8 November 2024

നീലപ്പെട്ടിയും പാലക്കാടും; ആരോപണ, പ്രത്യാരോപണങ്ങളുമായി സിപിഎമ്മും കോൺഗ്രസും

കഴിഞ്ഞ ദിവസം അര്‍ധരാത്രി മുതലാണ് പാലക്കാട്ടെ ഉപ തിരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ വഴിമാറിയത്. അർദ്ധ രാത്രി 12 മണിക്ക് ശേഷം കോണ്‍ഗ്രസിന്റെ വനിതാ നേതാക്കള്‍ താമസിച്ചിരുന്ന ഹോട്ടലിലേക്ക് പോലീസ് എത്തി എല്ലാവരെയും മുറിയില്‍ നിന്നിറക്കി പരിശോധന നടത്തുന്നു.

പാലക്കാട് ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രചരണം ഇപ്പോൾ ഒരു നീലപ്പെട്ടിയിൽ എത്തി നിൽക്കുകയാണ് . ഈ പെട്ടിക്കുള്ളില്‍ കോൺഗ്രസിന് തിരഞ്ഞെടുപ്പിനായുളള കള്ളപ്പണമാണെന്ന് സിപിഎമ്മും എന്നാൽ, വസ്ത്രങ്ങളാണെന്ന് കോണ്‍ഗ്രസും പറയുമ്പോള്‍ ശരി എന്താകും എന്ന കാര്യത്തിൽ ആർക്കും ഉറപ്പില്ല. കോൺഗ്രസിനെ പ്രതിരോധത്തിലാക്കി ബിജെപിയും സിപിഎമ്മിനൊപ്പം തന്നെയാണ് ഈ വിഷയത്തിൽ നിലകൊള്ളുന്നത്.

കഴിഞ്ഞ ദിവസം അര്‍ധരാത്രി മുതലാണ് പാലക്കാട്ടെ ഉപ തിരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ വഴിമാറിയത്. അർദ്ധ രാത്രി 12 മണിക്ക് ശേഷം കോണ്‍ഗ്രസിന്റെ വനിതാ നേതാക്കള്‍ താമസിച്ചിരുന്ന ഹോട്ടലിലേക്ക് പോലീസ് എത്തി എല്ലാവരെയും മുറിയില്‍ നിന്നിറക്കി പരിശോധന നടത്തുന്നു. പിന്നാലെ കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരുമെത്തി പ്രതിഷേധിക്കുന്നു.

അതിനുശേഷം ഇവിടേക്ക് സിപിഎം ബിജെപി പ്രവര്‍ത്തകരും എത്തിയതോടെ സംഘര്‍ഷമായി. പുലര്‍ച്ചെ വരെ നീണ്ട പരിശോധനയിൽ ഒന്നും ലഭിക്കാതെ പോലീസ് അവസാനിപ്പിക്കുകയും ചെയ്തു. നേരം വെളുത്തശേഷം കോണ്‍ഗ്രസ് ഈ റെയ്ഡില്‍ വലിയ പ്രതിഷേധം ഉയര്‍ത്തി.

എന്നാൽ, കള്ളപ്പണം ഹോട്ടലില്‍ ഉണ്ടായിരുന്നെന്നും അത് പുറകുവശത്തു കൂടി കടത്താനാണ് സംഘര്‍ഷമുണ്ടാക്കിയതെന്ന് തിരിച്ചടിച്ച് സിപിഎമ്മും രംഗത്തെത്തി. ഒരു നീല കളറിലുള്ള ട്രോളി ബാഗില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സുഹൃത്തും കൂടിയായ ഫെനി നൈനാന്‍ പണം എത്തിച്ചെന്ന് സിപിഎം ആരോപിച്ചു. പിന്നാലെ തന്നെ തെളിവ് പുറത്തു വിടുമെന്നും വെല്ലുവിളിച്ചു.

ഇതിനെ തുടർന്ന് ഒരു നീലപ്പട്ടിയുമായി രാഹുല്‍ മാങ്കൂട്ടത്തില്‍ മാധ്യമങ്ങളെ കണ്ടു. ഈ പെട്ടി തന്റെ കാറില്‍ നിന്നും എടുത്തതാണെന്നും അതിനുള്ളിൽ വസ്ത്രങ്ങളാണെന്നും രാഹുല്‍ വ്യക്തമാക്കി. തക്കാളിപ്പെട്ടിയുമായി ഹോട്ടലില്‍ പോകാന്‍ കഴിയില്ല. പെട്ടിയില്‍ പണം ആയിരുന്നു എന്ന് തെളിയിച്ചാല്‍ പ്രചരണം തന്നെ നിര്‍ത്താമെന്നും വെല്ലുവിളിച്ചു.

ഇതോടുകൂടി ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ സിപിഎം പുറത്തുവിടുകയായിരുന്നു . അതില്‍ ഫെനി നീലപ്പെട്ടിയുമായി നടന്നു പോകുന്നതുണ്ട്. എംപിമാരായ ഷാഫി പറമ്പിലും വികെ ശ്രീകണ്ഠനും ദൃശ്യങ്ങളിലുണ്ട്. രാത്രി രാഹുല്‍ ഹോട്ടലില്‍ തന്നെ ഉണ്ടായിരുന്നുവെന്ന് തെളിയിക്കുന്നതു കൂടിയായി ദൃശ്യങ്ങള്‍. എന്തായാലും സത്യം എന്തെന്ന് തെളിയുന്നത് വരെ നീലപ്പെട്ടിയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ തുടരുമെന്ന് ഉറപ്പാണ്.

