12 October 2024

ഉറുമ്പുകൾ ഉറങ്ങാറില്ല; ഉറുമ്പുകളുടെ ആക്രമണത്തില്‍ പീഡിതരായി ഗ്രാമവാസികൾ

തമിഴ്‌നാട്ടിലെ കരന്തമല മലനിരകളുടെ താഴ് വരയിലാണ് വേലായുധംപെട്ടി ഗ്രാമം. കന്നുകാലിവളര്‍ത്തലും കൃഷിയുമൊക്കെയാണ് ഇവിടുത്തുകാരുടെ പ്രധാന വരുമാന മാര്‍ഗ്ഗം. തണുപ്പും പച്ചപ്പും നിറഞ്ഞ ഗ്രാമം പുറംലോകത്തിന് ഒരു സ്വര്‍ഗ്ഗമെന്ന് തോന്നിയാലും ആ ഗ്രാമത്തിലെ ജനങ്ങള്‍ ജീവിക്കുന്നത് നരകതുല്യമായാണ്. കരന്തമലയിലാകെ കൈയ്യടക്കി വച്ചിരിക്കുന്നത് ലക്ഷക്കണക്കിന് ജോനന്‍ ഉറുമ്പുകളാണ്. സൂര്യന്‍ അസ്തമിച്ചു കഴിഞ്ഞാല്‍ ഈ ഉറുമ്പുകള്‍ മലയുടെ താഴെയുള്ള ജനവാസ കേന്ദ്രങ്ങളിലേക്ക് ഇറങ്ങി വരും. മലമുകളിലേക്ക് കയറി ചെന്നാലും ഉറുമ്പുകള്‍ നമ്മെ പൊതിയാന്‍ വരും.

ജോനന്‍ ഉറുമ്പുകള്‍ ശരീരത്തിലാകമാനം അരിച്ച് കയറുകയാണ് ചെയ്യുന്നത്. അവ കടിക്കാറില്ല. ശരീരത്തിലേക്ക് അരിച്ച് കയറുമ്പോള്‍ തട്ടി താഴെയിടാന്‍ നോക്കിയാല്‍ ഉറുമ്പിൻ്റെ ശരീരത്തിലെ ശ്രവം ദേഹത്ത് പറ്റുകയും അവിടെയെല്ലാം മുറിവും വൃണവും ഉണ്ടാവുകയും ചെയ്യും. ഉറുമ്പിൻ്റെ ഈ ശ്രവം വീണഭാഗത്ത് ചൊറിച്ചിലും അസ്വസ്ഥതകളുമുണ്ടാവും. ഗ്രാമത്തിലെ മിക്കവാറും ആളുകളുടെയും ശരീരമൊക്കെ വിണ്ടു കീറിയാണിരിക്കുന്നത്. ചില ആളുകള്‍ക്ക് ഭാഗീകമായി കാഴ്‌ചയും നഷ്‌ടപ്പെട്ടിട്ടുണ്ട്.

മനുഷ്യനെ മാത്രമല്ല മൃഗങ്ങളെയും ഉറുമ്പുകള്‍ വെറുതെവിടാറില്ല. കന്നുകാലികളെയും ആടുകളുടെയും ഒക്കെ ശരീരത്തില്‍ ഇതേ പോലെയുള്ള വൃണങ്ങളുണ്ട്. കണ്ണിൻ്റെ കാഴ്‌ച പോയ കൂട്ടത്തില്‍ ആടുകള്‍ വരെയുണ്ടെന്ന് ഗ്രാമവാസികള്‍ പറയുന്നു. ആട് പ്രസവിക്കുമ്പോള്‍ നോക്കിയിരുന്നില്ലെങ്കില്‍ ഉറുമ്പ് വന്ന് പൊതിഞ്ഞ് അവയെ കൊന്നുകളയും. ഗ്രാമവാസികള്‍ക്ക് ചെറിയ കുട്ടികള്‍ ഉണ്ടാകുമ്പോഴും ആശങ്കയാണ്. ഒന്ന് ശ്രദ്ധതെറ്റിയാല്‍ കുട്ടികളെ ഉറുമ്പ് പൊതിയും അവരുടെ ജീവന്‍ അപകടത്തിലാകും.

തമിഴ്‌നാട്ടിലെ ഡിണ്ടിഗൽ ജില്ലയിലെ വേലായുധംപെട്ടി, തനം, ഗോപാല്‍പെട്ടി തുടങ്ങിയ പ്രദേശങ്ങളിലെല്ലാം ഇതേ അവസ്ഥ തന്നെയാണ്. മനുഷ്യനും മൃഗങ്ങള്‍ക്കുമപ്പുറം തെങ്ങും വാഴയും വലിയ മരങ്ങളും അവയില്‍ കൂടുകൂട്ടിയിരിക്കുന്ന പക്ഷികളെയുമൊന്നും ഉറുമ്പുകള്‍ വെറുതെ വിടാറില്ല. ഇവിടേയ്ക്ക് ഉറുമ്പുകൾ കൂട്ടത്തോടെ വരുന്നത് എന്തുകൊണ്ടാണ് എന്നതിനെക്കുറിച്ച് ആര്‍ക്കും വ്യക്തമായ അറിവില്ല. അതുപോലെ ഇതിന് പരിഹാരമെന്ത് എന്നതിനെക്കുറിച്ചും ആര്‍ക്കും അറിയില്ല എന്നത് അത്ഭുതകരമാണ്.

