22 February 2025

‘അവര്‍ സനാതന ധര്‍മത്തെ എതിർക്കും; രഹസ്യമായി മഹാകുംഭ സ്‌നാനം നടത്തും’: യോഗി ആദിത്യനാഥ്‌

കുംഭമേളക്ക് എതിരായി നേതാക്കള്‍ നടത്തിയ പ്രസ്‌താവനകള്‍ ഹിന്ദു സമൂഹത്തിൻ്റെ വികാരങ്ങളെ വ്രണപ്പെടുത്തുന്നത് ആണെന്നും മുഖ്യമന്ത്രി

ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജില്‍ നടക്കുന്ന മഹാകുംഭമേളയെ കുറിച്ചുള്ള പ്രതിപക്ഷത്തിൻ്റെ പരാമര്‍ശങ്ങൾക്ക് എതിരെ രൂക്ഷഭാഷയില്‍ വിമര്‍ശിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഏറ്റവും വലിയ മതസമ്മേളനത്തെ കുറിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ച് അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമങ്ങള്‍ നടക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.

ഹിന്ദു സമൂഹത്തിൻ്റെ വികാരങ്ങളെ വ്രണപ്പെടുത്തുന്നത്

പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ്, സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് എന്നിവര്‍ നടത്തിയ പരാമര്‍ശങ്ങളെ യോഗി വിമര്‍ശിച്ചു. മഹാകുംഭമേള ഉത്തര്‍പ്രദേശ് സര്‍ക്കാരിൻ്റെ സംഘടനയല്ലെന്നും മറിച്ച് സമൂഹത്തിൻ്റെത് തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, കുംഭമേളക്ക് എതിരായി നേതാക്കള്‍ നടത്തിയ പ്രസ്‌താവനകള്‍ ഹിന്ദു സമൂഹത്തിൻ്റെ വികാരങ്ങളെ വ്രണപ്പെടുത്തുന്നത് ആണെന്നും മുഖ്യമന്ത്രി പറഞ്ഞു.

മഹാകുംഭത്തോട് അനുബന്ധിച്ച് ജലം മലിനമാക്കപ്പെട്ടുവെന്ന പ്രതിപക്ഷത്തിൻ്റെ ആരോപണങ്ങളും അദ്ദേഹം തള്ളിക്കളഞ്ഞു. ത്രിവേണി സംഗമത്തിലെ വെള്ളം സ്‌നാനം ചെയ്യാന്‍ തികച്ചും അനുയോജ്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാഷ്ട്രപതി ദ്രൗപതി മുര്‍മു, പ്രധാനമന്ത്രി നരേന്ദ്ര മോദി, രാജ്യത്തെയും ലോകത്തെയും നിരവധി ഉന്നത വ്യക്തികള്‍ എന്നിവരും ത്രിവേണി സംഗമത്തില്‍ ഇക്കഴിഞ്ഞ ദിവസങ്ങളില്‍ സ്‌നാനം ചെയ്‌തിരുന്നു. ഇതുവരെ 55.56 കോടിയിലധികം പേര്‍ ഇവിടെയത്തി പുണ്യസ്‌നാനം നടത്തിയിട്ടുണ്ട്.

വിജയകരമായി മഹാകുംഭമേള നടത്തുന്നു

‘‘ഈ മഹാകുംഭം സര്‍ക്കാര്‍ സംഘടിപ്പിക്കുന്നതല്ല. മറിച്ച് സമൂഹം സംഘടിപ്പിക്കുന്ന പരിപാടിയാണ്. തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചിട്ടും ഞങ്ങള്‍ വിജയകരമായി മഹാകുംഭമേള നടത്തുന്നു,’’ -ഗവര്‍ണറുടെ പ്രസംഗത്തിനുള്ള മറുപടിയില്‍ നിയമസഭയെ അഭിസംബോധന ചെയ്‌ത്‌ മുഖ്യമന്ത്രി പറഞ്ഞു.

