15 January 2025

എന്തുകൊണ്ട് ശശി തരൂർ

ഹൈക്കമാന്റ് എന്ന അവസാന വാക്കിൽ തീരുന്ന പാർട്ടി ജാനാധിപത്യത്തിന്റെ ബലിയാടായി ശശി തരൂർ മാറുന്നതോടെ കോൺഗ്രസ്സിന് ആധുനികനായ ,മികച്ച ഒരു നേതാവിനെയാണ് നഷ്ടമാവുക.

| ജോയ് മാത്യു

ഞാനൊരു കോൺഗ്രസ്സുകാരനല്ല;ആയിരുന്നിട്ടുമില്ല. പക്ഷെ കോൺഗ്രസ്സിനെ മാറ്റിനിർത്തി ഇന്ത്യൻ രാഷ്ട്രീയത്തെ കാണുക വയ്യ.ജനാധിപത്യ സംവിധാനത്തിൽ വിശ്വസിക്കുന്ന രാജ്യത്ത് ശക്തമായ പ്രതിപക്ഷം അത്യന്താപേക്ഷിതമായത് കൊണ്ടാണ് കോൺഗ്രസ്സ് പാർട്ടി പോലൊന്ന് രാജ്യത്ത് വേണം എന്നാഗ്രഹിക്കുന്നത് .

കടൽക്കിഴവന്മാർ നിയന്ത്രിക്കുന്ന ഒരു പായ്ക്കപ്പലായിരുന്ന കേരളത്തിലെ കോൺഗസ്സിന് ഇടക്കാലത്ത് ജീവൻ വെച്ചത് നേതൃത്വമാറ്റങ്ങളോടെയാണ്. എന്നാൽ കോൺഗ്രസ്സ് ദേശീയ അധ്യക്ഷ പദവിക്കുവേണ്ടിയുള്ള മത്സരത്തിൽ ശശി തരൂരിനെപ്പോലൊരു സ്ഥാനാർത്ഥിയെ പിന്തുണക്കാതിരിക്കുന്നതിലെ ഇവരുടെ അനൗചിത്യം എനിക്ക് മനസ്സിലാകുന്നില്ല.

എതിർ സ്ഥാനാർഥി മല്ലികാർജ്ജുൻ ഖാർഗേ മോശക്കാരനോ നേതൃപാടവം ഇല്ലാത്തയാളോ അല്ല. പക്ഷെ ഹൈക്കമാന്റ് എന്ന അവസാന വാക്കിൽ തീരുന്ന പാർട്ടി ജാനാധിപത്യത്തിന്റെ ബലിയാടായി ശശി തരൂർ മാറുന്നതോടെ കോൺഗ്രസ്സിന് ആധുനികനായ ,മികച്ച ഒരു നേതാവിനെയാണ് നഷ്ടമാവുക. രാഹുൽ ഗാന്ധിയുടെ അക്ഷീണ പരിശ്രമങ്ങൾ കോൺഗ്രസ്സിനെ വീണ്ടും യൗവ്വന യുക്തമാക്കുന്ന തരത്തിലാണ്. ഒപ്പം ശശിതരൂരിനെപ്പോലെയുള്ള ഒരു സ്റ്റേറ്റ്സ്‌മാനെ നേതൃത്വത്തിൽ കൊണ്ടുവരുന്നതോടെ കോൺഗ്രസ്സിനെ നവീകരിക്കാനുള്ള ഒരു പ്രക്രിയക്കായിരിക്കും അത് ആരംഭം കുറിക്കുക.

എഴുത്തിലും ചിന്തകളിലും പോപ്പുലാരിറ്റിയിലും ശശി തരൂരിനെ ഒരു നെഹ്‌റുവിയൻ പിന്തുടർച്ചയായി കാണാമെങ്കിൽ കൊട്ടാരത്തിലെ ഉപജാപകസംഘത്തുടർച്ചയായിട്ടാണ് കേരളത്തിലെ നേതാക്കൾ പിന്തുണക്കുന്ന ഖോർഗയെ കാണാനാവൂ.

കേരളത്തിലെ ഗ്രൂപ്പ് കളിയുടെ ഉസ്താദുമാർക്ക് ശശി തരൂർ അസ്വീകാര്യനാകുന്നത് എന്തുകൊണ്ടായിരിക്കാം എന്ന് എനിക്കിപ്പോഴും മനസ്സിലായിട്ടില്ല. ഈ കാലത്തിനും അതിനപ്പുറത്തേക്കും നോക്കുന്നതായിരിക്കണം പ്രസ്ഥാനങ്ങളുടെ കണ്ണുകൾ.

