3 May 2025

പുനരധിവാസ സ്ഥലമേറ്റെടുപ്പിന് അനുമതി നൽകിയ ഉത്തരവിനെതിരെ ഹാരിസൺസ് മലയാളം

സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്നും അപ്പീലിൽ ഹാരിസൺസ് മലയാളം.

വയനാട് പുനരധിവാസത്തിനായുള്ള ഭൂമിയേറ്റെടുപ്പിന് അനുമതി നൽകിയതിനെതിരെ ഹാരിസൺസ് മലയാളം. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകി ഹാരിസൺസ് മലയാളം. സ്ഥലമേറ്റെടുക്കാൻ സർക്കാരിന് അനുമതി നൽകിയ സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെയാണ് അപ്പീൽ നൽകിയിരിക്കുന്നത്. മതിയായ നഷ്ടപരിഹാരം നൽകാതെയാണ് സർക്കാർ സ്ഥലമേറ്റെടുക്കുന്നതെന്ന് ഹാരിസൺ മലയാളം.

സ്ഥലമേറ്റെടുപ്പിന് അനുമതി നൽകിയ സിംഗിൾ ബെഞ്ച് ഉത്തരവ് നിലനിൽക്കുന്നതല്ല. സ്വകാര്യ സ്ഥലം സ്ഥിരമായി ഏറ്റെടുക്കാനുള്ള സർക്കാർ നടപടി നിയമവിരുദ്ധം. സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്നും അപ്പീലിൽ ഹാരിസൺസ് മലയാളം.

മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി യോഗം ഭൂമി ഏറ്റെടുക്കുന്നതിന് അനുമതി നൽകിയിരുന്നു. സർക്കാർ ഉത്തരവ് ചോദ്യം ചെയ്‌ത്‌ എസ്റ്റേറ്റ് ഉടമകൾ സമർപ്പിച്ച ഹർജികൾ ഹൈക്കോടതി തള്ളുകയും ദുരന്തനിവാരണ നിയമപ്രകാരം ഭൂമി ഏറ്റെടുക്കാൻ അനുമതി നൽകുകയായിരുന്നു.

ദുരന്തബാധിതരുടെ പുനരധിവാസം ദുരന്തനിവാരണ നിയമപരിധിയിൽ ഉൾപ്പെടുന്നതിനാലാണ് ദുരന്തനിവാരണ നിയമ പ്രകാരം ഭൂമി ഏറ്റെടുക്കുന്നത്. ജീവനോപാധി ഉറപ്പാക്കുന്നതിന് ദുരന്തബാധിതരായ എല്ലാവർക്കും ഒരു സ്ഥലത്ത് ഒരുമിച്ച് താമസിക്കാൻ കഴിയും വിധം കൂടുതൽ മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങൾ ഉറപ്പു നൽകുകയാണ് പുനരധിവാസ ടൗൺഷിപ്പിലൂടെ ലക്ഷ്യമാക്കുന്നത്.

Share

More Stories

ഭീകര ആക്രമണത്തിൽ പാക് ബന്ധം വ്യക്തം; ദേശീയ അന്വേഷണ ഏജൻസിയുടെ പ്രാഥമിക റിപ്പോർട്ട്

0
പഹൽഗാം ഭീകര ആക്രമണത്തിൽ പാക് പങ്ക് വ്യക്തമാക്കുന്ന കൂടുതൽ വിവരങ്ങൾ ശേഖരിച്ച് അന്വേഷണ ഏജൻസി. ഭീകരാക്രമണത്തെ നിയന്ത്രിച്ചത് മുതിർന്ന ഐ.എസ്.ഐ ഉദ്യോഗസ്ഥർ. ഭീകര സാന്നിധ്യമുള്ള അനന്തനാഗിൽ സൈനിക വിന്യസം ശക്തമാക്കി. ഭീകര ആക്രമണത്തിൽ പാക്ക്...

‘കേരളം കടമെടുക്കുന്നു’; 1000 കോടി കടം ക്ഷേമപെന്‍ഷന്‍ കുടിശ്ശിക തീര്‍ക്കല്‍

0
കേരളം വീണ്ടും കടമെടുക്കുന്നു. പൊതുവിപണിയില്‍ നിന്ന് കടപത്രം വഴിയാണ് 1000 കോടി രൂപ സമാഹരിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്. ക്ഷേമപെന്‍ഷന്‍ കുടിശ്ശിക വിതരണം ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ക്കാണ് വായ്‌പ. ഒരാഴ്‌ച മുമ്പ് സര്‍ക്കാര്‍ 2000 കോടി...

100 മീറ്ററിൽ കൂടുതൽ വാഹനങ്ങളുടെ നിര പാടില്ല; പാലിയേക്കരയിലെ ടോൾ പിരിവിൽ ഹൈക്കോടതി ഇടപെടൽ

0
തൃശൂർ പാലിയേക്കരയിലെ ടോൾ പിരിവിൽ ഇടപെടലുമായി കേരളാ ഹൈക്കോടതി. വാഹനങ്ങൾ 10 സെക്കന്റിനുള്ളിൽ ടോൾ കടന്ന് പോകണമെന്നും 100 മീറ്ററിൽ കൂടുതൽ വാഹനങ്ങളുടെ നിര പാടില്ലെന്നും കോടതി നിർദ്ദേശിച്ചു . ഇത് പാലിക്കാനാവാതെ വന്നാൽ...

ഇറാനുമായി വ്യാപാരം നടത്തുന്നതായി കണ്ടെത്തുന്നവരെ അമേരിക്കയുമായി വ്യാപാരം നടത്താൻ അനുവദിക്കില്ല: ട്രംപ്

0
ഇറാനിൽ നിന്ന് എണ്ണയോ പെട്രോകെമിക്കൽ ഉൽപ്പന്നങ്ങളോ വാങ്ങുന്നത് തുടരുന്ന രാജ്യങ്ങൾ ഉപരോധങ്ങൾ നേരിടേണ്ടിവരുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് . ഇറാന്റെ ആണവ പദ്ധതിയെക്കുറിച്ച് അമേരിക്കയും ഇറാനും ചർച്ചകളിൽ ഏർപ്പെട്ടിരിക്കെയാണ് ഈ നീക്കം....

ടി20യിൽ നിന്ന് വിരമിച്ചതിന് പിന്നിലെ കാരണം വെളിപ്പെടുത്തി വിരാട് കോഹ്‌ലി

0
2024 ലെ ഐസിസി ടി20 ലോകകപ്പിൽ ഇന്ത്യ വിജയിച്ചതിന് പിന്നാലെ, സ്റ്റാർ ബാറ്റ്‌സ്മാൻ വിരാട് കോഹ്‌ലി അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. തന്റെ തീരുമാനത്തിന് പിന്നിലെ കാരണം അദ്ദേഹം ഇപ്പോൾ...

വൈഭവ് സൂര്യവംശിയെക്കുറിച്ചുള്ള ഗവാസ്‌കറിൻ്റെ മുന്നറിയിപ്പ് സത്യമാകുന്നു

0
ഗുജറാത്ത് ടൈറ്റൻസിനെതിരെ നേടിയ തകർപ്പൻ സെഞ്ച്വറിയിൽ ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയ രാജസ്ഥാൻ റോയൽസ് യുവ ക്രിക്കറ്റ് താരം വൈഭവ് സൂര്യവംശി, മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ നിരാശാജനകമായ പ്രകടനമാണ് കാഴ്ചവച്ചത്. രണ്ട് പന്തുകൾ...

Featured

More News