23 May 2025

‘ആക്ഷനും, ഇമോഷനും പുരാണവും’; മോഹൻലാൽ ചിത്രം ‘വൃഷഭ’ ഫസ്റ്റ് ലുക്ക്

കണക്റ്റ് മീഡിയ, ബാലാജി ടെലിഫിലിംസ് എന്നിവയുടെ ബാനറിൽ നന്ദ കിഷോർ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം പുരാണത്തോടൊപ്പം ആക്ഷനും ഇമോഷനും ചേർന്നാണ് എത്തുക

ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ട് മോഹൻലാൽ നായകനായ ‘വൃഷഭ’യുടെ അണിയറ പ്രവർത്തകർ. മോഹൻലാലിൻ്റെ പിറന്നാൾ ദിവസമാണ് ആരാധകർക്ക് വേണ്ടി പോസ്റ്റർ പുറത്തിറക്കിയത്. ഫസ്റ്റ് ലുക്ക് പോസ്റ്ററിനൊപ്പം മോഹൻലാൽ പങ്കുവെച്ച വാചകങ്ങൾ ഇങ്ങനെയാണ്:

“ഇത് പ്രത്യേകത നിറഞ്ഞതാണ്. എൻ്റെ ആരാധകർക്ക് വേണ്ടി ഞാൻ സമർപ്പിക്കുന്നു. കാത്തിരിപ്പ് അവസാനിക്കുന്നു. വൃഷഭയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിടുന്നു.”

കണക്റ്റ് മീഡിയ, ബാലാജി ടെലിഫിലിംസ് എന്നിവയുടെ ബാനറിൽ നന്ദ കിഷോർ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം പുരാണത്തോടൊപ്പം ആക്ഷനും ഇമോഷനും ചേർന്നാണ് എത്തുക.
ഒരു രാജാവിൻ്റെ വേഷമാകും മോഹൻലാൽ അവതരിപ്പിക്കുക. തൻ്റെ മുന്നിലെ വാളിന്റെ മുകളിൽ കൈ വെച്ച് നിൽക്കുന്ന മോഹൻലാൽ ഒരു ശക്തമായ മറുപടി കൂടിയാണ് നൽകുന്നത്. ഒരു ഇതിഹാസ ചിത്രമായിട്ടാണ് പ്രേക്ഷകരുടെ മുന്നിലേക്ക് ചിത്രം എത്തുന്നത്.

ഒക്ടോബർ 16ന് റിലീസിനെത്തുന്ന ചിത്രം മലയാളം, തെലുങ്ക്, ഹിന്ദി, തമിഴ്, കന്നഡ ഭാഷകളിൽ റിലീസിനെത്തും. ശോഭ കപൂർ, എക്താ ആർ.കപൂർ, സി.കെ. പത്മകുമാർ, വരുൺ മാത്തൂർ, സൗരഭ് മിശ്ര, അഭിഷേക് എസ്.വ്യാസ്, വിശാൽ ഗുർനാനി, ജൂഹി പരെഖ് മെഹ്ത എന്നിവർ നിർമ്മിക്കുന്ന ചിത്രം ഇന്ത്യൻ സിനിമയിലെ ഇതിഹാസ ചിത്രങ്ങളുടെ പുതിയ ആവിഷ്‌കാരമായാണ് എത്തുക.

ഇമോഷണൽ രംഗങ്ങൾക്കൊപ്പം ബ്രഹ്‌മാണ്ഡ ക്യാൻവാസിൽ ഒരുങ്ങുന്ന യുദ്ധ രംഗങ്ങൾ ഉൾപ്പെടെ വൃഷഭ വലിയ തരംഗം സൃഷ്‌ടിക്കാൻ ഒരുങ്ങുന്നു.

Share

More Stories

ബൈഡന്റെ കീഴിൽ ആരാണ് രാജ്യം ഭരിച്ചതെന്ന് അന്വേഷിക്കാൻ യുഎസ് സെനറ്റ്

0
ഹോംലാൻഡ് സെക്യൂരിറ്റി ഇൻവെസ്റ്റിഗേറ്റീവ് സബ്കമ്മിറ്റിയുടെ അധ്യക്ഷനായ യുഎസ് സെനറ്റർ റോൺ ജോൺസൺ, മുൻ പ്രസിഡന്റ് ജോ ബൈഡന്റെ ആരോഗ്യവുമായി ബന്ധപ്പെട്ട മറച്ചുവെക്കലിനെക്കുറിച്ച് അന്വേഷണം ആരംഭിക്കുകയാണെന്ന് വിസ്കോൺസിനിൽ നിന്നുള്ള റിപ്പബ്ലിക്കൻ നിയമസഭാംഗം പ്രഖ്യാപിച്ചു. കഴിഞ്ഞ...

