4 April 2025

‘ബൈക്ക് ടാക്‌സി നിരോധനം’; കര്‍ണാടക സര്‍ക്കാരിൻ്റെ തീരുമാനം ഹൈക്കോടതി ശരിവെച്ചു

യാത്രക്കാരുടെ സുരക്ഷ മുന്‍നിര്‍ത്തിയും മോട്ടോര്‍ വാഹന നിയമങ്ങള്‍ പാലിക്കുന്നതിനും ബൈക്ക് ടാക്‌സികള്‍ നിരോധിക്കേണ്ടത് ആവശ്യമാണെന്ന് സര്‍ക്കാര്‍ കോടതിയില്‍

ബൈക്ക് ടാക്‌സികള്‍ നിരോധിക്കാനുള്ള സംസ്ഥാന സര്‍ക്കാരിൻ്റെ തീരുമാനം ശരിവെച്ച് കര്‍ണാടക ഹൈക്കോടതി. ബൈക്ക് ടാക്‌സി കമ്പനികളുടെ ഹര്‍ജികള്‍ തള്ളിയ കോടതി ആറ് ആഴ്‌ചക്കുള്ളില്‍ പ്രവര്‍ത്തനം നിറുത്താനും ഉത്തരവിട്ടു.

ഊബര്‍ ഇന്ത്യ, റോപ്പന്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍, എഎന്‍ഐ ടെക്‌നോളജീസ് എന്നിവര്‍ ബൈക്ക് ടാക്‌സി നിരോധിക്കാനുള്ള സംസ്ഥാന സര്‍ക്കാരിൻ്റെ തീരുമാനത്തെ ചോദ്യം ചെയ്‌ത്‌ രംഗത്തെത്തിയിരുന്നു. എന്നാല്‍ സര്‍ക്കാര്‍ പ്രത്യേക നിയന്ത്രണങ്ങള്‍ നടപ്പിലാക്കുന്നത് വരെ ബൈക്ക് ടാക്‌സികള്‍ക്ക് പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്ന് ജസ്റ്റിസ് ബിഎം ശ്യാം പ്രസാദ് വിധിച്ചു.

മാസങ്ങളോളമായി നിയമ പോരാട്ടത്തിലുള്ള ബൈക്ക് ടാക്‌സി സേവനങ്ങള്‍ക്ക് ഈ വിധി വലിയ തിരിച്ചടിയായി. യാത്രക്കാരുടെ സുരക്ഷ മുന്‍നിര്‍ത്തിയും മോട്ടോര്‍ വാഹന നിയമങ്ങള്‍ പാലിക്കുന്നതിനും ബൈക്ക് ടാക്‌സികള്‍ നിരോധിക്കേണ്ടത് ആവശ്യമാണെന്ന് സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചു.

ഈ സേവനത്തെ ആശ്രയിക്കുന്ന ആയിരക്കണക്കിന് റൈഡര്‍മാരെയും യാത്രക്കാരെയും ഈ തീരുമാനം ബാധിച്ചേക്കും. നിരോധനം നടപ്പിലാക്കാനും മാര്‍ഗ നിര്‍ദേശങ്ങള്‍ തയ്യാറാക്കുന്നതിനുമായി ആറ് ആഴ്‌ചത്തെ സമയം കോടതി സംസ്ഥാന സര്‍ക്കാരിന് നല്‍കിയിട്ടുണ്ട്.

ബൈക്ക് ടാക്‌സികള്‍ നിരോധിച്ച് കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് കര്‍ണാടക സര്‍ക്കാര്‍ ഉത്തരവിട്ടത്. ബൈക്കുകള്‍ ടാക്‌സിയായും സ്വകാര്യ ആപ്പുകള്‍ അവയുടെ പ്രവര്‍ത്തനത്തിനായും ഉപയോഗിക്കുന്നത് നിയമ വിരുദ്ധമാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.

”ബൈക്ക് ടാക്‌സികള്‍ പ്രവര്‍ത്തിക്കുന്നതിനെ ചൊല്ലി അതിൻ്റെ നടത്തിപ്പുകാരും ഓട്ടോ, ക്യാബ് ഡ്രൈവര്‍മാരും സ്വകാര്യ ട്രാൻസ്‌പോർട്ട് അസോസിയേഷനുകളിലെ അംഗങ്ങളും തമ്മില്‍ സംഘര്‍ഷത്തിനും കലഹത്തിനും ഇടയാക്കി. കൂടാതെ, ബൈക്ക് ടാക്‌സികള്‍ സ്ത്രീകള്‍ക്ക് സുരക്ഷിതമല്ലെന്നും കണ്ടെത്തിയിട്ടുണ്ടെന്ന്”, മാര്‍ച്ച് ആറിന് ഗതാഗത വകുപ്പ് അണ്ടര്‍ സെക്രട്ടറി പുഷ്‌പ വിഎസ് പുറപ്പെടുവിച്ച വിജ്ഞാപനത്തില്‍ പറയുന്നു.

ഇലക്ട്രിക് ബൈക്ക് ടാക്‌സി നയം-‘കര്‍ണാടക ഇലക്ട്രിക് ബൈക്ക് ടാക്‌സി സ്‌കീം 2021’-ആദ്യമായി നടപ്പാക്കിയ സംസ്ഥാനമാണ് കര്‍ണാടക. ദൂരപ്രദേശങ്ങളെ നഗര പ്രദേശങ്ങളുമായി എളുപ്പത്തില്‍ ബന്ധിപ്പിക്കുക, പുതിയ തൊഴില്‍ അവസരങ്ങള്‍ സൃഷ്‌ടിക്കുക എന്ന ലക്ഷ്യത്തോടെ ആണ് ഈ നയം നടപ്പാക്കിയത്.

