1 February 2025

പുത്തൻ ഫീച്ചറുകളുമായി ഗൂഗിൾ മാപ്പ്; വഴിതെറ്റിക്കുന്ന ആപ്പ് എന്ന പേരുദോഷം ഇനിയുണ്ടാവില്ല

ഐഓെസിലേക്കും കൂടുതൽ നഗരങ്ങളിലേക്കും സേവനം ഉടനെ വ്യാപിപ്പിക്കും എന്ന് ​ഗു​ഗിൾ ഇന്ത്യ

വഴി കാട്ടുമ്പോൾ വഴി തെറ്റിക്കാനുള്ള സാധ്യതയും ​ഗൂ​ഗിൾ മാപ്പിനുണ്ട്. ഈ പേരുദോഷം തീർക്കാനും ഒല മാപ്പിൽ നിന്നുള്ള മത്സരത്തിന് തടയിടാനും പുതിയ ഫീച്ചറുകൾ അവതരിപ്പിച്ചിരിക്കുകയാണ് ​ഗൂ​ഗിൾ. നാലുചക്ര വാഹനങ്ങൾ ഓടിക്കുന്നവർക്ക് ഇടുങ്ങിയ റോഡ് കാട്ടികൊടുക്കുന്നതിൽ കുപ്രസിദ്ധിയുള്ള മാപ്പ് ഇനി എഐ സഹായത്തോടെ റോഡുകളുടെ വീതിയും ട്രാഫിക് സാന്ദ്രതയും കണക്കാക്കി റൂട്ടുകൾ നിർദ്ദേശിക്കും. അതേസമയം ഇരുചക്ര വാഹനങ്ങൾക്ക് വീതി കുറഞ്ഞ റോഡുകളും കാട്ടികൊടുക്കും.

അടുത്ത ചാർജിങ്ങ് സ്റ്റേഷൻ എവിടെയെന്നത് ഇലക്ട്രിക് വാഹനങ്ങളോടിക്കുന്നവരുടെ ആശങ്കയാണ്. 8000ഓളം ഇവി ചാർജിങ് സ്റ്റേഷനുകളുടെ വിവരങ്ങൾ ഇനി മാപ്പിലൂടെ ലഭ്യമാക്കും. ElectricPe, Ather, Kazam, Statiq തുടങ്ങിയ ഇവി ചാർജിങ് സേവനദാതാക്കളുമായി സഹകരിച്ചാണ് വിവരങ്ങൾ ലഭ്യമാക്കുന്നത്.

ഫ്ലൈ ഓവറുകളുടെ സാനിധ്യം മുൻകൂട്ടി അറിയിച്ച് ഡ്രൈവർമാർക്ക് ഉണ്ടാവുന്ന ആശയകുഴപ്പം ഒഴിവാക്കാനുള്ള ഫീച്ചറും ഇപ്പോൾ മാപ്പിലുണ്ട്.

ഹൈദരാബാദ്, ബംഗളൂരു, ചെന്നൈ, കോയമ്പത്തൂർ, ഇൻഡോർ, ഭോപ്പാൽ, ഗുവാഹത്തി എന്നീ എട്ട് നഗരങ്ങളിലെ ആൻഡ്രോയിഡ് ഉപകരണങ്ങളിൽ പുതിയ ഫീച്ചറുകൾ ഈ ആഴ്‌ച മുതൽ ലഭ്യമായി തുടങ്ങും. ഐഓെസിലേക്കും കൂടുതൽ നഗരങ്ങളിലേക്കും സേവനം ഉടനെ വ്യാപിപ്പിക്കും എന്ന് ​ഗു​ഗിൾ ഇന്ത്യ അറിയിച്ചു.

Share

More Stories

ഫോണുകളിലും കമ്പ്യൂട്ടറുകളിലും ഡീപ്‌സീക്ക് ഇൻസ്റ്റാൾ ചെയ്യരുത്; ജീവനക്കാർക്ക് വിലക്കുമായി യുഎസ് കോൺഗ്രസ്

0
അമേരിക്കൻ AI വിപണിയിൽ തരംഗമായിക്കൊണ്ടിരിക്കുന്ന ചൈനീസ് ചാറ്റ്ബോട്ടായ DeepSeek ഉപയോഗിക്കുന്നതിനെതിരെ കോൺഗ്രസ് ഓഫീസുകൾക്ക് മുന്നറിയിപ്പ് നൽകി . AI സാങ്കേതികവിദ്യയുടെ ദ്രുതഗതിയിലുള്ള പരിണാമം കോൺഗ്രസിന് കാര്യമായ സുരക്ഷയും ഭരണപരമായ വെല്ലുവിളികളും ഉയർത്തിയിട്ടുണ്ട്, ഇത്...