Share

More Stories

സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സിലെ ഡാറ്റാ ചോര്‍ച്ച; വിശദമായറിയാം

0
രാജ്യത്തെ ഏറ്റവും വലിയ ഇന്‍ഷുറന്‍സ് കമ്പനികളിലൊന്നാണ് സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ്. അടുത്തിടെ സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സിൻ്റെ വെബ്‌സൈറ്റ് സൈബര്‍ ആക്രമണത്തിന് ഇരയായെന്നുള്ള റിപ്പോര്‍ട്ടുകള്‍ അടുത്തിടെ പുറത്തുവന്നിരുന്നു. ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ മോഷ്‌ടിച്ചെടുത്ത ശേഷം ഹാക്കര്‍മാര്‍...

ഒരുതുള്ളി മദ്യം കുടിക്കാതെ ലഹരിയിൽ യുവാവ്; 25 വർഷമായി അപൂർവ രോഗത്തോട് പോരാട്ടം

0
മദ്യം തൊടാതെ 24 മണിക്കൂറും ലഹരിയിൽ കഴിയേണ്ടിവരുന്ന ദുരവസ്ഥയിലൂടെയാണ് യുഎസിൽ നിന്നുള്ള മാത്യു ഹോഗ് കടന്നുപോകുന്നത്. അപൂർവ രോഗമായ ഗട്ട് ഫെർമെൻ്റേഷൻ സിന്‍ഡ്രോം എന്ന ഓട്ടോ ബ്രൂവറി സിന്‍ഡ്രോം ആണ് മാത്യുവിന് ആശങ്കയാകുന്നത്....

ആറ് ഭൂഖണ്ഡങ്ങളിലായി നൂറിലധികം രാജ്യങ്ങളിൽ വ്യവസായ സാന്നിധ്യം; രത്തൻ ടാറ്റയ്ക്ക് പിൻ​ഗാമി നോയൽ ടാറ്റ പുതിയ ചെയർമാൻ

0
പ്രമുഖ വ്യവസായി രത്തന്‍ ടാറ്റ അന്തരിച്ചതിന് പിന്നാലെ ടാറ്റ ട്രസ്റ്റ് ചെയർമാനെ തിരഞ്ഞെടുത്തു. രത്തൻ ടാറ്റയുടെ സഹോദരനായ 67 കാരനായ നോയൽ ടാറ്റയെയാണ് ടാറ്റ ട്രസ്റ്റ് ചെയർമാനായി തിരഞ്ഞെടുത്തത്. മുംബൈയിൽ ചേർന്ന ടാറ്റ...

ഹാക്കിങ് സാധ്യത; മൈക്രോസോഫ്റ്റ് എഡ്‌ജ് ഉപയോഗിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദേശം

0
മൈക്രോസോഫ്റ്റ് എഡ്‌ജ് ബ്രൗസര്‍ ഉപയോഗിക്കുന്നവര്‍ക്ക് സൈബര്‍ ഭീഷണിയെക്കുറിച്ച് ജാഗ്രതാ നിര്‍ദേശവുമായി ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം (CERT-In). എഡ്‌ജ് ബ്രൗസറില്‍ പിഴവുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഹൈ റിസ്‌ക് വിഭാഗത്തില്‍പ്പെടുന്ന സൈബര്‍ ഭീഷണിയാണ്...

ഹാൻ കാങ്; ദക്ഷിണ കൊറിയയുടെ ആദ്യത്തെ സാഹിത്യ നോബൽ സമ്മാന ജേതാവായി

0
ന്യൂഡൽഹി: ഒരു സ്ത്രീ തൻ്റെ ഭക്ഷണ തിരഞ്ഞെടുപ്പുകളിലൂടെ അവകാശം വീണ്ടെടുക്കാൻ ശ്രമിക്കുന്നു. പക്ഷേ, വിവേകശൂന്യവും ചൂഷണ രഹിതവുമായ പുരുഷാധിപത്യ സമൂഹത്തിൽ സങ്കടത്തിലേക്ക് എത്തുകയാണ്. "ചരിത്രപരമായ ആഘാതങ്ങളെ അഭിമുഖീകരിക്കുകയും മനുഷ്യ ജീവിതത്തിൻ്റെ ദുർബലത തുറന്നുകാട്ടുകയും...

അസം റൈഫിൾസ് മൂന്ന് വർഷത്തിനിടെ 4000 കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്ന് പിടിച്ചെടുത്തു

0
കഴിഞ്ഞ മൂന്ന് വർഷത്തിനിടെ അസം റൈഫിൾസ് 4,000 കോടി രൂപയുടെ മയക്കുമരുന്ന് പിടികൂടിയതായി ഇൻസ്പെക്ടർ ജനറൽ അസം റൈഫിൾസ് (നോർത്ത്) മേജർ ജനറൽ മനീഷ് കുമാർ. ഇത് അസം റൈഫിൾസിൻ്റെ ഡാറ്റ മാത്രമാണ്,...

Featured

More News