22 February 2025

ഈഡൻ ഗാർഡൻസിൽ ഇംഗ്ലണ്ടിനെ തകർത്ത് ഇന്ത്യയ്ക്ക് ആദ്യ ജയം

ഇന്ത്യയ്ക്ക് വേണ്ടി അഭിഷേകിനൊപ്പം സഞ്ജു സാംസണും മികച്ച പ്രകടനം കാഴ്ച വെച്ചു. സഞ്ജു 20 പന്തിൽ ഒരു സിക്‌സും, 4 ഫോറും ഉൾപ്പെടെ 26 റൺസ് സ്വന്തമാക്കി

ഇംഗ്ലണ്ടിനെതിരെ ഇന്ന് നടന്ന ആദ്യ ടി 20 യിൽ ഇന്ത്യക്ക് 7 വിക്കറ്റിന്റെ വിജയം . യുവ താരം അഭിഷേക് ശർമ്മ 34 പന്തിൽ 8 സിക്സറുകളും, 5 ഫോറും ഉൾപ്പടെ 79 റൺസ് നേടി മികച്ച പ്രകടനം കാഴ്ചവെച്ചു . ഈ മത്സരത്തിൽ ബാറ്റിംഗിലും ബോളിങ്ങിലും ഒരേപോലെ ഇന്ത്യക്കായിരുന്നു പൂർണ ആധിപത്യം.

ഇന്ത്യയ്ക്ക് വേണ്ടി അഭിഷേകിനൊപ്പം സഞ്ജു സാംസണും മികച്ച പ്രകടനം കാഴ്ച വെച്ചു. സഞ്ജു 20 പന്തിൽ ഒരു സിക്‌സും, 4 ഫോറും ഉൾപ്പെടെ 26 റൺസ് സ്വന്തമാക്കി . എന്നാൽ സൂര്യ കുമാർ യാദവ് ഗോൾഡൻ ഡക്ക് ആയി . ദീർഘകാലമായി സൂര്യകുമാർ ഫോം ഔട്ട് ആണ്.

അഭിഷേകിനൊപ്പം മികച്ച പാർട്ണർഷിപ്പ് നൽകിയത് തിലക് വർമ്മയാണ്. 16 പന്തിൽ 19 റൺസ് അദ്ദേഹം നേടി. കൂടാതെ ഹാർദിക്‌ പാണ്ട്യയും നാല് പന്തിൽ മൂന്നു റൺസ് നേടി.ആദ്യം ബോൾ ചെയ്തപ്പോൾ ഇംഗ്ലണ്ടിനെ 132 റൺസിന്‌ ഓൾ ഔട്ട് ആക്കാൻ ഇന്ത്യക്ക് സാധിച്ചു. വ

രുൺ ചക്രവർത്തിയായിരുന്നു മൂന്നു വിക്കറ്റുകൾ അവരുടെ തകർച്ചയ്ക്ക് ആക്കം കൂട്ടിയത് . അക്‌സർ പട്ടേൽ, അർശ്ദീപ് സിങ്, ഹാർദിക്‌ പാണ്ട്യ എന്നിവർ രണ്ട് വിക്കറ്റുകളും നേടി. ഇംഗ്ലണ്ടിനായി ക്യാപ്റ്റൻ ജോസ് ബാറ്റ്ലറിന്റെ ഒറ്റയാൾ പോരാട്ടം മാത്രമാണ് ഉണ്ടായത്

. 44 പന്തിൽ 2 സിക്സറുകളും 8 ഫോറും അടക്കം 68 റൺസ് അദ്ദേഹം നേടി. ഒപ്പം ഹാരി ബ്രുക് 14 പന്തിൽ 1 സിക്‌സും 2 ഫോറും അടക്കം 17 റൺസ് നേടി ഭേദപ്പെട്ട പ്രകടനം കാഴ്ച്ച വെച്ചു. ബാക്കിയുള്ള താരങ്ങൾ ആരും തന്നെ രണ്ടക്കം കടന്നില്ല.

Share

More Stories

ബിബിസി വേൾഡ് സർവീസ് ഇന്ത്യയ്ക്ക് പിഴ ചുമത്തി ഇഡി

0
വിദേശനാണ്യ വിനിമയ നിയമലംഘനത്തിന് ബ്രിട്ടീഷ് സ്റ്റേറ്റ് ബ്രോഡ്കാസ്റ്ററായ ബിബിസിക്ക് ഇന്ത്യയുടെ സാമ്പത്തിക കുറ്റകൃത്യ വിരുദ്ധ ഏജൻസി പിഴ ചുമത്തിയതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു.1999 ലെ ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട് (ഫെമ)...

