19 March 2025

ഗൗതം- വിനോദ് അദാനിമാർക്ക് പിന്നിൽ ഇനിയും പുറത്തു വരാത്ത ഒരാൾ കൂടി?

ഇനിയും പുറത്തു വരാത്ത ഒരാൾ കൂടിയുണ്ട് ഈ കളികൾക്ക് പിന്നിൽ. സംഘപരിവാറിൻ്റെ ശീട്ട് കീറാൻ പോകുന്ന മറഞ്ഞ് നിൽക്കുന്ന, ആ വ്യക്തിയിലേക്ക് അന്വേഷണം നീളാതിരിക്കാൻ ഏതറ്റം വരെ പോകാനും തയ്യാറായി നിൽക്കുന്ന ഒരാൾ സർവ്വാധികാരവും കൈക്കലാക്കി അധികാര കേന്ദ്രത്തിലുണ്ട്.

| കെ സഹദേവൻ

ഗൗതം അദാനിയുടെ അസാധാരണമായ തോതിലുള്ള ബിസിനസ്സ് വളർച്ചയ്ക്ക് പിന്നിൽ മറഞ്ഞിരിക്കുന്ന കൈകൾ ആരുടേതൊക്കെയാകാമെന്നത് ഇനിയും അവശേഷിക്കുന്ന ചോദ്യമാണ്. മൗറീഷ്യസ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന മുതിർന്ന സഹോദരൻ വിനോദ് അദാനിയെ കുറിച്ചും അയാളുടെ നിഗൂഢ പ്രവർത്തനങ്ങളെക്കുറിച്ചും ഹിൻഡൻബെർഗ് റിപ്പോർട്ടിലൂടെയാണ് ലോകമറിഞ്ഞത്.

തുടർന്ന് ഫോർബ്സ് അടക്കമുള്ള വിദേശ മാധ്യമങ്ങൾ വിനോദ് അദാനിയെക്കുറിച്ച് അന്വേഷണ റിപ്പോർട്ടുകൾ തുടർച്ചയായി പ്രസിദ്ധീകരിച്ചു. ഹിൻഡൻബെർഗ് റിപ്പോർട്ട് പുറത്തുവന്നിട്ട് രണ്ട് മാസങ്ങൾ പിന്നിട്ടതിന് ശേഷവും ഒരൊറ്റ ഇന്ത്യൻ മാധ്യമവും വിനോദ് അദാനിയെക്കുറിച്ച് അന്വേഷിക്കാൻ മെനക്കെട്ടില്ല.

അദാനി എൻ്റർപ്രൈസസിലേക്ക് വിദേശ ഷെൽ കമ്പനികൾ വഴി 20000 കോടി രൂപ നിക്ഷേപിച്ചത് ഒരു ചൈനീസ് പൗരനായ ചാങ് ചുങ് ലീ ആണെന്നത് അങ്ങാടിപ്പാട്ടാണ്. അതേക്കുറിച്ചും അന്വേഷിക്കാനോ റിപ്പോർട്ട് പ്രസിദ്ധീകരിക്കാനോ ഇന്ത്യൻ മാധ്യമങ്ങൾ തയ്യാറല്ല.

യു എസ് കമ്പനിയായ Bloc Incനെക്കുറിച്ചുള്ള വെളിപ്പെടുത്തലുകൾ നടത്തിയ ഹിൻഡൻബെർഗ് ട്വിറ്റർ ഹാൻഡിലുകളിൽ അഭിനന്ദന പ്രവാഹങ്ങൾ കുമിഞ്ഞുകൂടുമ്പോൾ, ഇവിടെ അദാനിയെ കുറിച്ചുള്ള വെളിപ്പെടുത്തലുകൾ ദേശദ്രോഹമായി ചിത്രീകരിക്കപ്പെടുന്നു.