Share

More Stories

കേരളത്തിൽ ഗുണനിലവാരം ഇല്ലാത്ത മരുന്നുകൾക്ക് നിരോധനം; പാരസെറ്റാമോൾ മുതല്‍ വിറ്റാമിൻ ഗുളികകൾ വരെ

0
കേരളത്തിൽ ഗുണനിലവാരമില്ലാത്ത മരുന്നുകള്‍ നിരോധിച്ചു. ഗുണനിലവാരം ഇല്ലാത്തതായി കണ്ടെത്തിയ മരുന്നുകളുടെ വില്‍പനയ്ക്കും വിതരണത്തിനുമാണ് നിരോധനം. സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പിലെ ലബോറട്ടറികളിലെ പരിശോധനയിലാണ് ഗുണനിലവാരമില്ലാത്ത മരുന്നുകള്‍ കണ്ടെത്തിയത്. ഈ മരുന്നുകളുടെ സ്റ്റോക്ക് കൈവശമുള്ള വ്യാപാരികളും...

മാധ്യമങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്താനാകില്ല; അഭിപ്രായ സ്വാതന്ത്ര്യം മൗലികാവകാശമെന്ന് ഹൈക്കോടതി

0
കൊച്ചി: മാധ്യമങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്താനാകില്ലെന്ന് ഹൈക്കോടതി. മാധ്യമങ്ങളുടേത് ഭരണഘടനാ അവകാശമാണെന്നും കോടതി ഉത്തരവുകളിലൂടെ നിയന്ത്രിക്കാനാവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. നിയമ നിർമാണ സഭകൾക്ക് മാധ്യമങ്ങളെ നിയന്ത്രിക്കുന്നതിന് നിയമം കൊണ്ടുവരാനാകില്ല. മാധ്യമങ്ങളെ നിയമ നിർമാണത്തിലുടെ നിയന്ത്രിക്കുന്നത് അറിയാനുള്ള...

സപ്തതി നിറവില്‍ ഉലകനായകന്‍

0
ഉലകനായകന്‍ ഇന്ന് സപ്തതി നിറവില്‍ (70) .ഇന്ത്യന്‍, സിമിമയിലെ എക്കാലത്തേയും മികച്ച നടന്മാരില്‍ ഒരാളാണ് കമലഹാസ്സന്‍. ബഹുമുഖ പ്രതിഭയായ അദ്ദേഹം അഭിനേതാവായി മാത്രമല്ല, സംവിധായകനായും എഴുത്തുകാരനായും നിര്‍മാതാവായും,തന്റെ കഴിവ് തെളിയിച്ച വ്യക്തിയാണ്. സകലകലാവല്ലഭനില്‍...

ഛാത്ത് പൂജ; ബീഹാറിലെ ഏറ്റവും പ്രധാനപ്പെട്ട ഉത്സവം, പിന്നിലെ വിശ്വാസങ്ങൾ ഇതാണ്

0
ഈ വർഷം നവംബർ 7ന് ഛത്ത് ഉത്സവത്തിൻ്റെ മൂന്നാം ദിവസമായിരുന്നു. സഞ്ജക അരഗ് അല്ലെങ്കിൽ സായാഹ്ന വഴിപാടിൻ്റെ ദിവസം. ബിഹാർ, കിഴക്കൻ ഉത്തർപ്രദേശ്, നേപ്പാൾ എന്നിവിടങ്ങളിൽ നൂറ്റാണ്ടുകളായി ഛത്ത് ആഘോഷിക്കപ്പെടുന്നു. എല്ലാ വർഷവും...

‘പ്രണവിന്റെ കലവറ’ നവംബർ 16ന് പ്രദർശിപ്പിക്കും

0
ഡിസയർ എന്റർടൈൻമെന്റ്സും സഹനിർമ്മാതാവ് അഡ്വക്കേറ്റ് സുഭാഷ് മാനുവലും ചേർന്നാണ് ഏറ്റവും പുതിയ ഹ്രസ്വചിത്രം 'പ്രണവിന്റെ കലവറ' റിലീസ് ചെയ്യുന്നത്. 2024 നവംബർ 16 ന് രാമമംഗലം വ്യാപാര ഭവനിൽ ആദ്യ പ്രദർശനം നടക്കും. ശ്രീ...

യുഎസിലെ മെഡിക്കൽ ലാബിൽ നിന്ന് 40 കുരങ്ങുകൾ രക്ഷപെട്ടു; പ്രദേശവാസികൾക്ക് മുന്നറിയിപ്പ് നൽകി

0
അമേരിക്കയിലെ സൗത്ത് കരോലിനയിലെ ഒരു പട്ടണത്തിലെ താമസക്കാർക്ക് സമീപത്തെ ഗവേഷണ കേന്ദ്രത്തിൽ നിന്ന് 40 മൃഗങ്ങൾ രക്ഷപ്പെട്ടതിനെത്തുടർന്ന് ഇവയുമായി അകലം പാലിക്കാൻ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി . ബുധനാഴ്ച ചാൾസ്റ്റണിൽ നിന്ന് 60...

Featured

More News