23 November 2024

കേരളത്തിൽ ഗുണനിലവാരം ഇല്ലാത്ത മരുന്നുകൾക്ക് നിരോധനം; പാരസെറ്റാമോൾ മുതല്‍ വിറ്റാമിൻ ഗുളികകൾ വരെ

സ്റ്റോക്ക് കൈവശമുള്ള വ്യാപാരികളും ആശുപത്രികളും തിരികെ വിതരണക്കാരന് നല്‍കണമെന്നാണ് നിര്‍ദേശം

കേരളത്തിൽ ഗുണനിലവാരമില്ലാത്ത മരുന്നുകള്‍ നിരോധിച്ചു. ഗുണനിലവാരം ഇല്ലാത്തതായി കണ്ടെത്തിയ മരുന്നുകളുടെ വില്‍പനയ്ക്കും വിതരണത്തിനുമാണ് നിരോധനം. സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പിലെ ലബോറട്ടറികളിലെ പരിശോധനയിലാണ് ഗുണനിലവാരമില്ലാത്ത മരുന്നുകള്‍ കണ്ടെത്തിയത്.

ഈ മരുന്നുകളുടെ സ്റ്റോക്ക് കൈവശമുള്ള വ്യാപാരികളും ആശുപത്രികളും തിരികെ വിതരണക്കാരന് നല്‍കണമെന്നാണ് നിര്‍ദേശം. ഒക്ടോബര്‍ മാസത്തിലെ പരിശോധനയിലാണ് ഗുണനിലവാരമില്ലാത്ത മരുന്നുകള്‍ കണ്ടെത്തിയത്. നിരവധി മരുന്നുകളാണ് പരിശോധനയിലൂടെ ഗുണനിലവാരം ഇല്ലാത്തതായി കണ്ടെത്തിയത്.

പാരസെറ്റാമോള്‍, അറ്റോര്‍വാസ്റ്റാറ്റിന്‍ ടാബ്‌ലെറ്റ്‌സ്, ഓഫ്‌ലോക്‌സാസിന്‍ ആന്‍ഡ് ഓര്‍നിഡസോള്‍ ടാബ്‌ലെറ്റ്‌സ്, കാല്‍സ്യം കാര്‍ബണേറ്റ് വിത്ത് വിറ്റാമിന്‍ ഡി3 (കാല്‍കൂല്‍- ഡി3) തുടങ്ങി നിരവധി മരുന്നുകളാണ് നിരോധിച്ചിരിക്കുന്നത്.

Share

More Stories

നിയമ വഴിയിൽ കുരുങ്ങി അദാനി; ഇന്ത്യയും അമേരിക്കയും പ്രതികളെ പരസ്‌പരം കൈമാറാൻ കരാറുണ്ട്

0
അമേരിക്കൻ കോടതിയിൽ നിന്ന്‌ അറസ്റ്റ്‌ വാറണ്ട്‌ നേരിടുന്ന ഗൗതം അദാനിക്ക്‌ നിയമ വഴിയിൽ പ്രതിസന്ധികൾ ഏറെയുണ്ട്. അമേരിക്കൻ നിയമപ്രകാരം കുറ്റപത്രം വായിച്ചു കേൾക്കാനായി കോടതിയിൽ ഹാജരാകേണ്ടി വരും. സൗരോർജ പദ്ധതി കോഴക്കേസിലാണ് അദാനിക്ക്...

‘തണ്ടേൽ’ ആദ്യ ഗാനവും നാഗ ചൈതന്യയുടെ ജന്മദിന സ്പെഷ്യൽ പോസ്റ്ററും എത്തി

0
ഗീത ആർട്‌സിൻ്റെ ബാനറിൽ നാഗ ചൈതന്യയെ നായകനാക്കി ബണ്ണി വാസ് നിർമ്മിച്ച് അല്ലു അരവിന്ദ് അവതരിപ്പിക്കുന്ന പാൻ ഇന്ത്യൻ ചിത്രമായ ‘തണ്ടേൽ’ ആദ്യ ഗാനം പുറത്തിറക്കി. അതിനൊപ്പം നാഗ ചൈതന്യയുടെ ജന്മദിനം പ്രമാണിച്ചു...

