21 April 2025

വിടപറഞ്ഞത് മാറ്റങ്ങളുടെ ഫ്രാൻസീസ് മാർപ്പാപ്പ

1958 മാർച്ച് 11ന് വിയ്യാ ദേവോതോയിലെ ഈശോ സഭാ സെമിനാരിയിൽ ചേർന്നാണ് ബെർഗോളിയോ വൈദികപഠനം ആരംഭിച്ചത്. 1960 സാൻ മിഗേലിലെ കോളെസിയോ മാക്സിമോ സാൻ ജോസിൽ നിന്ന് തത്വശാസ്ത്രത്തിൽ ലൈസൻഷിയേറ്റ് നേടി.

ആഗോള കത്തോലിക്കാ സഭയുടെ തലവൻ ഫ്രാൻസീസ് മാർപ്പാപ്പ കാലംചെയ്തു. വത്തിക്കാനിലെ വസതിയിൽ പ്രാദേശിക സമയം പുലർച്ചെ 7:35 നായിരുന്നു അന്ത്യം. ഫെബ്രുവരി 14 മുതൽ അദ്ദേഹം വത്തിക്കാനിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്നാണ് 88കാരനായ മാർപ്പാപ്പയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.തുടർന്ന് നടത്തിയ പരിശോധനയിൽ അദ്ദേഹത്തിന്റെ രണ്ട് ശ്വാസകോശങ്ങളിലും ന്യുമോണിയ ബാധിച്ചതായി കണ്ടെത്തിയിരുന്നു. കഴിഞ്ഞ രണ്ടുവർഷത്തോളമായി പോപ്പ് ഫ്രാൻസിസിന്റെ ആരോഗ്യനില മോശമായിരുന്നു.

ബെനഡിക്റ്റ് പതിനാറാമൻ മാർപ്പാപ്പ സ്ഥാനത്യാഗം ചെയ്തതിനെ തുടർന്ന് 2013 മാർച്ച് 19 ന് ആണ് ഫ്രാൻസിസ് മാർപാപ്പ കത്തോലിക്കാസഭയുടെ 266-ാമത് പോപ്പ് ആയി സ്ഥാനമേറ്റത്. വിശുദ്ധ ഫ്രാൻസീസ് അസീസിയോടുള്ള ബഹുമാനാർത്ഥം ‘ഫ്രാൻസിസ്’ എന്ന പേര് സ്വീകരിക്കുകയായിരുന്നു. കർദ്ദിനാൾ ബെർഗോളിയോ എന്നതായിരുന്നു യഥാർത്ഥ പേര്.

സ്ഥാനാരോഹണത്തിനു ശേഷം സഭയിൽ പുതിയ മാറ്റങ്ങൾ അദ്ദേഹം വരുത്തുകയുണ്ടായി. അതിനാൽ മാറ്റങ്ങളുടെ പാപ്പ എന്ന് മാധ്യമങ്ങൾ ഫ്രാൻസിസ് മാർപാപ്പയെ വിശേഷിപ്പിച്ചിരുന്നു. ബ്യൂണസ് അയേഴ്സിൽ ഇറ്റലിയിൽ നിന്നു കുടിയേറിയ മരിയോ ജോസ് ബെഗോളിയോയുറ്റേയും മരിയ സിവോരിയയുടേയും അഞ്ചു മക്കളിൽ ഒരാളായി 1936ൽ ഡിസംബർ17ന് ആണ് ബെർഗോളിയോ ജനിച്ചത്.

പോപ്പായി തിരഞ്ഞെടുക്കുന്നതിന് മുമ്പ് ബ്യൂണസ് അയേഴ്സ് രൂപതയുടെ തലവനായിരുന്നു അദ്ദേഹം. ലാറ്റിനമേരിക്കയിൽ നിന്നും പോപ്പായ ആദ്യത്തെ വ്യക്തി കൂടിയാണ് ഫ്രാൻസിസ് മാർപാപ്പ. ക്രിസ്തീയ സന്യാസി സമൂഹമായ ഈശോസഭയിൽ നിന്നുള്ള ആദ്യത്തെ പോപ്പ് എന്നീ നിലകളിലും ഇദ്ദേഹം ശ്രദ്ധേയനായിരുന്നു.

