22 November 2024

ഓസ്‌ട്രേലിയന്‍ ബഹിരാകാശ ഏജന്‍സിയുമായി ചരിത്ര കരാര്‍ ഒപ്പിട്ട് ഐഎസ്ആര്‍ഒ

ഐഎസ്ആര്‍ഒ ബഹിരാകാശത്തേക്ക് അയക്കുന്ന പേടകം ദൗത്യത്തിന് ശേഷം ഇന്ത്യാ മഹാസമുദ്രത്തില്‍ നിന്ന് വീണ്ടെടുക്കുക ഓസ്‌ട്രേലിയന്‍ സ്‌പേസ് ഏജന്‍സിയുടെ സഹകരണത്തിലായിരിക്കും.

മനുഷ്യരെ ബഹിരാകാശത്തേക്ക് അയക്കാനുള്ള ഇന്ത്യയുടെ ഗഗന്‍യാന്‍ പദ്ധതിക്ക് മുമ്പ് ഓസ്‌ട്രേലിയന്‍ സ്‌പേസ് ഏജന്‍സിയുമായി (ASA) നിര്‍ണായക കരാര്‍ ഒപ്പിട്ട് ഐഎസ്ആര്‍ഒ (ISRO). ഗഗന്‍യാന്‍ ദൗത്യത്തില്‍ ഇന്ത്യ അയക്കുന്ന പേടകത്തെയും അതിലെ ബഹിരാകാശ സഞ്ചാരികളെയും സമുദ്രത്തില്‍ വച്ച് സുരക്ഷിതമായി വീണ്ടെടുക്കുന്നതിനുള്ള നിര്‍ണായക പങ്കാളിയായാണ് ഓസ്ട്രേലിയന്‍ ബഹിരാകാശ ഏജന്‍സിയുടെ സഹായം ഇസ്രൊ തേടുക.

ഗഗന്‍യാന്‍ ദൗത്യത്തില്‍ ഇന്ത്യയുടെ ഔദ്യോഗിക സ്‌പേസ് ഏജന്‍സിയായ ഐഎസ്ആര്‍ഒ ബഹിരാകാശത്തേക്ക് അയക്കുന്ന പേടകം ദൗത്യത്തിന് ശേഷം ഇന്ത്യാ മഹാസമുദ്രത്തില്‍ നിന്ന് വീണ്ടെടുക്കുക ഓസ്‌ട്രേലിയന്‍ സ്‌പേസ് ഏജന്‍സിയുടെ സഹകരണത്തിലായിരിക്കും. ഇത് സംബന്ധിച്ച് ഇസ്രൊയും എഎസ്എയും 2024 നവംബര്‍ 20ന് കരാര്‍ ഒപ്പിട്ടു.

ഐഎസ്ആര്‍ഒയുടെ ഹ്യൂമണ്‍ സ്‌പേസ് ഫ്‌ലൈറ്റ് സെന്റര്‍ ഡയറക്ടര്‍ ഡി കെ സിംഗും ഓസ്‌ട്രേലിയന്‍ സ്‌പേസ് ഏജന്‍സിയുടെ സ്‌പേസ് കേപ്പബിളിറ്റി ബ്രാഞ്ച് ജനറല്‍ മാനേജര്‍ ജാറോഡ് പവലുമാണ് കരാറില്‍ ഒപ്പുവെച്ചത്. ബംഗാള്‍ ഉള്‍ക്കടലില്‍ തിരികെ ലാന്‍ഡ് ചെയ്യുമ്പോള്‍ ഗഗന്‍യാന്‍ പേടകത്തിന്റെ തിരച്ചിലിലും വീണ്ടെടുക്കലിലും എഎസ്എ ഭാഗമാകും.

ഇന്ത്യ ലോ എര്‍ത്ത് ഓര്‍ബിറ്റിലേക്ക് ആദ്യമായി സ്വന്തം പേടകത്തില്‍ മനുഷ്യനെ അയക്കുന്ന പദ്ധതിയാണ് ഗഗന്‍യാന്‍. ബഹിരാകാശത്തേക്ക് മൂന്ന് ക്രൂ അംഗങ്ങളെയാവും ഗഗന്‍യാന്‍ പേടകത്തില്‍ ഇന്ത്യ അയക്കുക. സംഘത്തെ ഭൂമിയില്‍ നിന്ന് 400 കിലോമീറ്റര്‍ ഉയരെയുള്ള ഭ്രമണപഥത്തില്‍ എത്തിച്ച ശേഷം സുരക്ഷിതമായി തിരിച്ചെത്തിക്കുകയാണ് ഗഗന്‍യാന്‍ ദൗത്യത്തിന്റെ പ്രാഥമിക ലക്ഷ്യം.

ദൗത്യത്തിലെ പേടകം ഓസ്‌ട്രേലിയന്‍ തീരത്തിന് അടുത്തായി ബംഗാള്‍ ഉള്‍ക്കലില്‍ ലാന്‍ഡ് ചെയ്യുമ്പോള്‍ വീണ്ടെടുക്കാന്‍ ഓസ്‌ട്രേലിയന്‍ സ്‌പേസ് ഏജന്‍സി ഇസ്രൊയെ സഹായിക്കും. ബഹിരാകാശ രംഗത്ത് ഇന്ത്യ- ഓസ്‌ട്രേലിയ സഹകരണം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി കൂടിയാണ് ഈ കരാര്‍.

