13 April 2025

റിവേഴ്‌സ് സ്വിംഗ് ബൗളിംഗ് തിരിച്ചുകൊണ്ടുവരും; ഏകദിനത്തിൽ ‘രണ്ട് ന്യൂബോൾ’ നിയമം കൊണ്ടുവരുവാൻ ഐ.സി.സി

'ഏകദിന ക്രിക്കറ്റിൽ രണ്ട് പുതിയ പന്തുകൾ ഉപയോഗിക്കുന്നത് വിനാശകരമായ ഒരു രീതിയാണ്,' അവസാന ഓവറുകളിൽ ബൗളർമാർക്ക് റിവേഴ്‌സ് സ്വിംഗ് അവസരങ്ങൾ ഇത് നഷ്ടപ്പെടുത്തുന്നുവെന്ന് സച്ചിൻ ടെണ്ടുൽക്കർ വാദിച്ചിരുന്നു.

ഏകദിന ക്രിക്കറ്റിലെ വിവാദപരമായ ‘രണ്ട് പന്ത്’ നിയമത്തിൽ മാറ്റങ്ങൾ വരുത്താൻ ഐ.സി.സി ആലോചിക്കുന്നു. ഏതാനും വർഷങ്ങളായി കളിക്കാരാൽ പോലും വിമർശിക്കപ്പെടുന്ന ഏകദിന (ഒ.ഡി.ഐ) ഫോർമാറ്റിലെ വിവാദപരമായ രണ്ട് പുതിയ പന്ത് നിയമത്തിൽ കാര്യമായ മാറ്റങ്ങൾ വരുത്താൻ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐ.സി.സി) പദ്ധതിയിടുന്നതായാണ് റിപ്പോർട്ടുകൾ. ബാറ്റിനും പന്തിനും ഇടയിലുള്ള ബാലൻസ് പുനഃസ്ഥാപിക്കാനും റിവേഴ്‌സ് സ്വിംഗ് ബൗളിംഗ് തിരിച്ചുകൊണ്ടുവരാനുമായി നിയമത്തിൽ ഭാഗികമായ മാറ്റം വരുത്താൻ ഐ.സി.സി ക്രിക്കറ്റ് കമ്മിറ്റി ശുപാർശ ചെയ്തിട്ടുണ്ടെന്ന് ക്രിക്ക്ബസ് റിപ്പോർട്ട് ചെയ്യുന്നു.

പുതിയ നിർദ്ദേശമനുസരിച്ച്, ഏകദിന മത്സരങ്ങൾ ഇപ്പോഴും രണ്ട് പുതിയ പന്തുകൾ ഉപയോഗിച്ച് ആരംഭിക്കും. ഓരോ എൻഡിൽ നിന്നും ഓരോ പന്ത്. പക്ഷെ 25 ഓവർ പൂർത്തിയായ ശേഷം ടീമുകൾക്ക് ഒരു പന്ത് മാത്രം തിരഞ്ഞെടുത്ത് കളി തുടരാം. ഈ മാറ്റം അംഗീകരിക്കുകയാണെങ്കിൽ, ഡെത്ത് ഓവറുകളിൽ റിവേഴ്‌സ് സ്വിംഗ് തിരിച്ചുവരാൻ സഹായിക്കും 2011ൽ രണ്ട് പന്ത് നിയമം നടപ്പിലാക്കിയതിനുശേഷം ക്രിക്കറ്റ് ലോകം ഏറെ മിസ് ചെയ്ത ഒന്നായിരുന്നു ഇത്.

ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ ഉൾപ്പെടെ ‘രണ്ട് പന്ത്’ നിയമത്തിന്റെ കടുത്ത വിമർശകനായിരുന്നു. ‘ഏകദിന ക്രിക്കറ്റിൽ രണ്ട് പുതിയ പന്തുകൾ ഉപയോഗിക്കുന്നത് വിനാശകരമായ ഒരു രീതിയാണ്,’ അവസാന ഓവറുകളിൽ ബൗളർമാർക്ക് റിവേഴ്‌സ് സ്വിംഗ് അവസരങ്ങൾ ഇത് നഷ്ടപ്പെടുത്തുന്നുവെന്ന് സച്ചിൻ ടെണ്ടുൽക്കർ വാദിച്ചിരുന്നു. ഓസ്ട്രലിയയുടെ മുൻ പേസർ ബ്രെറ്റ് ലീയും ഈ ആശങ്ക പങ്കുവെച്ചിരുന്നു. സിംബാബ്‌വെയിൽ നടക്കുന്ന ഐ.സി.സി മീറ്റിംഗുകളിലാണ് ഈ വിഷയം ചർച്ച ചെയ്യുന്നത്. ഇതിനോടൊപ്പം, മറ്റ് പ്രധാന മാറ്റങ്ങളും പരിഗണനയിലാണ്.

