ഇന്ന് മഞ്ഞുരുക്കവും കടുത്ത ശൈത്യവുമാണ് അന്‍റാര്‍ട്ടിക്കയുടെ മുഖച്ഛായ. പക്ഷേ, ഏകദേശം 90 ദശലക്ഷം വർഷങ്ങൾക്കുമുമ്പ് അന്‍റാര്‍ട്ടിക്ക മിതശീതോഷ്ണ കാലാവസ്ഥയുള്ള നിബിഡ വനപ്രദേശമായിരുന്നുവെന്ന് ഗവേഷകർ കണ്ടെത്തിയിരിക്കുന്നു. ഫ്രീബർഗ് യൂണിവേഴ്സിറ്റി ഓഫ് മൈനിംഗ് ആൻഡ് ടെക്നോളജിയിലെയും ആൽഫ്രഡ് വെജെനർ ഇൻസ്റ്റിറ്റ്യൂട്ടിലെയും അന്താരാഷ്ട്ര ഗവേഷക സംഘമാണ് ഈ കണ്ടെത്തലിന് പിന്നിൽ.
ഗവേഷകർ കണ്ടെത്തിയ ആമ്പർ ശകലങ്ങൾ ക്രിറ്റേഷ്യസ് കാലഘട്ടത്തിന്‍റെ മധ്യത്തിൽ, ഏകദേശം 90 ദശലക്ഷം വർഷങ്ങൾക്ക് മുമ്പുള്ളതാണെന്ന് വ്യക്തമാക്കുന്നു. റെസിൻ ഉത്പാദിപ്പിക്കുന്ന കോനിഫോറെസ് മരങ്ങൾ അതേസമയം ആ കാലത്ത് അന്‍റാര്‍ട്ടിക്കയിലെ ചൂടുള്ള അന്തരീക്ഷത്തിൽ നിലനിന്നിരുന്നുവെന്നും ഇതിന്‍റെ തെളിവുകളാണിതെന്നും ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.
ഐസ് ബ്രേക്കർ പോളാർസ്റ്റേൺ എന്ന കപ്പൽ ആമുണ്ട്സെൻ കടലിൽ നടത്തിയ ഖനനത്തിൽ കണ്ടെത്തിയ അവശിഷ്ടങ്ങൾ ഒരു മില്ലിമീറ്ററിൽ താഴെ വലിപ്പമുള്ളതാണ്. റേസിനിന്റെ സാന്നിധ്യം അന്ന് അവിടെ മരക്കാടുകൾ തഴച്ച് വളർന്നിരുന്നുവെന്നതിന് തെളിവാണ്. പ്രകൃതിദത്ത പ്രതിരോധ ശേഷിയുള്ള ആമ്പർ ഉത്പാദിപ്പിക്കുന്ന ഈ മരങ്ങൾ കഠിനമായ കാലാവസ്ഥാ വ്യതിയാനങ്ങളിലും ഇരുണ്ട കാലത്തെയും നേരിടാൻ കരുത്തുള്ളവയാണ്.
ഈ കണ്ടെത്തലുകൾ, അന്നത്തെ അന്‍റാര്‍ട്ടിക്കയിലെ മഴക്കാടുകളുടെ സാന്നിധ്യത്തെ സൂചിപ്പിക്കുന്നത് മാത്രമല്ല, ഭൂമിയുടെ ഹരിതഗൃഹ ഭൂതകാലത്തെക്കുറിച്ചുള്ള അറിവുകൾ ശക്തിപ്പെടുത്തുന്നതിനും സഹായകമാണ്. ക്രിറ്റേഷ്യസ് കാലഘട്ടത്തിലെ മധ്യകാലഘട്ടം തീവ്രമായ ആഗോളതാപനത്തിന്‍റെ കാലമായിരുന്നു.
കണ്ടെത്തിയ ആമ്പറിന്‍റെ സൂക്ഷ്മപരിശോധനയിൽ മരങ്ങളുടെ പുറംതൊലിയുടെ അവശിഷ്ടങ്ങൾ, പാത്തോളജിക്കൽ റെസിൻ ഫ്ലോയുടെ അടയാളങ്ങൾ തുടങ്ങിയവ കണ്ടെത്തിയിട്ടുണ്ട്. കാട്ടുതീ, പരാന്നഭോജികൾ എന്നിവയുടെ ആക്രമണങ്ങൾ നേരിടാൻ മരങ്ങൾ സ്വയം രൂപപ്പെടുത്തിയ പ്രതിരോധ സംവിധാനമായിരുന്നു ഇതെന്ന് ഗവേഷകർ വ്യക്തമാക്കി.
ഭൂമിയുടെ കാലാവസ്ഥാ ചരിത്രം സ്വാഭാവിക പുനർനവീകരണ ശേഷിയുള്ളതിനാലാണ് ഇക്കാലത്ത് വലിയ വ്യതിയാനങ്ങളും ജീവിതം നിലനിർത്താനായതെന്നും ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. ആഗോളതാപനത്തിന്‍റെ കാരണം മഞ്ഞുരുക്കം തുടരുന്ന അവസരത്തിൽ, ഭൂമിയിലെ പുരാതന കാലാവസ്ഥാ വ്യവസ്ഥയെക്കുറിച്ച് കൂടുതൽ തെളിവുകൾ കണ്ടെത്താൻ സാധിക്കുമെന്ന പ്രതീക്ഷയും അവർ പ്രകടിപ്പിക്കുന്നു. ഈ കണ്ടെത്തലുകൾ അന്‍റാര്‍ട്ടിക്കയുടെ പരിസ്ഥിതിയും ഭൂമിയുടെ കാലാവസ്ഥാ ചരിത്രവും കൂടുതൽ വിശകലനം ചെയ്യുന്നതിന്‍റെ വഴിതുറക്കുന്നുണ്ട്.