7 March 2026

ആരതി പറഞ്ഞ ‘ കശ്മീർ സഹോദരന്മാരെ’ കണ്ടെത്തി ഏഷ്യാനെറ്റ് ന്യൂസിൻ്റെ വാര്‍ത്താസംഘം

അച്ഛനെ നഷ്ടപ്പെട്ട മണ്ണില്‍ നിന്നും രണ്ട് സഹോദരന്‍മാരെ തനിക്ക് ലഭിച്ചുവെന്ന് സുന്ദരമായ വാക്കുകളിലൂടെ. മതത്തിന്റെ പേരില്‍ വൻ ധ്രുവീകരണത്തിന് ശ്രമം നടക്കുന്നതിനിടെ ആരതിയുടെ വാക്കുകള്‍ രാജ്യത്തിന് വലിയ ആശ്വാസമാണ് കൊണ്ടുവന്നത്.

മുസാഫിര്‍, സമീര്‍ – ഇവർ രണ്ടുപേരുമായിരുന്നു പഹൽഗാം ഭീകരാക്രമണത്തിൽ അച്ഛനെ നഷ്ടപ്പെട്ട ആരതി മേനോനെ, സംഭവശേഷം അനുജത്തിയെ പോലെ ചേര്‍ത്തു പിടിച്ച കശ്മീരികള്‍. മാധ്യമങ്ങൾക്ക് മുന്നിൽ തന്റെ ദുരന്താനുഭവം വിവരിക്കുമ്പോള്‍ ആരതി തന്നെയാണ് ഇവരെക്കുറിച്ച് വെളിപ്പെടുത്തിയത്. അച്ഛനെ നഷ്ടപ്പെട്ട മണ്ണില്‍ നിന്നും രണ്ട് സഹോദരന്‍മാരെ തനിക്ക് ലഭിച്ചുവെന്ന് സുന്ദരമായ വാക്കുകളിലൂടെ. മതത്തിന്റെ പേരില്‍ വൻ ധ്രുവീകരണത്തിന് ശ്രമം നടക്കുന്നതിനിടെ ആരതിയുടെ വാക്കുകള്‍ രാജ്യത്തിന് വലിയ ആശ്വാസമാണ് കൊണ്ടുവന്നത്.

ആരതി മാധ്യമനകളോട് പറഞ്ഞ രണ്ടുപേരേയും കണ്ടെത്തിയിരിക്കുകയാണ് ഏഷ്യാനെറ്റ് ന്യൂസിൻ്റെ കശ്മീരിലുള്ള വാര്‍ത്താസംഘം. എയര്‍പോര്‍ട്ടില്‍ നിന്ന് തന്റെ ടാക്‌സിയില്‍ ആരതിയേയും കുടുംബത്തേയും കൂട്ടിയത് മുതലുള്ള കാര്യങ്ങള്‍ മുസാഫിര്‍ ചാനലിലൂടെ പറഞ്ഞു. ” 22നാണ് പഹല്‍ഗാമിലേക്ക് അവരെ എത്തിച്ചത്. പിന്നീട് ബൈസരൻ വാലിയിൽ നിന്ന് വെടിയൊച്ച കേട്ടപ്പോള്‍ പേടിച്ചു. കുതിരക്കാരനെ വിളിച്ചപ്പോള്‍ വെടിവയ്പ്പ് നടക്കുന്നതായി ഉറപ്പിച്ചു. അപ്പോള്‍ ആരതിയുടെ അമ്മ കാറില്‍ ഉണ്ടായിരുന്നു.”

മൂന്ന് മണിയായപ്പോള്‍ ആരതി തന്നെയാണ് അച്ഛന് വെടിയേറ്റ കാര്യം വിളിച്ചു പറഞ്ഞത്. ഇതോടെയാണ് സുഹൃത്ത് സമീറിനെ വിളിച്ചു വരുത്തിയത്. തുടര്‍ന്നുള്ള എല്ലാ കാര്യങ്ങള്‍ക്കും ഒപ്പം പോയി. അത് തന്റെ ഉത്തരവാദിത്വം ആണെന്നും മുസാഫിര്‍ പറയുന്നുണ്ട്.

ആരതി പറഞ്ഞതുപോലെ അവർ തന്റെ സഹോദരിയാണ്, സഹോദരിയായി തന്നെ തുടരുമെന്നും മുസാഫിര്‍ ആവര്‍ത്തിച്ച് പറഞ്ഞു. കശ്മീരിലെത്തുന്ന എല്ലാവരെയും സഹോദരങ്ങളായി തന്നെയാണ് കാണുന്നതെന്ന് സമീറും റിപ്പോര്‍ട്ടര്‍ വൈശാഖ് ആര്യനോട് പറഞ്ഞു.

