11 March 2026

റെയിൽവേ സ്റ്റേഷനിൽ പിടിച്ചെടുത്ത 201 മൊബൈൽ ഫോണുകൾ പരിശോധന തുടങ്ങി

കണ്ടെത്തിയതിൽ 89 മൊബൈൽ ഫോണുകൾക്ക് ഐഎംഇഐ നമ്പറുകളുണ്ട്.

മംഗളൂരു ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ ട്രെയിനിൽ നിന്ന് ഉപയോഗിച്ച 201 മൊബൈൽ ഫോണുകൾ പിടികൂടി. ജാംനഗർ- തിരുനെൽവേലി എക്‌സ്പ്രസിൽ നിന്നാണ് മൊബൈൽ ഫോണുകൾ പിടികൂടിയത്. ജനറൽ കംപാർട്മെൻ്റിൽ മൂന്ന് ബാഗുകളിൽ സൂക്ഷിച്ച മൊബൈൽ ഫോണുകൾ ആർപിഎഫ് പരിശോധനക്കിടെ ഉടമസ്ഥൻ ഇല്ലാതെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തുക ആയിരുന്നു.

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ആർപിഎഫിൻ്റെ നേതൃത്വത്തിൽ നടത്തുന്ന പ്രത്യേക പരിശോധനയിലാണ് മൊബൈൽ ഫോണുകൾ കണ്ടെത്തിയത്. സിസിടിവി ദൃശ്യങ്ങളിൽ നിന്ന് ബാഗ് ട്രെയിനിൽ എത്തിച്ച രണ്ട് പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. കവർച്ച ചെയ്യപ്പെട്ട മൊബൈൽ ഫോണുകൾ വിൽപ്പനക്കായി കൊണ്ടുവരുന്നത് എന്നാണ് സംശയിക്കുന്നത്. കണ്ടെത്തിയതിൽ 89 മൊബൈൽ ഫോണുകൾക്ക് ഐഎംഇഐ നമ്പറുകളുണ്ട്.

112 മൊബൈൽ ഫോണുകളിൽ നിന്ന് ഐഎംഇഐ നമ്പർ രേഖപ്പെടുത്തിയ സ്റ്റിക്കർ നീക്കം ചെയ്‌തിട്ടുണ്ട്. ആർപിഎഫ് പിടികൂടിയ മൊബൈൽ ഫോണുകൾ മംഗലാപുരം ജംഗ്ഷൻ റെയിൽവേ പോലീസിന് കൈമാറി.

Share

More Stories

ഇന്ത്യയിലെ എൽപിജി ഉത്പാദനം 10% വർദ്ധിച്ചു, ക്ഷാമം റിപ്പോർട്ടുകൾ സർക്കാർ നിഷേധിച്ചു

0
രാജ്യത്ത് ദ്രവീകൃത പെട്രോളിയം വാതകത്തിൻ്റെ (എൽപിജി) ക്ഷാമം സംബന്ധിച്ച എല്ലാ ആശങ്കകളും റിപ്പോർട്ടുകളും കേന്ദ്ര സർക്കാർ ചൊവ്വാഴ്‌ച ഔദ്യോഗികമായി തള്ളിക്കളഞ്ഞു. ആഭ്യന്തര, വാണിജ്യ ആവശ്യങ്ങൾ സുഗമമായി നിറവേറ്റുന്നതിനായി രാജ്യത്തെ എൽപിജി ഉത്പാദനം 10...

ഇറാൻ്റെ പുതിയ നേതാവ് മൊജ്‌തബ ഖമേനിക്ക് പരിക്കേറ്റതായി ഇറാനിയൻ സ്റ്റേറ്റ് ടിവിയുടെ റിപ്പോർട്ട്

0
ഇറാൻ്റെ പുതിയ പരമോന്നത നേതാവായി തെരഞ്ഞെടുക്കപ്പെട്ട ആയത്തുള്ള അലി ഖമനയിയുടെ മകൻ മൊജ്‌തബ ഖമനയിക്ക് പരിക്കേറ്റതായി ഇറാനിയൻ സ്റ്റേറ്റ് ടിവിയുടെ റിപ്പോർട്ട്. ഇസ്രയേൽ- യുഎസ് സംയുക്ത ആക്രമണത്തിൽ മൊജ്‌തബക്ക്‌ പരിക്കേറ്റതായാണ് റിപ്പോർട്ടിൽ പറയുന്നത്. റമദാൻ...

