14 December 2024

സിനിമയിൽ കോർപ്പറേറ്റ്‌ വത്കരണം നടക്കുന്നു: മുഖ്യമന്ത്രി

സിനിമയിൽ ഉണ്ടാകുന്നത് സമൂഹത്തിൻ്റെ നേർ ചിത്രമാണ്.

സിനിമയിൽ കോർപ്പറേറ്റ്‌ വത്കരണം നടക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കോർപ്പറേറ്റ്‌ വത്കരണത്തെ ​ഗൗരവത്തോടെ കാണണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സിനിമയിൽ പ്രത്യേക കാഴ്‌ചപ്പാട് മാത്രം കാണിച്ചാൽ സിനിമാ മേഖലയിലെ ശോഷണത്തിന് അത് കാരണമാകുമെന്ന് അദ്ദേഹം പറഞ്ഞു.

സിനിമയിൽ ഉണ്ടാകുന്നത് സമൂഹത്തിൻ്റെ നേർ ചിത്രമാണ്. യാഥാർത്ഥ്യത്തെ കൂടി പ്രതിഫലിപ്പിക്കാൻ കഴിയുന്ന സിനിമകൾ സൃഷ്ടിക്കാൻ സിനിമ മേഖലയിലുള്ളവർ ശ്രമിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സാമൂഹ്യവസ്ഥകളെ പ്രതിഫലിക്കാനുള്ള ഉപാധിയായി ചലചിത്ര മേളയും മാറുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. മേളയിൽ പങ്കെടുക്കാൻ സാധിച്ചതിൽ സന്തോഷം അറിയിക്കുന്നുവെന്നും രാഷ്ട്രീയ ഉള്ളടക്കത്തിലും ഉൾകാമ്പിൻ്റെ കാര്യത്തിലും മേള ബഹുദൂരം മുന്നോട്ട് പോയിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

രാഷ്ട്രീയ ഉള്ളടക്കമുള്ള മേളയായി ഐഎഫ്എഫ്കെ അറിയപ്പെടുന്നു എന്നത് അഭിമാനകരമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചലച്ചിത്ര പ്രദർശനം മാത്രമല്ല മേളയിൽ നടക്കുന്നത്. ചർച്ചകൾ പുരോഗമന സ്വഭാവമുള്ളവയാണ്. ചലച്ചിത്ര മേള എന്നതിനപ്പുറം ട്രെന്ഡുകൾ പരിചയപ്പെടുത്തുന്ന വേദി കൂടിയായി മേള മാറി.

Share

More Stories

മനുഷ്യനെ ബഹിരാകാശത്തേക്ക് അയക്കാൻ ഐഎസ്ആർഒ ഒരു പടി കൂടി അടുത്തു

0
ഉൽപ്പാദന പ്ലാൻ്റിൽ നിന്ന് വിക്ഷേപണ സമുച്ചയത്തിലേക്ക് ആദ്യത്തെ സോളിഡ് മോട്ടോർ സെഗ്‌മെൻ്റ് മാറ്റിയതോടെ ഗഗൻയാൻ പ്രോഗ്രാമിന് ഒരു സുപ്രധാന നാഴികക്കല്ല് കൈവരിച്ചതായി ഇന്ത്യൻ ബഹിരാകാശ ഗവേഷണ ഓർഗനൈസേഷൻ വെള്ളിയാഴ്‌ച പ്രഖ്യാപിച്ചു. ഡിസംബർ ആറിന് ഇന്ത്യൻ...

