18 September 2024

കല്ലുമ്മക്കായയുടെ ജനിതക രഹസ്യം കണ്ടെത്തി സിഎംഎഫ്ആർഐ; കാൻസർ ഗവേഷണങ്ങൾക്ക് സഹായകരമാകും

കൃഷിയിലൂടെ കല്ലുമ്മക്കായയുടെ ഉൽപാദനം ഗണ്യമായി കൂട്ടുന്നതിന് ഇത് വഴിതുറക്കുമെന്ന് സിഎംഎഫ്ആർഐ

കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ) കല്ലുമ്മക്കായയുടെ ജനിതക രഹസ്യം കണ്ടെത്തി. ക്രോമസോം തലത്തിൽ കല്ലുമ്മക്കായയുടെ ജനിതക ശ്രേണീകരണം സിഎംഎഫ്ആർഐ വിജയകരമായി പൂർത്തിയാക്കി. കല്ലുമ്മക്കായയുടെ കൃഷിയിൽ വൻമുന്നേറ്റത്തിന് വഴിയൊരുക്കുന്നതാണ് കണ്ടെത്തൽ. ജലാശയ മലിനീകരണം എളുപ്പത്തിൽ മനസ്സിലാക്കാനും ഭാവിയിൽ കാൻസർ ഗവേഷണങ്ങളെ സഹായിക്കാനും ഈ നേട്ടം ഉപകരിക്കും.

മുമ്പ് മത്തിയുടെ ജനിതകഘടനയും സിഎംഎഫ്ആർഐ കണ്ടെത്തിയിരുന്നു. സിഎംഎഫ്ആർഐയിലെ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ സന്ധ്യ സുകുമാരൻ്റെ നേതൃത്വത്തിലുള്ള ഗവേഷക സംഘമാണ് ജനിതക ശ്രേണീകരണം നടത്തിയത്. കേന്ദ്ര ബയോടെക്നോളജി വകുപ്പിൻ്റെ (ഡിബിടി) സാമ്പത്തിക സഹായത്തോടെ ആയിരുന്നു ഗവേഷണം.

ജലകൃഷി രംഗത്ത് കേരളത്തിലടക്കം ഏറെ വാണിജ്യ- പ്രാധാന്യമുള്ളതാണ് കല്ലുമ്മക്കായ കൃഷി. അവയുടെ വളർച്ച, പ്രത്യുൽപാദനം, രോഗപ്രതിരോധം എന്നിവയുമായി ബന്ധപ്പെട്ട സുപ്രധാന ജനിതക വിവരങ്ങളാണ് പഠനത്തിലൂടെ കണ്ടെത്തിയത്. രോഗപ്രതിരോധ ശേഷിയുള്ളതും ഉൽപാദനക്ഷമത കൂടിയതുമായ ജീനോയുമുള്ള കല്ലുമ്മക്കായകളെ കണ്ടെത്തി പ്രജനനം നടത്താൻ ഇത് സഹായിക്കും. കൃഷിയിലൂടെ കല്ലുമ്മക്കായയുടെ ഉൽപാദനം ഗണ്യമായി കൂട്ടുന്നതിന് ഇത് വഴിതുറക്കുമെന്ന് സിഎംഎഫ്ആർഐ ഡയറക്ടർ ഡോ ഗ്രിൻസൺ ജോർജ് പറഞ്ഞു.

സാധാരണയായി വ്യാപകമായി കാണപ്പെടുന്ന പരാദ രോഗങ്ങളാണ് നിലവിൽ കല്ലുമ്മക്കായ കൃഷിക്ക് ഏറ്റവും വലിയ ഭീഷണി ഉയർത്തുന്നത്. എന്നാൽ, ജീനും ജനിതകഘടനയും വിശദമായി മനസ്സിലാക്കുന്നതിലൂടെ, ഇവയെ പ്രതിരോധിക്കാൻ കഴിയുന്നെ് ഗവേഷകർ കരുതുന്നു. കാൻസറുമായി ബന്ധപ്പെട്ട ഗവേഷണത്തിന് ഉപകരിക്കുന്ന ഒരു പുതിയ മാതൃക ജീവിവർഗമായി കല്ലുമ്മക്കായയെ പ്രയോജനപ്പെടുത്താനുള്ള സാധ്യതകൾ തുറന്നിടുന്നതാണ് ഈ പഠനമെന്ന് ഡോ സന്ധ്യ സുകുമാരൻ പറഞ്ഞു.

