...
Home Entertainments അരങ്ങേറ്റം ഗംഭീരമാക്കി തിലകൻ്റെ കൊച്ചുമകൻ; മാര്‍ക്കോയിലൂടെ പുത്തൻ താരോദയം

അരങ്ങേറ്റം ഗംഭീരമാക്കി തിലകൻ്റെ കൊച്ചുമകൻ; മാര്‍ക്കോയിലൂടെ പുത്തൻ താരോദയം

ശബ്‌ദത്തിൻ്റെ കാര്യത്തിലും അച്ഛൻ്റെയും മുത്തച്ഛൻ്റെയും ഗാംഭീര്യം അഭിമന്യുവിന് ലഭിച്ചിട്ടുണ്ട്

212

തിലകൻ കുടുംബത്തിൽ നിന്ന് ഒരാൾ കൂടി മലയാള സിനിമയിലേക്ക്. നടൻ ഷമ്മി തിലകൻ്റെ മകൻ അഭിമന്യു എസ്.തിലകനാണ് ആ താരം. നടൻ തിലകൻ്റെ കൊച്ചുമകൻ കൂടിയാണ് അഭിമന്യു. ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന മാർക്കോ എന്ന ചിത്രത്തിലൂടെ തൻ്റെ അരങ്ങേറ്റം ഗംഭീരമാക്കി താരം.

ശബ്‌ദത്തിൻ്റെ കാര്യത്തിലും അച്ഛൻ്റെയും മുത്തച്ഛൻ്റെയും ഗാംഭീര്യം അഭിമന്യുവിന് ലഭിച്ചിട്ടുണ്ട്. മാർക്കോ എന്ന ചിത്രത്തിലൂടെ സിനിമാ ലോകത്തേക്ക് ചുവടുവച്ചത് മറക്കാനാവാത്ത ഒരു യാത്രയാണെന്ന് അഭിമന്യു പറയുന്നു. മകൻ്റെ ചിത്രത്തിന് നല്ല പ്രതികരണം ലഭിക്കുന്നതിൽ സന്തോഷമെന്ന് ഷമ്മി തിലകൻ പറഞ്ഞു.

ചിത്രത്തിൽ വില്ലൻ കഥാപാത്രമായിട്ടാണ് അഭിമന്യു എത്തുന്നത്. റസൽ ടോണി ഐസക് എന്ന അക്രമാസക്തവും ക്രൂരവുമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് വെല്ലുവിളി നിറഞ്ഞത് ആയിരുന്നുവെന്നും അഭിമന്യു പറഞ്ഞു.

ജഗദീഷ് അവതരിപ്പിക്കുന്ന ടോണി ഐസക് എന്ന കഥാപാത്രത്തിൻ്റെ മകൻ റസൽ ആയാണ് അഭിമന്യു ചിത്രത്തിലെത്തുന്നത്. തൻ്റെ ആറ്റിറ്റ്യൂഡും ലുക്കും നോട്ടവും കൊണ്ട് ആ കഥാപാത്രത്തെ അഭിമന്യു ഗംഭീരമാക്കി.

എൻ്റെ നെടുംതൂണായ എൻ്റെ കുടുംബത്തിനും എൻ്റെ മുത്തച്ഛനും പിതാവിനും എന്നും പിന്തുണച്ച അത്ഭുതകരമായ പ്രേക്ഷകർക്കും ഹൃദയംഗമമായ നന്ദി അറിയിക്കുന്നു. തുറന്ന ഹൃദയത്തോടെ എൻ്റെ പ്രകടനം കാണാനും മുൻഗാമികൾ സൃഷ്‌ടിച്ച അവിശ്വസനീയമായ പാരമ്പര്യവുമായി എന്നെ താരതമ്യം ചെയ്യരുതെന്നും വിനീതമായി പ്രേക്ഷകരോട് അഭ്യർഥിക്കുന്നുവെന്നും അഭിമന്യു പറഞ്ഞു.

നിങ്ങളുടെ സ്നേഹവും പ്രോത്സാഹനവുമാണ് എന്നെ മുന്നോട്ട് നയിക്കുന്നത്. മാർക്കോ, തിയറ്ററുകളിൽ എത്തുമ്പോൾ വ്യക്തിപരമായി ഇതെനിക്കൊരു സ്പെഷൽ മൊമന്റ് ആണ്. ഒരു നവാഗതൻ എന്ന നിലയിൽ, എനിക്ക് അപൂർണതകളുണ്ടാകാം. പക്ഷേ, നിങ്ങളെല്ലാവർക്കും അഭിമാനം കൊള്ളും വിധം അക്ഷീണം പ്രവർത്തിക്കുമെന്ന് വാഗ്‌ദാനം ചെയ്യുന്നുവെന്നും അഭിമന്യു പറയുന്നു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.