1958 മാർച്ച് 11ന് വിയ്യാ ദേവോതോയിലെ ഈശോ സഭാ സെമിനാരിയിൽ ചേർന്നാണ് ബെർഗോളിയോ വൈദികപഠനം ആരംഭിച്ചത്. 1960 സാൻ മിഗേലിലെ കോളെസിയോ മാക്സിമോ സാൻ ജോസിൽ നിന്ന് തത്വശാസ്ത്രത്തിൽ ലൈസൻഷിയേറ്റ് നേടി. 1967 ബെർഗോളിയോ ദൈവശാസ്ത്രപഠനം പൂർത്തിയാക്കി.1969 ഡിസംബർ 13ന് ആണ് വൈദികപട്ടം സ്വീകരിച്ചത്.സാൻ മിഗേൽ സെമിനായിരിയിലെ ദൈവശാസ്ത്ര-തത്ത്വശാസ്ത്ര വിഭാഗത്തിൽ നിന്ന് മാസ്റ്റർ ബിരുദം സമ്പാദിച്ച അദ്ദേഹം അവിടെ ദൈവശാസ്ത്രാദ്ധ്യാപകനായി. 1973-1979 ബെർഗോളിയോ ഈശോസഭയുടെ അർജന്റീന പ്രൊവിൻഷ്യാൽ ആയിരുന്നു. പിന്നീട് സാൻ മിഗേൽ സെമിനാരി അധിപനായി 1980-ൽ സ്ഥാനമേറ്റെടുത്ത ബെർഗോളിയോ 1988 വരെ ആ പദവിയിൽ തുടർന്നു.

2001 ഫെബ്രുവരിയിൽ അന്നത്തെ മാർപ്പാപ്പയായിരുന്ന ജോൺ പോൾ രണ്ടാമൻ ബെർഗോളിയോയെ കർദ്ദിനാൾ പദവിയിലേക്ക് ഉയർത്തി. 2005-ലെ മെത്രാന്മാരുടെ സൂനഹദോസ് കർദ്ദിനാൾ ബെർഗോളിയോയെ പോസ്റ്റ്‌ ബിഷപ്‌ കൗൺസിൽ അംഗമായി തിരഞ്ഞെടുത്തു. ലൈഫ്: മൈ സ്റ്റോറി ത്രൂ ഹിസ്റ്ററി’ എന്ന ഫ്രാൻസിസ് മാ‍ർപാപ്പയുടെ ഓ‍ർമ്മപ്പുസ്തകം ഏറെ ശ്രദ്ധപിടിച്ച് പറ്റിയിരുന്നു.

ഹാർപ്പർകോളിൻസ് പ്രസിദ്ധീകരിച്ച് ഈ പുസ്തകം തയ്യാറാക്കിയത് ഇറ്റാലിയൻ പത്രപ്രവർത്തകൻ ഫാബിയോ മാർഷെ റഗോണയായിരുന്നു. തൻ്റെ ജീവിതകാലത്ത് കടന്ന് പോയ ചരിത്രസംഭവങ്ങളുടെ ഓർമ്മകൾ പങ്കുവെയ്ക്കുന്നതാണ് ഈ പുസ്തകം. കത്തോലിക്കാ സഭയിലെ സാധാരണക്കാരുടെയും സ്ത്രീകളുടെയും പങ്കാളിത്തം ഉയർത്താനുള്ള പോപ്പ് ഫ്രാൻസിസിൻ്റെ നിലപാടുകൾ ശ്രദ്ധേയമായിരുന്നു.

Share

More Stories

‘കുവി’ എന്ന നായ കേന്ദ്ര കഥാപാത്രമാവുന്ന ‘നജസ്സ്’ ഒഫീഷ്യൽ ടീസർ റീലിസായി

0
പെട്ടിമുടി ദുരന്തത്തിന്‍റെ കണ്ണീരോർമകൾക്ക് ഒപ്പമാണ് 'കുവി' മലയാളികളുടെ മനസിലേക്ക് കടന്നുവരുന്നത്. 'കുവി' എന്ന നായ കേന്ദ്ര കഥാപാത്രമായി വരുന്ന 'നജസ്സ്' എന്ന ചിത്രത്തിൻ്റെ ഒഫീഷ്യൽ ടീസർ റീലിസായി. തന്‍റെ കളിക്കൂട്ടുകാരിയുടെ മൃതദേഹം കണ്ടെടുക്കാൻ...