കാൻസറുമായി ബന്ധപ്പെട്ട ഗവേഷണങ്ങൾക്ക് വെളിച്ചം നൽകാനും പുതിയ സങ്കേതകങ്ങൾ വികസിപ്പിക്കാനും കല്ലുമ്മക്കായയുടെ ജനിതകവിവരങ്ങൾ പ്രയോജനപ്പെടും. കാൻസർ പ്രതിരോധ ശേഷിയുള്ളത് ഉൾപ്പെടെ കല്ലുമ്മക്കായയിലെ മൊത്തം 49,654 പ്രോട്ടീൻ കോഡിംഗ് ജീനുകൾ ഗവേഷകർ തിരിച്ചറിഞ്ഞിട്ടുണ്ട്. കായലുകളിലും കടലിലും ജൈവ നിരീക്ഷണത്തിന് ശേഷിയുള്ളതാണ് കല്ലുമ്മക്കായ.

വലിയ അളവിൽ ലോഹങ്ങളും മറ്റ് പാരിസ്ഥിതിക മലിനീകരണങ്ങളും തിരിച്ചറിയാനും പ്രതിരോധിക്കാനും കഴിവുണ്ട്. ഇതുമായി ബന്ധപ്പെട്ട ജീനുകളെ തിരിച്ചറിയുന്നതിലൂടെ ജലാശയ പാരിസ്ഥിതിക നിരീക്ഷണം കൂടുതൽ കൃത്യവും ഫലപ്രദവുമാകും. ജനിതക വിവരങ്ങളുടെ സഹായത്തോടെ വികസിപ്പിക്കുന്ന ജനിതക മാർക്കറുകൾ കൊണ്ട് ഇത്തരത്തിൽ മലിനീകരണങ്ങൾ മനസ്സിലാക്കാനാകുമെന്ന് സിഎംഎഫ്ആർഐയിലെ ഗവേഷകർ പറഞ്ഞു.

വെള്ളത്തിലെ പിഎച്ച്, താപനില, ലവണാംശം തുടങ്ങിയവയോട് വളരെവേഗം പൊരുത്തപ്പെടുന്ന ജീവിയാണ് കല്ലുമ്മക്കായ. ജീനോം ഡീകോഡിംഗ് വഴി ജലമലിനീകരണവും വെള്ളത്തിലെ മാറ്റവും പെട്ടെന്ന് മനസ്സിലാക്കാനുള്ള അവസരം കൈവരും. നേച്ചർ ഗ്രൂപ്പിൻ്റെ സയന്റിഫിക് ഡാറ്റ ജേണലിലാണ് ഗവേഷണം പ്രസിദ്ധീകരിച്ചത്. ഡോ എ ഗോപാലകൃഷ്ണൻ, വിജി വൈശാഖ്, ഡോ വിൽസൺ സെബാസ്റ്റ്യൻ, ഡോ ലളിത ഹരി ധരണി, ഡോ അഖിലേഷ് പാണ്ഡെ, ഡോ അഭിഷേക് കുമാർ, ഡോ ജെകെ ജെന എന്നിവരും ഗവേഷണത്തിൽ പങ്കാളികളായി.

Share

More Stories

യൂറോപ്യൻ സഞ്ചാരം മറക്കാനാവാത്ത ഓർമ്മകൾ നൽകും; അവധിക്കാലത്ത് ബജറ്റിന് അനുയോജ്യമായ സ്ഥലങ്ങൾ

0
അടുത്ത അവധിക്കാലം യൂറോപ്യൻ ആസൂത്രണം ചെയ്യുന്നത് മറക്കാനാവാത്ത ഓർമ്മകൾ സൃഷ്‌ടിക്കുന്നതിനുള്ള അവസരമാണ്. നിരവധി വൈവിധ്യമാർന്ന ഓപ്ഷനുകൾക്കൊപ്പം ഈ പ്രധാന ലക്ഷ്യസ്ഥാനങ്ങൾ. ബുഡാപെസ്റ്റിൻ്റെ ചിത്രം, സെചെനി തെർമൽ ബാത്തിൻ്റെ ശാന്തമായ അന്തരീക്ഷവും ഒരു റൂയിൻ ബാറിൻ്റെ...