അരമണിക്കൂർ വ്യായാമം; ഓർമ്മ ശക്തി വർധിപ്പിക്കുമെന്ന് പുതിയ പഠനം

0
ദിവസത്തിൽ അരമണിക്കൂർ വ്യായാമം ചെയ്യുന്നത് ഓർമ്മശക്തി വർധിപ്പിക്കുമെന്ന് പുതിയ പഠനങ്ങൾ തെളിയിക്കുന്നു. ലണ്ടൻ യൂണിവേഴ്‌സിറ്റി കോളേജ് നടത്തിയ പഠനത്തിൽ, സൈക്ലിംഗ്, നടക്കൽ, ജിം പ്രവേശനം എന്നിവ ഏതുമാത്രമാക്കുന്നവരിൽ ഓർമ്മശേഷിയും വൈജ്ഞാനിക പ്രകടനവും മെച്ചപ്പെടുന്നതായി...

1500-കളിലെ ശവക്കുഴിയിൽ പിഞ്ഞാണങ്ങൾ; ആശയ കുഴപ്പത്തിലായി പുരാവസ്‌തു ഗവേഷകർ

0
പുരാവസ്‌തു ഖനനങ്ങളിലൂടെ മണ്‍മറഞ്ഞ ചരിത്രത്തിൻ്റെ രഹസ്യങ്ങളിലേക്കുള്ള വാതിലുകൾ തുറക്കുമ്പോൾ ചില കണ്ടെത്തലുകൾ ഗവേഷകരെ അമ്പരപ്പിക്കുന്നതോടെ കൂടിയ ഇനസൈറ്റുകളും ചോദ്യങ്ങളുമാണ് പിറവിയെടുക്കുന്നത്. ഇത്തരത്തിലുള്ള ഏറ്റവും പുതിയ കണ്ടെത്തലാണ് 2018ൽ ഇംഗ്ലണ്ടിലെ ലിങ്കൺഷയറിലെ സ്ക്രെംബി ഗ്രാമത്തിൽ...

റിയാലിറ്റി പോക്കറ്റ് കലണ്ടർ അവതരിപ്പിച്ചു

0
പ്രധാന ആചാരപരമായ തിറയാട്ടങ്ങൾ, നാടോടി പ്രകടനങ്ങൾ തുടങ്ങിയവ രേഖപ്പെടുത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടി ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ (ഡിടിപിസി) ഒരു റിയാലിറ്റി പോക്കറ്റ് കലണ്ടർ (എആർ) അവതരിപ്പിച്ചു. ഒതുക്കമുള്ളതും നൂതനവുമായ കലണ്ടർ അവതരിപ്പിച്ചിരിക്കുന്നത്...

2024ൽ ഇന്ത്യക്കാർ ഗൂഗിളിൽ ഏറ്റവും കൂടുതൽ തിരഞ്ഞത് ക്രിക്കറ്റും രാഷ്ട്രീയവും

0
ഇന്ത്യക്കാർ ഗൂഗിളിൽ ഏറ്റവും കൂടുതൽ തിരഞ്ഞ വിഷയങ്ങൾ ക്രിക്കറ്റ്, രാഷ്ട്രീയം, വ്യത്യസ്ത വ്യക്തിത്വങ്ങൾ എന്നിവയുമായി ബന്ധപ്പെട്ടവയാണ്. 2024ൽ ഇന്ത്യയിലെ ഗൂഗിൾ സെർച്ച് ട്രെൻഡുകൾ പ്രകാരം ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ), ടി20 ലോകകപ്പ്,...

പ്രേക്ഷക ഹൃദയം തകർക്കും; ‘ഐ ആം സ്‌റ്റിൽ ഹിയർ’

0
വാൾട്ടർ സലസ് സംവിധാനം ചെയ്‌ത പ്രേക്ഷക ഹൃദയം തകർത്ത 'അയാം സ്റ്റിൽ ഹിയർ' ഐഎഫ്എഫ്കെ ഉദ്ഘാടന ചിത്രം. ചെഗുവേരയുടെ ആത്മകഥാപരമായ മോട്ടോർ സൈക്കിൾ ഡയറീസ് എന്ന പുസ്‌തകത്തെ ആസ്‌പദമാക്കി അതേ പേരിൽ സലസ്...

Featured

More News