സൈബർ, ഐടി, ഇൻഫർമേഷൻ വാർ എന്നിവയ്ക്കായി വിദഗ്ധരെ റിക്രൂട്ട് ചെയ്യാൻ ഇന്ത്യൻ സൈന്യം

0
പുതിയ കാലഘട്ടത്തിൽ യുദ്ധത്തിൻ്റെ സ്വഭാവം അതിവേഗം മാറിക്കൊണ്ടിരിക്കുന്നതിനാൽ, സൈബർ ഭീഷണികളെ നേരിടാൻ ഇന്ത്യൻ സൈന്യം സൈബർ, ഐടി, ഇൻഫർമേഷൻ വാർ എന്നിങ്ങിനെ മൂന്ന് തരത്തിലുള്ള ഡൊമെയ്ൻ വിദഗ്ധരെ നിയമിക്കാൻ നോക്കുന്നു. ആധുനിക സാങ്കേതികവിദ്യ...

വാട്‌സാപ്പ് ഗ്രൂപ്പിന്റെ ഉപദേശം അനുസരിച്ച് വീട്ടിൽ പ്രസവം; ദമ്പതികൾക്കെതിരെ പൊലീസ് കേസ്

0
ചെന്നൈ സ്വദേശികളായ ദമ്പതികൾ വാട്‌സാപ്പ് ഗ്രൂപ്പിന്റെ ഉപദേശം അനുസരിച്ച് വീട്ടിൽ പ്രസവം നടത്തിയത് വിവാദമായി. ‘ഹോം ബർത്ത് എക്‌സ്പീരിയൻസ്’ എന്ന ഗ്രൂപ്പിന്റെ നിർദ്ദേശം അനുസരിച്ച് മനോഹരൻ എന്ന ജെസിബി ഓപ്പറേറ്റർ ഭാര്യ സുകന്യയുടെ...

കറൻസി ദുർബലം; ടോക്കിയോ സെക്‌സ് ടൂറിസത്തിന്റെ കേന്ദ്രമായി മാറുന്നുവെന്ന് റിപ്പോര്‍ട്ട്

0
ലോകത്തിലെ ഏറ്റവും സുരക്ഷിതമായ മികച്ച നഗരങ്ങളിലൊന്നായി കണക്കാക്കപ്പെടുന്ന ജപ്പാന്റെ തലസ്ഥാനമായ ടോക്കിയോ, പുതിയ റിപ്പോര്‍ട്ടുകൾ പ്രകാരം സെക്‌സ് ടൂറിസത്തിന്റെ കേന്ദ്രമായി മാറുകയാണ്. തായ്‌ലന്റിലെ ബാങ്കോക്കിന് ശേഷം ടോക്കിയോയും ലൈംഗിക ടൂറിസത്തിന്‍റെ പ്രധാന കേന്ദ്രമായി...

മൂഡ് സ്വിങും ബൈപോളാർ പ്രശ്‌നങ്ങളും മുൻകൂട്ടി പ്രവചിക്കും; എഐ ഉപകരണം വികസിപ്പിച്ച് ഗവേഷകർ

0
ദക്ഷിണ കൊറിയയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ബേസിക് സയൻസിലെ ഗവേഷകർ മൂഡ് ഡിസോർഡറുകൾ മുൻകൂട്ടി പ്രവചിക്കുന്ന എഐ ഉപകരണം വികസിപ്പിച്ചു. സ്മാർട്ട് വാച്ചുകൾ പോലെത്തന്നെ ധരിക്കാവുന്ന ഈ ഉപകരണം, ഉറക്കത്തിന്റെയും ഉണരുന്നതിന്റെയും ഡാറ്റ നിരീക്ഷിച്ച്...

Featured

More News