2 May 2025

ധനുഷ് സംവിധാനം ചെയ്‌ത ‘നിലവുക്ക് എന്മേൽ എന്നടി കോപം’; ട്രെയ്‌ലർ പുറത്ത്

ചിത്രത്തിൻ്റ മൂന്ന് ഗാനങ്ങൾ ഇതിനകം യൂട്യൂബിൽ വലിയ വിഭാഗം കാഴ്‌ചക്കാരെ സ്വന്തമാക്കി

മാത്യു തോമസ്, പ്രിയ പ്രകാശ് വാര്യർ, അനിഖ സുരേന്ദ്രൻ, പവിഷ്, തുടങ്ങിയവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ധനുഷ് സംവിധാനം ചെയ്യുന്ന നിലവുക്ക് എന്മേൽ എന്നടി കോപത്തിൻ്റ ട്രെയ്‌ലർ റീലിസ് ചെയ്‌തു. സൂപ്പർഹിറ്റ് ചിത്രം രായന് ശേഷം ധനുഷ് വീണ്ടും സംവിധാന രംഗത്തേക്ക് കടക്കുന്ന ചിത്രത്തിൽ താരം ഒരു അതിഥി വേഷത്തിലും എത്തുന്നുണ്ട്.

ജെൻ- സീ സൗഹൃദവും ത്രികോണ പ്രണയങ്ങളും പ്രമേയമാക്കുന്ന ചിത്രത്തിൻ്റ മൂന്ന് ഗാനങ്ങൾ ഇതിനകം യൂട്യൂബിൽ വലിയ വിഭാഗം കാഴ്‌ചക്കാരെ സ്വന്തമാക്കിയിട്ടുണ്ട്. അതിൽ ‘കാതൽ ഫെയ്‌ൽ’ എന്ന ഗാനം ധനുഷ് തന്നെ പാടിയതാണെന്നതും ശ്രദ്ധേയമാണ്. വിജയ്ക്ക് ഒപ്പം അഭിനയിച്ച ബ്ലോക്ക്ബസ്റ്റർ ചിത്രം ലിയോയ്ക്ക് ശേഷം മാത്യു തോമസ് തമിഴിൽ അഭിനയിക്കുന്ന ചിത്രമാണ് നിലവുക്ക് എന്മേൽ എന്നടി കോപം.

ജിവി പ്രകാശ് കുമാർ സംഗീതം ചെയ്യുന്ന ചിത്രത്തിൻ്റ ഛായാഗ്രഹണം ചെയ്‌തിരിക്കുന്നത് ലിയോൺ ബ്രിട്ടോയാണ്. ധനുഷും പിതാവ് കസ്‌തൂരി രാജയും ചേർന്ന് നിർമ്മിച്ച ചിത്രം വിതരണത്തിന് എടുത്തിരിക്കുന്നത് ഉദയനിധി സ്റ്റാലിൻ്റ റെഡ് ജയന്റ് ഫിലിംസ് ആണ്. ഫെബ്രുവരി 21ന് വേൾഡ് വൈഡ് ആയി ചിത്രം റിലീസ് ചെയ്യും.

നിലവുക്ക് എന്മേൽ എന്നടി കോപത്തിൻ്റ റിലീസിന് മുമ്പേ തന്നെ തൻ്റ നാലാമത്തെ സംവിധാന സംരംഭം ആയ ‘ഇഡലി കടയ്’യുടെ ചിത്രീകരണം ആരംഭിച്ചിരിക്കുകയാണ് ധനുഷ്. താരം ഇരട്ട വേഷത്തിലെത്തുന്ന ചിത്രത്തിൽ അരുൺ വിജയ്‍യും നിത്യ മേനൊനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഇഡലി കടെയ് ഏപ്രിൽ 10ന് തിയറ്ററുകളിലെത്തും എന്നാണ് റിപ്പോർട്ടുകൾ.