( കടപ്പാട്- ഫേസ്ബുക്ക് പോസ്റ്റ് )

Share

More Stories

ഗാസ ഉടമ്പടി കരാർ; യുദ്ധാനന്തര പുനർനിർമ്മാണത്തിനും ഭരണത്തിനും ബ്ലിങ്കെൻ ആഹ്വാനം ചെയ്യുന്നു

0
ഇസ്രയേലും ഹമാസും തമ്മിൽ വെടിനിർത്തൽ അടുത്തിരിക്കുന്ന സാഹചര്യത്തിൽ ഗാസയുടെ യുദ്ധാനന്തര പുനർനിർമ്മാണവും ഭരണവും സംബന്ധിച്ച പദ്ധതിക്ക് സ്റ്റേറ്റ് സെക്രട്ടറി ആൻ്റണി ബ്ലിങ്കൻ ചൊവ്വാഴ്‌ച ആഹ്വാനം ചെയ്‌തു. അറ്റ്ലാൻ്റിക് കൗൺസിലിലെ ഒരു പ്രസംഗത്തിൽ ഒരു വർഷമായി...

മഹാകുംഭത്തിൽ കോടിക്കണക്കിന് ആളുകൾ ഒത്തുകൂടി; ഭക്തർ സ്‌നാനം ചെയ്‌തു

0
പ്രയാഗ്‌രാജിൽ നടന്നു കൊണ്ടിരിക്കുന്ന മഹാകുംഭമേള ഒരു ചരിത്രദിനമായി. ഭക്തർക്ക് വളരെ പ്രധാനമായി കരുതുന്ന അമൃത് സ്‌നാനത്തിൻ്റെ ആദ്യ ദിവസമാണ് ചൊവാഴ്‌ച. സംഗമ തീരത്ത് വൻ ഭക്തജന തിരക്കാണ്. 12 മണിവരെ ഒരു കോടി...

മകരജ്യോതി തെളിഞ്ഞപ്പോൾ സന്നിധാനം ഭക്തി സാന്ദ്രമായി

0
തിരുവാഭരണം ചാർത്തിയുള്ള ദീപാരാധനക്ക് ശേഷം മകരജ്യോതി തെളിഞ്ഞപ്പോൾ ദർശിച്ച് ഭക്തലക്ഷങ്ങൾ. 6.45ഓടെയാണ് മകരജ്യോതി ദൃശ്യമായത്. ശരണമുഖരിതം ആയിരുന്നു സന്നിധാനം. ശരണം വിളികളുമായി കാത്തിരുന്ന അയ്യപ്പഭക്തരാണ് ദര്‍ശനപുണ്യം നേടിയ സംതൃപ്‌തിയോടെ മലയിറങ്ങുന്നത്. മകരവിളക്കിന് മുന്നോടിയായി നേരത്തെ...

നല്ലൊരു കഥാപാത്രം ചെയ്യുക എന്നതായിരുന്നു ട്രിവാൻഡം ലോഡ്ജിൽ അഭിനയിച്ചതിന് പിന്നിൽ: ഹണി റോസ്

0
ചുരുങ്ങിയ സിനിമകളിൽ ശ്രദ്ധേയ വേഷങ്ങളിലൂടെ ഇതിനകം പ്രേക്ഷകരുടെ മനംകവര്‍ന്ന നടിയാണ് ഹണി റോസ്. അതേസമയം സോഷ്യല്‍ മീഡിയയിലൂടെയും മറ്റും തന്നെ അപമാനിച്ചവര്‍ക്കെതിരെ ഉറച്ച നിലപാടായിരുന്നു ഹണി റോസ് എടുത്തത്. ഇപ്പോഴിതാ, നല്ല ഒരു കഥാപാത്രം...

റഷ്യൻ സൈന്യത്തിൽ സേവനം അനുഷ്‌ഠിക്കുന്ന എല്ലാ ഇന്ത്യക്കാരെയും മോചിപ്പിക്കുക: ഇന്ത്യ ആവശ്യപ്പെട്ടു

0
ന്യൂഡൽഹി: ഉക്രെയ്‌നിലെ സംഘർഷത്തിൻ്റെ മുൻനിരയിൽ മറ്റൊരു പൗരൻ കൂടി മരിച്ചതിനെത്തുടർന്ന് റഷ്യയുടെ സൈന്യത്തിൽ സേവനം അനുഷ്‌ഠിക്കുന്ന എല്ലാ ഇന്ത്യൻ പൗരന്മാരെയും മോചിപ്പിക്കണമെന്ന് ഇന്ത്യ ചൊവ്വാഴ്‌ച ആവശ്യപ്പെട്ടു. ഇതുവരെ മരിച്ചവരുടെ എണ്ണം പത്ത് ആയി. കേരളത്തിൽ...

തിരുപ്പതി ക്ഷേത്രത്തിൽ സ്വർണ ബിസ്‌ക്കറ്റ് അടക്കം 46 ലക്ഷം രൂപയുടെ കവർച്ച

0
തിരുപ്പതി ക്ഷേത്രത്തിൽ നിന്നും സ്വര്‍ണ ബിസ്‌കറ്റും വെള്ളിയാഭരണങ്ങളും കവർച്ചപോയി. കരാര്‍ ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്‌തു. ക്ഷേത്രത്തിലെ ശ്രീവരി ഭണ്ഡാരത്തില്‍ ഭക്തര്‍ നിക്ഷേപിക്കുന്ന പണവും മറ്റും എണ്ണിത്തിട്ടപ്പെടുത്തുന്നതിന് നിയമിച്ച കരാര്‍ ജീവനക്കാരൻ വീരിഷെട്ടി...

Featured

More News