18 September 2024

അദാനി ​​ഗ്രൂപ്പ് സ്വിസ് ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചെന്ന് ഹിൻഡൻബർഗ്; ആരോപണം തള്ളി കമ്പനി

സ്വിസ്സ് അക്കൌണ്ടുകളിലെ 310 മില്യൺ ഡോളറിലധികം ഫണ്ട് അധികൃതർ മരവിപ്പിച്ചതായാണ് റിപ്പോർട്ട്

മുംബൈ: അദാനിയുടെ കമ്പനിക്കെതിരെ സ്വിറ്റ്സർലാൻഡില്‍ അന്വേഷണം. അന്വേഷണത്തിൻ്റെ ഭാഗമായി അഞ്ച് ബാങ്ക് അക്കൗണ്ടുകൾ സ്വസ് അധികൃതർ മരവിപ്പിച്ചു. മറ്റ് അക്കൗണ്ടുകളിലേക്ക് പണം നിക്ഷേപിച്ചുവെന്ന ആരോപണത്തിലാണ് അന്വേഷണം നടക്കുന്നത്. സ്വിസ്സ് അക്കൌണ്ടുകളിലെ 310 മില്യൺ ഡോളറിലധികം ഫണ്ട് അധികൃതർ മരവിപ്പിച്ചതായാണ് റിപ്പോർട്ട്.

എന്നാല്‍ ആരോപണം തള്ളി അദാനി രംഗത്തെത്തി. സ്വിസ് കോടതി നടപടികളിൽ കമ്പനി ഉൾപ്പെട്ടിട്ടില്ലെന്നും കമ്പനി അക്കൗണ്ടുകളൊന്നും അതോറിറ്റിയുടെ നടപടിക്ക് വിധേയമാക്കിയിട്ടില്ലെന്നും അദാനി ​ഗ്രൂപ്പ് വ്യക്തമാക്കി.

2021ൻ്റെ തുടക്കത്തിലാണ് കമ്പനിയുടെ അക്കൗണ്ടുകൾ മരവിപ്പിച്ചതെന്ന് ഹിൻഡൻബർഗ് പറയുന്നു. ഗോതം സിറ്റി പുറത്തുവിട്ട വാർത്തയുടെ അടിസ്ഥാനത്തിലാണ് ഹിൻഡൻബർഗിൻ്റെ ആരോപണം. ‘സ്വിസ് കോടതി നടപടികളുമായി കമ്പനിക്ക് ബന്ധമില്ല. തങ്ങളുടെ കമ്പനിയുടെ അക്കൗണ്ടുകൾ മരവിപ്പിച്ചിട്ടില്ലെന്നും ആണ് അദാനി അധികൃതരുടെ വാദം.

നേരത്തെ സെബി ചെയർപേഴ്‌സൻ മാധബി പുരി ബുച്ചിനും ഭർത്താവിനും അദാനി ഗ്രൂപ്പിന്‍റെ വിദേശ രഹസ്യ കമ്പനികളിൽ നിക്ഷേപമുണ്ടെന്ന് ഹിൻഡൻബർഗ് വെളിപ്പെടുത്തിയിരുന്നു.

Share

More Stories

യൂറോപ്യൻ സഞ്ചാരം മറക്കാനാവാത്ത ഓർമ്മകൾ നൽകും; അവധിക്കാലത്ത് ബജറ്റിന് അനുയോജ്യമായ സ്ഥലങ്ങൾ

0
അടുത്ത അവധിക്കാലം യൂറോപ്യൻ ആസൂത്രണം ചെയ്യുന്നത് മറക്കാനാവാത്ത ഓർമ്മകൾ സൃഷ്‌ടിക്കുന്നതിനുള്ള അവസരമാണ്. നിരവധി വൈവിധ്യമാർന്ന ഓപ്ഷനുകൾക്കൊപ്പം ഈ പ്രധാന ലക്ഷ്യസ്ഥാനങ്ങൾ. ബുഡാപെസ്റ്റിൻ്റെ ചിത്രം, സെചെനി തെർമൽ ബാത്തിൻ്റെ ശാന്തമായ അന്തരീക്ഷവും ഒരു റൂയിൻ ബാറിൻ്റെ...