ബെംഗളൂരു മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് എംഡിയുടെ നേതൃത്വത്തില്‍ ബൈക്ക് ടാക്‌സികളുടെ ആവശ്യകത പരിശോധിക്കാന്‍ സമിതി രൂപീകരിച്ചിരുന്നു. എന്നാല്‍, മെട്രോ, ബിഎംടിസി, നഗരത്തിലെ റെയില്‍വെ യാത്രികര്‍ എന്നിവര്‍ക്ക് ബൈക്ക് ടാക്‌സി വലിയ സഹായമല്ലെന്ന് സമിതി കണ്ടെത്തി.

Share

More Stories

‘മാസപ്പടി കേസിൽ വീണ വിജയൻ പ്രതി’; പ്രോസിക്യൂട്ട് ചെയ്യാൻ കേന്ദ്ര കമ്പനികാര്യ മന്ത്രാലയ അനുമതി

0
എക്‌സാലോജിക്- സിഎംആർഎൽ മാസപ്പടി ഇടപാട് കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകളും മന്ത്രി മുഹമ്മദ് റിയാസിൻ്റെ ഭാര്യയുമായ വീണ വിജയനെ പ്രതി ചേർത്ത് കുറ്റപത്രം. സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസാണ് കുറ്റപത്രം സമർപ്പിച്ചത്....

പെന്‍ഗ്വിനുകള്‍ മാത്രമുള്ള ദ്വീപുകള്‍ക്കും നികുതി ചുമത്തി ട്രംപ്; സോഷ്യല്‍ മീഡിയയിൽ പരിഹാസം

0
മനുഷ്യവാസം ഇല്ലാത്ത അന്റാര്‍ട്ടിക് ദ്വീപുകള്‍ക്ക് മേല്‍ 10 ശതമാനം നികുതി ചുമത്തി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഹേഡ് ആന്‍ഡ് മക്‌ഡൊണാള്‍ഡ് ദ്വീപുകള്‍ക്ക് മേലാണ് ട്രംപിൻ്റെ നികുതി ചുമത്തല്‍. കടല്‍മാര്‍ഗം മാത്രം എത്താന്‍...

സ്റ്റാർ ഹോട്ടൽ രംഗത്ത് കേരളം വളരെ മുന്നിൽ

0
കേരളം മറ്റ് സംസ്ഥാനങ്ങളെക്കാൾ സ്റ്റാർ ഹോട്ടലുകളുടെ എണ്ണത്തിൽ വളരെ മുന്നിലെന്ന് യൂണിയൻ സർക്കാരിൻ്റെ കണക്കുകൾ. രാജ്യത്താകെയുള്ള 24725 സ്റ്റാർ, ഫോർ- സ്റ്റാർ, ത്രീ- സ്റ്റാർ ഹോട്ടലുകളിൽ 1121 എണ്ണവും കേരളത്തിൽ ആണ്. സ്റ്റാർ...

തമിഴ്നാട് ബോക്സ് ഓഫീസിൽ മികച്ച പ്രകടനവുമായി വീര ധീര സൂരൻ

0
ചിയാൻ വിക്രമിനെ നായകനാക്കി എസ് യു അരുൺകുമാർ സംവിധാനം ചെയ്ത ആക്ഷൻ ചിത്രമാണ് 'വീര ധീര സൂരൻ'. എമ്പുരാനൊപ്പം ക്ലാഷ് റലീസ്‌ ചെയ്ത സിനിമയുടെ ബോക്സ് ഓഫീസ് കണക്കുകളാണ് പുറത്ത് വരുന്നത്. തമിഴ്നാട്ടില്‍...

ബംഗാൾ സ്‌കൂൾ സെലക്ഷൻ കമ്മീഷൻ നടത്തിയ 25,000 നിയമനങ്ങൾ അസാധുവാക്കി; ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി ശരിവച്ചു

0
ന്യൂഡൽഹി: പശ്ചിമ ബംഗാൾ സർക്കാർ സ്‌കൂളുകളിലെ 25,753 അധ്യാപക നിയമനങ്ങൾ റദ്ദാക്കാനുള്ള കൊൽക്കത്ത ഹൈക്കോടതിയുടെ തീരുമാനം സുപ്രീം കോടതി വ്യാഴാഴ്‌ച ശരിവച്ചു. മുഴുവൻ തിരഞ്ഞെടുപ്പ് പ്രക്രിയയും 'കൃത്രിമത്വത്തിൻ്റെയും വഞ്ചനയുടെയും ഫലമാണെന്ന്' സുപ്രീം കോടതി...

‘ലൈംഗികമായി ചൂഷണം’; ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയിൽ ഞെട്ടിക്കുന്ന വിവരങ്ങൾ

0
ഐബി ഉദ്യോഗസ്ഥ ആയിരുന്ന മേഘ മധുവിൻ്റെ ആത്മഹത്യയിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. സുഹൃത്ത് സുകാന്തിന് ഒരേസമയം ഉണ്ടായിരുന്നത് മൂന്ന് പ്രണയ ബന്ധങ്ങൾ. ലൈംഗികമായി ദുരുപയോഗം ചെയ്യപ്പെട്ടതിന് ശേഷം തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിൽ മേഘ...

Featured

More News