12 May 2025

‘ഗില്ലൻബാരെ സിൻഡ്രോം’ ഒരു മരണം കൂടി; ചികിത്സയിലുള്ള 192 പേരിൽ 167 പേർക്കും രോ​ഗം

ഏറ്റവുമധികം കേസുകളുള്ള പൂനെയില്‍ ആരോഗ്യവകുപ്പ് അതീവ ജാഗ്രത നിര്‍ദ്ദേശം നല്‍കി

ദില്ലി: പൂനെയിൽ ഗില്ലിൻ- ബാരെ സിൻഡ്രോം ബാധിച്ച 37 വയസ്സുള്ള ഡ്രൈവർ ചികിത്സയ്ക്കിടെ മരിച്ചു. ഇതോടെ മഹാരാഷ്ട്രയില്‍ ഈ അപൂർവ നാഡീസംബന്ധമായ അസുഖം മൂലമുള്ള മരണസംഖ്യ ഏഴായി. രോഗ ലക്ഷണങ്ങളോടെ ആശുപത്രിയില്‍ കഴിയുന്ന 192 പേരില്‍ 167 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഏറ്റവുമധികം കേസുകളുള്ള പൂനെയില്‍ ആരോഗ്യവകുപ്പ് അതീവ ജാഗ്രത നിര്‍ദ്ദേശം നല്‍കി.

എന്താണ് ഗില്ലന്‍ ബാരി സിൻഡ്രോം?

അപൂർവ നാഡീരോഗമാണ് ഗില്ലൻ ബാരി സിൻഡ്രോം അഥവാ ജിബിഎസ്. ശരീരത്തിൻ്റെ പ്രതിരോധ സംവിധാനമായ പെരിഫറൽ നാഡീവ്യവസ്ഥയെ ആക്രമിക്കുന്ന അപൂർവ ന്യൂറോളജിക്കൽ അവസ്ഥയാണിത്. കഠിനമായ വയറുവേദനയും വയറിളക്കവുമാണ് പ്രധാന ലക്ഷണങ്ങള്‍. അതുപോലെ ബലഹീനത, കൈകാലുകളിൽ മരവിപ്പ്, നടക്കാനോ പടികൾ കയറാനോ പ്രയാസം, ഉയർന്ന ഹൃദയമിടിപ്പ്, ശ്വാസ തടസം, ഭക്ഷണം ഇറക്കാനുള്ള ബുദ്ധിമുട്ട്, വയറിളക്കം, ഛർദ്ദി, കഠിനമായ കേസുകളിൽ പക്ഷാഘാതം എന്നിവയും ഉണ്ടാകാം.

പല രോഗികൾക്കും ആദ്യം കൈകളിലോ കാലുകളിലോ ബലഹീനത അനുഭവപ്പെടുന്നു. മിക്ക കേസുകളിലും ലക്ഷണങ്ങൾ പ്രകടമാകാൻ അഞ്ചോ ആറോ ദിവസങ്ങൾ എടുക്കുന്നതായും ആരോഗ്യ വിദഗ്‌ധർ പറയുന്നു.

ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും വിദഗ്‌ധ ഡോക്ടറെ ‘കൺസൾട്ട്’ ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.

Share

More Stories

10.27 ലക്ഷം കോടി രൂപയുടെ നിക്ഷേപം; തമിഴ്‌നാട് വ്യാവസായിക വളർച്ചയിൽ ഒന്നാമത്

0
വ്യാവസായിക വളർച്ചയുടെ കാര്യത്തിൽ ഇന്ത്യയിലെ മുൻനിര സംസ്ഥാനമായി തമിഴ്‌നാട് ഉയർന്നുവരുന്നു. 10,27,547 കോടി രൂപയുടെ നിക്ഷേപ നിർദ്ദേശങ്ങൾക്കായി ആകെ 897 ധാരണാപത്രങ്ങൾ (എംഒയു) ഒപ്പുവച്ചു. ഈ പദ്ധതികൾ 32.23 ലക്ഷത്തിലധികം ആളുകൾക്ക് തൊഴിൽ...