Share

More Stories

28,000 രൂപ വരെ ; നഴ്സുമാരുടെ ശമ്പളം കേരളാ സർക്കാർ പരിഷ്കരിച്ചു; അംഗീകരിക്കാതെ സമരം ചെയ്യുന്ന നഴ്സുമാർ

0
സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെയും മറ്റ് ജീവനക്കാരുടെയും അടിസ്ഥാന ശമ്പളം പരിഷ്‌കരിച്ച് സംസ്ഥാന സർക്കാർ. നഴ്‌സുമാരുടെ അടിസ്ഥാന ശമ്പളം 25,450 രൂപയിൽ നിന്ന് 28,000 രൂപയായി ഉയർത്താനാണ് തീരുമാനം. ഇതുസംബന്ധിച്ച് തൊഴിൽ വകുപ്പ് കരട്...

ഐറിസ് ദേനയെ ആക്രമിക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ് കൊച്ചിയിൽ മറ്റൊരു ഇറാനിയൻ കപ്പലിന് ഇന്ത്യ അനുമതി നൽകി

0
ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ ശ്രീലങ്കയ്ക്ക് സമീപം ഐറിസ് ദേന എന്ന കപ്പൽ അമേരിക്ക ടോർപ്പിഡോ ചെയ്ത് മുക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ്, കൊച്ചിയിൽ മറ്റൊരു കപ്പലായ ഐറിസ് ലവനെ നങ്കൂരമിടാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഇറാൻ...

അമേരിക്കൻ സൈന്യത്തെ ഇറാനിൽ കാത്തിരിക്കുന്നത് എന്താണ്‌?

0
അമേരിക്ക കര ആക്രമണം നടത്തിയാൽ അമേരിക്കൻ സൈനികരെ നേരിടാൻ ടെഹ്‌റാൻ തയ്യാറാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി സെയ്‌ദ് അബ്ബാസ് അരഗ്ചി മുന്നറിയിപ്പ് നൽകി, അത്തരമൊരു നീക്കം വാഷിംഗ്ടണിന് 'വലിയ ദുരന്ത'മാകുമെന്ന് അദ്ദേഹം പറഞ്ഞു. ഇറാനിയൻ...

പോക്സോ കേസ് സ്റ്റേ ചെയ്യണമെന്ന ആർ. ശ്രീലേഖയുടെ ഹർജി ഹൈക്കോടതി തള്ളി

0
മുൻ ഡിജിപിയും തിരുവനന്തപുരം കോർപറേഷൻ കൗൺസിലറുമായ ആർ. ശ്രീലേഖക്കെതിരായ പോക്സോ കേസ് സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. ലൈംഗിക പീഡന കേസുകളിലെ ഇരകളുടെ പേരും മറ്റ് സ്വകാര്യ വിവരങ്ങളും പരസ്യപ്പെടുത്തിയെന്ന പരാതിയിൽ...

ഇറാന്റെ പുതിയ അമരക്കാരൻ മൊജ്താബ ഖമനേയി: വെല്ലുവിളികളും കരുത്തുറ്റ പശ്ചാത്തലവും

0
| വാമിക യുഎസ്-ഇസ്രയേൽ സംയുക്താക്രമണത്തിൽ കൊല്ലപ്പെട്ട അയത്തുള്ള അലി ഖമനേയിക്ക് ശേഷം ഇറാന്റെ പരമോന്നത അധികാരത്തിലേക്ക് മകൻ മൊജ്താബ ഖമനേയി എത്തുന്നു. ഇറാനിലെ ഏറ്റവും ഉയർന്ന രാഷ്ട്രീയ-മത പദവിയായ പരമോന്നത നേതാവ് സ്ഥാനത്തേക്ക് മൊജ്താബയെ...

ഓപ്പറേഷൻ എപിക് ഫ്യൂറി: ഖമനേയിയെ വധിച്ച ഇസ്രയേലിന്റെ ‘ബ്ലൂ സ്പാരോ’

0
'ഓപ്പറേഷൻ എപിക് ഫ്യൂറി' എന്ന് പേരിട്ട അതീവ രഹസ്യമായ സൈനിക നീക്കത്തിലൂടെയാണ് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖമനേയിയെ ഇസ്രയേലും അമേരിക്കയും ചേർന്ന് വധിച്ചത്. ഫെബ്രുവരി 28-ന് പുലർച്ചെ ടെഹ്റാനിലെ അതീവ സുരക്ഷാ...

Featured

More News