Share

More Stories

പ്രധാനമന്ത്രി മോദിയെ വേദിയിലിരുത്തി വിഴിഞ്ഞത്തെ കണക്കുകള്‍ പറഞ്ഞ് മുഖ്യമന്ത്രി

0
വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖത്തിന് കേന്ദ്രവും കേരളവും ചിലവഴിച്ച തുകയുടെ കണക്കുകള്‍ പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍. പദ്ധതിയുടെ ക്രഡിറ്റ് ആർക്കെന്നത് സംബന്ധിച്ച് കേന്ദ്രവും സംസ്ഥാനവലും വലിയ പ്രചരണം നടക്കുന്നതിനിടെയാണ് മുഖ്യമന്ത്രി കണക്കുകള്‍ വ്യക്തമാക്കിയത്. മുഖ്യമന്ത്രി...

സ്വതന്ത്ര വ്യാപാര കരാറിൽ ഒപ്പുവയ്ക്കാൻ ഇന്ത്യയും യൂറോപ്യൻ യൂണിയനും ധാരണ

0
2025 അവസാനത്തോടെ ഇന്ത്യ-യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാർ (FTA) അവസാനിപ്പിക്കാനുള്ള തങ്ങളുടെ പങ്കിട്ട ദൃഢനിശ്ചയം വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയലും യൂറോപ്യൻ വ്യാപാര, സാമ്പത്തിക സുരക്ഷാ കമ്മീഷണർ മാരോസ് സെഫ്‌കോവിച്ചും...

വന്യജീവികളുടെ മാംസം കഴിച്ചു എന്നാരോപിച്ച് ‘ലാപതാ ലേഡീസ്’ താരം ഛായാ കദം വിവാദത്തിൽ

0
കിരൺ റാവുവിൻ്റെ 'ലാപതാ ലേഡീസ്' എന്ന ചിത്രത്തിലെ ശക്തമായ വേഷത്തിലൂടെ പ്രശസ്‌തയായ ഛായ കദം ഇപ്പോൾ ഗുരുതരമായ നിയമനടപടി നേരിടുകയാണ്. സംരക്ഷിത വന്യമൃഗങ്ങളുടെ മാംസം രുചിച്ചു എന്നാരോപിച്ച് ജനപ്രിയ നടി കുഴപ്പത്തിലായതായി റിപ്പോർട്ടുണ്ട്....

വാൾസ്ട്രീറ്റ് ജേണൽ പത്രപ്രവർത്തനത്തിന് അപമാനം: ഇലോൺ മസ്‌ക്

0
ടെസ്‌ലയുടെ ബോർഡ് തന്നെ ഇലക്ട്രിക് കാർ കമ്പനിയുടെ സിഇഒ സ്ഥാനത്ത് നിന്ന് മാറ്റാൻ ആഗ്രഹിക്കുന്നുവെന്ന വാൾസ്ട്രീറ്റ് ജേണലിന്റെ അവകാശവാദം ഇലോൺ മസ്‌ക് നിഷേധിച്ചു. "പത്രപ്രവർത്തനത്തിന് അപമാനം" എന്നാണ് അദ്ദേഹം വാൾസ്ട്രീറ്റ് ജേണലിനെ വിശേഷിപ്പിച്ചത്...

രാജീവ് ചന്ദ്രശേഖറിന്റെ നിർദ്ദേശം; ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ കൂട്ട പിരിച്ചുവിടൽ നടപടികള്‍ ആരംഭിച്ചു

0
ഇന്നുമുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ വിഭാഗത്തില്‍ ജോലി ചെയ്യുന്ന മാധ്യമ പ്രവര്‍ത്തകരെ ചെലവ് ചുരുക്കലിന്റെ പേരില്‍ പിരിച്ച് വിടാനുള്ള നടപടികള്‍ ആരംഭിച്ചതായി റിപ്പോർട്ട് . ചാനൽ മേധാവിയും ബി.ജെ.പി സംസംസ്ഥാന അധ്യക്ഷനുമായ രാജീവ്...

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള യുദ്ധം പല അറബ് രാജ്യങ്ങൾക്കും വലിയ ഭീഷണിയാകും

0
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള നിലവിലെ സംഘർഷം ദക്ഷിണേഷ്യയിൽ മാത്രമല്ല, ലോകമെമ്പാടും അതിൻ്റെ പ്രതിധ്വനി കേൾക്കുന്നുണ്ട്. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പാകിസ്ഥാൻ പോലുള്ള ഒരു രാജ്യത്തിന് ഈ സാഹചര്യം ഒരു അപകട സൂചന മാത്രമല്ല,...

Featured

More News