നെന്മാറ ഇരട്ടക്കൊല കേസ്; ചെന്താമരയുടെ സഹോദരൻ അടക്കം സാക്ഷികള്‍ മൊഴിമാറ്റി

0
പാലക്കാട് നെന്മാറ ഇരട്ടക്കൊലപാതക കേസില്‍ സാക്ഷികള്‍ മൊഴിമാറ്റി. പ്രതി ചെന്താമരയുടെ സഹോദരന്‍, സഹോദരൻ്റെ ഭാര്യ, അയല്‍വാസി എന്നിവരാണ് മൊഴി മാറ്റിയത്. കൊലപാതകത്തിന് തലേദിവസം ചെന്താമര തന്നെ ഫോണില്‍ വിളിച്ചിരുന്നുവെന്ന മൊഴി ചെന്താമരയുടെ സഹോദരന്‍ രാധാകൃഷ്‌ണന്‍...

ചൈനയും പാകിസ്താനും നൽകിയത് പറക്കാത്ത വിമാനങ്ങൾ; യുദ്ധവിമാനം വാങ്ങി നൈജീരിയ ‘പെട്ടു’

0
ചൈനയും പാകിസ്താനും സംയുക്തമായി വികസിപ്പിച്ച ജെ.എഫ്-17 തണ്ടർ (JF-17 Thunder) യുദ്ധവിമാനങ്ങൾ വാങ്ങി നൈജീരിയൻ വ്യോമസേന വലിയ പ്രതിസന്ധിയിലായിരിക്കുകയാണ്. 2021-ൽ സേനയുടെ ഭാഗമായ മൂന്ന് വിമാനങ്ങളിൽ നിലവിൽ ഒരെണ്ണം മാത്രമാണ് പ്രവർത്തനക്ഷമമായിട്ടുള്ളത്. ബാക്കി...

എറണാകുളം-പാലക്കാട് മെമു ഇനി തമിഴ്‌നാട്ടിലേക്ക്; പൊള്ളാച്ചി കടന്ന് പഴനിയിലേക്ക് നീട്ടിയേക്കും

0
അമൃത എക്സ്പ്രസ്സിനു പിന്നാലെ എറണാകുളം - പാലക്കാട് മെമു ട്രെയിനും ഇനി തമിഴ്‌നാട്ടിലേക്ക് സർവ്വീസ് നടത്തുന്നു. നിലവിൽ പൊള്ളാച്ചി വരെ നീട്ടാനാണ് തീരുമാനമെങ്കിലും, ഈ സർവ്വീസ് ഭാവിയിൽ പഴനി വരെ ദീർഘിപ്പിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ...

യുകെയിൽ വസന്തത്തിന് വിട; വീണ്ടും മഞ്ഞും തണുപ്പും വരുന്നു

0
യുകെയിൽ ചെറിയ തോതിൽ അനുഭവപ്പെട്ടിരുന്ന വസന്തകാലത്തെ ഓർമ്മിപ്പിക്കുന്ന ചൂട് അവസാനിക്കുന്നു. വരും ദിവസങ്ങളിൽ താപനില കുത്തനെ താഴുമെന്നും ചിലയിടങ്ങളിൽ മഞ്ഞുവീഴ്ചയ്ക്ക് സാധ്യതയുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വടക്കൻ അറ്റ്‌ലാന്റിക്കിൽ നിന്നുള്ള തണുത്ത കാറ്റ് രാജ്യത്തുടനീളം...

Featured

More News