മോദി -അദാനി ബന്ധത്തെപ്പറ്റി ലോക്സഭയിൽ നിരന്തരമായി ചോദ്യങ്ങൾ ഉന്നയിച്ചുകൊണ്ടിരുന്ന അംഗത്തെ -രാഹുൽ ഗാന്ധി- അയോഗ്യനാക്കുന്നു. മറ്റൊരു അംഗത്തെ – മഹുവാ മൊയ്ത്ര- സോഷ്യൽ മീഡിയയിലൂടെ ഭീഷണിപ്പെടുത്തുന്നു. ലോക്സഭയിൽ സംസാരിക്കാൻ അനുവദിക്കാതെ മൈക്ക് ഓഫ് ചെയ്യുന്നു. ഒരു ഭാഗത്ത്, പാർലമെൻ്റ് പ്രവർത്തനങ്ങൾ ഭരണപക്ഷ എംപിമാർ മുൻകൈയെടുത്ത് തടസ്സപ്പെടുത്തുമ്പോൾ മറുഭാഗത്ത്, സംഘപരിവാർ വാട്സാപ് ആർമി സാമൂഹിക മാധ്യമങ്ങളിൽ ഓരിയിടുന്നു.

രാജ്യത്തെ പൊതുമേഖലാ ബാങ്കുകൾ, എൽഐസി തുടങ്ങിയ സ്ഥാപനങ്ങൾ സഹസ്ര കോടി രൂപ അദാനിക്ക് കടമായി നൽകി കുടുങ്ങിക്കിടക്കുമ്പോൾ, രാജ്യത്തിൻ്റെ സാമ്പത്തിക മേഖല തളർന്ന് കിടക്കുമ്പോൾ, അന്താരാഷ്ട്ര ഫിനാൻസ് വിപണിയിൽ ഇന്ത്യയെക്കുറിച്ച് നെഗറ്റീവ് ഇമേജ് പടരുമ്പോൾ രാജ്യത്ത് അസ്വസ്ഥത വിതയ്ക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തന്നെ മുൻകൈയ്യെടുത്ത് പ്രവർത്തിക്കുന്നു. ബി ജെ പിയുമായി രഹസ്യമായും പരസ്യമായും ബന്ധമുള്ള ആളുകൾ പഞ്ചാബ്, കശ്മീർ എന്നിവിടങ്ങളിലെ നിഗൂഢ പ്രവർത്തനങ്ങളിൽ പങ്കാളികുന്നു.

ഇത്രയും വലിയൊരു സാമ്പത്തിക തിരിമറി പുറത്തുവന്നിട്ടും അതേക്കുറിച്ച് അന്വേഷിക്കാൻ സംയുക്ത പാർലമെൻ്ററി കമ്മറ്റിയെയോ ജുഡീഷ്യൽ അന്വേഷണ കമ്മീഷനെയോ നിയോഗിക്കാൻ കേന്ദ്ര ഗവൺമെൻറ് തയ്യാറാകുന്നില്ല. എന്തുകൊണ്ട്? ഇനിയും പുറത്തു വരാത്ത ഒരാൾ കൂടിയുണ്ട് ഈ കളികൾക്ക് പിന്നിൽ.
സംഘപരിവാറിൻ്റെ ശീട്ട് കീറാൻ പോകുന്ന മറഞ്ഞ് നിൽക്കുന്ന, ആ വ്യക്തിയിലേക്ക് അന്വേഷണം നീളാതിരിക്കാൻ ഏതറ്റം വരെ പോകാനും തയ്യാറായി നിൽക്കുന്ന ഒരാൾ സർവ്വാധികാരവും കൈക്കലാക്കി അധികാര കേന്ദ്രത്തിലുണ്ട്.ഒരുപക്ഷെ പ്രധാനമന്ത്രിയെ അടക്കം പാവയായി നിർത്തിക്കൊണ്ട്…

Share

More Stories

ആഫ്രിക്കൻ രാഷ്ട്രം നൈജർ ഫ്രഞ്ച് യൂണിയനിൽ നിന്ന് പിന്മാറി

0
മുൻ കൊളോണിയൽ ശക്തിയായ ഫ്രാൻസുമായുള്ള ബന്ധം വിച്ഛേദിക്കാനുള്ള തുടർച്ചയായ ശ്രമങ്ങൾക്കിടയിൽ, ഫ്രഞ്ച് സംസാരിക്കുന്ന ആഗോള ഗ്രൂപ്പായ ഇന്റർനാഷണൽ ഓർഗനൈസേഷൻ ഓഫ് ഫ്രാങ്കോഫോൺ നേഷൻസിൽ (OIF) നിന്ന് നൈജർ പിന്മാറി. രാജ്യത്തിന്റെ വിദേശകാര്യ മന്ത്രാലയം...

