6 April 2025

ജേഷ്‌ഠസഹോദരനും, ആത്മീയ ഗുരുവും; നരേന്ദ്ര മോദിയെ പുകഴ്ത്തി ഭൂട്ടാന്‍ പ്രധാനമന്ത്രി

ഹിന്ദി ഭാഷയിലും ഇംഗ്ലീഷിലുമുള്ള പോഡ്‌കാസ്റ്റ് കേട്ടതായും അതിനെ കുറിച്ച് മോദിയുമായി സംവദിച്ചതായും ഭൂട്ടാന്‍ പ്രധാനമന്ത്രി

തായ്‌ലന്‍ഡില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്‌ചയെ കുറിച്ച് വൈകാരികമായി പ്രതികരിച്ച് ഭൂട്ടാന്‍ പ്രധാനമന്ത്രി ഷെറിങ് തോബ്‌ഗേ. മോദി തൻ്റെ ജേഷ്‌ഠസഹോദരനും ആത്മീയ ഗുരുവുമാണെന്ന് തോബഗേ പറഞ്ഞു. തായ്‌ലാന്‍ഡിലെ ബാങ്കോക്കില്‍ നടക്കുന്ന ആറാമത് ബിംസ്റ്റെക് ഉച്ചക്കോടിക്കിടെ ആണ് ഇരുനേതാക്കളും കൂടിക്കാഴ്‌ച നടത്തിയത്.

കൂടിക്കാഴ്‌ചക്ക് ശേഷം വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് സംസാരിക്കവെ ആണ് മോദിയുമായുള്ള ആത്മബന്ധത്തെ കുറിച്ച് തോബഗെ സംസാരിച്ചത്. “എൻ്റെ ജേഷ്‌ഠസഹോദരൻ ആയാണ് മോദിയെ കാണുന്നത്. അദ്ദേഹം എന്നെ നയിക്കുന്നു. അതുകൊണ്ട് എൻ്റെ ഉഉപദേഷ്‌ടാവായാണ് അദ്ദേഹത്തെ ഞാന്‍ കരുതുന്നത്. അദ്ദേഹവുമായുള്ള ഓരോ കൂടിക്കാഴ്‌ചയും എന്നെ സംബന്ധിച്ച് പ്രത്യേകതയുള്ളതാണ്”, -തോബഗെ പറഞ്ഞു. ‘ആത്മീയ നേതാവ്’ എന്നാണ് മോദിയെ അദ്ദേഹം വിശേഷിപ്പിച്ചത്.

അമേരിക്കന്‍ പോഡ്‌കാസ്റ്ററും എഐ ഗവേഷകനുമായ ലെക്‌സ് ഫ്രിഡ്‌മാൻ മോദിയുമായി നടത്തിയ പോഡ്‌കാസ്റ്റിനെ പ്രശംസിച്ചു കൊണ്ടും തോബഗെ വാര്‍ത്താ ഏജന്‍സിയോട് സംസാരിച്ചു. ലെക്‌സ് ഫ്രിഡ്‌മാൻ ഒരു ആത്മീയ ഗുരുവിനെ കേള്‍ക്കുന്നത് പോലെയാണ് തനിക്ക് ആ പോഡ്‌കാസ്റ്റ് അനുഭവപ്പെട്ടതെന്നാണ് തോബഗെ പറയുന്നത്.

ഹിന്ദി കൂടുതല്‍ അറിയില്ലെങ്കിലും ഹിന്ദി ഭാഷയിലും ഇംഗ്ലീഷിലുമുള്ള പോഡ്‌കാസ്റ്റ് കേട്ടതായും അതിനെ കുറിച്ച് മോദിയുമായി സംവദിച്ചതായും ഭൂട്ടാന്‍ പ്രധാനമന്ത്രി പറഞ്ഞു. എന്നാല്‍, അതിൻ്റെ ഒറിജിനല്‍ കേള്‍ക്കാന്‍ താല്‍പര്യമുണ്ടെന്നും ഇക്കാര്യം മോദിയെ അറിയിച്ചിട്ടുണ്ടെന്നും തോബഗെ വ്യക്തമാക്കി. ആത്മീയ നേതാവിനെയാണ് ആ പോഡ്‌കാസ്റ്റില്‍ കാണാനായതെന്നും ആത്മീയമമായി സംതൃപ്‌തി നല്‍കുന്നതായിരുന്നു എന്നും തോബഗെ മോദിയെ അറിയിച്ചു.

