ധനുഷ് സംവിധാനം ചെയ്യുന്ന അജിത് കുമാർ സിനിമയെക്കുറിച്ചുള്ള വാർത്തകൾ സോഷ്യൽ മീഡിയകളിൽ നിറഞ്ഞു നിന്നിരുന്നു. ഔദ്യോഗിക സ്ഥിരീകരണത്തിനായി ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുമ്പോൾ, ഇങ്ങിനെ ഒരു ചിത്രത്തിന്‍റെ ചർച്ചകൾ പുരോഗമിക്കുകയാണെന്ന് നിർമ്മാതാവ് ആകാശ് ഭാസ്കരൻ സമ്മതിച്ചിരിക്കുകയാണ്.
‘ നിങ്ങൾ ഇതുവരെ കേട്ട വാർത്തകൾ ശരിയാണ്. അജിത് സാറിനൊപ്പമുള്ള ധനുഷിന്റെ ചിത്രം അതിന്റെ തുടക്കഘട്ടത്തിലാണ്. സിനിമയുടെ ഡിസ്കഷൻ നടക്കുകയാണ്’, എന്നാണ് സിനിമ വികടന് നൽകിയ അഭിമുഖത്തിൽ ആകാശ് ഭാസ്കരൻ പറഞ്ഞത്. ആകാശിന്റെ ഉടമസ്ഥതയിലുള്ള ഡോൺ പിക്ചേഴ്സ് ആകും സിനിമ നിർമിക്കുക എന്നും റിപ്പോർട്ടുകളുണ്ട്.
നിലവിൽ ധനുഷ് സംവിധാനം ചെയ്യുന്ന ഇഡ്ഡലിക്കട എന്ന ചിത്രത്തിന്‍റെ നിര്‍മ്മാതാവാണ് ആകാശ് ഭാസ്കരന്‍. ധനുഷ് അജിത്ത് സഹകരണം യാഥാർത്ഥ്യമായാൽ, തമിഴ് സിനിമയിലെ ഒരു ചരിത്ര നിമിഷമായി ഇത് അടയാളപ്പെടുത്തും എന്നാണ് തമിഴ് മാധ്യമങ്ങളില്‍ ഇതിനകം വന്ന റിപ്പോര്‍ട്ട്.
അതേസമയം, നീക്ക് എന്ന റൊമാന്‍റിക്ക് പടമാണ് ധനുഷ് അവസാനമായി സംവിധാനം ചെയ്തത്. ഈ ഫെബ്രുവരി 29ന് റിലീസ് ചെയ്ത ചിത്രം തീയറ്ററില്‍ വലിയ വിജയം നേടിയില്ലെങ്കിലും ഒടിടിയില്‍ എത്തിയപ്പോള്‍ പ്രേക്ഷകരെ ആകര്‍ഷിക്കുന്നു എന്നാണ് വിവരം.