6 October 2024

എംബിഎ ബി​രുദധാരി ഉൾപ്പെട്ട അനധികൃത വൃക്ക മാറ്റിവെയ്ക്കൽ സംഘത്തെ പൊലീസ് പിടികൂടി

പത്ത് കോടി രൂപയുടെ 34 വൃക്ക മാറ്റിവെയ്ക്കലിനുള്ള നീക്കമാണ് സംഘം നടത്തിയത്

ന്യൂഡൽഹി: അനധികൃതമായി വൃക്ക മാറ്റിവെയ്ക്കൽ റാക്കറ്റ് നടത്തുന്ന സംഘത്തെ പിടികൂടി പൊലീസ്. ആറ് വർഷം നീണ്ട ഓപ്പറേഷന് ഒടുവിലാണ് സംഘത്തെ പൊലീസ് പിടികൂടിയത്. നിരവധി ട്രാൻസ്പ്ലാന്റേഷനുകളാണ് എട്ടം​ഗ സംഘം നടത്തിയത്. മുമ്പ് മറ്റ് കേസുകളിൽ പ്രതി ചേർക്കപ്പെടാത്ത എംബിഎ ബി​രുദധാരിയും മിക്ക ആശുപത്രികളിലേയും വൃക്ക മാറ്റിവയ്ക്കൽ കോർഡിനേറ്ററായി പ്രവർത്തിക്കുന്ന ആളുമാണ് സംഘത്തലവന്‍. 39കാരനായ സന്ദീപ് ആര്യക്ക് കീഴിലുള്ള സംഘത്തെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഡൽഹി, പഞ്ചാബ്, ഹരിയാന, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ ആശുപത്രികളിൽ വിവിധ വകുപ്പുകളിലായി പ്രവർത്തിച്ച ശേഷമാണ് സംഘം കൃത്യം നടത്തിയത്. ആശുപത്രി സേവന കാലയളവിൽ വൃക്ക ദാനം ചെയ്യാൻ താത്പര്യമുള്ളവരെ കണ്ടെത്തുകയും അവരുമായി അടുത്ത സൗഹൃദം സ്ഥാപിക്കുകയും ചെയ്യും. ഇത്തരത്തിൽ പത്ത് കോടി രൂപയുടെ 34 വൃക്ക മാറ്റിവെയ്ക്കലിനുള്ള നീക്കമാണ് സംഘം നടത്തിയത്.

വൃക്ക മാറ്റിവെക്കലുമായി ബന്ധപ്പെട്ട് ആര്യയെ സമീപിച്ച ഉപഭോക്താവിൻ്റെ ഭാര്യ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പൊലീസ് സംഘത്തെ പിടികൂടിയത്. ഭർത്താവിൽ നിന്നും സംഘം 35 ലക്ഷം രൂപ കൈപ്പറ്റിയെന്നും ശസ്ത്രക്രിയ നടത്തിയില്ലെന്നും ചൂണ്ടിക്കാട്ടി സീമ ഭാസിൻ എന്ന യുവതിയാണ് പരാതി നൽകിയത്. ശസ്ത്രക്രിയ നടക്കാതിരുന്നതിനാൽ രോ​ഗം മൂർച്ഛിച്ച് സീമയുടെ ഭർത്താവ് 2023 ഡിസംബർ 23ന് മരണപ്പെട്ടിരുന്നു.

35 മുതൽ 40 ലക്ഷം വരെയാണ് സംഘം ഒരു ശസ്ത്രക്രിയക്കായി ഈടാക്കുന്നത്. പിന്നാലെ ഏഴ് ലക്ഷം രൂപ വീതം ഓരോരുത്തർക്കും നൽകും.

പഠനകാലത്തും ആര്യ സാമ്പത്തിക ക്രമക്കേടുകൾ നടത്തിയിരുന്നുവെന്നും എന്നാൽ വൃക്ക മാറ്റിവെയ്ക്കൽ കോർഡിനേറ്ററായി പ്രവർ‌ത്തിക്കുന്നത് സാമൂഹിക സേവനത്തിൻ്റെ ഭാ​ഗമായിരിക്കുമെന്ന് കരുതിയെന്നും ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.

Share

More Stories

മമ്മൂട്ടിയും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്നു; സിനിമയുടെ ചിത്രീകരണം അടുത്ത മാസം മുതല്‍

0
മലയാളത്തില്‍ ബിഗ് എമ്മുകള്‍ വീണ്ടും ഒന്നിക്കുന്നു. പതിനാറ് കൊല്ലത്തിന് ശേഷമാണ് മുഴുനീള കഥാപാത്രങ്ങളായി ഇരുവരും ഒന്നിച്ച് എത്തുന്നത്. മഹേഷ് നാരായണനാണ് മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്‍റെ ഷൂട്ടിംഗ് നവംബര്‍...