ലോകത്തിലെ ഏറ്റവും ചെറിയ ചിപ്പ് നിര്‍മ്മിക്കാന്‍ ഇന്ത്യയുടെ പദ്ധതി

0
ലോകത്തിലെ ഏറ്റവും ചെറിയ സെമികണ്ടക്ടര്‍ ചിപ് നിര്‍മ്മിക്കാനുള്ള പദ്ധതിയുമായി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍ (ഐഐഎസ്‌സി) നിന്നുള്ള ശാസ്ത്രജ്ഞര്‍. നിലവില്‍ വിപണിയില്‍ ലഭ്യമായിട്ടുള്ളതിനേക്കാള്‍ ചെറിയ ചിപ്പുകള്‍ നിര്‍മ്മിക്കുന്നതിനുള്ള നിര്‍ദേശം ഐഐഎസ്‌സി കേന്ദ്ര സര്‍ക്കാരിന്...

ഫ്രഞ്ച് എംപിമാരെ രാജ്യത്ത് പ്രവേശിക്കുന്നത് ഇസ്രായേൽ വിലക്കി

0
27 ഫ്രഞ്ച് എംപിമാരെയും പ്രാദേശിക ഉദ്യോഗസ്ഥരെയും രാജ്യത്ത് പ്രവേശിക്കുന്നതിൽ നിന്ന് ഇസ്രായേൽ വിലക്കിയതോടെ ഇസ്രായേലും ഫ്രാൻസും തമ്മിലുള്ള ബന്ധത്തിൽ പുതിയൊരു സംഘർഷം ഉടലെടുത്തു. അവരുടെ ആസൂത്രിതമായ ഔദ്യോഗിക സന്ദർശനത്തിന് രണ്ട് ദിവസം മുമ്പാണ്...

ടിഎൻടി ബോംബിനേക്കാൾ പ്രഹര ശേഷിയുള്ള ഹൈഡ്രജൻ ബോംബ് ചൈന വികസിപ്പിച്ചു

0
അതീവ പ്രകര ശേഷിയുള്ള ഹൈഡ്രജൻ ബോംബ് ചൈന വികസിപ്പിച്ചതായി റിപ്പോർട്ട്. നിലവിലെ ടിഎൻടി ബ്ലാസ്റ്റുകളെക്കാൾ 15 മടങ്ങ് പ്രഹര ശേഷി ഉള്ളതാണ് പുതിയ ബോംബെന്നാണ് വിവരം. ബോംബിൽ യാതൊരുവിധ ആണവ ഘടകങ്ങളും ഉൾപ്പെട്ടിട്ടില്ലെന്നും...

‘അടിച്ചമര്‍ത്തലിനും ചൂഷണത്തിനും ഇരയായ മനുഷ്യരോട് ഐക്യപ്പെട്ട മനസ്’: മുഖ്യമന്ത്രി

0
പോപ്പ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വിയോഗത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മനുഷ്യ സ്‌നേഹത്തിൻ്റെയും ലോക സമാധാനത്തിൻ്റെയും മഹത്തായ സന്ദേശം പ്രചരിപ്പിക്കുന്നതിനായി വ്യക്തിജീവിതവും വൈദിക ജീവിതവും ഒരുപോലെ സമര്‍പ്പിച്ച മാതൃകാ വ്യക്തിത്വത്തിന് ഉടമയായിരുന്നു ഫ്രാന്‍സിസ്...

ബെൽജിയത്തിലെ പ്രശസ്തമായ സ്പാ ഫ്രാങ്കോർചാംപ്സ് സർക്യൂട്ട്; അജിത്തിന്റെ റേസിംഗ് ടീം രണ്ടാം സ്ഥാനത്തെത്തി

0
ബെൽജിയത്തിലെ പ്രശസ്തമായ സ്പാ ഫ്രാങ്കോർചാംപ്സ് സർക്യൂട്ടിൽ അജിത്തിന്റെ റേസിംഗ് ടീം രണ്ടാം സ്ഥാനത്തെത്തി. ടീം അവരുടെ സോഷ്യൽ മീഡിയ ടൈംലൈനുകളിൽ സന്തോഷവാർത്ത പങ്കുവെച്ചു. X-നെ അഭിസംബോധന ചെയ്തുകൊണ്ട് 'അജിത് കുമാർ റേസിംഗ്' എഴുതിയത് ഇങ്ങിനെ...

Featured

More News