‘‘മഹാകുംഭത്തിന് എതിരെ നമ്മള്‍ സംസാരിക്കുമ്പോഴോ മഹാകുംഭത്തെ കുറിച്ച് വ്യാജ വീഡിയോ പ്രചരിപ്പിക്കുമ്പോഴോ അത് കോടിക്കണക്കിന് ആളുകളുടെ വിശ്വാസത്തെ വ്രണപ്പെടുത്തുകയാണ് ചെയ്യുന്നത്,’’ -അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മഹാകുംഭമേള തുടങ്ങിയ ആദ്യദിവസം മുതല്‍ തന്നെ പ്രതിപക്ഷം അതിനെ എതിര്‍ക്കുന്നുണ്ടെന്നും നുണകളും കിംവദന്തികളും പ്രചരിപ്പിക്കുകയാണെന്നും യോഗി ആരോപിച്ചു. ‘‘മഹാ കുംഭമേളയുടെ ആദ്യദിവസം മുതല്‍ സമാജ് വാദി പാര്‍ട്ടി അതിൻ്റെ സംഘാടകര്‍ക്കെതിരെ സംസാരിക്കുകയാണ്.’’ -യോഗി പറഞ്ഞു.

മമത, അഖിലേഷ് യാദവ്, ലാലു പ്രസാദ് എന്നിവര്‍ക്ക് വിമര്‍ശനം

മഹാകുംഭമേളയെ കുറിച്ച് അഖിലേഷ്, മമത, ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ് എന്നിവര്‍ നടത്തിയ പരാമര്‍ശങ്ങളെ യോഗി രൂക്ഷഭാഷയില്‍ വിമര്‍ശിച്ചു. അവര്‍ അതിലൂടെ സനാതന ധര്‍മത്തെയാണ് ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ മാസം ത്രിവേണി സംഗമത്തില്‍ പുണ്യസ്‌നാനം നടത്തിയ അഖിലേഷിനെയും അദ്ദേഹം പരിഹസിച്ചു. ‘‘സനാതന ധര്‍മത്തെ ലക്ഷ്യം വെച്ചു. മഹാ കുംഭത്തെ എതിര്‍ക്കുന്ന നേതാക്കള്‍ രഹസ്യമായി കുംഭമേളയില്‍ എത്തി സ്‌നാനം നടത്തി. സമാജ് വാദി പാര്‍ട്ടി മഹാ കുംഭത്തിനെതിരെ അപരിഷ്‌കൃതമായ വാക്കുകള്‍ പ്രയോഗിച്ചു,’’ -യോഗി പറഞ്ഞു.

കുംഭമേള അര്‍ത്ഥ ശൂന്യമാണെന്ന് ലാലുപ്രസാദ് പറഞ്ഞു. മഹാകുംഭം ‘മൃത്യു കുംഭ്’ ആയി മാറിയെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞിരുന്നു. ഇതിനെ അഖിലേഷ് യാദവും പിന്തുണച്ചിരുന്നു.

ജലം മലിനമാക്കപ്പെട്ടു, ആരോപണങ്ങളും യോഗി നിഷേധിച്ചു

ജലമലിനീകരണത്തെ കുറിച്ചുള്ള പ്രതിപക്ഷത്തിൻ്റെ വാദങ്ങള്‍ യോഗി ആദിത്യനാഥ് തള്ളിക്കളഞ്ഞു. അത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നവര്‍ക്ക് കുംഭമേളയെ കുറിച്ച് അറിവില്ലെന്നും പുണ്യസ്‌നാനം ചെയ്യുന്നതിന് വെള്ളം അനുയോജ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

യുപിയിലെ മലിനീകരണ നിയന്ത്രണ ബോര്‍ഡ് വെള്ളത്തിൻ്റെ ശുദ്ധി നിരന്തരം നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Share

More Stories

വിരമിക്കുന്നതിന് മുമ്പ് അഭിപ്രായം പറയേണ്ട ആവശ്യമില്ലെന്ന് സെബി മേധാവി എന്തുകൊണ്ട് പറഞ്ഞു?

0
ആഴ്‌ചയിലെ അവസാന വ്യാപാര ദിനമായ വെള്ളിയാഴ്‌ച ഇന്ത്യൻ ഓഹരി വിപണിയിൽ വൻ ഇടിവ് രേഖപ്പെടുത്തി. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് (ബിഎസ്ഇ) പ്രധാന സൂചികയായ സെൻസെക്‌സ് 400 പോയിന്റിലധികം ഇടിവോടെയാണ് ക്ലോസ് ചെയ്‌തത്. സെൻസെക്‌സ്...

മോദിയെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ ഗൂഢാലോചന നടന്നിരുന്നു; ട്രംപിൻ്റെ പുതിയ വെളിപ്പെടുത്തൽ

0
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ മുൻ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഗൂഢാലോചന നടത്തിയെന്ന വലിയ അവകാശവാദം വീണ്ടും ഉന്നയിച്ചു. വാഷിംഗ്ടണിൽ നടന്ന 'റിപ്പബ്ലിക്കൻ ഗവർണേഴ്‌സ് അസോസിയേഷൻ' യോഗത്തിലാണ്...

‘അയ്യങ്കാളി’ ആവാൻ ആക്ഷൻ ഹീറോ സിജു വിത്സൺ; ‘കതിരവൻ’ സിനിമ ഷൂട്ടിംഗ് ഉടൻ

0
നവോത്ഥാന നായകൻ മഹാത്മാ 'അയ്യങ്കാളി'യുടെ ജീവചരിത്രം പറയുന്ന ബിഗ് ബഡ്‌ജറ്റ് പാൻ ഇന്ത്യൻ മൂവി ‘കതിരവൻ’ ഉടൻ ഷൂട്ടിംഗ് ആരംഭിക്കും. ചിത്രത്തിൽ അയ്യങ്കാളിയായി എത്തുന്നത് ആക്ഷൻ ഹീറോ സിജു വിൽസൺ. താരാ പ്രൊഡക്ഷൻസിൻ്റെ...

എക്‌സലേറ- 2025; തിരുവനന്തപുരത്ത് എത്താൻ നൂറോളം വനിതാ സംരംഭകർ ഒരുങ്ങുന്നു

0
തിരുവനന്തപുരം: വ്യാപാര വിപണന മേളകൾക്കും മറ്റ് ഇതര ഫെസ്റ്റുകൾക്കും പ്രധാന പങ്കുവഹിക്കുന്ന തലസ്ഥാന നഗരമാണ് തിരുവനന്തപുരം. വീണ്ടും വലിയൊരു ഫെസ്റ്റിന് വേദിയാകാൻ ഒരുങ്ങുകയാണ് തിരുവനന്തപുരം. വനിതകളുടെ സാമ്പത്തികവും സാമൂഹികവും രാഷ്ട്രീയവുമായ ശാക്തീകരണം ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന...

ആപ്പ് സ്റ്റോറിൽ നിന്ന് 135,000 ആപ്പുകൾ നീക്കം ചെയ്‌ത്‌ ആപ്പിൾ പുതിയ നിയമം

0
ചരിത്രത്തിലെ ഏറ്റവും വലിയ നടപടിയുമായി ആപ്പിൾ. ആപ്പ് സ്റ്റോറില്‍ നിന്ന് ഒറ്റയടിക്ക് 135,000 ആപ്ലിക്കേഷനുകള്‍ നീക്കം ചെയ്‌തു. ആപ്പ് സ്റ്റോറിൽ സുതാര്യത ഉറപ്പാക്കുന്നതിന് ആണ് ഈ പുതിയ നിയമങ്ങൾ നടപ്പിലാക്കിയത്. യൂറോപ്യൻ യൂണിയൻ്റെ...

സ്വർണ്ണത്തിന് 49 ദിവസത്തിൽ 9500 രൂപ വർദ്ധിച്ചു; വർഷാവസാനം വില എവിടെ എത്തും?

0
സ്വർണ്ണവില തുടർച്ചയായി വർദ്ധിച്ചു കൊണ്ടിരിക്കുന്നു. അത് നിലയ്ക്കുന്നില്ല. കഴിഞ്ഞ 49 ദിവസത്തിനുള്ളിൽ സ്വർണ്ണവിലയിൽ ഗണ്യമായ വർദ്ധനവ് ഉണ്ടായി. അതിൻ്റെ വില 10 ഗ്രാമിന് ₹ 76,544ൽ നിന്ന് ₹ 86,020 ആയി ഉയർന്നു....

Featured

More News