ടെക്‌സസിലെ ഹൂസ്റ്റണിൽ നിന്നുള്ള ഐടി ജീവനക്കാരനായ വെയ്ൻ, താരിഫുകൾ തന്നെയും കുടുംബത്തെയും എങ്ങനെ ബാധിക്കുമെന്ന് പറഞ്ഞു കൊടുക്കാൻ സാമ്പത്തിക വിദഗ്‌ദരും മാധ്യമങ്ങളും ആവശ്യമില്ലെന്ന് പറഞ്ഞു.
“ഒരു കുടുംബം എന്ന നിലയിൽ, ‘ലിബറേഷൻ ഡേ’ എന്ന് വിളിക്കപ്പെടുന്നതിന് ശേഷമുള്ള രണ്ട് ദിവസങ്ങളിൽ 401(k) വിരമിക്കൽ ഫണ്ട് ഉൾപ്പെടെയുള്ള ഞങ്ങളുടെ മൊത്തം നിക്ഷേപങ്ങളുടെ വലിയൊരു ഭാഗം നഷ്‌ടപ്പെട്ടു. അതെ, എൻ്റെ സമ്പത്തിൻ്റെ ഒരു ഭാഗം സ്വതന്ത്രമാക്കപ്പെട്ടു. ഇപ്പോൾ അത് എന്നിൽ നിന്ന് സ്വതന്ത്രമായിരിക്കുന്നു,” -തൻ്റെ ആദ്യ പേരിൽ മാത്രം തിരിച്ചറിയപ്പെടാൻ ആഗ്രഹിക്കുന്ന വെയ്ൻ പറഞ്ഞു.
വിശദാംശങ്ങളിലേക്ക് കടക്കാൻ അദ്ദേഹം ആഗ്രഹിച്ചില്ല, പക്ഷേ ചൊവ്വാഴ്‌ച അവസാനത്തോടെ തൻ്റെ നഷ്‌ടം ഏകദേശം 500,000 ഡോളറായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ഏപ്രിൽ രണ്ടിലെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൻ്റെ പ്രഖ്യാപനത്തിന് ശേഷം വ്യാഴാഴ്‌ചയും വെള്ളിയാഴ്‌ചയും യുഎസ് ഓഹരി വിപണി ഇടിഞ്ഞു. കഴിഞ്ഞ രണ്ട് സെഷനുകളിലായി എസ് & പി 500 സൂചിക 10.53 ശതമാനം ഇടിഞ്ഞു. നാസ്‌ഡാക്ക് കോമ്പോസിറ്റ് സൂചിക ബെയർ മാർക്കറ്റിലേക്ക് താഴ്ന്നു. ചൈനീസ് ഉൽപ്പന്നങ്ങൾക്ക് തീരുവ വർദ്ധിപ്പിക്കാനുള്ള പദ്ധതികൾ വൈറ്റ് ഹൗസ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഈ ആഴ്‌ച യുഎസ് വിപണികൾ അസ്ഥിരമായിരുന്നു.
“നിലവിലെ സാഹചര്യം കണക്കിലെടുക്കുമ്പോൾ എനിക്ക് അതിനെക്കുറിച്ച് ഉറപ്പില്ല,” വെയ്ൻ പറഞ്ഞു. “ഇത് ഓഹരി വിപണിയിൽ നമുക്ക് നഷ്‌ടപ്പെട്ടതിനെ കുറിച്ച് മാത്രമല്ല അസ്ഥിരമായ സ്വഭാവമുള്ള ഭാവി ലോകത്തെ കുറിച്ചുമാണ്.”
2000-ത്തിലെ ഇൻ്റെർനെറ്റ് കുമിളയെയും 2008-ലെ ആഗോള സാമ്പത്തിക പ്രതിസന്ധിയെയും അതിജീവിച്ച വെയ്ൻ, ഇത്തവണ താൻ കൂടുതൽ ആശങ്കാകുലൻ ആണെന്ന് പറഞ്ഞു. കാരണം താരിഫുകൾ ആഗോള സാമ്പത്തിക ക്രമത്തെ തടസ്സപ്പെടുത്തുന്നതായി തോന്നുന്നു. ഭാവി പ്രവചനാതീതമാണ്.
ട്രംപിന് വോട്ട് ചെയ്‌തുവെന്ന് പറഞ്ഞ ഒരാൾ സോഷ്യൽ മീഡിയയിൽ ഇങ്ങനെ പോസ്റ്റ് ചെയ്‌തു: “ഞങ്ങളുടെ 401(k)കൾ ഇലകൾ കൊഴിയുന്നത് പോലെ കൊഴിഞ്ഞു വീഴുന്നു. ഞങ്ങൾക്ക് ഇങ്ങനെ ജീവിക്കാൻ കഴിയില്ല. എനിക്ക് അദ്ദേഹത്തിൽ വളരെ നിരാശയുണ്ട്. അദ്ദേഹം ഈ സ്വഭാവം തുടർന്നാൽ ഞങ്ങൾ നശിക്കും. ഇത് വളരെ സമ്പന്നരായ ആളുകൾക്ക് മാത്രമേ ദോഷം വരുത്തൂഎന്നാണ് ട്രംപ് പറയുന്നത്. കാര്യങ്ങൾ നന്നായി പോകുന്നു എന്നുമാണ്, പക്ഷേ എനിക്ക് അത് കാണാൻ കഴിയുന്നില്ല.”