15 December 2024

‘ദർശനവും വിശ്വാസവും’; ചാണ്ടി ഉമ്മൻ രണ്ടാം തവണ ശബരിമല കയറി

ശബരിമലയിലെ സൗകര്യങ്ങളെ പറ്റിയുള്ള ചോദ്യങ്ങൾക്ക് അത് 'ഭക്തർ' ആണ് പറയേണ്ടതെന്നും ചാണ്ടി ഉമ്മൻ

2022ൽ ആണ് ചാണ്ടി ഉമ്മൻ എംഎല്‍എ ആദ്യമായി അയ്യപ്പ സന്നിധിയിൽ എത്തുന്നത്. കഴിഞ്ഞ തവണ മല കയറാൻ പോയില്ല. അതുകൊണ്ട് ഇത്തവണ വൃശ്ചികം ഒന്നിനുതന്നെ ചാണ്ടി ഉമ്മൻ മാലയിട്ട് വ്രതം തുടങ്ങി. ഇരുമുടിക്കെട്ടുമായി അയ്യപ്പദര്‍ശനം നടത്തി.

ഇത് രണ്ടാം തവണയാണ് താൻ മല കയറുന്നതെന്ന് ശബരിമല ദർശനത്തിനുശേഷം ചാണ്ടി ഉമ്മൻ മാധ്യമങ്ങളോട് പറഞ്ഞു. പമ്പയില്‍ നിന്ന് കെട്ടുനിറച്ചാണ് മലകയറിയത്. അയ്യൻ്റെ സന്നിധിയിൽ എത്തിയശേഷം മാളികപ്പുറത്തും ദർശനം നടത്തി. കഴിഞ്ഞ പ്രാവശ്യം മല കയറിയപ്പോള്‍ ആരും അറിഞ്ഞിരുന്നില്ല.

ഇപ്രാവശ്യവും ആരും അറിയരുത് എന്നാണ് ആഗ്രഹിച്ചത്. മാധ്യമ പ്രവര്‍ത്തകര്‍ തന്നെ വെറുതെ വിട്ടില്ലെന്നും ചാണ്ടി ഉമ്മന്‍ കൂട്ടിച്ചേർത്തു. വയനാട് ഡിസിസി ജനറൽ സെക്രട്ടറി രാജേഷ് കുമാർ, ആലപ്പുഴ യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി ഗംഗാശങ്കർ എന്നിവർക്ക് ഒപ്പമാണ് അദ്ദേഹം മല കയറിയത്. കഴിഞ്ഞ ദിവസം രാത്രി എട്ട് മണിയോടെയാണ് എംഎൽഎയും സന്നിധാനത്ത് എത്തിയത്.

അയ്യപ്പനോട് എന്താണ് പ്രാർത്ഥിച്ചതെന്ന ചോദ്യത്തിന് അത് വെളിപ്പെടുത്തില്ലെന്നാണ് അദ്ദേഹം മറുപടി നൽകിയത്. എന്ത് പറഞ്ഞാലും മാധ്യമ പ്രവര്‍ത്തകര്‍ അത് വളച്ചൊടിക്കുമെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. കഴിഞ്ഞ പ്രാവശ്യം മലകയറാന്‍ രണ്ടര മണിക്കൂര്‍ എടുത്തു അത് അപേക്ഷിച്ച് ഇക്കുറി അത്രയും സമയം എടുത്തില്ലെന്നും ചാണ്ടി ഉമ്മന്‍ കൂട്ടിച്ചേർത്തു. ശബരിമലയിലെ സൗകര്യങ്ങളെ പറ്റിയുള്ള ചോദ്യങ്ങൾക്ക് അത് ‘ഭക്തർ’ ആണ് പറയേണ്ടതെന്നും അവർ അതിന് ഉത്തരം നൽകട്ടേയെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.

നാലാമിടം.ഇൻ വാർത്തകൾ വാട്‌സ്ആപ്പിൽ ലഭ്യമാണ്: https://chat.whatsapp.com/JmHsAerjLkJCTZzScJzvcc

A platform https://nalamidam.net/ for people who are looking for news and insights that are not influenced by political or corporate agendas. Its commitment to ethical and humane journalism has helped it become a trusted source of news and insights for its readers.

Share

More Stories

ഇന്ത്യൻ വിദ്യാർഥികൾക്ക് കാനഡയിൽ പുതിയ വെല്ലുവിളി; നിർണായക രേഖകൾ വീണ്ടും സമർപ്പിക്കണം

0
കാനഡയിലെ വിദ്യാഭ്യാസത്തിനായി സ്റ്റഡി പെർമിറ്റ്, വിസ, വിദ്യാഭ്യാസ രേഖകൾ തുടങ്ങിയവ വീണ്ടും സമർപ്പിക്കണമെന്ന് നിർദേശിച്ച് കാനഡ സർക്കാർ രംഗത്ത്. ഇമിഗ്രേഷൻ, റഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC) ഇതുസംബന്ധിച്ച് നിർണായക രേഖകളുടെ സമർപ്പണ...