Share

More Stories

റഷ്യ ഭൂഖണ്ഡാന്തര മിസൈൽ വിക്ഷേപിച്ചതായി ഉക്രൈൻ; ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ എന്താണ്?

0
ആദ്യമായി ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ (ഐസിബിഎം) തങ്ങളുടെ പ്രദേശത്തേക്ക് റഷ്യ തൊടുത്തുവെന്ന് ഉക്രെയ്ൻ സൈന്യം ആരോപിച്ചു. ഇത് 1,000 ദിവസം നീണ്ടുനിൽക്കുന്ന യുദ്ധത്തിൽ മറ്റൊരു സുപ്രധാന സംഭവമായി അടയാളപ്പെടുത്തുന്നു. കൈവിൻ്റെ ആരോപണം ഉണ്ടായിരുന്നിട്ടും റഷ്യ...

ബ്ലഡ് ഷുഗർ പരിശോധനകൾ അത്യാവശ്യമാണ്; ഗ്ലൂക്കോസ് ഉയരാൻ കാരണമെന്ത്?

0
രക്തത്തിലെ പഞ്ചസാര അല്ലെങ്കിൽ രക്തത്തിലെ ഗ്ലൂക്കോസ് രക്തപ്രവാഹത്തിൽ അടങ്ങിയിരിക്കുന്ന പഞ്ചസാരയുടെ അളവിനെ സൂചിപ്പിക്കുന്നു. ഈ പഞ്ചസാര കഴിക്കുന്ന ഭക്ഷണത്തിൽ നിന്നാണ് വരുന്നത്. അത് ശരീരത്തിൻ്റെ പ്രധാന ഊർജ്ജ സ്രോതസ്സാണ്. സാധാരണ രക്തത്തിലെ പഞ്ചസാരയുടെ...

വനത്തിൽ ഇരുപത് ശബരിമല തീർത്ഥാടകർ കുടുങ്ങി; സ്വാമിമാർക്ക് ശാരീരിക അസ്വസ്ഥത

0
ശബരിമല തീർത്ഥാടകർ വനത്തിൽ കുടുങ്ങിയതോടെ രക്ഷാപ്രവർത്തനം. പുല്ലുമേട് വഴി എത്തിയ ഇരുപത് തീർത്ഥാടകരാണ് വനത്തിൽ കുടുങ്ങിയത്. സംഘത്തിലെ രണ്ട് സ്വാമിമാർക്ക് ശാരീരിക അസ്വസ്ഥ വന്നതോടെയാണ് തീർത്ഥാടകർ വനത്തിൽ കുടുങ്ങിയത്. സന്നിധാനത്ത് നിന്ന് രണ്ട് കിലോ...

‘അമരൻ’ നിർമാതാക്കൾക്ക് വിദ്യാർത്ഥിയുടെ നോട്ടീസ്; സിനിമയിൽ തൻ്റെ ഫോൺ നമ്പർ ഉപയോഗിച്ച ശേഷം കോളുകളുടെ ശല്യം, 1.1 കോടി...

0
'അമരൻ' 300 കോടി ക്ലബിൽ ഇടം നേടി മുന്നോട്ടു കുതിക്കുകയാണ്. ആര്‍മി ഓഫീസര്‍ മേജര്‍ മുകുന്ദ് വരദരാജൻ്റെ കഥ പറയുന്ന ചിത്രം 2024 ഒക്ടോബർ 31നാണ് റിലീസ് ചെയ്‌തത്. ശിവകാർത്തികേയനും സായി പല്ലവിയും...

സിനിമാ സംവിധായകന്റെ മനസ്സിലുള്ള വിഷ്വൽസ് അറിയാതെ പാട്ട് എഴുതാൻ ഒരിക്കലും സാധിക്കില്ല: ബികെ ഹരിനാരായണൻ

0
| അഭിമുഖം: ബികെ ഹരിനാരായണൻ/ ശ്യാം സോർബ മലയാളചലച്ചിത്രരംഗത്തെ ശ്രദ്ധേയനായ ഗാനരചയിതാവാണ് ബി കെ ഹരിനാരായണൻ . കാവ്യാത്മകവും അർത്ഥവത്തായതുമായ വരികൾക്ക് പേരുകേട്ട അദ്ദേഹത്തിന്റെ വരികൾ എന്നും നമ്മുടെ പ്ലേ ലിസ്റ്റുകൾ കയ്യടക്കാറുണ്ട്. ആഴത്തിലുള്ള...

2024 സിട്രോൺ C3 എയർക്രോസ്; 8.49 ലക്ഷം രൂപയ്ക്ക് വിപണിയിൽ

0
സിട്രോൺ ഇന്ത്യ 2024-ലെ നവീകരിച്ച C3 എയർക്രോസ് എസ്‌യുവി വിപണിയിൽ അവതരിപ്പിച്ചു. 8.49 ലക്ഷം രൂപ മുതലാണ് തുടക്കവില. 1.2 ലിറ്റർ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോൾ എഞ്ചിനും 5-സ്പീഡ് മാനുവൽ ഗിയർബോക്സും ഉൾക്കൊള്ളുന്ന...

Featured

More News