മലയാളത്തിൽ പട്ടാള സിനിമകളിലൂടെ ശ്രദ്ധേയനായ സംവിധായകൻ മേജർ രവി ഏഴ് വർഷത്തിന് ശേഷം വീണ്ടും സംവിധായകൻ ആകാൻ ഒരുങ്ങുന്നു. ഓപ്പറേഷന്‍ റാഹത്ത് എന്ന ചിത്രത്തിലൂടെ ആണ് മേജർ രവി വീണ്ടും സംവിധാനത്തിലേക്ക് കടക്കുന്നത്. ‘തെക്കു നിന്ന് ഒരു ഇന്ത്യൻ ചിത്രം’ എന്ന ടാഗ് ലൈനോട് കൂടെ സിനിമയുടെ ആദ്യ പോസ്റ്റർ പുറത്തിറക്കി.
കൃഷ്ണകുമാര്‍ കെ തിരക്കഥ ഒരുക്കുന്ന ചിത്രം നിർമിക്കുന്നത് പ്രസിഡന്‍ഷ്യല്‍ മൂവീസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ ആഷ്ലിന്‍ മേരി ജോയ് ആണ്. ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി പുറത്തിറങ്ങുന്ന സിനിമയിൽ തെന്നിന്ത്യൻ താരം ശരത് കുമാർ ആണ് നായകൻ ആയി എത്തുന്നത്.
അര്‍ജുന്‍ രവി ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ ഡോണ്‍ മാക്സ് ആണ്. സംഗീതം: രഞ്ജിന്‍ രാജ്, ചീഫ് എക്സിക്യൂട്ടീവ്: ബെന്നി തോമസ്, വസ്ത്രാലങ്കാരം: വി സായ് ബാബു, കലാസംവിധാനം: ഗോകുല്‍ ദാസ്, മേക്കപ്പ്: റോണക്സ് സേവ്യര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: പ്രവീണ്‍ ബി മേനോന്‍, ഫിനാന്‍സ് കണ്‍ട്രോളര്‍: അഗ്രാഹ് പി, കാസ്റ്റിംഗ് ഡയറക്ടര്‍: രതീഷ് കടകം, പിആര്‍ഒ: എ എസ് ദിനേശ്, ആതിര ദില്‍ജിത്ത്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്: അനൂപ് സുന്ദരന്‍, പബ്ലിസിറ്റി ഡിസൈന്‍: സുഭാഷ് മൂണ്‍മാമ.
കീർത്തി ചക്ര, കുരുക്ഷേത്ര, കാണ്ടഹാർ, ഉൾപ്പെടെ നിരവധി ശ്രദ്ധേയമായ സിനിമകൾ സമ്മാനിച്ച സംവിധായകൻ ഏഴ് വർഷത്തിന് ശേഷം മറ്റൊരു സിനിമ ഒരുക്കുമ്പോൾ പ്രതീക്ഷയിൽ ആണ് പ്രേക്ഷകർ. മോഹൻലാൽ നായകൻ ആയി എത്തിയ 1971 ബീയൊണ്ട് ബോർഡർസ് ആണ് മേജർ രവി അവസാനമായി സംവിധാനം ചെയ്ത സിനിമ.



