20 May 2024

ഐപിഎൽ: ആദ്യദിനത്തിലെ രസകരമായ ചില സംഭവങ്ങൾ

50 ഐപിഎൽ വിക്കറ്റ് നേടുന്ന രണ്ടാമത് ബംഗ്ലാദേശ് കളിക്കാരൻ ആയി മുസ്താഫിസുർ കളിയിലെ തരമായി. ഷാക്കിബ് അൽ ഹസ്സൻ ആണ് ഈ നേട്ടം സ്വന്തമാക്കിയ ആദ്യ ബംഗ്ലാദേശ് താരം.

2024 ഐപിഎൽ മത്സരങ്ങൾക്ക് ഇന്നലെ തുടക്കമായി. ചെന്നൈ ബാംഗ്ലൂർ മത്സരത്തിൽ ആറു വിക്കറ്റിന്റെ ജയമാണ് ഹോം ഗ്രൗണ്ടിൽ ചെന്നൈ നേടിയത്. മത്സരത്തിലെ രസകരവും നേട്ടങ്ങൾ പിറന്നതുമായ ചില സംഭവങ്ങൾ നോക്കാം.

T20 മത്സരത്തിൽ 12000 റൺസ് നേടുന്ന ആദ്യ ഇന്ത്യൻ ബാറ്റർ ആയി വിരാട് കോഹ്ലി വീണ്ടും റെക്കോർഡ് നേട്ടം സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്യാൻ ഇറങ്ങിയ ബാംഗ്ലൂർ റോയൽ ചാലെഞ്ചേർസ് ടീമിന് വേണ്ടി 20 ബോളിൽ ഒരു സിക്സ് ഉൾപ്പെടെ 21 റൺ അടിച്ചുകൊണ്ടാണ് കോഹ്ലി ഈ നേട്ടം സ്വന്തമാക്കിയത്.

50 ഐപിഎൽ വിക്കറ്റ് നേടുന്ന രണ്ടാമത് ബംഗ്ലാദേശ് കളിക്കാരൻ ആയി മുസ്താഫിസുർ കളിയിലെ തരമായി. ഷാക്കിബ് അൽ ഹസ്സൻ ആണ് ഈ നേട്ടം സ്വന്തമാക്കിയ ആദ്യ ബംഗ്ലാദേശ് താരം. ചെന്നൈക്ക് വേണ്ടി ബോൾ ചെയ്ത മുസത്താഫിസുർ റഹ്മാൻ 4 ഓവറിൽ 29 റൺസ് മാത്രം വിട്ട് കൊടുത്ത് 4 വികറ്റ് നേടിയാണ് ഈ നേട്ടം സ്വന്തമാക്കിയത്. ഐപിഎൽ കരിയറിലെ മികച്ച നേട്ടവുമായാണ് താരം ഈ സുവർണ്ണ നേട്ടം കൊയ്തത്.

ലോകത്തിലെ മികച്ച ബാറ്ററും ബാംഗ്ലൂർ ടീമിന്റെ പ്രധാന ബാറ്റർ കൂടിയാൽ മാക്സ്വെൽ ഗോൾഡൻ ഡക്ക് ആയി എന്നതാണ് മറ്റൊരു സംഭവം. ക്രീസിൽ ഇറങ്ങി ദീപക് ചാഹാറിന്റെ ആദ്യ പന്തിൽ തന്നെ കീപ്പർ ധോണിയുടെ കൈകളിലേക്ക് ബോൾ അടിച്ചു നൽകി പൂജ്യം റൺസുമായി താരം മടങ്ങി.

തുടക്കം മുതൽക്കേ അടി പതറിയ ബാംഗ്ലൂർ ടീം 100 റൺസ് തികയ്ക്കുമോ എന്ന സംശയത്തിൽ നിൽക്കുമ്പോൾ ആണ് രാവത്തും കാർത്തിക്കും കൂട്ട് കെട്ട് ആരംഭിച്ചത്. ആറാം വിക്കറ്റ് കൂട്ടുക്കെട്ടിലെ ഏറ്റവും മികച്ച സ്കോർ നേടിയാണ് ഇരുവരും മടങ്ങിയത്. 50 പന്തുകൾ നേരിട്ട് ഇരുവരും കൂടെ നേടിയത് 95 റണ്ണുകൾ ആണ്. ഒപ്പം ചെന്നൈ ടീമിന് വേണ്ടി ദൂബേയും ജഡേജയും കൂടെ 37 പന്തിൽ 66 റണ്ണുകൾ നേടി പുറത്താകാതെ നിന്ന് മറ്റൊരു മുഹൂർത്തം സമ്മാനിച്ചു. പവർപ്ലേയിൽ മാത്രം 62 റണ്ണുകൾ ആണ് ചെന്നൈ സൂപ്പർ കിങ്‌സ് അടിച്ചു കൂട്ടിയത്. ആദ്യ ദിനം തന്നെ രസകരമായ മുഹൂർത്തങ്ങൾ ആണ് ക്രിക്കറ്റ്‌ പ്രേമികൾക്ക് ഇരു ടീമുകളും ചേർന്ന് സമ്മാനിച്ചത് എന്നത് ഉദ്ഘാടന മത്സരത്തെ തന്നെ ആവേശകരം ആക്കി.

Share

Share your thoughts on this news with us. We value and appreciate your feedback.

Featured

More News