‘ഓപ്പറേഷൻ സിന്ദൂർ ‘ സിനിമയാകുന്നു

0
ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന് പ്രതികാരമായി ഇന്ത്യൻ സൈന്യം 'ഓപ്പറേഷൻ സിന്ദൂർ' ആരംഭിച്ചിരുന്നു. ഈ ഓപ്പറേഷന്റെ ഭാഗമായി, പാകിസ്ഥാനിലെ ഭീകര ക്യാമ്പുകൾ സൈന്യം തകർത്തു. ഒമ്പത് ഭീകര ക്യാമ്പുകൾ ബോംബുകൾ ഉപയോഗിച്ച്...

പാക് അധീന കശ്മീർ ഇന്ത്യയ്ക്ക് കൈമാറുകയല്ലാതെ പാകിസ്ഥാന് മറ്റ് മാർഗമില്ല: പ്രധാനമന്ത്രി മോദി

0
പാക് അധീന കശ്മീരിലെ (പിഒകെ) ഇന്ത്യയുടെ അചഞ്ചലമായ നിലപാട് പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും ഉറപ്പിച്ചു പറഞ്ഞു, ആ പ്രദേശം ഇന്ത്യയ്ക്ക് കൈമാറുകയല്ലാതെ പാകിസ്ഥാന് മറ്റ് മാർഗമില്ലെന്ന് അസന്ദിഗ്ധമായി പറഞ്ഞു. പാകിസ്ഥാനുമായുള്ള ചർച്ചകൾ...

അടുത്ത സുഹൃത്തും സഖാവും; പുടിനെ അഭിവാദ്യം ചെയ്ത് കിം ജോങ് ഉൻ

0
രണ്ടാം ലോകമഹായുദ്ധത്തിൽ നാസി ജർമ്മനിക്കെതിരായ സോവിയറ്റ് വിജയത്തിന്റെ 80-ാം വാർഷികം ആഘോഷിക്കുന്നതിനായി വെള്ളിയാഴ്ച ഉത്തരകൊറിയൻ നേതാവ് കിം ജോങ്-ഉൻ പ്യോങ്‌യാങ്ങിലെ റഷ്യൻ എംബസി സന്ദർശിച്ചു. റഷ്യയുമായുള്ള ഉത്തരകൊറിയയുടെ സഖ്യം വീണ്ടും ഉറപ്പിക്കാൻ അദ്ദേഹം...

‘സനം തേരി കസം -2’ സിനിമയിൽ പാകിസ്ഥാൻ നടി മാവ്ര ഹോകെയ്നെ ഒഴിവാക്കി

0
ന്യൂഡൽഹി: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് പാകിസ്ഥാൻ നടി മാവ്‌റ ഹൊകാനെ സനം തേരി കസത്തിൻ്റെ രണ്ടാം ഭാഗത്തിൽ നിന്ന് ഒഴിവാക്കിയതായി സംവിധായക ജോഡികളായ രാധിക റാവുവും വിനയ് സപ്രുവും സ്ഥിരീകരിച്ചത്. ഇന്ത്യയിൽ...

‘തീയറ്റർ വരുമാനം മാത്രം’; സിനിമയുടെ നഷ്‌ട കണക്കിൽ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ വിശദീകരണം

0
സിനിമയുടെ നഷ്‌ട കണക്ക് പുറത്തു വിടുന്നതിൽ വിശദീകരണവുമായി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ. ചലച്ചിത്ര നിര്‍മ്മാണ മേഖല വലിയ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് തിയ്യറ്റര്‍ വരുമാനത്തെ സംബന്ധിച്ചുള്ള കണക്ക് പുറത്തുവിടാന്‍ സംഘടന ഭരണസമിതി ഏകകണ്ഠമായി തീരുമാനിച്ചതെന്നാണ്...

Featured

More News