നാസി ചിഹ്നങ്ങൾ നിരോധിക്കാൻ നിയമവുമായി സ്വിറ്റ്‌സർലൻഡ്

0
സ്വസ്തികകൾ, ഹിറ്റ്‌ലർ സല്യൂട്ട്, മറ്റ് നാസി പ്രതീകങ്ങൾ എന്നിവയുടെ പൊതു പ്രദർശനം നിരോധിക്കാൻ സ്വിറ്റ്‌സർലൻഡ് പദ്ധതിയിടുന്നതായി സർക്കാർ പ്രഖ്യാപിച്ചു. ഗാസയിൽ ഹമാസിനെതിരെ ഇസ്രായേൽ യുദ്ധം ആരംഭിച്ചതു മുതൽ രാജ്യത്ത് യഹൂദ വിരുദ്ധത വർദ്ധിച്ചുവരുന്ന...

സിറിയൻ വിമത ഗ്രൂപ്പുമായി യുഎസ് ഉദ്യോഗസ്ഥർ ബന്ധപ്പെട്ടിരുന്നതായി ബ്ലിങ്കെൻ

0
പ്രസിഡൻ്റ് ബഷാർ അസദിൻ്റെ സർക്കാരിനെ അട്ടിമറിക്കാൻ നേതൃത്വം നൽകിയ സിറിയൻ വിമത ഗ്രൂപ്പുമായി അമേരിക്കൻ ഉദ്യോഗസ്ഥർ നേരിട്ട് ബന്ധപ്പെട്ടിരുന്നുവെന്നും എന്നാൽ അമേരിക്കയും മറ്റുള്ളവരും അവരെ ഒരു വിദേശ തീവ്രവാദ സംഘടനയായി നാമകരണം ചെയ്‌തിട്ടുണ്ടെന്നും...

നെറ്റിയിലെ തിലകം മായ്ക്കാൻ പെൺകുട്ടിയെ നിർബന്ധിച്ചു; സ്‌കൂളിൽ ഹിന്ദു സംഘടനകൾ രംഗത്തെത്തി

0
ഉത്തരാഖണ്ഡിലെ ഋഷികേശിലെ സ്‌കൂളിൽ നെറ്റിയിൽ നിന്ന് തിലകം മായ്ക്കാതെ ഒരു പെൺകുട്ടിയെ ക്ലാസ് മുറിയിൽ പ്രവേശിപ്പിക്കാൻ അനുവദിച്ചില്ലെന്ന് ആരോപിച്ച് മാതാപിതാക്കളും ഹിന്ദു സംഘടനകളും പ്രതിഷേധിച്ച്‌ രംഗത്തെത്തി. ഇതേതുടർന്ന് പ്രിൻസിപ്പലിന് മാപ്പ് പറയേണ്ടി വന്നു. സ്‌കൂൾ...

വ്യാജ സ്ത്രീധനപീഡന ആരോപണം; യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ ഭാര്യയും ബന്ധുക്കളും അറസ്റ്റിൽ

0
ബെംഗളൂരു: വ്യാജ സ്ത്രീധനപീഡന ആരോപണത്തിൽ ബെംഗളൂരുവിൽ ഐടി ജീവനക്കാരൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭാര്യയും ഭാര്യമാതാവും സഹോദരനും അറസ്റ്റിൽ. ആത്മഹത്യാ പ്രേരണകുറ്റം ചുമത്തിയാണ് ഭാര്യ നികിത സിംഘാനിയ, അമ്മ നിഷ, സഹോദരൻ അനുരാഗ്...

യുഎഇയില്‍ ബഹുരാഷ്ട്ര കമ്പനികള്‍ക്ക് പുതിയ നികുതി; 2025 ജനുവരി മുതല്‍ പ്രാബല്യം

0
രാജ്യത്ത് പ്രവര്‍ത്തിക്കുന്ന ബഹുരാഷ്ട്ര കമ്പനികള്‍ക്ക് 2025 ജനുവരി 1 ന് ശേഷം ആരംഭിക്കുന്ന സാമ്പത്തിക വര്‍ഷം മുതല്‍ പുതിയ നികുതി ബാധകമാക്കാന്‍ യുഎഇ ഒരുങ്ങുന്നു. കമ്പനികളുടെ ലാഭത്തിന്‍റെ 15% വരെ നികുതിയായി അടയ്ക്കണമെന്ന...

Featured

More News