മൈസൂർ സാൻഡൽ സോപ്പിന്റെ ബ്രാൻഡ് അംബാസഡറായി തമന്ന; നിയമിച്ച് കർണാടക സർക്കാർ

0
കർണാടക സർക്കാർ ഉടമസ്ഥതയിലുള്ള കർണാടക സോപ്‌സ് ആൻഡ് ഡിറ്റർജന്റ്സ് ലിമിറ്റഡ് (കെഎസ്‌ഡിഎൽ) നിർമ്മിക്കുന്ന പ്രശസ്തമായ 'മൈസൂർ സാൻഡൽ' സോപ്പ് ബ്രാൻഡ്, നടി തമന്നയുമായി ഒരു സുപ്രധാന എൻഡോഴ്‌സ്‌മെന്റ് കരാറിൽ ഒപ്പുവച്ചു. വിപണി വ്യാപ്തി...

“എന്റെ ഭാരം കൂടിയാൽ നിങ്ങൾക്ക് എന്താണ് പ്രശ്നം?” ; ഐശ്വര്യ റായ് ചോദിക്കുന്നു

0
ഫ്രാൻസിൽ നടന്ന 78-ാമത് കാൻ ഫിലിം ഫെസ്റ്റിവലിൽ, മുൻ ലോകസുന്ദരി ഐശ്വര്യ റായ് ബച്ചൻ വീണ്ടും ഒരു അന്താരാഷ്ട്ര വേദിയിൽ ഇന്ത്യൻ സൗന്ദര്യം പ്രദർശിപ്പിച്ചു. നെറ്റിയിലെ സിന്ദൂര അടയാളം ശ്രദ്ധേയമായ ശ്രദ്ധ നേടി,...

‘ഇഡി കോഴക്കേസ്’; പരാതിക്കാരനെ അവിശ്വസിക്കുന്നില്ല എന്ന് വിജിലന്‍സ് എസ്.പി

0
ഇഡി ഉദ്യോഗസ്ഥന്‍ ഉള്‍പ്പെട്ട കോഴക്കേസില്‍ പരാതിക്കാരന്‍ അനീഷ് ബാബുവിനെ അവിശ്വസിക്കുന്നില്ലെന്ന് വിജിലന്‍സ് എസ്.പി എസ്.ശശിധരന്‍ മാധ്യമങ്ങളോട് പറഞ്ഞു. പരാതിയില്‍ പ്രാഥമിക അന്വേഷണം നടത്തിയാണ് കേസ് എടുത്തത്. ഇഡി ഉദ്യോഗസ്ഥനെ ഉടന്‍ വിളിപ്പിക്കില്ല. ഡിജിറ്റല്‍...

മുസ്ലീം രാജ്യങ്ങൾ പുറത്ത്; മെലോണിയുടെ ഇറ്റലി അമേരിക്കയുടെ ഇടനിലയായി മാറുന്നു

0
ജോർജിയ മെലോണിയുടെ നേതൃത്വത്തിൽ, ഇറ്റലി ഇനി യൂറോപ്യൻ യൂണിയനിലെ (EU) അംഗത്വത്തിൽ മാത്രം ഒതുങ്ങുന്നില്ല, മറിച്ച് ആഗോള രാഷ്ട്രീയത്തിൽ ഒരു പുതിയ പങ്ക് വഹിക്കുന്നു. യുഎസിൻ്റെ തന്ത്രപരമായ നയതന്ത്ര മധ്യസ്ഥൻ. ഉക്രെയ്ൻ യുദ്ധം,...

കൊല്ലത്തെ ‘പാക്കിസ്ഥാൻ മുക്കിൻ്റെ’ പേര് പഞ്ചായത്ത് കമ്മിറ്റി മാറ്റി

0
കൊല്ലം ജില്ലയിലെ കുന്നത്തൂർ പഞ്ചായത്തിലെ 'പാകിസ്ഥാൻ മുക്കിൻ്റെ' പേര് പഞ്ചായത്ത് കമ്മിറ്റി മാറ്റി. സിപിഎം ഭരിക്കുന്ന പഞ്ചായത്തിൽ ബുധനാഴ്‌ച ചേർന്ന യോഗം പേര് മാറ്റാനുള്ള തീരമാനം ഐകകണേ്ഠ്യനെ അംഗീകരിക്കുക ആയിരുന്നു. പഹൽഗാമിൽ ഏപ്രിൽ...

Featured

More News