‘മൂന്നുലക്ഷം കടന്ന് സ്ക്രീനിങ്’; 16644 പേര്‍ക്ക് കാന്‍സര്‍ സംശയിച്ച് തുടര്‍ പരിശോധന

0
തിരുവനന്തപുരം: കാന്‍സര്‍ പ്രതിരോധത്തിനും ചികിത്സയ്ക്കുമായി കേരള സംസ്ഥാന ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്ന 'ആരോഗ്യം ആനന്ദം- അകറ്റാം അര്‍ബുദം' ജനകീയ കാന്‍സര്‍ പ്രതിരോധ ക്യാമ്പയിനില്‍ പങ്കെടുത്തു കൊണ്ട് മൂന്നുലക്ഷത്തിൽ അധികം (3,07,120) പേര്‍ കാന്‍സര്‍...

‘ഓർമയുടെ വിശ്വ രാജകുമാരൻ’;13.5 സെക്കന്‍ഡില്‍ 80 സംഖ്യകള്‍, ഇന്ത്യന്‍ വിദ്യാര്‍ത്ഥിയുടെ വിജ്ഞാനം ഇങ്ങനെ

0
മെമ്മറി ലീഗ് ലോക ചാമ്പ്യന്‍ഷിപ്പ് സ്വന്തമാക്കി ഇന്ത്യന്‍ വിദ്യാര്‍ഥി. ഉയര്‍ന്ന വേഗതയില്‍ വിവരങ്ങള്‍ ഓര്‍മിക്കാനും അത് ഓര്‍ത്തെടുത്ത് പറയാനുമുള്ള കഴിവ് പരീക്ഷിക്കുന്ന ഓണ്‍ലൈന്‍ മത്സരത്തിലാണ് 20കാരനായ വിശ്വ രാജകുമാർ എന്ന വിദ്യാർത്ഥി ഒന്നാമതെത്തിയത്....

‘നിക്ഷേപ സൗഹൃദമാക്കി മാറ്റാനുള്ള ഐക്യയാത്രയുടെ തുടക്കം’; തെറ്റിദ്ധാരണകൾ മാറി: മന്ത്രി പി.രാജീവ്

0
കേരളത്തെ നിക്ഷേപ സൗഹൃദമാക്കി മാറ്റാനുള്ള ഐക്യയാത്രയുടെ തുടക്കമാണെന്ന് വ്യവസായ മന്ത്രി പി.രാജീവ്. ഇൻവെസ്റ്റ് കേരള നിക്ഷേപക ഉച്ചകോടിയിൽ സംസാരിക്കുക ആയിരുന്നു മന്ത്രി. കേരളത്തെ നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കുമെന്ന് മന്ത്രി വ്യക്തമാക്കി. വ്യവസായങ്ങൾ തുടങ്ങുന്നതിൽ...

മസ്‌കിന് 75 ദിവസത്തിൽ ഓരോ മിനിറ്റിലും എട്ട് കോടി രൂപയുടെ സമ്പത്ത് നഷ്‌ടപ്പെട്ടു

0
ലോകത്തിലെ ഏറ്റവും ധനികനായ വ്യവസായി എലോൺ മസ്‌കിന് കഴിഞ്ഞ 75 ദിവസത്തിനുള്ളിൽ ഇത്രയും വലിയ നഷ്‌ടം സംഭവിച്ചു നൂറുകണക്കിന് ശതകോടീശ്വരന്മാരുടെ ആകെ സമ്പത്തിനേക്കാൾ കൂടുതലാണ് ഇത്. ഡിസംബർ 18 മുതൽ, ടെസ്‌ല ഉടമയും...

‘ആരുടെയോ കുഞ്ഞിന് ജന്മം നല്‍കി’? ഐവിഎഫ് ക്ലിനിക്കിനെതിരെ യുവതിയുടെ പരാതി

0
കേരളം ഉൾപ്പെടെ വന്ധ്യതാ ചികിത്സയില്‍ ഐവിഎഫ് കേന്ദ്രങ്ങള്‍ നല്‍കുന്ന സേവനം വിലമതിക്കാൻ ആവാത്തതാണ്. എന്നാൽ ഇത്തരം ചികിത്സയുടെ മറവിൽ ദമ്പതികളുടെ ആഗ്രഹങ്ങൾ ചൂഷണം ചെയ്‌തും തട്ടിപ്പുകൾ നടത്തിയും ചില ആശുപത്രികൾ വൻ വ്യവസായമാക്കി...

Featured

More News