20 May 2024

പിറന്നപടി ചരിത്രത്തിലേക്ക് നാല് നിയമവിദ്യാർത്ഥികൾ അന്ന് ഓടികയറി

അൻപത് വർഷം മുൻപ് ഒരു വിഡ്ഢിദിന ആഘോഷം നടന്നു. ഏപ്രിൽ ഒന്നാം തിയതി വൈകുന്നേരം 6 മണിക്ക് എറണാകുളം നിയമ വിദ്യാലയത്തിലെ നാലു ചെറുപ്പക്കാർ പൂർണ്ണ നഗ്നരായി റോഡിൽ ഇറങ്ങി.

1974 ഏപ്രിൽ മാസം ഒന്നാം തിയതി. കേരളത്തെ ആകെ ഞെട്ടിച്ചുകൊണ്ട് ഒരു സായാഹ്നത്തിൽ ഒരു കൂട്ടം യുവാക്കൾ എറണാകുളത്തെ ഏറ്റവും തിരക്കേറിയ ബ്രോഡ്വേയിൽ ഇറങ്ങി നടന്നു. പിറന്നപടി ചരിത്രത്തിലേക്ക് നാല് നിയമവിദ്യാർത്ഥികൾ അന്ന് ഓടികയറി .

അൻപത് വർഷം മുൻപ് ഒരു വിഡ്ഢിദിന ആഘോഷം നടന്നു. ഏപ്രിൽ ഒന്നാം തിയതി വൈകുന്നേരം 6 മണിക്ക് എറണാകുളം നിയമ വിദ്യാലയത്തിലെ നാലു ചെറുപ്പക്കാർ പൂർണ്ണ നഗ്നരായി റോഡിൽ ഇറങ്ങി. ജനങ്ങൾ കണ്ണ് മിഴിച്ചുകൊണ്ട് അവരെ നോക്കി ഞെട്ടി നിന്നു. അവർ ഓടി ദൂരെ നിന്ന കാറിൽ കേറി പോകുകയായിരുന്നു. വിദേശ രാജ്യങ്ങളിലെ സംഭവങ്ങളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടുകൊണ്ട് ആവണം ഇങ്ങനെ എന്ന് അന്ന് ജനങ്ങൾ വിധി എഴുതി.

അന്നെ ദിവസം ഒരു മിന്നൽപിണർ പോലെ ആ ചിത്രങ്ങൾ പകർത്തിയത് കൃഷ്ണൻനായർ സ്റ്റുഡിയോയിലെ ക്യാമറാമാൻ ജനാർദ്ദനൻ ആയിരുന്നു. പിറ്റേ ദിവസം ദേശീയ മാധ്യമങ്ങൾ ഉൾപ്പെടെ ഈ വാർത്ത ആഘോഷമാക്കി. ‘When cochin gets too hot’ എന്ന അടിക്കുറിപ്പോട് കൂടി വാർത്തകൾ പരന്നു.

പക്ഷെ ആരാണ് ഈ നാല് ചെറുപ്പക്കാർ എന്ന് ഇന്നും ആളുകൾക്ക് തിരിച്ചറിയാൻ സാധിച്ചിട്ടില്ല എന്നതാണ് ഇതിലെ മറ്റൊരു കൗതുകം. പിന്നീടും ഈ സംഭവം തുടരും എന്ന് നിയമകലാലയ വിദ്യാർത്ഥികൾ നോട്ടീസ് അടിച്ചിറക്കി. പിറ്റേ വർഷം വൻ പോലീസ് സന്നാഹം ആയിരുന്നു ലോ കോളേജ് മുന്നിൽ ഒരുങ്ങിയത്. പിറ്റേ വർഷം സംഭവം കാണാൻ ജനങ്ങൾ തടിച്ചു കൂടി. അന്ന് എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് കുറച്ച് കുട്ടികളെ നഗ്നർ ആക്കി ജനങ്ങളിലേക്ക് കടത്തി വിട്ട് അവർ വീണ്ടും ആളുകളെ വിഡ്ഢികൾ ആക്കി.

ആ നാല് പേരും നിയമനടപടികൾ ഒന്നും നേരിടാത്തതിനാൽ ബിരുദം പൂർത്തിയാക്കി. അതിൽ ഒരാൾ മാത്രം വക്കീൽ ആയി സേവനം അനുഷ്ടിച്ചു. നഗ്ന ഓട്ടം ഒന്നാം വാർഷികം ആഘോഷിച്ചവരിൽ ഇന്നത്തെ ചില പ്രമുഖർ ഉണ്ടായിരുന്നു എന്നത് കൗതുകം ആണ്. അതിൽ ഒരാൾ എറണാകുളം ജില്ലാ കളക്ടർ ആയിരുന്ന വിശ്വംഭരൻ ആയിരുന്നു. പിന്നീട് അദ്ദേഹം അന്തരിച്ചു.

പക്ഷെ മറ്റേ ആൾ, ഇന്നും ജീവനോടെ ഉണ്ട്. നമുക്ക് ഇടയിൽ പലരുടെയും ആരാധനമൂർത്തി ആയി. ആദ്യകാലത്ത് അഭിഭാഷകൻ ആയും പിന്നീട് മലയാള സിനിമയിലേക്കും അദ്ദേഹം കടന്നു വന്നു. ഇന്ന് മലയാള സിനിമയുടെ മുഖം ആയി മാറിയ സൂപ്പർ സ്റ്റാർ ആയി. നാഷണൽ അവാർഡ് ഉൾപ്പെടെ നേടിയെടുത്തു. അന്ന് ആ ഒന്നാം വാർഷികത്തിന് നേതൃത്വം നൽകിയ രണ്ടുപേരിൽ ഒരാൾ മറ്റാരും ആയിരുന്നില്ല. സൂപ്പർ സ്റ്റാർ മമ്മൂട്ടി ആയിരുന്നു ജനങ്ങളെ അത്രയും വിഡ്ഢികൾ ആക്കി വിഡ്ഢി ദിനം ആഘോഷമാക്കിയ ആ മഹാൻ.

Share

Share your thoughts on this news with us. We value and appreciate your feedback.

Featured

More News