Share

More Stories

രണ്ട് ബ്രിട്ടീഷ് എംപിമാരെ ഇസ്രായേൽ വിലക്കി

0
പലസ്തീൻ അനുകൂലികളായ രണ്ട് ബ്രിട്ടീഷ് എംപിമാർക്ക് ഇസ്രായേലിലേക്ക് പ്രവേശനം നിഷേധിക്കുകയും തുടർന്ന് നാടുകടത്തുകയും ചെയ്തു. സന്ദർശനത്തിന്റെ സ്വഭാവം തെറ്റായി ചിത്രീകരിച്ചുവെന്നും രാജ്യത്തെ ലക്ഷ്യം വച്ചുള്ള പ്രചാരണങ്ങൾ പ്രോത്സാഹിപ്പിക്കാൻ പദ്ധതിയിട്ടെന്നും പ്രാദേശിക അധികാരികൾ ആരോപിച്ചു. ഭരണകക്ഷിയായ...

1996 ലെ ലോകകപ്പ് ജേതാക്കളായ ശ്രീലങ്കൻ ടീമാണ് ട്വന്റി 20 ക്രിക്കറ്റിന് ജന്മം നൽകിയത്: പ്രധാനമന്ത്രി മോദി

0
1996-ൽ ലോകകപ്പ് നേടിയ ശ്രീലങ്കൻ ടീമിന്റെ ആക്രമണാത്മകവും അതുല്യവുമായ ബാറ്റിംഗ് ശൈലിയാണ് ടി20 ക്രിക്കറ്റിന് ജന്മം നൽകിയതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. സനത് ജയസൂര്യ, ചാമിന്ദ വാസ്, അരവിന്ദ ഡി സിൽവ,...

വിരമിക്കൽ അഭ്യൂഹങ്ങൾ തള്ളി ധോണി

0
തന്റെ വിരമിക്കലിനെക്കുറിച്ചുള്ള ഊഹാപോഹങ്ങൾക്ക് മഹേന്ദ്ര സിംഗ് ധോണി മറുപടി നൽകിയതോടെ, ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ പ്രത്യേകിച്ച് ക്രിക്കറ്റ് ആരാധകർക്ക് ആവേശകരമായ വാർത്തയാണ് ലഭിച്ചത്ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐ‌പി‌എൽ) നിന്ന് ഉടൻ പിന്മാറാൻ പദ്ധതിയില്ലെന്ന്...

ചൈത്ര നവരാത്രിയോടെ നക്‌സലിസം തുടച്ചു നീക്കപ്പെടും; ദന്തേവാഡയിൽ ഷായുടെ ഗർജ്ജനം

0
ദന്തേവാഡയുടെ മണ്ണിൽ ശനിയാഴ്‌ച ഒരു ചരിത്ര നിമിഷം ഉണ്ടായി. അടുത്ത വർഷത്തോടെ നക്‌സലിസം അവസാനിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രഖ്യാപിച്ചു. ബസ്‌തർ ഇപ്പോൾ ചുവപ്പ് ഭീകരതയിൽ നിന്നുള്ള മോചനത്തിൻ്റെ അവസാന ഘട്ടത്തിലാണെന്നും...

ജസ്പ്രീത് ബുംറ ഐപിഎല്ലിലേക്ക് തിരിച്ചുവരുന്നു; മുംബൈ ഇന്ത്യൻസിൽ ചേർന്നു

0
മുംബൈ ഇന്ത്യൻസ് ആരാധകർക്ക് ഒരു വലിയ ആശ്വാസ വാർത്തയുണ്ട്. ടീമിൻ്റെ സ്റ്റാർ പേസർ ജസ്പ്രീത് ബുംറ ഒടുവിൽ ഐപിഎൽ 2025-ലേക്ക് തിരിച്ചെത്തി. വളരെക്കാലമായി പുറം ശസ്ത്രക്രിയയ്ക്കും പുനരധിവാസത്തിനും വിധേയനായ ശേഷം, ബുംറ ഇപ്പോൾ...

ഐബി ഉദ്യോഗസ്ഥയുടെ മരണം; പ്രതി സുകാന്ത് സുരേഷിനെതിരെ പുതിയ പെൺ സുഹൃത്തിൻ്റെ മൊഴി

0
ഐബി ഉദ്യോഗസ്ഥ മേഘയുടെ മരണത്തിൽ പ്രതി സുകാന്ത് സുരേഷിനെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തി. വിവാഹ വാഗ്‌ദാനം നൽകി ലൈംഗിക ചൂഷണം, പണം തട്ടിയെടുക്കൽ എന്നീ വകുപ്പുകളാണ് പുതുതായി ചുമത്തിയത്. നേരത്തെ ബലാൽസംഗത്തിനും തട്ടിക്കൊണ്ട്...

Featured

More News