റോഡ് നിർമ്മാണ തട്ടിപ്പ് റിപ്പോർട്ട് ചെയ്തതിന് ഛത്തീസ്ഗഢിൽ മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ടു

0
ഛത്തീസ്ഗഡിലെ ബിജാപൂർ ജില്ലയിൽ റോഡ് നിർമ്മാണ പ്രവർത്തനങ്ങളിലെ ക്രമക്കേടുകൾ റിപ്പോർട്ട് ചെയ്തതിനാണ് ഫ്രീലാൻസ് ജേണലിസ്റ്റ് മുകേഷ് ചന്ദ്രകർ കൊല്ലപ്പെട്ടതായി പോലീസ് . ഒരു കരാറുകാരനും അദ്ദേഹത്തിന്റെ രണ്ട് സഹോദരന്മാരും ഒരു സൂപ്പർവൈസറും ചേർന്നാണ്...

ഐമാക്സിൽ റിലീസ് ചെയ്യുന്ന ആദ്യ മലയാള സിനിമയാകാൻ മോഹൻലാലിന്റെ ‘എൽ2: എമ്പുരാൻ’

0
സൂപ്പർസ്റ്റാർ മോഹൻലാൽ തന്റെ വരാനിരിക്കുന്ന ആക്ഷൻ ചിത്രം "L2: എമ്പുരാൻ" ഐമാക്സിൽ റിലീസ് ചെയ്യുന്ന മലയാള സിനിമയിലെ ആദ്യ ചിത്രമാകുമെന്ന് സോഷ്യൽ മീഡിയയിൽ പ്രഖ്യാപിച്ചു. ചിത്രത്തിന്റെ പോസ്റ്റർ തന്റെ ഇൻസ്റ്റാഗ്രാം ഹാൻഡിൽ പങ്കുവെച്ചുകൊണ്ട്...

യൂത്ത് കോൺഗ്രസ് ഇടുക്കി ജില്ലാ സെക്രട്ടറി പോക്സോ കേസിൽ അറസ്റ്റിൽ

0
പോക്സോ കേസിൽ യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ. യൂത്ത് കോൺഗ്രസ് ഇടുക്കി ജില്ല സെക്രട്ടറിയായ വണ്ടിപ്പെരിയാ‌ർ സ്വദേശി ഷാൻ അരുവിപ്ലാക്കലാണ് അറസ്റ്റിലായത്. 15 വയസുകാരിയായ പെൺകുട്ടിയുടെ പരാതിയിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പെൺകുട്ടിയുടെ അമ്മയുമായുള്ള...

വിവോ V50e ഏപ്രിൽ പകുതിയോടെ ഇന്ത്യയിൽ എത്തുമെന്ന് സൂചന

0
Vivo V50e മുമ്പ് നിരവധി സർട്ടിഫിക്കേഷൻ സൈറ്റുകളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇത് ഉടൻ തന്നെ വിപണികളിൽ ലോഞ്ച് ചെയ്തേക്കാം. സ്മാർട്ട്‌ഫോണിന്റെ സാധ്യതയുള്ള ഇന്ത്യൻ ലോഞ്ച് ടൈംലൈനിനെക്കുറിച്ച് ഒരു സമീപകാല റിപ്പോർട്ട് സൂചന നൽകിയിട്ടുണ്ട്. 2024...

“കേന്ദ്രം അത്തരം ഡാറ്റ സൂക്ഷിച്ചിട്ടില്ല”: മഹാ കുംഭമേളയിലെ മരണങ്ങളെക്കുറിച്ച് ആഭ്യന്തര മന്ത്രാലയം

0
ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ നടന്ന മഹാ കുംഭമേളയ്ക്കിടെയുണ്ടായ തിക്കിലും തിരക്കിലും ആറ് ആഴ്ചകൾക്കുശേഷം , കേന്ദ്രം സ്വന്തമായി അന്വേഷണം നടത്തിയിട്ടില്ലെന്നും മരിച്ചവരുടെയും പരിക്കേറ്റവരുടെയും എണ്ണം സംബന്ധിച്ച വിവരങ്ങൾ തങ്ങളുടെ പക്കലില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം...

Featured

More News