മാത്യു തോമസ്, പ്രിയ പ്രകാശ് വാര്യർ, അനിഖ സുരേന്ദ്രൻ, പവിഷ്, തുടങ്ങിയവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ധനുഷ് സംവിധാനം ചെയ്യുന്ന നിലവുക്ക് എന്മേൽ എന്നടി കോപത്തിൻ്റ ട്രെയ്‌ലർ റീലിസ് ചെയ്‌തു. സൂപ്പർഹിറ്റ് ചിത്രം രായന് ശേഷം ധനുഷ് വീണ്ടും സംവിധാന രംഗത്തേക്ക് കടക്കുന്ന ചിത്രത്തിൽ താരം ഒരു അതിഥി വേഷത്തിലും എത്തുന്നുണ്ട്.
ജെൻ- സീ സൗഹൃദവും ത്രികോണ പ്രണയങ്ങളും പ്രമേയമാക്കുന്ന ചിത്രത്തിൻ്റ മൂന്ന് ഗാനങ്ങൾ ഇതിനകം യൂട്യൂബിൽ വലിയ വിഭാഗം കാഴ്‌ചക്കാരെ സ്വന്തമാക്കിയിട്ടുണ്ട്. അതിൽ ‘കാതൽ ഫെയ്‌ൽ’ എന്ന ഗാനം ധനുഷ് തന്നെ പാടിയതാണെന്നതും ശ്രദ്ധേയമാണ്. വിജയ്ക്ക് ഒപ്പം അഭിനയിച്ച ബ്ലോക്ക്ബസ്റ്റർ ചിത്രം ലിയോയ്ക്ക് ശേഷം മാത്യു തോമസ് തമിഴിൽ അഭിനയിക്കുന്ന ചിത്രമാണ് നിലവുക്ക് എന്മേൽ എന്നടി കോപം.
ജിവി പ്രകാശ് കുമാർ സംഗീതം ചെയ്യുന്ന ചിത്രത്തിൻ്റ ഛായാഗ്രഹണം ചെയ്‌തിരിക്കുന്നത് ലിയോൺ ബ്രിട്ടോയാണ്. ധനുഷും പിതാവ് കസ്‌തൂരി രാജയും ചേർന്ന് നിർമ്മിച്ച ചിത്രം വിതരണത്തിന് എടുത്തിരിക്കുന്നത് ഉദയനിധി സ്റ്റാലിൻ്റ റെഡ് ജയന്റ് ഫിലിംസ് ആണ്. ഫെബ്രുവരി 21ന് വേൾഡ് വൈഡ് ആയി ചിത്രം റിലീസ് ചെയ്യും.
നിലവുക്ക് എന്മേൽ എന്നടി കോപത്തിൻ്റ റിലീസിന് മുമ്പേ തന്നെ തൻ്റ നാലാമത്തെ സംവിധാന സംരംഭം ആയ ‘ഇഡലി കടയ്’യുടെ ചിത്രീകരണം ആരംഭിച്ചിരിക്കുകയാണ് ധനുഷ്. താരം ഇരട്ട വേഷത്തിലെത്തുന്ന ചിത്രത്തിൽ അരുൺ വിജയ്‍യും നിത്യ മേനൊനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഇഡലി കടെയ് ഏപ്രിൽ 10ന് തിയറ്ററുകളിലെത്തും എന്നാണ് റിപ്പോർട്ടുകൾ.