‘ലിംഗ വിവേചനം നേരിടേണ്ടി വന്നു, ബില്‍ ഗേറ്റ്സുമൊന്നിച്ച് പ്രവര്‍ത്തിക്കുമ്പോള്‍’: മെലിന്‍ഡ ഫ്രഞ്ച് ഗേറ്റ്സ്

0
മൈക്രോസോഫ്റ്റ് സഹസ്ഥാപകനും മുന്‍ ഭര്‍ത്താവുമായ ബില്‍ ഗേറ്റ്‌സിനൊപ്പം പ്രവര്‍ത്തിക്കുമ്പോള്‍ നേരിടേണ്ട വന്ന ലിംഗവിവേചനത്തെ കുറിച്ച് തുറന്നുപറഞ്ഞ് സാമൂഹിക പ്രവര്‍ത്തകയായ മെലിന്‍ഡ ഫ്രഞ്ച് ഗേറ്റ്‌സ്. എല്ലാവരും ആദ്യം ഉറ്റുനോക്കുന്നത് ബില്‍ ഗേറ്റ്‌സിനെയാണെന്നും സാമൂഹിക പ്രവര്‍ത്തന...

ലോകത്തിലെ ഏറ്റവും പഴക്കമുള്ള ഞായറാഴ്ച പത്രമായ ഒബ്‌സർവർ വിൽക്കാൻ ഗാർഡിയൻ

0
ലോകത്തിലെ ഏറ്റവും പഴക്കമുള്ള ഞായറാഴ്ച പത്രമായ ഒബ്‌സർവറിൻ്റെ വിൽപനയെക്കുറിച്ച് ടോർട്ടോയിസ് മീഡിയയുമായി ഔപചാരികമായ ചർച്ചകൾ നടത്തുകയാണെന്ന് മാതൃ കമ്പനിയായ ഗാർഡിയൻ അറിയിച്ചു .കൂടുതൽ വിശദമായി പരിശോധിക്കാൻ ആവശ്യമായ ഒരു ഓഫറുമായി സമീപിച്ചതിന് ശേഷം...

കേരള വിഷന്‍ ടെക്‌നിക്കൽ ജീവനക്കാരനും കുടുംബവും വാ​ഹന അപകടത്തിൽ മരിച്ചു; കർണാടക പോലീസ് അന്വേഷണം ആരംഭിച്ചു

0
ബം​ഗളൂരു: കർണാടക ഗുണ്ടൽപേട്ടിലുണ്ടായ വാഹനാപകടത്തിൽ ഒരു കുടുബത്തിലെ മൂന്നുപേർ മരിച്ചു. ബൈക്കിൽ ലോറി ഇടിച്ചായിരുന്നു അപകടം. വയനാട് കേണിച്ചിറ സ്വദേശികളായ ധനേഷ്, ഭാര്യ അഞ്ജു, മൂന്ന് വയസുകാരനായ മകൻ എന്നിവരാണ് മരിച്ചത്. മൃതദേഹം...

മറുഭാഷാ ചിത്രങ്ങളെയും മറികടന്ന് ‘എആര്‍എം’; 24 മണിക്കൂറില്‍ ബുക്ക്‌ മൈ ഷോയിൽ നമ്പര്‍ 1

0
ഓണചിത്രങ്ങളിൽ റെക്കോര്‍ഡുകളുടെ കാര്യത്തിൽ പുതുചരിത്രം രചിക്കുകയാണ് ടൊവിനോ തോമസിനെ നായകനാക്കി ജിതിന്‍ ലാല്‍ സംവിധാനം ചെയ്ത എആര്‍എം. പ്രമുഖ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്ഫോം ആയ ബുക്ക് മൈ ഷോയിലൂടെ കഴിഞ്ഞ ഇരുപത്തിനാല്...

വിശ്വഭാരതി സർവ്വകലാശാല ആദിവാസി സമൂഹങ്ങൾക്കായി നിഘണ്ടു വികസിപ്പിക്കുന്നു

0
രാജ്യത്തെ അരികുവത്കരിക്കപ്പെട്ട ഭാഷകൾ പഠിക്കുന്നതിനും വിശകലനം ചെയ്യുന്നതിനുമായി വിശ്വഭാരതി സർവകലാശാല ചില ഗോത്രവർഗ വിഭാഗങ്ങൾക്കായി നിഘണ്ടു പ്രസിദ്ധീകരിച്ചിട്ടുണ്ടെന്ന് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. ബംഗ്ല, ഹിന്ദി, ഇംഗ്ലീഷ് എന്നിവയുൾപ്പെടെ 10-ലധികം ഭാഷകളുമായി സംയോജിപ്പിച്ച് കോഡ,...

Featured

More News