‘ലിംഗ വിവേചനം നേരിടേണ്ടി വന്നു, ബില്‍ ഗേറ്റ്സുമൊന്നിച്ച് പ്രവര്‍ത്തിക്കുമ്പോള്‍’: മെലിന്‍ഡ ഫ്രഞ്ച് ഗേറ്റ്സ്

0
മൈക്രോസോഫ്റ്റ് സഹസ്ഥാപകനും മുന്‍ ഭര്‍ത്താവുമായ ബില്‍ ഗേറ്റ്‌സിനൊപ്പം പ്രവര്‍ത്തിക്കുമ്പോള്‍ നേരിടേണ്ട വന്ന ലിംഗവിവേചനത്തെ കുറിച്ച് തുറന്നുപറഞ്ഞ് സാമൂഹിക പ്രവര്‍ത്തകയായ മെലിന്‍ഡ ഫ്രഞ്ച് ഗേറ്റ്‌സ്. എല്ലാവരും ആദ്യം ഉറ്റുനോക്കുന്നത് ബില്‍ ഗേറ്റ്‌സിനെയാണെന്നും സാമൂഹിക പ്രവര്‍ത്തന...

ലോകത്തിലെ ഏറ്റവും പഴക്കമുള്ള ഞായറാഴ്ച പത്രമായ ഒബ്‌സർവർ വിൽക്കാൻ ഗാർഡിയൻ

0
ലോകത്തിലെ ഏറ്റവും പഴക്കമുള്ള ഞായറാഴ്ച പത്രമായ ഒബ്‌സർവറിൻ്റെ വിൽപനയെക്കുറിച്ച് ടോർട്ടോയിസ് മീഡിയയുമായി ഔപചാരികമായ ചർച്ചകൾ നടത്തുകയാണെന്ന് മാതൃ കമ്പനിയായ ഗാർഡിയൻ അറിയിച്ചു .കൂടുതൽ വിശദമായി പരിശോധിക്കാൻ ആവശ്യമായ ഒരു ഓഫറുമായി സമീപിച്ചതിന് ശേഷം...

കേരള വിഷന്‍ ടെക്‌നിക്കൽ ജീവനക്കാരനും കുടുംബവും വാ​ഹന അപകടത്തിൽ മരിച്ചു; കർണാടക പോലീസ് അന്വേഷണം ആരംഭിച്ചു

0
ബം​ഗളൂരു: കർണാടക ഗുണ്ടൽപേട്ടിലുണ്ടായ വാഹനാപകടത്തിൽ ഒരു കുടുബത്തിലെ മൂന്നുപേർ മരിച്ചു. ബൈക്കിൽ ലോറി ഇടിച്ചായിരുന്നു അപകടം. വയനാട് കേണിച്ചിറ സ്വദേശികളായ ധനേഷ്, ഭാര്യ അഞ്ജു, മൂന്ന് വയസുകാരനായ മകൻ എന്നിവരാണ് മരിച്ചത്. മൃതദേഹം...

മറുഭാഷാ ചിത്രങ്ങളെയും മറികടന്ന് ‘എആര്‍എം’; 24 മണിക്കൂറില്‍ ബുക്ക്‌ മൈ ഷോയിൽ നമ്പര്‍ 1

0
ഓണചിത്രങ്ങളിൽ റെക്കോര്‍ഡുകളുടെ കാര്യത്തിൽ പുതുചരിത്രം രചിക്കുകയാണ് ടൊവിനോ തോമസിനെ നായകനാക്കി ജിതിന്‍ ലാല്‍ സംവിധാനം ചെയ്ത എആര്‍എം. പ്രമുഖ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്ഫോം ആയ ബുക്ക് മൈ ഷോയിലൂടെ കഴിഞ്ഞ ഇരുപത്തിനാല്...

വിശ്വഭാരതി സർവ്വകലാശാല ആദിവാസി സമൂഹങ്ങൾക്കായി നിഘണ്ടു വികസിപ്പിക്കുന്നു

0
രാജ്യത്തെ അരികുവത്കരിക്കപ്പെട്ട ഭാഷകൾ പഠിക്കുന്നതിനും വിശകലനം ചെയ്യുന്നതിനുമായി വിശ്വഭാരതി സർവകലാശാല ചില ഗോത്രവർഗ വിഭാഗങ്ങൾക്കായി നിഘണ്ടു പ്രസിദ്ധീകരിച്ചിട്ടുണ്ടെന്ന് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. ബംഗ്ല, ഹിന്ദി, ഇംഗ്ലീഷ് എന്നിവയുൾപ്പെടെ 10-ലധികം ഭാഷകളുമായി സംയോജിപ്പിച്ച് കോഡ,...

Featured

More News