2.17 കോടി വ്യാജ മൊബൈല്‍ കണക്ഷനുകള്‍ വിച്ഛേദിക്കും; സൈബർ ക്രൈമിന് പൂട്ടിടും

0
വ്യാജ രേഖകള്‍ ഉപയോഗിച്ച് എടുത്തതും സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കായി ദുരുപയോഗം ചെയ്തതുമായ 2.17 കോടി മൊബൈല്‍ നമ്പറുകള്‍ വിച്ഛേദിക്കുമെന്ന് ടെലികോം മന്ത്രാലയം അറിയിച്ചു. ടെലികോം സേവനദാതാക്കളെ കർശന നിർദ്ദേശങ്ങള്‍ പാലിക്കാന്‍ നിര്‍ബന്ധിതമാക്കുന്ന നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന്...

ദുൽഖറിന് ഇത് ബെസ്റ്റ് ടൈം; ജൂനിയർ എൻടിആറിൻ്റെ ‘ദേവര’ കേരളത്തിൽ ഹിറ്റടിച്ചു

0
ജൂനിയർ എൻടിആറിനെ നായകനാക്കി കൊരട്ടാല ശിവ സംവിധാനം ചെയ്‌ത ചിത്രമാണ് 'ദേവര പാർട്ട് 1'. ചിത്രം ആഗോള ബോക്‌സ് ഓഫീസിൽ 400 കോടിയും കടന്നു ദേവര മുന്നേറുമ്പോൾ കേരളത്തിലും ചിത്രത്തിന് നേട്ടമുണ്ടാക്കാനായി എന്നാണ്...

പൈലറ്റുമാരില്ലാതെ പറക്കും എഐ വിമാനങ്ങൾ: ലോകത്തെ ആദ്യ ആശയവുമായി എമ്പ്രാർ

0
പൈലറ്റുമാരില്ലാതെ യാത്രാവിമാനങ്ങള്‍ പറത്താനുള്ള പദ്ധതികള്‍ നടപ്പിലാക്കുന്നതിനുള്ള ആലോചനകൾ ശക്തമാകുന്നു. ആർട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) അധിഷ്ഠിത വിമാനങ്ങൾ കൊണ്ട് വിപ്ലവം സൃഷ്ടിക്കാനുള്ള ശ്രമങ്ങളിലാണ് ഫ്ലോറിഡയിലെ എയ്‌റോസ്‌പേസ് വമ്പന്മാരായ എമ്പ്രാർ. ലോകത്തെ ആദ്യ പൈലറ്റില്ലാത്ത എഐ...

ഒരു കുട്ടിയുടെ വായിൽ കണ്ടെത്തിയത് 526 പല്ലുകൾ; ‘കോമ്പൗണ്ട് കോമ്പോസിറ്റ് ഓഡോണ്ടോമ’ രോഗമാണെന്ന് ഡോക്ടർമാർ

0
2019 ജൂലായ് മാസത്തിലാണ് ദന്ത പരിചരണ രംഗത്തെ വിശ്വസിക്കാൻ കഴിയാത്ത ഈ സംഭവം. താടിയെല്ല് വേദനയെക്കുറിച്ച് പരാതിപ്പെട്ട ഏഴുവയസ്സുള്ള ഒരു ഇന്ത്യൻ ആൺകുട്ടിയുടെ വായിൽ 526 പല്ലുകൾ ഉണ്ടെന്ന് ആശുപത്രിയിൽ ചികിത്സിച്ച ഡോക്ടർ...

കുമയോൺ ഹിമാലയ പർവതങ്ങളിൽ മയിലിനെ കണ്ടെത്തി; ഗവേഷകർക്ക് ആശങ്ക

0
ബാഗേശ്വരിലെ (കുമയോൺ ഹിമാലയം) 6500 അടി ഉയരത്തിലുള്ള പർവതപ്രദേശങ്ങളിൽ മയിലിനെ കണ്ടെത്തിയ സംഭവം വന്യജീവി ഗവേഷകർക്കിടയിൽ ചർച്ചയാകുന്നു. സാധാരണയായി ചൂടുള്ള സമതല പ്രദേശങ്ങളിലും 1,600 അടി വരെ ഉയരത്തിലുള്ള വനപ്രദേശങ്ങളിലും മാത്രമാണ് മയിലുകൾ...

Featured

More News