8 March 2026

പാക് പൗരനല്ലെന്ന് തെളിയിക്കാൻ ആധാർ, പാൻ, റേഷൻ കാർഡുകൾ പരിഗണിക്കില്ലെന്ന് ഡൽഹി പൊലീസ്

ഡൽഹിയിൽ ഏകദേശം 3,500 പാകിസ്ഥാൻ പൗരന്മാരുണ്ടെന്നാണ് വിവരം. ഇവരെയെല്ലാം പരിശോധിക്കും. 400-ലധികം പേർ ഇതിനകം പാകിസ്ഥാനിലേക്ക് മടങ്ങി

അനധികൃത വിദേശ പൗരന്മാരാണെന്ന് സംശയിക്കുന്ന വ്യക്തികളിൽ നിന്ന് പൗരത്വത്തിൻ്റെ തെളിവായി ഡൽഹി പോലീസ് ഇനി വോട്ടർ ഐഡി കാർഡുകളോ ഇന്ത്യൻ പാസ്‌പോർട്ടുകളോ മാത്രമേ സ്വീകരിക്കൂ. ആധാർ, പാൻ, റേഷൻ കാർഡുകൾ എന്നിവ ഇനി മതിയാകില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്‌തു.

നിരവധി അനധികൃത കുടിയേറ്റക്കാരുടെ പക്കൽ നിന്നും ആധാറും ഇന്ത്യ നൽകിയ മറ്റ് രേഖകളും കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി. പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ സുരക്ഷ കർശനമാക്കിയതോടെ ആണ് ഈ നടപടിയും. എല്ലാ പോലീസ് ഡെപ്യൂട്ടി കമ്മീഷണർമാരോടും അവരവരുടെ ജില്ലകൾ നിരീക്ഷിക്കാനും അനധികൃത കുടിയേറ്റക്കാർക്ക് എതിരെ കർശന നടപടികൾ തുടരാനും നിർദ്ദേശം നൽകിയിട്ടുണ്ട്.

ഡൽഹിയിൽ ഏകദേശം 3,500 പാകിസ്ഥാൻ പൗരന്മാരുണ്ടെന്നാണ് വിവരം. ഇവരെയെല്ലാം പരിശോധിക്കും. 400-ലധികം പേർ ഇതിനകം പാകിസ്ഥാനിലേക്ക് മടങ്ങി. ഇവരുടെയെല്ലാം കൈവശം ഹ്രസ്വകാല വിസകളാണ് ഉണ്ടായിരുന്നത്. നയതന്ത്ര, ദീർഘകാല വിസകൾ കൈവശമുള്ളവർക്ക് രാജ്യത്ത് തുടരാനാവും.

അതേസമയം ഇന്ത്യ- പാക് ബന്ധം കൂടുതൽ വഷളായിരിക്കെ ഇന്ത്യയുടെ ഭാഗത്ത് നിന്ന് പാകിസ്ഥാനെതിരെ ആക്രമണം ഉണ്ടാകുമോയെന്ന് ഉറ്റുനോക്കുകയാണ് രാജ്യം. പല രാജ്യങ്ങളും സംഘർഷം ഒഴിവാക്കണമെന്ന നിലപാടുകാരാണ്. അതേസമയം ഇന്ത്യയോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്‌തിട്ടുണ്ട്.

Share

More Stories

300 മില്യൺ ഡോളർ വിലമതിക്കുന്ന യുഎസ് THAAD റഡാർ സിസ്റ്റം ഇറാൻ തകർത്തു

0
ഗൾഫിലെ യുഎസ് മിസൈൽ പ്രതിരോധ സംവിധാനങ്ങളെ നിയന്ത്രിക്കുന്നതിൽ നിർണായകമായ 300 മില്യൺ ഡോളർ വിലമതിക്കുന്ന ഒരു പ്രധാന റഡാർ സംവിധാനം ഇറാൻ നശിപ്പിച്ചതായി യുഎസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഭാവിയിലെ ആക്രമണങ്ങളെ ചെറുക്കാനുള്ള മേഖലയുടെ...

