായമുള്ളവരിൽ പാരസെറ്റമോളിന്റെ ആവർത്തിച്ചുള്ള ഡോസുകൾ ദഹനനാളം, വൃക്ക, ഹൃദയം...

ഇന്ത്യയിൽ വരാനിരിക്കുന്ന ഡിമെൻഷ്യ രോഗവ്യാപനം നാം ഭയപ്പെടണോ?

0
2050-ഓടെ ലോകത്തിലെ പ്രായമായ ജനസംഖ്യയുടെ 15 ശതമാനത്തിൽ അധികം പേർ ഇന്ത്യയിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ ഡിമെൻഷ്യയുടെ ഭാരം വർദ്ധിക്കുമെന്ന് വിദഗ്‌ധർ മുന്നറിയിപ്പ് നൽകുന്നു. നിലവിൽ, 60 വയസും അതിൽ കൂടുതലുമുള്ള ഇന്ത്യക്കാരിൽ 7.4 ശതമാനം...

അമേരിക്കൻ നാവികസേന ചെങ്കടലിന് മുകളിൽ സ്വന്തം ജെറ്റുകൾക്ക് വെടിയുതിർത്തു

0
അമേരിക്ക തങ്ങളുടെ F/A-18 യുദ്ധവിമാനം അബദ്ധത്തിൽ വെടിവെച്ചിട്ടു. ശേഷം രണ്ട് യുണൈറ്റഡ് സ്റ്റേറ്റ്സ് നേവി പൈലറ്റുമാരെ സുരക്ഷിതമായി ചെങ്കടലിന് മുകളിലൂടെ പുറത്തെത്തിച്ചു. ഞായറാഴ്‌ച പുലർച്ചെയാണ് സംഭവം. യുഎസ് മിലിട്ടറിയുടെ സെൻട്രൽ കമാൻഡിൻ്റെ വാർത്താക്കുറിപ്പ് പ്രകാരം,...

എന്തുകൊണ്ടാണ് ട്രാവിസ് ഇന്ത്യയ്ക്ക് ‘തലവേദന’ ആകുന്നത്

0
അഡ്‌ലെയ്‌ഡ്‌ലും ബ്രിസ്‌ബേനിലും രണ്ട് സെഞ്ചുറികൾ നേടിയ ഈ പരമ്പരയിലെ ഏറ്റവും ഉയർന്ന സ്‌കോററായി മാറിയ ട്രാവിസ് ഹെഡ് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന ബോർഡർ- ഗവാസ്‌കർ പരമ്പരയിൽ അസാധാരണമായ ഒരു റൺ നേടി. 2023ലെ ഐസിസി...

എഡിജിപി എംആർ അജിത് കുമാറിന് സ്വത്ത് സമ്പാദന കേസിൽ വിജിലൻസിൻ്റെ ക്ളീൻ ചിറ്റ് ലഭിച്ചതെങ്ങനെ?

0
അനധികൃത സ്വത്ത് സമ്പാദന കേസിൽ എഡിജിപി എംആർ അജിത് കുമാറിന് ക്ലീൻ ചിറ്റ് നൽകി വിജിലൻസ്. പിവി അൻവർ എംഎൽഎ അജിത് കുമാറിനെതിരെ ഉന്നയിച്ച ആരോപണങ്ങളിൽ കഴമ്പില്ലെന്നാണ് വിജിലൻസിൻ്റെ കണ്ടെത്തൽ. ആരോപണങ്ങൾ എന്തെല്ലാം? അനധികൃത സ്വത്ത്...

Featured

More News