ബജറ്റ് 2025: 5 വർഷത്തിനുള്ളിൽ 75,000 കൂടുതൽ മെഡിക്കൽ സീറ്റുകൾ, AI കേന്ദ്രങ്ങൾക്ക് 500 കോടി രൂപ

0
അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 75,000 പുതിയ മെഡിക്കൽ സീറ്റുകൾ കൂടി കൂട്ടിച്ചേർക്കുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ ഇന്ന് കേന്ദ്ര ബജറ്റ് 2025 അവതരിപ്പിച്ചു. കഴിഞ്ഞ ദശകത്തിൽ സർക്കാർ ബിരുദ (യുജി), ബിരുദാനന്തര (പിജി)...

കേരള പോലീസ്; ഗുണ്ടാ ബന്ധമുള്ളതിന്റെ പേരില്‍ സസ്പെൻഡ് ചെയ്യപ്പെട്ട 14 പേരെയും തിരിച്ചെടുത്തു :മുഖ്യമന്ത്രി

0
സംസ്ഥാന പോലീസ് സേനയിൽ നിന്നും ഗുണ്ടാ ബന്ധമുള്ളതിന്റെ പേരില്‍ സസ്പെൻഡ് ചെയ്യപ്പെട്ട 14 പേരെയും സർവീസിലേക്ക് തിരിച്ചെടുത്തതായി മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിൽ മുൻ മന്ത്രികൂടിയായ തിരുവഞ്ചൂർ രാധാകൃഷ്ണന്റെ ചോദ്യത്തിനുള്ള മറുപടിയിലാണ് ഈ...

സ്‌കൂൾ വിദ്യാർത്ഥികളെ ഡ്രോൺ നിർമ്മിക്കാൻ പരിശീലിപ്പിച്ച് ഉക്രെയ്ൻ

0
റഷ്യയ്‌ക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന ആക്രമണങ്ങൾ നടത്താൻ രാജ്യത്തെ സ്‌കൂളുകൾ കേന്ദ്രീകരിച്ച് ഉക്രെയ്‌ന്റെ ഡ്രോൺ നിർമ്മാണം നടത്തുന്നു . സ്‌കൂൾ സൗകര്യങ്ങൾ ഉൾപ്പെടെയുള്ള സിവിലിയൻ കേന്ദ്രങ്ങളിലുടനീളം ആയുധ-ഡ്രോൺ നിർമ്മാണങ്ങൾ നടത്താൻ പ്രസിഡന്റ് സെലൻസ്‌കി ഉത്തരവിട്ടതായി റിപ്പോർട്ട്...

വീണ്ടും പ്രതിരോധത്തിലാവുന്ന ഇപി ജയരാജൻ

0
സംസ്ഥാനത്തെ എൽഡിഎഫ് ഇടതുമുന്നണി കണ്‍വീനര്‍ സ്ഥാനത്തു നിന്ന് ഇ.പി.ജയരാജനെ മാറ്റിയത് പ്രവര്‍ത്തന രംഗത്തെ പോരായ്മ കൊണ്ടെന്ന് ആദ്യം വ്യക്തമാക്കിയത് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മാസ്റ്ററായിരുന്നു . എന്നാല്‍ അദ്ദേഹത്തിന്റെ നിലപാട്...

യുകെയിൽ റീട്ടെയിൽ ഷോപ്പുകളിലെ കുറ്റകൃത്യങ്ങൾ റെക്കോർഡ് ഉയരത്തിലെത്തി; സർവേ

0
യുകെയിലെ റീട്ടെയിൽ ഷോപ്പുകളിലെ കുറ്റകൃത്യങ്ങൾ അഭൂതപൂർവമായ തലത്തിലെത്തിയിരിക്കുന്നു. മോഷണത്തിൽ നിന്നുള്ള നഷ്ടവും തൊഴിലാളികൾക്കെതിരായ വർദ്ധിച്ചുവരുന്ന അക്രമവും, ബ്രിട്ടീഷ് റീട്ടെയിൽ കൺസോർഷ്യം (ബിആർസി) റിപ്പോർട്ട് ചെയ്തു. ഏറ്റവും പുതിയ വാർഷിക ക്രൈം സർവേ പ്രകാരം...

Featured

More News