ബ്രിട്ടനിൽ വിചിത്ര കാലാവസ്ഥ: അതിശക്തമായ ചൂടിന് പിന്നാലെ മഞ്ഞുവീഴ്ചയും ‘രക്തമഴയും’ !

0
ബ്രിട്ടനിൽ കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ തികച്ചും വിചിത്രമായ കാലാവസ്ഥാ വ്യതിയാനങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈ വർഷത്തെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയതിന് തൊട്ടുപിന്നാലെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഞ്ഞുവീഴ്ചയും, സഹാറൻ മരുഭൂമിയിൽ നിന്നുള്ള...

ഇറാൻ്റെ ബാലിസ്റ്റിക് മിസൈലുകൾ ആയിരത്തിൽ താഴെയാകാം, ഡ്രോൺ ആക്രമണങ്ങൾ കുറഞ്ഞു: ഇയാൻ ബ്രെമ്മർ

0
ന്യൂഡൽഹി: ഇറാനിലെ യുദ്ധത്തെ കുറിച്ചുള്ള നിർണായക കാര്യം- അത് എത്രകാലം തുടരും, ആരും പ്രതിജ്ഞാബദ്ധരാകാൻ ആഗ്രഹിക്കുന്ന ഒന്നല്ല. എന്നാൽ ഏഴ് ദിവസത്തിനുള്ളിൽ ഇറാൻ ആയുധ ശേഖരത്തിൻ്റെ കാര്യത്തിൽ ശക്തി നഷ്‌ടപ്പെടുന്നത് ഉറപ്പാണെന്ന് യുറേഷ്യ...

യുഎസിൻ്റെ 750 സൈനിക താവളങ്ങൾ തന്ത്രപരമായ പ്രാധാന്യം

0
വാഷിംഗ്ടണും ആഗോള പ്രതിരോധ വിദഗ്‌ദരും പറയുന്നതനുസരിച്ച്, ലോകത്തിലെ മറ്റേതൊരു രാജ്യത്തേക്കാളും വിപുലമായ സൈനിക ശൃംഖല അമേരിക്കക്കുണ്ട്. നിലവിൽ 80-ലധികം രാജ്യങ്ങളിലും പ്രദേശങ്ങളിലുമായി ഏകദേശം 750 മുതൽ 800 വരെ സൈനിക താവളങ്ങൾ അമേരിക്കക്കുണ്ട്....

അത്യാധുനിക അമേരിക്കൻ ബോംബർ വിമാനങ്ങൾ ബ്രിട്ടനിലെത്തി; സ്റ്റാർമർ അനുമതി നൽകി

0
ഇറാനിലെ മിസൈൽ കേന്ദ്രങ്ങൾക്ക് നേരെ പ്രതിരോധപരമായ ആക്രമണങ്ങൾ നടത്താൻ ബ്രിട്ടീഷ് താവളങ്ങൾ ഉപയോഗിക്കാൻ പ്രധാനമന്ത്രി കീർ സ്റ്റാർമർ അനുമതി നൽകിയതോടെ, അത്യാധുനിക അമേരിക്കൻ ബി-1 ലാൻസർ ബോംബർ വിമാനങ്ങൾ യുകെയിലെത്തി. തുടക്കത്തിൽ അനുമതി...

‘ഇന്ത്യക്കാർ നല്ല അഭിനേതാക്കളാണ്’; റഷ്യയുടെ എണ്ണ ഇളവിനെ കുറിച്ച് ട്രംപ് സഹായി

0
പശ്ചിമേഷ്യൻ സംഘർഷത്തിന് ഇടയിൽ ലോകമെമ്പാടുമുള്ള വിതരണം ലഘൂകരിക്കുന്നതിനായി, ജലപാതകളിൽ പൊങ്ങിക്കിടക്കുന്ന കപ്പലുകളിൽ നിന്ന് റഷ്യൻ എണ്ണ വാങ്ങാൻ ഇന്ത്യക്ക് 'അനുമതി' നൽകിയതായി അമേരിക്ക അറിയിച്ചു. "ലോകത്ത് എണ്ണ വളരെ നന്നായി ലഭ്യമാണ്. ഇന്ത്യയിലെ നമ്മുടെ...

Featured

More News