Share

More Stories

ഹാരി രാജകുമാരൻ ഉക്രെയ്നിലേക്ക് അപ്രതീക്ഷിത യാത്ര നടത്തി

0
ഹാരി രാജകുമാരൻ പടിഞ്ഞാറൻ ഉക്രെയ്നിലെ ലിവ് നഗരത്തിലേക്ക് ഒരു രഹസ്യ യാത്ര നടത്തി. രാജ്യം വിട്ടതിനുശേഷം മാത്രമാണ് ഈ വിവരം പൊതുജനങ്ങൾക്കായി അറിയിച്ചത്. സസെക്സ് ഡ്യൂക്ക് എന്നും അറിയപ്പെടുന്ന ഹാരി, 2022 ഫെബ്രുവരിയിൽ...

സാങ്കേതിക തകരാർ; യുപിഐ വഴിയുള്ള ഡിജിറ്റൽ പേയ്‌മെന്റുകൾ വീണ്ടും സജീവമായി

0
യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് (യുപിഐ) വഴിയുള്ള ഡിജിറ്റൽ പേയ്‌മെന്റുകൾ രാജ്യവ്യാപകമായി തടസ്സപ്പെട്ടതിനെത്തുടർന്ന് ശനിയാഴ്ച മിക്ക ഉപയോക്താക്കൾക്കും തിരിച്ചെത്തി. യുപിഐ സേവനങ്ങൾ പുനഃസ്ഥാപിക്കുന്നത് നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻ‌പി‌സി‌ഐ) ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും,...

ഗുരുവായൂർ ക്ഷേത്രത്തിലെ ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ചു; ജസ്‌ന സലീമിനെതിരെ കേസെടുത്തു

0
ഗുരുവായൂര്‍ ക്ഷേത്രത്തിൽ നിന്നുള്ള ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ചു എന്ന ദേവസ്വത്തിന്റെ പരാതിയില്‍ കോഴിക്കോട് സ്വദേശിനിയായ ജസ്‌ന സലീമിനെതിരെ പോലീസ് കേസെടുത്തു . ക്ഷേത്രത്തിലെ കിഴക്കേനടയിലെ ദീപസ്തംഭത്തിനടുത്തുള്ള ഭണ്ഡാരത്തിന് മുകളിലുള്ള കൃഷ്ണ വിഗ്രഹത്തില്‍ മാല...

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ 661 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ ഇഡി

0
വിവാദമായ നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ഗാന്ധി കുടുംബത്തിന്റെ 661 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ നടപടിയുമായി ഇഡി. സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവര്‍ പ്രതികളായ കേസില്‍ അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡിന് കീഴിലുള്ള സ്വത്തുക്കളാണ്...

110 കോടി രൂപയുടെ കരാർ അവസാനിച്ചു; പ്യൂമയോട് വിടപറഞ്ഞ് വിരാട് കോലി

0
അന്താരാഷ്‌ട്ര സ്പോർട്സ് ബ്രാൻഡ് പ്യൂമയുമായുള്ള ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട്കോലിയുടെ കരാര്‍ അവസാനിച്ചു. സ്പോര്‍ട്‌വെയര്‍ സ്റ്റാര്‍ട്ടപ്പായ അജിലിറ്റാസായിരിക്കും ഇനിമുതൽ കോലിയുടെ പുതിയ സ്പോണ്‍സര്‍മാര്‍. അജിലിറ്റാസില്‍ കോലി പുതിയ നിക്ഷേപകനായി മാറുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. നീണ്ട...

ദക്ഷിണാഫ്രിക്കയിലെ ഹെലികോപ്റ്റർ അപകടത്തിന് പിന്നിൽ പെൻഗ്വിൻ

0
2025 ജനുവരി 19 ന് ദക്ഷിണാഫ്രിക്കയിൽ തകർന്നുവീണ ഒരു ഹെലികോപ്റ്റർ ഒരു അപകടത്തിന് പിന്നിലെ കാരണം പെൻഗ്വിൻ ആണെന്ന് അധികൃതർ അറിയിച്ചതായി ബ്രിട്ടീഷ് പത്രമായ ഡെയ്‌ലി മെയിൽ റിപ്പോർട്ട് ചെയ്തു. കിഴക്കൻ കേപ്പ്...

Featured

More News